കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജൂലൈ 14, 2017

പാരിജാതം.

  പാരിജാതം.
   ചെറുകഥ.

അറിയില്ലാത്ത നമ്പരാണ് എടുക്കണമോ വേണ്ടയോ, അവന്‍ ഒന്നറച്ചു എടുക്കാം അപ്പോഴേക്കും ഫോണ്‍ കട്ടായി. ഹോ .. രക്ഷപെട്ടു എന്നാശ്വസിച്ചു തിരികെ പണികളിലേയ്ക്ക് കടന്നു ഇന്ന് ആണ് ആകെയുള്ള ഒരവധി എത്രയാ ജോലികൾ റൂം വൃത്തിയാക്കണം തുണികൾ അലക്കണം ഭക്ഷണം ഉണ്ടാക്കണം അങ്ങനെ അങ്ങനെ കുറെ ജോലികൾ സ്വയം പിറുപിറുത്തുകൊണ്ട് ജോലികളിൽ വ്യാപൃതനായ്.

വീണ്ടും ഫോൺ അടിക്കുന്നു. നേരത്തെ വിളിച്ച അതെ നമ്പർ നെറ്റ് കാളാണ് കുറെ സീറോകൾ ഇപ്പോൾ കള്ളന്മാർ നമ്മുടെ ഡീറ്റൈലുകൾ അടിച്ചുമാറ്റാൻ വിളിക്കുന്ന കാര്യം വായിച്ചത് ഓർമ്മവന്നു. അൽപ്പനേരം അതിൽ തന്നെ നോക്കിയിരുന്നു. ആരാ നമ്മളെ ഇങ്ങോട്ട് വിളിക്കാൻ ചിന്തകൾ അങ്ങനെ വേട്ടയാടാൻ തുടങ്ങിയപ്പോൾ എടുത്തു.

ഹലോ ..
ഹലോ .. ഹലോ ..

മറുപുറത്തു നിന്ന് ശബ്ദം ഒന്നും വരുന്നില്ല.

കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു ഹലോ ...

ഹലോ ... മറുതലയിൽ നിന്ന് മൃദുലമായ മറുപടി വന്നു പെൺ ശബ്ദമാണ് ..

വിനയൻ
അല്ല .
സോറി റോങ്ങ് നമ്പർ ..
ലൈൻ കട്ട് ചെയ്തു തിരികെ കിച്ചനിലേയ്ക്ക് നടക്കുമ്പോൾ മുറുമുറുത്തു

വിനയൻ ആണോ !
പിന്നല്ലാതെ വിനയൻ പിന്നെ പെണ്ണാണോ ..

ഉള്ളി എടുത്തു തൊലികളഞ്ഞു തുടങ്ങി. പതിവുപോലെ കണ്ണ് അതിൻ്റെ പണി തുടങ്ങി. ഇപ്പോൾ ആകെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നത് ഈ ഉള്ളി അരിയുമ്പോൾ മാത്രമാണ് . അവനോർത്തു. പണ്ട് ദുരിതങ്ങളുടെ സങ്കടക്കടൽ എല്ലാം ദിവസവും തുടങ്ങുന്നതും ഒടുങ്ങുന്നതും മനമുരുകുന്ന കണ്ണീർ മഴയിൽ ആയിരിന്നു.

അവന്‍റെ ഓർമ്മകൾ ബാല്യത്തിലേയ്ക് യാത്രയായ്..
ഓലമേഞ്ഞ ഒറ്റമുറി വീട് മുന്നിൽ തെളിഞ്ഞു വന്നു. അടുക്കള പാതിയും ഓലകൊണ്ട് കുത്തിമറഞ്ഞിരിന്നു. മൂന്ന് കല്ലുകൾ കൂട്ടിയ അടുപ്പിൽ പുക ഉയരുന്നത് സന്തോഷദിനങ്ങൾ ആയിരിന്നു. കപ്പ പുഴുക്കും മുളക് ഉടച്ചതും എന്ത് സ്വാദ് ആയിരിന്നു. മൺകലത്തിൽ അരനാഴി അരിയിൽ നിറയെ വെള്ളമൊഴിച്ച കഞ്ഞിയിൽ ഒരു പറ്റ് കിട്ടുന്നത് ആഹ്ളാദമായിരുന്നു. എങ്കിലും മനസിന് അനന്തമുണ്ടായിരുന്നു. ഓടിക്കളിച്ചിരുന്ന ബാല്യത്തിൽ തോളിൽ കയറി കുത്തിമറിയാൻ കൂട്ടത്തിലെ തടിയൻ മടിയില്ലാതെ താഴ്ന്നു തരുമായിരുന്നു. അതൊക്കെ ഒരുകാലം ഇന്നോ .. വെറുതെ അവനോർത്തു കറി അടുപ്പത്താക്കി അതാ ഫോൺ വീണ്ടും അടിക്കുന്നു.

നാശം കൈതുടച്ചുകൊണ്ട് ഫോൺ എടുത്തു അതെ നെറ്റ് നമ്പർ ..

ഹലോ ..

ഹലോ ഞാൻ പാരിജാതം.

പെൺ ശബ്ദം പേരുപറഞ്ഞു.
അതിന്... എന്താ വേണം ഞാൻ പറഞ്ഞില്ലേ ഞാൻ വിനയൻ അല്ല എന്ന്.

അതെ അത് മനസിലായ്.

ആഹാ ആള് സ്മാർട്ട് ആണല്ലോ അവൻ മനസ്സിൽ പറഞ്ഞു.

പറയൂ ..
താങ്കളുടെ പേരെന്താണ് ..
താങ്കൾ നല്ല വിശേഷണം ..

അപ്പോൾ എന്തായാലും വല്ല ഇഷ്വറൻസ് കാരിയോ LIC യോ ഒക്കെയാകും ഇവർക്കാണല്ലോ ഈ ബഹുമാനം കൂടുതൽ . അല്ലങ്കിൽ ടെലിഫോൺ ഓഫർ പറയാനാകും അതിന് ഗൾഫിലേയ്ക് വിളിക്കണ്ടല്ലോ ! ഇനി ടൂർ പാക്കേജുകാരാണോ ? ക്ഷണിക നേരംകൊണ്ട് അവൻറെ ചിന്തകൾ സൂപ്പർ കംപ്യുട്ടർ പോലും തോൽപ്പിച്ചുകൊണ്ട് സഞ്ചരിച്ചു.

ഭദ്രൻ.

ഭദ്രൻ നല്ല പേര്.
താങ്ക്സ് ഫോർ യുവർ കൈൻഡ് കോമ്പ്ളിമെണ്ട്.

അതെ താളത്തിൽ മറുപടി നൽകി.
പറയൂ ശരിക്കും മിസ്സ് / മിസ്സിസോ

മിസ് ..
ഒകെ മിസ് പാരിജാതത്തിന് എന്താ വേണ്ടത്.

മിസ്റ്റർ ഭദ്രൻ ഞങ്ങൾ ഒരു ചാരിറ്റി നടത്തുന്നു. താങ്കൾക്ക് സഹായിക്കാൻ കഴിയുമോ ?
മെയിൽ ഐഡി തന്നാൽ നമ്മുടെ പ്രസ്ഥാനത്തെ കുറിച്ചുള്ള വിശദാശംങ്ങൾ നൽകാം.

ഇല്ലല്ലോ .. ചാരിറ്റി തീരെ താല്പര്യമില്ല.
അതിനുള്ള സെറ്റപ്പൊന്നും നമ്മുക്ക് ഇല്ല. വരുമാനവും ഇല്ല.
അല്ല താങ്കൾ മെയിൽ ഐഡി തരൂ
ഇല്ലന്നെ താല്പര്യം ഇല്ല പിന്നെന്തിനാ ..
ഓക്കേ സാർ . താങ്കളുടെ ഇഷ്ടം . എങ്കിലും താങ്കൾ ഒന്നാലോചിക്കൂ ഞാൻ അൽപ്പം കഴിഞ്ഞു വിളിക്കാം. ഫോൺ കാട്ടായ്.

ഇതെന്ത് പരിപാടിയാ .. താത്പര്യം ഇല്ല എന്ന് പറഞ്ഞാലും വിടില്ലയോ ...
അപ്പോഴേക്കും അടുപ്പിൽ നിന്ന് കരിഞ്ഞ മണം അടിച്ചുതുടങ്ങി.. അയ്യോ എൻ്റെ ചിക്കൻ ഓടി .. അടപ്പ് പിടിച്ചതും ചൂട് .. തെറിച്ചു താഴെവീണു. ഒന്നിളക്കി ...

പാരിജാതം. ആ പേര് വല്ലാതെ മനസിനെ അലട്ടുന്നു. എവിടെ നിന്നോ അക്ഞ്ജാതമായി ഇന്ന് എന്നെ തേടിയെത്തിയ അഥിതി.

സഹായിക്കുമോ ! ഈ വാക്കുകൾ പോലും ഇപ്പോൾ അറപ്പാണ്. സഹായങ്ങൾ ഇല്ലാതെ നേടിയതാണ് ഈ ജീവിതം. എല്ലാ സഹായവും കടം കൊള്ളലാണ്. അത് വാക്കാലും തലോടലായും പകരം വീട്ടലായും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. നിസ്വാർത്ഥമായ സഹായങ്ങൾ എന്നൊന്ന് ഉണ്ടോ ? അവൻ വെറുതെ ആലോചയുടെ പാണ്ടകെട്ടുകൾ അഴിച്ചെടുക്കാൻ തുടങ്ങി.

കറി വാങ്ങിവെച്ചു. അതെ അടിപ്പിൽ ചോറിനായ് അരിയിട്ട് തുണികൾ അലക്കാൻ ആയി ബക്കറ്റിൽ നനയ്ക്കാൻ വെച്ചു .

ഫോൺ വീണ്ടും അടിക്കുന്നു. ബാത്‌റൂമിൽ നിന്ന് നടക്കുമ്പോൾ പാരിജാതം എന്ന പേര് അവനിൽ റിഗ് ട്യൂണിന്റെ താളത്തിൽ പാട്ടായ് മൂളി .. പാരിജാതം തിരുമിഴി തുറന്നു. പവിഴമുന്തിരി പൂത്തു വിടർന്നു നീലോൽപലമിഴി, നീലോൽപലമിഴി നീമാത്രമെന്തിനുറങ്ങി .... .

ഹ ഹ ഹ .. അതെ നമ്പർ ഫോൺ എടുത്തു.

പറയൂ പാരിജാതം ...

ഹി ഹി ഹി അവളും ചിരിച്ചു.

ഭദ്രൻ സാർ എന്ത് തീരുമാനിച്ചു ഞങ്ങളെ സഹായിക്കുമോ ?

ഈ നമ്പർ നിങ്ങൾ എങ്ങനെയാണ് സംഘടിപ്പിച്ചത് . അതോ കറക്കി കുത്തിയതോ ?

അല്ല സാർ സാറിന്റെ സുഹൃത്തു വിനയൻ തന്നതാണ്. അദ്ദേഹം നമ്മുടെ സംഘടനയുമായ് സഹകരിക്കുന്നുണ്ട്.

വിനയൻ.
പേരിൽ മാത്രമേ വിനയമുള്ളൂ. തല്ലുകൊള്ളിയാ അവസാനം കണ്ടപ്പോൾ പിണങ്ങി പോയതാ . രണ്ടടിച്ചാൽ പിന്നെ സ്വബോധം തീരെയില്ല അച്ഛനെയും അളിയാ എന്നെ വിളിക്കൂ ഏമ്പോക്കി . എങ്കിലും പാവമാ ബോധം വന്നാൽ ആദ്യം തലേദിവസം തെറി പറഞ്ഞവരോട് മാപ്പിരക്കാലാ പ്രധാന പണി. ഇവൻ തന്ന പണിയാണ് ഇത് അല്ലെ അപ്പോൾ റോങ്ങ് നമ്പർ അല്ല . നേരത്തെ പറഞ്ഞ വിനയൻ ഇവനാണ് നമ്മൾ പറയാൻ സമ്മതിക്കാതെ കട്ട് ചെയ്യിപ്പിച്ചതാ. പോട്ടെ ആലോചനകൾ മലകയറി.

നോക്കൂ പാരിജാതം എനിക്ക് ചാരിറ്റിയോട് തീരെ താൽപ്പര്യം ഇല്ല. കുട്ടി സമയം കളയാതെ മറ്റാരോടെങ്കിലും ബന്ധപ്പെടൂ സമയലാഭവും ഉപയോഗപ്രദവും ആയിരിക്കും കടുപ്പിച്ചു പറഞ്ഞു ഒഴിയാൻ നോക്കി

രക്ഷയില്ല...

സാർ നമ്മൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ ഭക്ഷണവും അവർക്കു പുനഃരധിവാസവും വരുമാനമാർഗ്ഗവും നൽകി വരുന്നതാണ് നമ്മുടെ സംഘടന ചെയ്യുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാർക്കായ് ഒരമ്മ വീട് എന്ന സങ്കല്പം യാഥാർഥ്യമാക്കുക എന്നതാണ് ഉദ്യേശലക്‌ഷ്യം. "മുക്തി" എന്നതാണ് നമ്മുടെ സംഘടനയുടെ പേര് സാർ നെറ്റിൽ നോക്കൂ, ഫേസ് ബുക്കിലും സജീവമാണ് നമ്മുടെ വളണ്ടിയർമാർ. സാറിന് നിരാശ ഉണ്ടാകില്ല. നമ്മൾ സന്നഗ്ദസേവകരാണ്.

ശാന്തവും മൃദുലവുമായ ശബ്ദം. വാക്കുകളിൽ പോലും അലിവും ദയയുമുണ്ട്. ഇഷ്ടമില്ല എന്നുപറഞ്ഞിട്ടും വീണ്ടും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വാക്കുകളിലെ അനുകമ്പ ഫോൺ കട്ട് ചെയ്യാൻ അനുവദിക്കാത്തതുപോലെ.

ശരി ഞാൻ ഒന്നാലോചിക്കട്ടെ .. .

ശരി സാർ ഞാൻ വൈകിട്ട് വിളിക്കാം ..

ശരി സാർ നന്ദി. പോസിറ്റിവ് ആയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

ഫോൺ കട്ടായി.

എങ്കിലും ആ ശബ്ദം വല്ലാതെ പിന്തുടരുന്നു പോലെ ..

അടുക്കളയിൽ പോയി അരി വെന്തുകഴിഞ്ഞിരിക്കുന്നു.

ചോറ് ഊറ്റിവെച്ചു.

സമയം നോക്കി 11 മണി കഴിഞ്ഞു. ബാത്‌റൂമിൽ കയറി തുണിയലക്കും കഴിഞ്ഞു ഷവറിനടിയിൽ കയറി .. ഷവറിലെ കുളി ഒരാനന്തമാണ്‌ എന്നും മഴയിലെ കുളിപോലെ എപ്പോഴും നാട്ടിലേയ്ക്ക് കൊണ്ടുപോകും. ചിലപ്പോൾ ഓർക്കും പണ്ട് ഓലപ്പുരയുടെ അകത്ത്‌ മഴ പെയ്യുമ്പോൾ ഓടിനടന്ന കാലം. ഇപ്പോൾ പക്ഷേ ഓർക്കാൻ ശ്രമിച്ചാൽ പാരിജാതം എന്ന പേരിൽ ഉടക്കി നിൽക്കുന്നു.

കുളി കഴിഞ്ഞു ഇറങ്ങി നേരെ കമ്പ്യുട്ടർ ഓണാക്കി ഫ്‌ബി തുറന്ന് പാരിജാതം എന്ന പേർ പരതി നോക്കി.
ഈ പറഞ്ഞ ആങ്കിളിൽ കാണാനില്ല. പല പല പാരിജാതങ്ങൾ ഉണ്ട് പക്ഷെ അതൊന്നും ഇതാകില്ല എന്നുറപ്പ്.
പിന്നെന്ത് ചെയ്യും പെട്ടന്നാണ് ഓർമ്മ വന്നത് വിനയൻ. ഫോൺ എടുത്ത് അവനെ വിളിച്ചു. ഓഫാണ് ആള് ഹിറ്റാകും. അല്ലങ്കിലും ബോധം കഴിയുന്നവരെ കുടിക്കുക അതാണ് അവൻറെ ശീലവും. ഇപ്പോൾ കണ്ടിട്ട് ഒന്ന് രണ്ടു മാസവും ആയി. ഫോൺ എടുക്കുന്നില്ല. ഒന്നുകൂടി വിളിച്ചു നോക്കി ... എടുത്തു ..

ഹലോ ..
എന്താടാ ഫിറ്റാ ..
ഫിറ്റ് നിൻറെ തന്ത ... പതിവ് ശീലങ്ങൾ പൃതൃവന്ദനത്തോടെ തുടങ്ങുള്ളൂ ...

എടാ നീയെന്തിനാ എൻ്റെ നമ്പർ എല്ലാവർക്കും കൊടുക്കുന്നത്.
ഞാൻ ആർക്കും കൊടുത്തില്ല.
പിന്നെ എന്നെ വിളിച്ചതോ
ആര്
ഏതോ മുക്തി എന്ന സംഘടനയിൽ നിന്ന് ഒരു പാരിജാതം ..
ആഹ നിന്നെ വിളിച്ചോ
അതെ വിളിച്ചു നിനക്ക് വേറെ പിണിയൊന്നുമില്ലായിരിന്നോ എൻ്റെ നമ്പർ കൊടുക്കാൻ.
എന്നിട്ട് നീയെന്ത് പറഞ്ഞു.
എന്ത് പറയാൻ ഞാൻ ചാരിറ്റികൾ കൊടുക്കാറില്ല എന്ന് പറഞ്ഞു.
കഷ്ടം എടാ കോപ്പേ ... അവർ നല്ലൊരു കാര്യമാണ് ചെയ്യുന്നത് നിന്നെക്കൊണ്ട് പറ്റുന്നത് കൊടുത്താൽ മതി.
അതല്ലേ പറഞ്ഞത് എനിക്ക് പറ്റില്ല എന്ന്.
എടാ ആ പാരിജാതം നന്നായി സംസാരിക്കുന്നുണ്ട്. ഞാൻ ഫ്‌ബിയിൽ തപ്പിയിട്ട് കിട്ടിയില്ല.

അതെന്താ
നീ മുക്തി എന്ന സംഘടനയെ നോക്കിയോ
ഇല്ല
അത് നോക്ക്
ഓ ..
എടാ എന്താ പാരിജാതത്തെ നീ കോഡക്ട് ചെയ്തോ.
എസ്
എങ്ങനെ
ഞാൻ അവിടെ പോയ്
എവിടെ
അവരുടെ സംഘടനയിൽ
നീയോ സ്വബോധം ഉണ്ടെങ്കിൽ അല്ലേ നിനക്ക് പോകാൻ കഴിയൂ
അപ്പൊ നീയറിഞ്ഞില്ലേ
എന്ത്
ഞാൻ കുടി നിർത്തി
പോടാ
സത്യം
പോടാ അതിന് നിൻറെ തന്ത റിട്ടേർഡ് മേജർ പരമേശ്വരപ്പണിക്കർ കുഴീന്ന് നേരിട്ട് വന്നാൽ നടക്കില്ല.
അല്ലടാ സത്യമാ
ഞാൻ അമ്മയെ വിളിക്കാറുണ്ട്
നീയോ
അതേടാ സത്യം. 'അമ്മ എനിക്ക് കല്യാണവും ആലോചിക്കുന്നു ഇപ്പോൾ
ഈ വയസ്സാൻ കാലത്തോ . ..
അതെന്ന് എല്ലാം ഈ മുക്തിയിൽ പോയതിന് ശേഷമാണ്.
ആഹാ
അതിനു മാത്രം അവിടെ എന്താണ് ഉള്ളത്
ഒന്നുമില്ല എന്നതാണ് അവരുടെ പ്രശ്നം അത് പരിഹരിക്കാനുളള ശ്രമമാണ് അവർ നടത്തുന്നത് അവർക്ക് നിന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക. മുക്തി ഒരു കണ്ണാടിയാണ് നിന്നെ നിനക്ക് കാണിച്ചു തരും എനിക്ക് എന്നെ കാണാൻ കഴിഞ്ഞ പോലെ . അപ്പോൾ നിനക്ക് പാരിജാതത്തെയും കാണാം. അവർക്ക് കാണാൻ കഴിയില്ല എങ്കിലും.
അതെന്താ അവൾ അന്ധയാണോ ? കാണാൻ കഴിയാതിരിക്കാൻ
അതെ !
ങ്ങേ ... പോടാ
അല്ല സത്യമാണ് ആ കുട്ടിക്ക് കാഴ്ചയില്ല പക്ഷെ അവരാണ് മുക്തിയുടെ എല്ലാം.
കാഴ്ചയെന്തിനാണ് നമ്മുക്ക് അളിയാ നമ്മൾ കാണുന്നത് എല്ലാം കാണാൻ പാടില്ലാത്തത് അല്ലേ ..
നമ്മൾ കണ്ടുകൊണ്ട് അന്ധരാകുന്നു അവർ കാഴ്ചയില്ലാതെ മറ്റ് ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നു സ്വാന്തനമേകുന്നു .

ഹലോ എടാ ... നീയെന്താ ഒന്നും മിണ്ടാത്തത് ...
ഏയ് ഒന്നുമില്ല ..
ഫോൺ കട്ടാക്കി ..

പാരിജാതം ആ പേര് വല്ലാതെ അലട്ടുന്നു ...
ഫോൺ എടുത്തു നോക്കി സമയം ആയില്ല വൈകിട്ട് വിളിക്കാം എന്നാണല്ലോ പറഞ്ഞത് ..
വിളിക്കുമോ ...
സമയം 2 മണി കഴിഞ്ഞു .. വിശപ്പുമില്ല ..
ചിക്കനും ചോറും അവിടെയിക്കുന്നു .. പക്ഷെ മനസ്സ് വല്ലാതെ സംഘർഷഭരിതമാണ് ..
മുഴുകുടിയനായ ഇവനെ നന്നാക്കാൻ മാത്രം എന്താകും അവിടെ .. ആ കണ്ണാടിയിൽ
നേരെ ബാത്റൂമിൽ കയറി കണ്ണാടി നോക്കി ..
എന്നെ ഇവിടെയും കാണാമല്ലോ ..
സൂക്ഷിച്ചു നോക്കി ...
എന്താണ് എന്നിലെ പ്രത്യേകത ..
ഒന്നുമില്ല ... മുടികൾ നരച്ചു തുടങ്ങിയിക്കുന്നു.. കണ്ണുകൾക്ക് അടിയിൽ കറുത്ത പാടുകൾ തെളിഞ്ഞു വരുന്നുണ്ട് മീശ പണ്ടേ നരച്ചതാണ് .. മുഖത്ത് ചുളുവുകൾ കഴുത്തിലേയ്ക്കും പടർന്നിരിക്കുന്നു. മൂക്കിന് അകത്തു നിന്ന് വെളുത്ത രോമങ്ങൾ പുറത്തേക്കു എത്തിനോക്കുന്നപോലെ അമ്മയെ ഓർമ്മ വന്നു ഓരോ അവധിക്കും പറയും മൂക്കത്ത്‌ പല്ല് വരാറായ് കല്യാണം കഴിക്കാൻ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളവും ഭയക്കുമ്പോലെ കല്യാണമെന്ന വാക്കുപോലും ഭയമാണ്... വീണ്ടും കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ആരോ പിന്നിൽ നിന്ന് മാറുന്നതുപോലെ. തിരിഞ്ഞു നോക്കി ആരുമില്ല ... അതെ ആരുമില്ല എന്നോടൊപ്പം ... ആരുമില്ല ഞാൻ മാത്രം കണ്ണാടിയിൽ എൻ്റെ രൂപം എന്നെ ഭയപ്പെടുത്തും പോലെ. നോക്കാൻ കഴിയുന്നില്ല .. ചുറ്റിലും ശൂന്യത നടുവിൽ വെറുമൊരു ശരീരമായ് ഞാൻ സത്യം ബാക്കിയാകുന്നു, ഉള്ളിൽ ഒരു ഭയം പോലെ പെട്ടന്ന് ബാത്റൂമിൽ നിന്നിറങ്ങി കട്ടിലിൽ വന്നിരുന്നു, ആകെ ഒരു പരവേശം ഫ്രിഡ്ജ് തുറന്നു നോക്കി ബിയർ ബാക്കിയിരിക്കുന്നു ഒരെണ്ണം എടുത്തു നല്ല തണുപ്പ് വാഷ്ബേസിൽ കൊണ്ടുപോയ് വെള്ളം തുറന്നു അതാ വീണ്ടും കണ്ണാടി . എനിക്ക് നോക്കാൻ ഭയമാകുന്നപോലെ.. ഞാൻ മാത്രം ബാക്കിയെല്ലായിടവും ഇരുട്ട് മാത്രം.. അപ്പോൾ ഫോൺ വീണ്ടും അടിക്കുന്നു ബിയർ വാഷ്ബേസിൽ ഇട്ട് ഫോണടുത്തേയ്ക് ഓടി മനസ്സ് അറിയാതെ പറയുന്നു പാരിജാതം ... ഇപ്പോൾ നമ്പർ കാണാം 0091 ########

ഹലോ...
ഹലോ സാർ .. ആലോചിച്ചോ ..
അത് അത് പിന്നെ .. വാക്കുകൾ വരുന്നില്ല ..
എന്താ സാർ എന്ത് പറ്റി ...
ഇല്ല ഒന്നുമില്ല .. ഞാൻ വിനയനെ വിളിച്ചു .. കുട്ടിയെ കുറിച്ച് അറിയാൻ ..
എന്നിട്ട് .. അറിഞ്ഞോ ... എന്തെ എന്നെക്കുറിച്ചു .. മുക്തിയെ കുറിച്ച് ചോദിച്ചില്ലേ ..
ചോദിച്ചു ..
അപ്പോഴോ ..
പറഞ്ഞു എല്ലാം ..
ഗുഡ് ഇപ്പോൾ താങ്കൾക്ക് മനസിലായില്ലേ നമ്മൾ പറ്റിക്കുന്നവർ അല്ലെന്നു. താങ്കളുടെ സഹായം ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ ...
സഹായം മാത്രമല്ല ..
ഇനി ബാക്കിയുള്ള കാലം ഞാനും നിങ്ങളോടൊപ്പം.
അല്ല മുക്തിയോടൊപ്പം ഉണ്ടാകും.
ഇരുട്ടിൽ കഴിയുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ ...
നന്ദി സാർ ..
എപ്പോഴും വെളിച്ചം വേണ്ടത് ഇരുട്ടിനാണ് സാർ അത് വാക്കിലൂടയോ നോക്കിലൂടെയോ ഒരു കൈ താങ്ങിലൂടെയോ എങ്ങനെ ആയാലും നമ്മുക്ക് വേണ്ടത് മുക്തിയാണ്. ഏകത്വത്തിൽ നിന്നുള്ള മുക്തി. വിരക്തിയിൽ നിന്നുള്ള മുക്തി. ജീവിതത്തിൽ നിന്ന് മുക്തരാകും വരെ ജീവിത യാഥാർത്യങ്ങളിൽ നിന്നുള്ള മുക്തി.
സാർ .. കേൾക്കുന്നുവോ ...
ഹലോ .. ഹലോ ... മിസ്റ്റർ ഭദ്രൻ ..
യെസ് .. ഞാൻ കേൾക്കുന്നു ...
പാരിജാതം കേൾക്കുന്നു ...
ശരി സാർ ... ഇതാണ് നമ്പർ സാർ ഇനിയും വിളിക്കുമല്ലോ ..
തീർച്ചയായും ..

ഫോൺ കട്ടായി ..

ഒരു മൂകത മനസ്സിനെ വല്ലാതെ അലട്ടുന്നപോലെ ..

വാഷ്ബേസിൽ പോയ് കണ്ണാടിയിൽ നോക്കി ..
നല്ല വെളിച്ചം .. കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു താൻ അതറിഞ്ഞില്ല എന്ന സത്യം പോലും അവൻ മറന്നു . കണ്ണിലെ അഴുക്കുകൾ പോയിരിക്കുന്നപോലെ അല്ല മനസ്സിലെ അഴുക്കുകൾ ....
കണ്ണാടിയിൽ വീണ്ടും വീണ്ടും അവൻ നോക്കി ...
പുറകിൽ വെള്ള പൂക്കൾ നിറയെ പൂത്തുനിൽക്കുന്നു..
എന്നും പൂക്കുന്ന തൊടിയിലെ പാരിജാതപൂക്കൾ മനസ്സിനെ കുളിർമ്മഴ പെയ്യിക്കുംപോലെ ... അവൻ്റെ കണ്ണുകൾ പേമാരിയായ് പെയ്തൊഴിയുന്ന ...
മനസ്സിൽ ശാന്തത മാത്രം ബാക്കിയാകുന്നു ...

സമയം വളരെയേറെ ആയിരിക്കുന്നു ...

ഉറക്കവും വിശപ്പും ഇന്ന് മറന്നു പോയിരിക്കുന്നു.

ലൈറ്റ്‌ അണച്ച് കിടക്കുമ്പോഴും മനസ്സിൽ വല്ലാത്ത പ്രകാശം പോലെ ..

കണ്ണുകൾ അടച്ചു മയക്കത്തിലേയ്ക് വഴുതിവീഴുമ്പോൾ ഇരുട്ടിൽ നിന്ന് പ്രകാശമായ് ദൂരെനിന്ന് ഒരു രൂപം അവനരികിലേയ്ക്ക് അടുത്തുവന്നു. കുറെ വെള്ള ശലഭങ്ങൾ മിന്നുന്ന കണ്ണുകൾ അവർ അവൻ്റെ അരികിൽ വന്നു വട്ടം കറങ്ങി അപ്പോൾ ദൂരെനിന്ന് മറ്റൊരു വെള്ള തേരിൽ കുറേപ്പേർ അവനരികിലൂടെ കൈവീശി കടന്നുപോകുന്നു. അതിൽ പരിചിത മുഖങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു.. അമ്മയുണ്ട് അച്ഛനുമുണ്ട് അമ്മുമ്മയുണ്ട് .. അങ്ങനെ അങ്ങനെ അനവധി പേർ കൈവീശി കടന്ന്പോകുന്നു .... ആദ്യമായ് തൻ്റെ സ്വപ്നത്തിൽ പ്രിയമായവരെ കണ്ടപ്പോൾ കൂടെ ആരെല്ലാമോ ഉള്ളപോലെ ....

പതിവിലും രാവിലെ ഉണർന്നു ഫോൺ എടുത്തു മനസ്സിൽ ഓർത്തു വിളിച്ചു
ഹലോ പാരിജാതം
നന്ദി പാരിജാതം ...
എന്നിലേ എന്നെ കാണിച്ചുതന്നതിന് നന്ദി ....

മറുതലയിൽ ഫോൺ ആരും എടുക്കുന്നില്ല ....
വീണ്ടും ട്രൈ ചെയ്തു ..
ഇല്ല എടുക്കുന്നില്ല ....


ശുഭം.

ലാലു രാധാലയം.
::::::::::::::::::::::::::::::::
lalunmc@gmail.com.

എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

നവംബർ 10, 2014

അന്നുകണ്ട സ്വപ്നത്തിൽ

അന്നുകണ്ട സ്വപ്നത്തിൽ

ചെറുകഥ.
*********
ആരോ തട്ടി വിളിക്കുന്നത്‌ കേട്ടാണ് അവനുണർന്നത്, മിന്നലായ് എന്തോ മിന്നിമാറിയതുപോലെ തോന്നി. പെട്ടന്നാണ് ഓർത്തത് ഇന്ന് രാത്രി അവൾ ഉറപ്പായും വരണമെന്ന് പറഞ്ഞിരിന്നു. പതുക്കെ അവനെഴുന്നേറ്റു ഒച്ചയുണ്ടാക്കാതെ വാതിൽതുറന്ന് ഇറയത്ത്‌ ഇറങ്ങി, ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കി മുറ്റത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടാണ്‌, ഇന്നലെപെയ്ത മഴയുടെ ബാക്കിയായ് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. അതിലൊന്നും ചവിട്ടാതെ പരിചിതമായവഴികളിലൂടെ നടന്നു തുടങ്ങി. ജഗ്ഷനിൽ ആരുമില്ല എന്നറിയാമായതിനാൽ ഒളിക്കാതെ കടന്നു പോകാൻ കഴിഞ്ഞു. ചെറുതായ് കാറ്റടിയ്ക്കുണ്ട് മഴനനഞ്ഞപോലെ കാറ്റിനും നല്ല കുളിർമ്മയുണ്ട്‌ എങ്കിലും നന്നായി വിയർക്കുന്നതായ് അവനറിഞ്ഞു. വിയർപ്പുകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മഴയെ പിടിച്ചു നിർത്തിയ ഇലകൾ കാറ്റത്ത്‌ മഴയായ് പെയ്തിറിങ്ങുന്നു. അവൻ അവളുടെ വീടിന് അടുത്തെത്തി.

നല്ല ഇരുട്ട് ചുറ്റിലും ആരുമില്ല അകലെയായ് പള്ളിയിൽ റാന്തൽ വിളക്ക് കരിദീപമായ് അർദ്ധമയക്കത്തിൽ കത്തുന്നു. ഒരൊറ്റ മിന്നമിന്നിയെയും കാണാത്തതിൽ അവനദിശയമായ്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. തുറന്നാൽ ശബ്ദമുണ്ടായാലോ കമ്പുകൾ കൊണ്ട് നന്നായിയുണ്ടാക്കിയ വേലി ചാടിക്കടന്നു. ഒരാൾക്ക്‌ നടക്കാനുള്ള സ്ഥലം മാത്രം വൃത്തിയായ് ഉള്ളു. ബാക്കിയെല്ലാം കാട് പോലെ. ഇവിടം അത്ര പരിചിതമല്ല. പക്ഷെ നടക്കാനുള്ള വഴി കൂരിരിട്ടിലും തെളിഞ്ഞു കാണാം. മെല്ലെ മെല്ലെ നടന്ന് അവളുടെ മുറി എതാകും, മാറിയാൽ അത് മതി അവനിൽ അൽപ്പാൽപ്പമായ് ഭയം ചെറിയ തണുപ്പ്പോലെ പെരുപ്പായ് കാലിലൂടെ കയറാൻ തുടങ്ങി. നന്നായുള്ള വിയർപ്പും തണുപ്പും അവനിൽ ചെറിയവിറയിലുണ്ടാക്കി അവന്റെ നടത്തത്തിന് വേഗത കുറഞ്ഞു. അവനറച്ചുനിന്നു.

പെട്ടന്ന് അകലെനിന്ന് ഒരു ചെറിയ പ്രകാശം അവനരികിലേക്ക്‌ അടുത്തടുത്ത് വന്നു. അവനോളിക്കാൻ ശ്രമിച്ചു കൈകാലുകൾ അനങ്ങുന്നില്ല. ആപ്രകാശം അവനരികിൽ വന്ന് ചുറ്റുമായ്‌ വട്ടം കറങ്ങി. അവൻ ശ്രദ്ദിച്ചുനോക്കി ചെറിയ പ്രാണിയായ് വന്ന് വെളുത്ത ശലഭമായ് മാറുന്നു പെട്ടന്ന് കുറെയേറെ ശലഭങ്ങളായ് വട്ടമിടുന്നു. അവനൊർമ്മവന്നു അവൾക്ക് ഏറെയിഷ്ടമുള്ള ശലഭങ്ങൾ. അവയുടെ ചിറകുകൾ പ്രകാശിക്കുന്നു , അവയുടെ ശരീരം വ്യത്യസ്തമായ് പല പല വർണ്ണങ്ങളാൽ മിന്നിതിളങ്ങുന്നു. അവയുടെ നീണ്ടചുണ്ടുകളിൽ രക്തം പുരണ്ടപോലെ ചുവപ്പായിരിക്കുന്നു. പക്ഷെ അവയെന്നെ അക്രമിക്കുന്നില്ല. ആ ശലഭങ്ങൾ വഴികാട്ടികളായ് അവന് മുന്നിലും പിന്നിലുമായ് പറന്നുകൊണ്ടിരിന്നു അവനവയെ അനുഗമിച്ചു. അവയുടെ പ്രകാശത്താൽ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ കാലുകളിൽ എന്തോ ഭാരമായ് തട്ടി. അവനറിഞ്ഞു അവളുടെ മുറിയായിയെന്നു, കതക് അടച്ചിരിക്കുന്നു പൂക്കളാൽ മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. അവൻ പൂക്കൾ മാറ്റി കതക് പതുക്കെ തുറന്നു. അവൾ നന്നായ് മൂടി പൊതച്ച് ഒന്നുമറിയാതെ ശാന്തമായ് ഉറങ്ങുന്നു. പതുക്കെ മുഖത്തുനിന്ന് പുതപ്പുമാറ്റാൻ തുടങ്ങി പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു ... വേണ്ട നീയവളെ കാണണ്ട ..

ഞെട്ടിയുണർന്നു പരിഭ്രമമോടെ അവൻ ചുറ്റിലും നോക്കി നിറയെ ആളുകൾ തിങ്ങി നിൽക്കുന്നു .. പള്ളിയിൽ ഉച്ചത്തിൽ മണി മുഴങ്ങുന്നു ... ആളുകൾ ഉച്ചത്തിൽ കരയുന്നു , ചിലർ അലറുന്നു , കാക്കിയിട്ട പോലീസ്സുകാർ , ഒരാളുടെ കൈയിൽ പോലീസ്സ് നായ. മിന്നിത്തിളങ്ങുന്ന ലൈറ്റുമിട്ടു ആംബുലൻസ് , വെള്ളയിട്ടവർ , ചുറ്റുമുള്ളത് ഒന്നും കാണാനാകാതെ തൊണ്ടയിൽ ഉടക്കിയ വാക്കുമായ് തളർന്നു വീണവൻ, ആരും പിടിക്കുവനില്ലാതെ അപ്പോഴും മനസ്സ് പിറുപിറുക്കുന്നു ഞാനല്ല .. ഞാനല്ല .. ഞാനല്ല ..

>>>...ലാൽസ് ..
https://www.facebook.com/loveapril15

നവംബർ 08, 2014

ദ്രൗപതിയെന്ന പാഞ്ചാലി


സമാനതകളില്ലാത്ത സ്ത്രീത്വം.

എന്‍റെ വായനകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച സ്ത്രീത്വമാണ് മഹാഭാരത കഥയിലെ പാഞ്ചാലി.

ഞാന്‍ വായനയിലൂടെ കേള്‍വിലൂടെ കണ്ടറിഞ്ഞ പാഞ്ചാലിയിലൂടെ ഒരു യാത്ര...
പാഞ്ചാല രാജാവായ ദ്രൌപദന്റെ ക്രോധാഗ്നിയാലുള്ള മഹായക്ജ്ജത്തില്‍ നിന്നുയര്‍ന്നുവന്ന പുത്രി. സുന്ദരിയും,സര്‍വ്വാസ്ത്രശാസ്ത്രയും, കൂര്‍മ്മബുദ്ധിയുള്ളവളും സുമുഖിയും ആയിരിന്നു. അത്യന്തം വിഷമകരമായ ധനുര്‍വിദ്യയിലൂടെ വനവാസത്തില്‍ കഴിയുന്ന പണ്ടാവരിലെ അര്‍ജ്ജുനന്‍ വിവാഹം കഴിച്ച് അമ്മയായ കുന്തിയുടെ അരികിലെത്തുമ്പോള്‍ പറയുന്ന വാക്കിലെ പിശക് നിങ്ങള്‍ അഞ്ചുപേരും തുല്യമായ് പങ്കിട്ടെടുക്കുക എന്നായ്പോലും അങ്ങനെ ദ്രൗപതി പഞ്ചാലിയായ് മാറി.

ദ്രൌപതിയെ മഹാഭാരത യുദ്ധത്തിന്‍റെ ശില്‍പ്പി എന്ന് വേണമെങ്കില്‍ വിളിക്കാം. ദൌപതി ഇല്ലങ്കിലും മഹാഭാരത യുദ്ധം നടക്കാം പക്ഷെ ദ്രൌപതിയെ മാറ്റിനിര്‍ത്തി മഹാഭാരതയുദ്ധം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ആയതിനാല്‍ വേദവ്യാസന്റെ ഏറ്റവും കഴമ്പുള്ള ശക്തമായ കഥാപാത്രമാണ് ദ്രൗപതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അവസ്ഥാന്തരങ്ങളും ദ്രൌപതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ദ്രൌപതിയുടെ കാവ്യരൂപത്തിന് അപ്പുറം കലാന്തരങ്ങള്‍ക്ക് ഇപ്പുറവും ഈ ലോകത്ത് ഒരു സ്ത്രീയെയും നമുക്ക് വിലയിരിത്താന്‍ ഗ്രന്ഥകാരനായ വ്യാസന്‍ അനുവദിക്കുന്നില്ല. അതാണ്‌ കാണുന്ന സൃഷ്ട്ടിവൈദഗ്ദ്യം.

ധീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേപോലെ പരിച്ചരിച്ചവള്‍,പരിപാലിച്ചവള്‍. അഞ്ചു ഭര്‍ത്താക്കന്മാരിലും ആയി അഞ്ചു മക്കള്‍. യുധിഷ്ട്ടിരനുമായ് പ്രതിവിന്ധ്യൻ, ഭീമന് ശുതസോമൻ ,അർജ്ജുനന് ശ്രുതകീർത്തി , നകുലന് ശതാനികൻ , സഹദേവന് ശ്രുതകർമ്മാവ് . കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമല്ലേ.

രാജസൂയയാഗം കഴിഞ്ഞശേഷം തങ്ങളുടെ മായാമന്ദിരത്തിലേയ്ക്ക് വന്ന ധുര്യോദരന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി പൊട്ടി ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. എന്നും വ്യാഖ്യാനിക്കുന്നു. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശ്ശാസനന്‍ അപമാനിച്ചപ്പോള്‍ പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും ദ്രൗപദിയുടെ സഹനശക്തിയെയും, സൂക്ഷ്മമായ ധർമ്മവലോകന പാടവത്തെയും പ്രതികാര ത്വരയും വെളിപ്പെടുത്തുന്നതാണ്. ആ ശപഥവും മഹാഭാരത യുദ്ധത്തിന് ആദ്യ വിത്തുകള്‍ പാകി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്താക്ഷേപം നടക്കുമ്പോള്‍ പാഞ്ചാലിയുടെ മനസ്സില്‍ മഹാഭാരത യുദ്ധം തുടങ്ങിയെന്ന് സാരം. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു.

കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയ സൌദങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.

ദ്രൗപതി : സ്ത്രീയുടെ സമസ്ത ഭാവങ്ങളും അരക്കിട്ടുറപ്പിക്കുന്ന സൃഷ്ട്ടിയാണ്. ത്യാഗവും , സഹിഷ്ണതയും ,സഹതാപവും , പ്രതികാരവും,സ്വയം അപമാനപ്പെട്ട സ്ത്രീത്വം . അഞ്ചു ഭര്‍ത്താക്കന്മാരെ പങ്കിടേണ്ടിവന്ന നിയോഗമുള്ളവള്‍. സര്‍വ്വതും ഉണ്ടായിരിന്നിട്ടും വനവാസം സ്വീകരിക്കാന്‍ സ്വയം തീരുമാനിച്ചവള്‍. ദ്രൌപതിക്ക് പുറത്ത് ഒരു സ്ത്രീ സങ്കല്‍പ്പം ഇന്നും സാധ്യമാണോ ? .

ഇതൊരു മഹാഭാരത കഥ പകര്‍ത്തിയെഴുത്തല്ല. കഥയില്‍ നിന്ന് ഞാന്‍ ദ്രൌപതിയെ കാണാന്‍ ഒരു ചെറിയ ശ്രമം നടത്തിയതാണ് . ഇതൊന്നുമല്ല ഇനിയുമേറെയുണ്ട് കാരണം കഥ മഹാഭാരതം ആകുമ്പോള്‍ അവസാനിപ്പിക്കുക പ്രയാസമാണ് . തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക ..

ലാലു.കടയ്ക്കല്‍ ...
www.facebook.com/loveapril15

സെപ്റ്റംബർ 22, 2014

ഒരു കണ്ടുമുട്ടലിന്റെ നൊമ്പരം.


സന്തോഷവും ഉര്‍ജ്ജവും സമയവും സ്വരുക്കുട്ടി ആരെങ്കിലും ആകാനായ് പഠിച്ചും,പ്രയത്നിച്ചും അവസാനം ജീവിതത്തില്‍ ആരുമാകാതെ വരുമ്പോഴാണ് പലര്‍ക്കും താനാരാണ് എന്ന ചിന്തയുണ്ടാകുന്നത്. 
സത്യം.
ഇന്നലയുടെ സായാഹ്നത്തില്‍ ആള്‍ത്തിരക്കില്‍ ബസ് സ്റേഷനില്‍ വിവിധവര്‍ണ്ണങ്ങളാല്‍ ചിത്രങ്ങള്‍ കൊറിയ മുഷിഞ്ഞ വസ്ത്രത്തിനുള്ളില്‍ ഞാനവനെ കണ്ടു. നരകീഴടക്കിയ താടിരോമങ്ങള്‍ അലക്ഷ്യമായ് വിട്ട്, ചെമ്പന്‍ മുടിയെ ഷാളുകൊണ്ട് മുറുക്കികെട്ടി കൈയില്‍ ഒഴിഞ്ഞ ചോറ്റുപാത്രവുമായ് മലിഞ്ഞു ഒട്ടിയ കവിളുകളും , മഞ്ഞളിച്ച കണ്ണുകളും , കറുത്തിരിണ്ട ചുണ്ടുകളും , ചുണ്ടുകള്‍ക്കിടയില്‍ തിരികിയ ലഹരിയുടെ തടുപ്പുമായ്. ആ പഴയ ചങ്ങാതിയെ. 
അപ്പോഴും അവന്‍റെ വിരളുകള്‍ ചോറ്റുപാത്രത്തില്‍ താളം പിടിക്കുന്നു. അതെ അവനെന്നും അങ്ങനെയായിരിന്നല്ലോ. കലാസാംസ്കാരിക വേദികളില്‍ താരമായിരിന്നു, ഒന്നും ശാസ്ത്രീയമായ് പഠിച്ചിട്ടില്ല പക്ഷെ ഒരുവട്ടം കേട്ടാല്‍ ഇതു താളവും അവന്‍റെ വിരളുകള്‍ പഠിച്ചേടുക്കും. വിദ്യയെ ഉപേക്ഷിച്ച് അന്നംതേടി ഞാന്‍ യാത്രയായപ്പോള്‍ നഷ്ട ഓര്‍മ്മകളില്‍ മിന്നുന്ന താരങ്ങളായിരിന്നു ആ സൗഹൃദങ്ങള്‍. ജീവിത തിരക്കുകള്‍ക്കിടയില്‍ ചില ഇടവേളകളില്‍ നാം തിരയുന്ന മുഖങ്ങളും അവരെയാണ്. അങ്ങനെ ചിന്നിചിതറിപ്പോയ ബാല്യത്തിലെ സുഹൃത്തുക്കളെ ഈ ജീവിത സായാഹ്നത്തില്‍ ഓര്‍ത്തപ്പോള്‍ ആദ്യമെത്തിയ പേരും അവന്‍റെ ആയിരിന്നു. അമ്മ ഡോക്ടറും,അച്ഛന്‍ ഇഞ്ചിനിയറും ആക്കാന്‍ മോഹിച്ച മോഹമല്ല നടപ്പാക്കിയ ബാല്യകൌമാരം. അനുസരണയുടെ അച്ചടക്കത്തില്‍ സ്വന്തം അസ്തിത്വം നഷടമായ് ലഹരിയുടെ മാസ്മരിക ലോകത്ത് ധിക്കരിയായ് നാടുകടത്തിയ യൌവനം. ജീവിതം അങ്ങനെ ഏകനായ് സ്വയ ശിക്ഷയായ് ജീവിച്ചുതീര്‍ക്കുന്ന ആ പഴയ മിത്രം
ഞാന്‍ പരിചയപ്പെടുത്തി.
ആ ലഹരി കൊന്നൊടുക്കിയ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. 
ഹസ്തദാനം ചെയ്തു. ഹോ എന്ത് മരവിപ്പാണ് ആ കൈകള്‍ക്ക് .. 
അല്‍പ്പം നിശബ്ദതയ്ക്ക് ശേഷം അവന്‍ പറഞ്ഞു ഞാന്‍ .. ഞാന്‍ ഡോക്ടര്‍ അജയകുമാര്‍.
പിന്നെ അവനെന്നെ കെട്ടിപിടിച്ച് ഒരു കരച്ചിലായിരിന്നു..
ചുറ്റുമുള്ളവര്‍ നോക്കിനിന്നു ..
ഞങ്ങളൊന്നും അറിഞ്ഞില്ല കാലങ്ങള്‍ പിന്നെലെയ്ക്ക് ഓടികൊണ്ടിരിന്നു ..
പറിങ്കമാവുകളും , പാറക്കുട്ടങ്ങളും , അമ്പല കുളങ്ങളും , സിനിമാ കൊട്ടകകളും , ഉത്സവ പറമ്പുകളും, ഗാനമേളകളും , കഥാപ്രസംഗ്ഗങ്ങളും, സമരങ്ങളും,കൊച്ചു കൊച്ചു അടിപിടികളും, ചില സ്വാകാര്യ പ്രണയങ്ങളും. കുസ്രിതികളും. നമ്മള്‍ കുഞ്ഞുങ്ങളായ്..
വളരെ വളരെ വൈകി കടല്‍ തീരത്തുനിന്ന് യാത്ര പറയുമ്പോള്‍ ചെറിയ ബോട്ടുകള്‍ കടലിന്‍റെ അനന്തതയിലേയ്ക്ക് യാത്രയാകുന്നത് കാണാം. അവന്‍ കണ്‍മറയും വരെ ഞാനവിടെ നിന്നു.
കപ്പലണ്ടി .. കപ്പലണ്ടി .. 
ബംഗാളിയാണ് .. നമ്മുടെ ഉത്സവപറമ്പുകളെ അനുസ്മരിപ്പിക്കും .. 
100 ഫില്‍‌സ്.. ഞാനും ഒന്നുവാങ്ങി..
കൊറിച്ചുകൊണ്ട് ബസ്‌സ്റേഷന്‍ ലക്ഷമാക്കി നടന്നു ..
ജീവിതത്തില്‍ തിരിച്ചുകിട്ടിയ മധുരമുള്ള ചില ബാല്യത്തിന്‍റെ ഓര്‍മ്മയുമായ്.
അതെ ജീവിതം ഇങ്ങനെയും ആണ്.

ലാല്‍സ് ..
www.facebook.com/loveapril15

ജൂലൈ 19, 2014

അന്നുകണ്ട സ്വപ്നത്തിൽ.

ചെറുകഥ.


ആരോ തട്ടി വിളിക്കുന്നത്‌ കേട്ടാണ് അവനുണർന്നത്, മിന്നലായ് എന്തോ മിന്നിമാറിയതുപോലെ തോന്നി. പെട്ടന്നാണ് ഓർത്തത് ഇന്ന് രാത്രി അവൾ ഉറപ്പായും വരണമെന്ന് പറഞ്ഞിരിന്നു. പതുക്കെ അവനെഴുന്നേറ്റു ഒച്ചയുണ്ടാക്കാതെ വാതിൽതുറന്ന് ഇറയത്ത്‌ ഇറങ്ങി, ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കി മുറ്റത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടാണ്‌, ഇന്നലെപെയ്ത മഴയുടെ ബാക്കിയായ് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. അതിലൊന്നും ചവിട്ടാതെ പരിചിതമായവഴികളിലൂടെ നടന്നു തുടങ്ങി. ജഗ്ഷനിൽ ആരുമില്ല എന്നറിയാമായതിനാൽ ഒളിക്കാതെ കടന്നു പോകാൻ കഴിഞ്ഞു. ചെറുതായ് കാറ്റടിയ്ക്കുണ്ട് മഴനനഞ്ഞപോലെ കാറ്റിനും നല്ല കുളിർമ്മയുണ്ട്‌ എങ്കിലും നന്നായി വിയർക്കുന്നതായ് അവനറിഞ്ഞു. വിയർപ്പുകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മഴയെ പിടിച്ചു നിർത്തിയ ഇലകൾ കാറ്റത്ത്‌ മഴയായ് പെയ്തിറിങ്ങുന്നു. അവൻ അവളുടെ വീടിന് അടുത്തെത്തി.

നല്ല ഇരുട്ട് ചുറ്റിലും ആരുമില്ല അകലെയായ് പള്ളിയിൽ റാന്തൽ വിളക്ക് കരിദീപമായ് അർദ്ധമയക്കത്തിൽ കത്തുന്നു. ഒരൊറ്റ മിന്നമിന്നിയെയും കാണാത്തതിൽ അവനദിശയമായ്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. തുറന്നാൽ ശബ്ദമുണ്ടായാലോ കമ്പുകൾ കൊണ്ട് നന്നായിയുണ്ടാക്കിയ വേലി ചാടിക്കടന്നു. ഒരാൾക്ക്‌ നടക്കാനുള്ള സ്ഥലം മാത്രം വൃത്തിയായ് ഉള്ളു. ബാക്കിയെല്ലാം കാട് പോലെ. ഇവിടം അത്ര പരിചിതമല്ല. പക്ഷെ നടക്കാനുള്ള വഴി കൂരിരിട്ടിലും തെളിഞ്ഞു കാണാം. മെല്ലെ മെല്ലെ നടന്ന് അവളുടെ മുറി എതാകും, മാറിയാൽ അത് മതി അവനിൽ അൽപ്പാൽപ്പമായ് ഭയം ചെറിയ തണുപ്പ്പോലെ പെരുപ്പായ് കാലിലൂടെ കയറാൻ തുടങ്ങി. നന്നായുള്ള വിയർപ്പും തണുപ്പും അവനിൽ ചെറിയവിറയിലുണ്ടാക്കി അവന്റെ നടത്തത്തിന് വേഗത കുറഞ്ഞു. അവനറച്ചുനിന്നു.

പെട്ടന്ന് അകലെനിന്ന് ഒരു ചെറിയ പ്രകാശം അവനരികിലേക്ക്‌ അടുത്തടുത്ത് വന്നു. അവനോളിക്കാൻ ശ്രമിച്ചു കൈകാലുകൾ അനങ്ങുന്നില്ല. ആപ്രകാശം അവനരികിൽ വന്ന് ചുറ്റുമായ്‌ വട്ടം കറങ്ങി. അവൻ ശ്രദ്ദിച്ചുനോക്കി ചെറിയ പ്രാണിയായ് വന്ന് വെളുത്ത ശലഭമായ് മാറുന്നു പെട്ടന്ന് കുറെയേറെ ശലഭങ്ങളായ് വട്ടമിടുന്നു. അവനൊർമ്മവന്നു അവൾക്ക് ഏറെയിഷ്ടമുള്ള ശലഭങ്ങൾ. അവയുടെ ചിറകുകൾ പ്രകാശിക്കുന്നു , അവയുടെ ശരീരം വ്യത്യസ്തമായ് പല പല വർണ്ണങ്ങളാൽ മിന്നിതിളങ്ങുന്നു. അവയുടെ നീണ്ടചുണ്ടുകളിൽ രക്തം പുരണ്ടപോലെ ചുവപ്പായിരിക്കുന്നു. പക്ഷെ അവയെന്നെ അക്രമിക്കുന്നില്ല. ആ ശലഭങ്ങൾ വഴികാട്ടികളായ് അവന് മുന്നിലും പിന്നിലുമായ് പറന്നുകൊണ്ടിരിന്നു അവനവയെ അനുഗമിച്ചു. അവയുടെ പ്രകാശത്താൽ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ കാലുകളിൽ എന്തോ ഭാരമായ് തട്ടി. അവനറിഞ്ഞു അവളുടെ മുറിയായിയെന്നു, കതക് അടച്ചിരിക്കുന്നു പൂക്കളാൽ മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. അവൻ പൂക്കൾ മാറ്റി കതക് പതുക്കെ തുറന്നു. അവൾ നന്നായ് മൂടി പൊതച്ച് ഒന്നുമറിയാതെ ശാന്തമായ് ഉറങ്ങുന്നു. പതുക്കെ മുഖത്തുനിന്ന് പുതപ്പുമാറ്റാൻ തുടങ്ങി പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു ... വേണ്ട നീയവളെ കാണണ്ട ..

ഞെട്ടിയുണർന്നു പരിഭ്രമമോടെ അവൻ ചുറ്റിലും നോക്കി നിറയെ ആളുകൾ തിങ്ങി നിൽക്കുന്നു .. പള്ളിയിൽ ഉച്ചത്തിൽ മണി മുഴങ്ങുന്നു ... ആളുകൾ ഉച്ചത്തിൽ കരയുന്നു , ചിലർ അലറുന്നു , കാക്കിയിട്ട പോലീസ്സുകാർ , ഒരാളുടെ കൈയിൽ പോലീസ്സ് നായ. മിന്നിത്തിളങ്ങുന്ന ലൈറ്റുമിട്ടു ആംബുലൻസ് , വെള്ളയിട്ടവർ , ചുറ്റുമുള്ളത് ഒന്നും കാണാനാകാതെ തൊണ്ടയിൽ ഉടക്കിയ വാക്കുമായ് തളർന്നു വീണവൻ, ആരും പിടിക്കുവനില്ലാതെ അപ്പോഴും മനസ്സ് പിറുപിറുക്കുന്നു ഞാനല്ല .. ഞാനല്ല .. ഞാനല്ല ..

>>>...ലാൽസ് ..
https://www.facebook.com/loveapril15

ജൂൺ 12, 2014

അന്നുകണ്ട സ്വപ്നത്തിൽ. ചെറുകഥ.

                                                                    ചെറുകഥ.
                                                       അന്നുകണ്ട സ്വപ്നത്തിൽ.



ആരോ തട്ടി വിളിക്കുന്നത്‌ കേട്ടാണ് അവനുണർന്നത്, മിന്നലായ് എന്തോ മിന്നിമാറിയതുപോലെ തോന്നി. പെട്ടന്നാണ് ഓർത്തത് ഇന്ന് രാത്രി അവൾ ഉറപ്പായും വരണമെന്ന് പറഞ്ഞിരിന്നു. പതുക്കെ അവനെഴുന്നേറ്റു ഒച്ചയുണ്ടാക്കാതെ വാതിൽതുറന്ന് ഇറയത്ത്‌ ഇറങ്ങി, ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കി മുറ്റത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടാണ്‌, ഇന്നലെപെയ്ത മഴയുടെ ബാക്കിയായ് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. അതിലൊന്നും ചവിട്ടാതെ പരിചിതമായവഴികളിലൂടെ നടന്നു തുടങ്ങി. ജഗ്ഷനിൽ ആരുമില്ല എന്നറിയാമായതിനാൽ ഒളിക്കാതെ കടന്നു പോകാൻ കഴിഞ്ഞു. ചെറുതായ് കാറ്റടിയ്ക്കുണ്ട് മഴനനഞ്ഞപോലെ കാറ്റിനും നല്ല കുളിർമ്മയുണ്ട്‌ എങ്കിലും നന്നായി വിയർക്കുന്നതായ് അവനറിഞ്ഞു. വിയർപ്പുകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മഴയെ പിടിച്ചു നിർത്തിയ ഇലകൾ കാറ്റത്ത്‌ മഴയായ് പെയ്തിറിങ്ങുന്നു. അവൻ അവളുടെ വീടിന് അടുത്തെത്തി. 

നല്ല ഇരുട്ട് ചുറ്റിലും ആരുമില്ല അകലെയായ് പള്ളിയിൽ റാന്തൽ വിളക്ക് കരിദീപമായ് അർദ്ധമയക്കത്തിൽ കത്തുന്നു. ഒരൊറ്റ മിന്നമിന്നിയെയും കാണാത്തതിൽ അവനദിശയമായ്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. തുറന്നാൽ ശബ്ദമുണ്ടായാലോ കമ്പുകൾ കൊണ്ട് നന്നായിയുണ്ടാക്കിയ വേലി ചാടിക്കടന്നു. ഒരാൾക്ക്‌ നടക്കാനുള്ള സ്ഥലം മാത്രം വൃത്തിയായ് ഉള്ളു. ബാക്കിയെല്ലാം കാട് പോലെ. ഇവിടം അത്ര പരിചിതമല്ല. പക്ഷെ നടക്കാനുള്ള വഴി കൂരിരിട്ടിലും തെളിഞ്ഞു കാണാം. മെല്ലെ മെല്ലെ നടന്ന് അവളുടെ മുറി എതാകും, മാറിയാൽ അത് മതി അവനിൽ അൽപ്പാൽപ്പമായ് ഭയം ചെറിയ തണുപ്പ്പോലെ പെരുപ്പായ് കാലിലൂടെ കയറാൻ തുടങ്ങി. നന്നായുള്ള വിയർപ്പും തണുപ്പും അവനിൽ ചെറിയവിറയിലുണ്ടാക്കി അവന്റെ നടത്തത്തിന് വേഗത കുറഞ്ഞു. അവനറച്ചുനിന്നു.

പെട്ടന്ന് അകലെനിന്ന് ഒരു ചെറിയ പ്രകാശം അവനരികിലേക്ക്‌ അടുത്തടുത്ത് വന്നു. അവനോളിക്കാൻ ശ്രമിച്ചു കൈകാലുകൾ അനങ്ങുന്നില്ല. ആപ്രകാശം അവനരികിൽ വന്ന് ചുറ്റുമായ്‌ വട്ടം കറങ്ങി. അവൻ ശ്രദ്ദിച്ചുനോക്കി ചെറിയ പ്രാണിയായ് വന്ന് വെളുത്ത ശലഭമായ് മാറുന്നു പെട്ടന്ന് കുറെയേറെ ശലഭങ്ങളായ് വട്ടമിടുന്നു. അവനൊർമ്മവന്നു അവൾക്ക് ഏറെയിഷ്ടമുള്ള ശലഭങ്ങൾ. അവയുടെ ചിറകുകൾ പ്രകാശിക്കുന്നു , അവയുടെ ശരീരം വ്യത്യസ്തമായ് പല പല വർണ്ണങ്ങളാൽ മിന്നിതിളങ്ങുന്നു. അവയുടെ നീണ്ടചുണ്ടുകളിൽ രക്തം പുരണ്ടപോലെ ചുവപ്പായിരിക്കുന്നു. പക്ഷെ അവയെന്നെ അക്രമിക്കുന്നില്ല. ആ ശലഭങ്ങൾ വഴികാട്ടികളായ് അവന് മുന്നിലും പിന്നിലുമായ് പറന്നുകൊണ്ടിരിന്നു അവനവയെ അനുഗമിച്ചു. അവയുടെ പ്രകാശത്താൽ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ കാലുകളിൽ എന്തോ ഭാരമായ് തട്ടി. അവനറിഞ്ഞു അവളുടെ മുറിയായിയെന്നു, കതക് അടച്ചിരിക്കുന്നു പൂക്കളാൽ മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. അവൻ പൂക്കൾ മാറ്റി കതക് പതുക്കെ തുറന്നു. അവൾ നന്നായ് മൂടി പൊതച്ച് ഒന്നുമറിയാതെ ശാന്തമായ് ഉറങ്ങുന്നു. പതുക്കെ മുഖത്തുനിന്ന് പുതപ്പുമാറ്റാൻ തുടങ്ങി പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു ... വേണ്ട നീയവളെ കാണണ്ട .. 

ഞെട്ടിയുണർന്നു പരിഭ്രമമോടെ അവൻ ചുറ്റിലും നോക്കി നിറയെ ആളുകൾ തിങ്ങി നിൽക്കുന്നു .. പള്ളിയിൽ ഉച്ചത്തിൽ മണി മുഴങ്ങുന്നു ... ആളുകൾ ഉച്ചത്തിൽ കരയുന്നു , ചിലർ അലറുന്നു , കാക്കിയിട്ട പോലീസ്സുകാർ , ഒരാളുടെ കൈയിൽ പോലീസ്സ് നായ. മിന്നിത്തിളങ്ങുന്ന ലൈറ്റുമിട്ടു ആംബുലൻസ് , വെള്ളയിട്ടവർ , ചുറ്റുമുള്ളത് ഒന്നും കാണാനാകാതെ തൊണ്ടയിൽ ഉടക്കിയ വാക്കുമായ് തളർന്നു വീണവൻ, ആരും പിടിക്കുവനില്ലാതെ അപ്പോഴും മനസ്സ് പിറുപിറുക്കുന്നു ഞാനല്ല .. ഞാനല്ല .. ഞാനല്ല .. 

>>>...ലാൽസ് ..
https://www.facebook.com/loveapril15

മേയ് 19, 2014

പ്രണയും പെയ്തിറങ്ങുമ്പോൾ.


അവനെഴുതിതുടങ്ങി. 

വ്യത്യസ്തമായ ഒരു മാനസ്സിക അവസ്ഥയിലാണ് ഞാനിപ്പോൾ, നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം അപ്രതീക്ഷമായ് തെളിഞ്ഞമാനത്ത് മേഘഗർജ്ജനമോടെ പെരുമഴ പെയ്തിറങ്ങി.ഈ മഴയും കാത്ത് ആകാശത്ത്‌ നോക്കിയെത്രയോ രാത്രികൾ, പകലുകൾ മഴയ്ക്കായ്‌ കാത്തിരിന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കാലാവസ്ഥാകേന്ദ്രത്തിലേയ്ക്കും വിളിക്കും, പിന്നെ പിന്നെ അവരെടുക്കാതായ്. എടുക്കതായപ്പോൾ എന്റെ നമ്പർ മന:പ്പാഠമാക്കിയപോലെ എനിക്ക് തോന്നി. ശരീരം തണുക്കുന്നത് വരെ ആ മഴയിൽ നിൽക്കണമെന്ന് മനസ്സ് കൊതിച്ചു. പക്ഷെ ഭയാനകമായ മേഘഗർജ്ജനം എന്നെ ശകാരിക്കുംപ്പോലെ തോന്നി. ശരീരഭാരം കൂടികൂടി വന്നു . നാക്ക്‌ മരവിച്ചപോലെ. ഒരിറ്റുജലകണം നാവിലേയ്ക്ക്‌ ഇറക്കുവാനാകാതെ അർദ്ധപ്രക്ജനായ് നനഞ്ഞു നിന്നു. 

അവൾ,
അങ്ങനെയാണ് അമാവസ്സിയിലെ പൗർണ്ണമിയാണ്. ചിന്തിക്കാതെ കടന്നുവരും പിന്നെയൊരു ഉത്മാദനടനമാണ്. ആടിത്തളർന്ന് അവസാനം പറയും എനിയ്ക്ക് നിന്നെ എന്തിഷ്ടമാണെന്നോ.. ഞൊടിയിടയിൽ അപ്രത്യക്ഷമാകും. പിന്നെയും പെമാരിക്കായ് കാത്തിരിക്കും.  അതുമൊരു സുഖമാണ്.

ജീവിതമെനിക്ക്,
ആകസ്മികമാണ് ചില വെലികെട്ടുകൾ അനിവാര്യമാണ് എങ്കിലും രക്തം കണ്ടുമടുത്ത കണ്ണുകൾക്ക്‌ റോസാപ്പുവ് ഒരിക്കലും പ്രണയ പുഷ്പമാകില്ല. മനസ്സുകൾ പറയാതെ പരസ്പ്പരം സംവദിച്ചപ്പോൾ ഉദിച്ചുവന്ന താരകമാണ് നീ . താരങ്ങൾ എന്നുമങ്ങനെയാണ് വിദൂരതയിൽ മിന്നിത്തിളങ്ങി മോഹിപ്പിക്കും. ഓരോദിവസ്സവും ആകാശനീലമയിൽ അനേകായിരം നക്ഷത്രങ്ങൾ മിന്നിത്തിളങ്ങും.  പേരുകൾ മാറിമാറി ഞാനുമോന്നിനെ പ്രണയിച്ചു. വിഡ്ഢി ഞാൻ കരുതി എന്നെമാത്രം നോക്കിയാണെന്ന്. എത്രയോ കണ്ണുകൾ ആ താരത്തെ മോഹകണ്ണുകളാൽ നോക്കിയിട്ടുണ്ടാകാം. താരവും എത്രയോ കണ്ണുകളെ നിത്യവും കാണുന്നുണ്ടാകാം. ചിലപ്പോൾ പ്രണയിച്ചിട്ടുണ്ടാകാം. 

എങ്കിലും മറക്കുവാനാകാത്ത വേദന ബാക്കിയാക്കി പെയ്തിറങ്ങിയ പേമാരിയുടെ ക്ഷതങ്ങൾ ഇനിയുമേറെക്കാലം മനസ്സിനെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. ശൂന്യതയിൽ ചിത്രം വരച്ച് മായക്കണ്ണാൽ നിറം ചാർത്തി സല്ലപിക്കുക വേദനാജനകമാണ്. മനസ്സിൽ കുറിച്ചദിവസ്സത്തിലോന്നിൽ മനസ്സുറച്ച തീരുമാനത്തിൽ എത്തണം. കാലം നൽകിയ കർമ്മങ്ങൾക്ക്‌ സാക്ഷിയായ് തന്നിലെ തന്നെ സമാധിയാക്കണം. അവിടെ കത്തിക്കുന്ന കെടാവിളക്കിൽ എന്റെ പ്രണയും ഒഴിച്ചു തിരികൊളുത്തണം. എനിക്കുറപ്പുണ്ട് ഒരിക്കലും അണയാതെ അത് എരിഞ്ഞു കൊണ്ടിരിക്കും. 

താരകങ്ങളെ മിന്നരുതെ വെറുതെ... 
മണ്ണിൽ നടനകാപട്യമില്ലാത്ത പച്ചയായ മനുഷ്യരുണ്ട്‌. താരകങ്ങളെ മിന്നരുതെ വെറുതെ... 

വൈഗ//ലാലു .കടയ്ക്കൽ.
https://www.facebook.com/loveapril15

മേയ് 03, 2014

എന്റേതായ അന്നയുടെ ഏപ്രിൽ 15.


എന്റെ പ്രണയും നമ്മുടെതായിട്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. ആ ഏപ്രിൽ 15. ഓർമ്മയുടെ വാതായനങ്ങൾ മെല്ലേ തുറന്ന് , നീ വിളിച്ചു പറഞ്ഞു. ഞാൻ കാലങ്ങളായ് കേൾക്കാൻ കൊതിച്ച വാക്കുകൾ. പക്ഷെ അന്നുമുതൽ നീ തിരികെ നടന്നു. ഞാനവിടെ നിച്ഛലമായ്. പ്രാണന്റെ തിരിനാളങ്ങൾ ചിതലെടുക്കാതെയെന്നെ കാക്കുന്നു. വിരുന്നുവന്ന ശിശിരവും,ഗ്രീഷ്മവും,വസന്തവും, ശൈത്യവും ഞാനറിഞ്ഞില്ല. അവയോന്നുമെന്നെ തോട്ടുവിളിച്ചില്ല. അന്നുകണ്ടുപിരിഞ്ഞ നൊമ്പരം ഇന്നുമെന്നെ നോവിച്ചുകൊണ്ടിരിക്കുന്നു. നിനക്കായ് കരുതിയ വാക്കുകൾ ഹൃദയത്തിൽ വിങ്ങലായ് ബാക്കിയാകുന്നു. ഞാനിവിടെയുണ്ട് ഒരു വിളിപ്പാടകയായ് നിൻ നാദമാധുര്യത്തിന് കാതോർത്ത്. എനിക്കറിയാം നിനക്ക് വരാതിരിക്കാൻ കഴിയില്ലെന്ന്. എനിക്ക് നിന്നോടുള്ളതിൽ നിന്നെത്രയോ മടങ്ങ്‌ നിനക്ക് എന്നോടുള്ള പ്രണയമുണ്ടെന്ന്. 

എന്റെ മനസ്സിലെ ആകാംക്ഷ ശോഷിച്ച് ശോഷിച്ച് ഇപ്പോൾ ഒരു നൂലുപോലെയായ്, ആ നൂലിന് എന്തെന്നില്ലാത്ത ബലവും , വെട്ടിത്തിളങ്ങുന്ന പ്രകാശവും. ആ പ്രകാശമിപ്പോൾ എനിക്കും പുതിയ പ്രതീക്ഷകൾ നൽകുന്നു.പ്രണയും സാധാരണയായ്  അറിയേണ്ടവർ അറിഞ്ഞുകഴിഞ്ഞാൽ തീവ്രമായ ഉത്മാദസുഖം കുറയുമെന്നാണ് . പക്ഷെ എനിക്കതില്ല. ഞാനിപ്പോഴും മിഴികളടച്ചു നിന്നന്തരഗ്ഗങ്ങളിൽ നിറഞ്ഞാടികൊണ്ടിരിക്കുന്നു. ഒന്ന് ശ്രദ്ദിച്ചാൽ നിനക്കറിയാൻ കഴിയും. നിന്റെ നിശ്വാസത്തിൽ അലിഞ്ഞു ചേർന്ന എന്റെ മാസ്മരിക പ്രണയത്തിന്റെ ഗന്ധം. സഖീ നീയിങ്ങനെ അനസൂതമോഴുകുക ഞാനതിൽ നീരാടിയുറങ്ങട്ടേ.

വൈഗാ..
https://www.facebook.com/loveapril15

ഏപ്രിൽ 11, 2014

ഒരു സമ്മാനക്കഥ


വിവാഹ വാർഷികത്തിന് ഭാര്യക്ക് എന്ത് സ്നേഹസമ്മാനമായ് നൽകണമെന്ന് അവൻ തലപുകഞ്ഞ് ആലോചിച്ചു ..

വ്യത്യസ്തമാകണം , ആ സമ്മാനത്തിൽ അവളുടെ "സാരാംശം" ഉണ്ടാകണം, അതീവസന്തോഷവതിയുമാകണം,  ഉപയോഗയോഗ്യവുമാകണം ..

ഏറെ ദിവസത്തെ ചിന്തകൾക്കൊടുവിൽ അവനോരെണ്ണം കണ്ടെത്തി ... 

പ്രിയമായവൾക്കായ് ഒരു "ചക്ക" നല്കാൻ തീരുമാനിച്ചു . 

 ചക്കയും ചുമന്നുകൊണ്ട് കവലയിലൂടെയവൻ  നടന്നു ..

ചായക്കടക്കാർ പിറുപിറുത്തു ചിരിച്ചു  , സ്നേഹിതരോക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു അളിയാ ... 
ചക്കയുമായ് എവിടെയ്ക്കാ ..?

അവനൊന്നും പറയാതെ ചക്കയുമായ് പോയ്‌ പ്രിയതമയ്ക്ക്നല്കി ... 

പതിവില്ലാതെ ചക്കയുമായ് വരുന്നത് കണ്ടു അവളും ചിരിച്ചു .. തനിക്കുള്ള സമ്മാനമാണ് എന്നറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു ..

എന്നിട്ട് ചോദിച്ചു ..? 

അങ്ങയ്ക്ക് നാണമായില്ലേ ? ഈ ചക്കയും ചുമന്ന് നടക്കാൻ ...

അവൻ അൽപ്പനേരത്തെ മൗനത്തിനുശേഷം പറഞ്ഞു ...

ആളുകളുടെ ചിരി അത് നമ്മുടെ വിവാഹപിറ്റെന്നു കവലയിലൂടെ നടന്നപ്പോഴും കേട്ടതാണ് ... കൂട്ടുകാരുടെ പൊട്ടിച്ചിരി അത് നിന്നെയാണ് വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞപ്പോൾ കേട്ടതാണ് , പിന്നെ ചുമട് അതിപ്പോൾ ശീലവുമാണ്, എന്നാലും മനസ്സ് നിറഞ്ഞു സന്തോഷമായത് നിന്റെ പൊട്ടിച്ചിരി കേട്ടപ്പോഴാണ് .... 
ഇതിനായ് ആണല്ലോ ഞാനീ ചുമടെടുത്തത് .... അവനുമാശ്വാസം ..

ഇനി സാരാംശം :........................... നിങ്ങൾക്ക്  വിട്ടുതരുന്നു ...!!!.

ജനുവരി 01, 2013

:::ഒരു രാത്രിയുടെ ഓര്‍മ്മ :::

:::ഒരു രാത്രിയുടെ ഓര്‍മ്മ :::


ഓര്‍മ്മകള്‍ക്ക് അപ്പുറവും ഇപ്പുറവും സ്വയം താന്‍ തന്നെയാകും കൂട്ടിനായ് .

നീണ്ട ഇരുപത് വര്‍ഷം. ഇന്നലെ കഴിഞ്ഞപോലെ . പുറത്തിറങ്ങി പിന്തിരിഞ്ഞ് നോക്കി . ഇനിവരാത്ത ഇന്നലെകളെ നോക്കി പുഞ്ചിരിച്ചു . യാത്ര തുടങ്ങി . സ്വയം തീര്‍ത്ത കാരാഗ്രഹത്തില്‍ നിന്നും നഷ്ടലോകത്തിലേക്ക് ഒരു മടക്കം . വാസു " യാത്ര തുടങ്ങി . ഗ്രാമാന്തരങ്ങളിലെയ്ക്ക് ...  ഏകനായ് ..

കാഴ്ചയ്ക്ക് ചാരുതനല്‍കി ചെമ്മണ്‍പാത കാഴ്ചയ്ക്ക് അപ്പുറത്തേയ്ക്ക് നീണ്ടു പോകുന്നു . ഒരു വശം ഇന്നലെകളുടെ സമ്പന്നതയെ വിളിച്ചോതുന്ന ആയിരപ്പറകണ്ടം , മരമടി മത്സരവും , കൊയ്ത്തുപാട്ടും, നാടിന്‍റെ ഐശ്വര്യവും നിറഞ്ഞ് നിന്ന വയലേല . ഇപ്പോള്‍  വര്‍ഷങ്ങളായ് തരിശായ് കിടക്കുന്ന പുല്‍പ്പാടം . മറുവശം ഇപ്പോള്‍ ഒരു ചെറിയ തോടാണ് . സമര്‍ദ്ധമായ ഒരു കാലത്ത് കളഹളം പാടി നിറഞ്ഞ് ഒഴുകിയിരുന്ന അരുവിയായിരുന്നു . കാലം ആര്‍ത്തിയാല്‍ വെട്ടിപിടിച്ചപ്പോള്‍ തോടായ് പരിണമിച്ചിരിക്കുന്നു .

വാസു " ഒന്ന് നിന്നു . അതെ ഇവിടെ എവിടേയോ ഒരു പാറകൂട്ടം ഉണ്ടായിരുന്നു . അതിന് മുകളില്‍ ആയി ഈറ്റകാടും . കാറ്റടിക്കുമ്പോള്‍ കറ കറ ശബ്ദത്തില്‍ ആടിയുലഞ്ഞ് ഭീതിപെടുത്തിയിരുന്നു . പക്ഷെ അന്ന് എത്രയോ സമയും ഒറ്റയ്ക്ക് ഈ അരുവിയോട് , മീന്‍ കുഞ്ഞുങ്ങളോട് കുശലം പറഞ്ഞു ആ പാറകൂട്ടങ്ങളില്‍ ബീഡിയും വലിച്ച് ഇരുന്നിരുന്നു  . ഓടി മറയുന്ന കാട്ട് മുയലുകള്‍ കുസ്രിതിയോടെ നോക്കി പല്ലിളിചിരിന്നു . അണ്ണാറകണ്ണന്മാര്‍ അരികിലെത്തി കൂട്ടിരിന്നിരുന്നു . സന്ധ്യ ആകുമ്പോള്‍ കലപില കൂട്ടി പക്ഷികള്‍ പറന്നകലുന്നത് നയന മോനോഹര കാഴ്ചകള്‍ ആയിരുന്നു . വയലേലകളില്‍ കൂട്ടമായ്‌ എത്തുന്ന പച്ചകിളികള്‍ കലപില കൂട്ടുമ്പോള്‍ കല്ലെറിഞ്ഞ് അവയെ ഓടിക്കുക എത്ര ഇഷ്ടമായിരുന്നു . കൂട്ടമായ്‌ പറന്നുയര്‍ന്ന് തിരികെ അതെ വേഗത്തില്‍ വന്നണയുന്നത്‌ എത്ര മനോഹര കാഴ്ചയായിരുന്നു .

യാത്ര തുടര്‍ന്നു ,
വയലിന് അക്കരയിലെയ്ക്ക് കാഴ്ച നീണ്ടു . അവിടെയായിരുന്നു 'കാളിനട " തറവാട്ട് അമ്പലം . ഇപ്പോള്‍ ആകെ കാടാണ് അവിടെ ഉയര്‍ന്നു കാണുന്ന പാലമരം ഇപ്പോള്‍ അവിടില്ല . വവ്വാലുകള്‍ തുങ്ങി കിടന്നിരുന്ന ആല്‍മരവും കാണാനില്ല . കറുത്ത മുത്തുകളായ്‌ കിടന്നിരുന്ന ലക്ഷക്കണക്കിന് വവ്വാലുകള്‍ എവിടേയ്ക്ക് കൂടുമാറി . നീണ്ട താടിയും തടവി ദീര്‍ഘ നിശ്വാസത്തോടെ യാത്ര തുടര്‍ന്നു .

വാസു ........... വാസു ......  ശ്രദ്ദിച്ചു അതെ തന്നെയാണ് വിളിക്കുന്നത്‌. ആ മരകൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന്‌ ആരോ തന്നെ വിളിക്കുന്നു . പതിഞ്ഞ ശബ്ദം . പക്ഷെ പരിചിതമുള്ള ശബ്ദം . തിരിഞ്ഞ് നോക്കി കാഴ്ച്ചവട്ടത്ത് ആരും ഇല്ല . വീണ്ടും ശ്രദ്ദിച്ചു .

പുല്‍ചെടികള്‍ വകഞ്ഞു മാറ്റി വയലില്‍ കാലമര്‍ത്തി . പെട്ടന്ന് ഒരു തരിപ്പ് ദേഹമാസകലം പടര്‍ന്നു . അതെ ശരീരം വിറയ്ക്കുന്നു , കാലുകള്‍ കുഴയുന്നു . വല്ലാതെ ദാഹിക്കുന്നു .അവിടെ കണ്ട മണ്‍തിട്ടയില്‍ ഇരിപ്പുറപ്പിച്ചു . വല്ലാത്ത പരദാഹം . പതുക്കെ എഴുന്നേറ്റു പിന്നിലേക്ക്‌ കയറി . പറ്റുന്നില്ല ദാഹം കൂടുന്നു . ആകെ ഒരു പരവേശം . തോട്ടില്‍ നിന്നും കൈ കുമ്പിളില്‍ വെള്ളം കോരിയെടുത്തു കുടിച്ചു . അപ്പോഴാണ്‌ ശ്രദ്ദിച്ചത്‌ വള്ളം ചുവന്നിരിക്കുന്നു . ചോരയുടെ നിറം . മണം അതെ രക്തം മണക്കുന്നു .. ശരീരം തളരുന്നു ഇരുക്കും മുമ്പേ വീണുപോയി .

ഉണര്‍ന്നു ചുറ്റും നോക്കി . നല്ല ഇരുട്ടാണ്‌ . മന്നാമിന്നുകള്‍ ഓടി മറയുന്നു  . തവളകള്‍ ഒച്ചവെയ്ക്കുന്നു . ചെവീളുകളുടെ ശബ്ദവും കേള്‍ക്കാം . പോക്കറ്റില്‍ പരതി ഭാഗ്യം ലൈറ്റര്‍ കിട്ടി . കത്തിച്ചു നോക്കി കത്തുന്നില്ല . ഒന്ന് കുടഞ്ഞു പിന്നെയും ശ്രമിച്ചു മിന്നുന്നു , മുകളില്‍ കയറി . നേരത്തെ കേട്ട വിളി കാതുകളില്‍ അലയടിക്കുന്നു . എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല . വയലിന് അക്കരെയിലേക്ക് നോക്കി . റാന്തല്‍ വെളിച്ചം പോലെ ചെറിയ  വെട്ടം . അത് അനങ്ങുന്നു അല്ല തന്‍റെ അരികിലേക്ക് അടുത്ത്‌ വരുന്നു . റാന്തലിന് പിന്നിലായ് ഒരു രൂപം .

അതെ ആ വെളിച്ചം അടുത്തടുത്ത് വരുന്നു . താഴെ കണ്ട കാടുപിടിച്ച വയല്‍ നിറയെ കൊയ്ത്തിന് പാകമായ നെല്‍മണികള്‍ തിളങ്ങുന്നത് ആ വെളിച്ചത്തില്‍ വ്യക്തമായ് കാണാം . പിന്നില്‍ കളകളം ശബ്ദത്തില്‍ വെള്ളമോഴുകുന്നത് കേള്‍ക്കാം , ദൂരെ ആല്‍മരം മാത്രം ഉയര്‍ന്ന് നില്കുന്നത് കാണാം , അതില്‍ നിറയെ വവ്വാലുകള്‍ തുങ്ങി കിടക്കുന്നത് കാണാം പക്ഷെ മറ്റുള്ള ദിക്കെല്ലാം കുരിരുട്ടില്‍ കാഴ്ച മറയ്ക്കുന്നു . ധൈര്യം സംഭരിച്ച് മുന്നോട്ട് നടക്കുവാന്‍ ശ്രമിച്ചു പറ്റുന്നില്ല . തന്‍റെ കാലുകള്‍ താഴ്ന്ന് , താഴ്ന്ന് പോകുന്നു . ശബ്ദം ഉണ്ടാക്കുവാന്‍ ശ്രമിച്ചു പറ്റുന്നില്ല . നാവ് താഴേയ്ക്ക് ഇറങ്ങിയപോലെ . കൈകള്‍ ഉയര്‍ത്തി ആരാണ് എന്ന് ചോദിക്കാന്‍ ശ്രമിച്ചു , കൈയില്‍ പുരണ്ട ചോരക്കറ മുകിളിലെയ്ക്ക് തണുപ്പുപോലെ  കയറുന്നു . കൈകള്‍ സ്വയം തന്‍റെ കഴുത്തിനെ അമര്‍ത്തുന്നു . റാന്തല്‍ വെളിച്ചം അടുത്തെത്തി . ആ മുഖം കണ്ട് സ്തംഭിച്ചു പോയി .... സ്വന്തം പ്രതിരൂപത്തെ കണ്ട് നിസ്സഹായനായി, കര്‍മ്മഫലങ്ങള്‍ നിഴലായ് പിന്തുടര്‍ന്ന് കൊണ്ടിരിക്കുമെന്ന സത്യം ഒരു നീണ്ട നെടുവീര്‍പ്പായി നടന്നകന്നു .........

ലാലു കടയ്ക്കല്‍ .

ഏപ്രിൽ 04, 2012

ഒരു രാത്രിയുടെ ഓര്‍മ്മ



ഓര്‍മ്മകള്‍ക്ക് അപ്പുറവും ഇപ്പുറവും സ്വയം താന്‍ തന്നെയാകും കൂട്ടിനായ് .

നീണ്ട ഇരുപത് വര്‍ഷം. ഇന്നലെ കഴിഞ്ഞപോലെ . പുറത്തിറങ്ങി പിന്തിരിഞ്ഞ് നോക്കി . ഇനിവരാത്ത ഇന്നലെകളെ നോക്കി പുഞ്ചിരിച്ചു . യാത്ര തുടങ്ങി . സ്വയം തീര്‍ത്ത കാരാഗ്രഹത്തില്‍ നിന്നും നഷ്ടലോകത്തിലേക്ക് ഒരു മടക്കം . വാസു " യാത്ര തുടങ്ങി . ഗ്രാമാന്തരങ്ങളിലെയ്ക്ക് ...  ഏകനായ് ..

കാഴ്ചയ്ക്ക് ചാരുതനല്‍കി ചെമ്മണ്‍പാത കാഴ്ചയ്ക്ക് അപ്പുറത്തേയ്ക്ക് നീണ്ടു പോകുന്നു . ഒരു വശം ഇന്നലെകളുടെ സമ്പന്നതയെ വിളിച്ചോതുന്ന ആയിരപ്പറകണ്ടം, മരമടി മത്സരവും , കൊയ്ത്തുപാട്ടും, നാടിന്‍റെ ഐശ്വര്യവും നിറഞ്ഞ് നിന്ന വയലേല . ഇപ്പോള്‍  വര്‍ഷങ്ങളായ് തരിശായ് കിടക്കുന്ന പുല്‍പ്പാടം . മറുവശം ഇപ്പോള്‍ ഒരു ചെറിയ തോടാണ് . സമര്‍ദ്ധമായ ഒരു കാലത്ത് കളഹളം പാടി നിറഞ്ഞ് ഒഴുകിയിരുന്ന അരുവിയായിരുന്നു . കാലം ആര്‍ത്തിയാല്‍ വെട്ടിപിടിച്ചപ്പോള്‍ തോടായ് പരിണമിച്ചിരിക്കുന്നു .

വാസു " ഒന്ന് നിന്നു . അതെ ഇവിടെ എവിടേയോ ഒരു പാറകൂട്ടം ഉണ്ടായിരുന്നു . അതിന് മുകളില്‍ ആയി ഈറ്റകാടും . കാറ്റടിക്കുമ്പോള്‍ കറ കറ ശബ്ദത്തില്‍ ആടിയുലഞ്ഞ് ഭീതിപെടുത്തിയിരുന്നു . പക്ഷെ അന്ന് എത്രയോ സമയും ഒറ്റയ്ക്ക് ഈ അരുവിയോട് , മീന്‍ കുഞ്ഞുങ്ങളോട് കുശലം പറഞ്ഞു ആ പാറകൂട്ടങ്ങളില്‍ ബീഡിയും വലിച്ച് ഇരുന്നിരുന്നു  . ഓടി മറയുന്ന കാട്ട് മുയലുകള്‍ കുസ്രിതിയോടെ നോക്കി പല്ലിളിചിരിന്നു . അണ്ണാറകണ്ണന്മാര്‍ അരികിലെത്തി കൂട്ടിരിന്നിരുന്നു . സന്ധ്യ ആകുമ്പോള്‍ കലപില കൂട്ടി പക്ഷികള്‍ പറന്നകലുന്നത് നയന മോനോഹര കാഴ്ചകള്‍ ആയിരുന്നു . വയലേലകളില്‍ കൂട്ടമായ്‌ എത്തുന്ന പച്ചകിളികള്‍ കലപില കൂട്ടുമ്പോള്‍ കല്ലെറിഞ്ഞ് അവയെ ഓടിക്കുക എത്ര ഇഷ്ടമായിരുന്നു . കൂട്ടമായ്‌ പറന്നുയര്‍ന്ന് തിരികെ അതെ വേഗത്തില്‍ വന്നണയുന്നത്‌ എത്ര മനോഹര കാഴ്ചയായിരുന്നു .

യാത്ര തുടര്‍ന്നു ,
വയലിന് അക്കരയിലെയ്ക്ക് കാഴ്ച നീണ്ടു . അവിടെയായിരുന്നു 'കാളിനട " തറവാട്ട് അമ്പലം . ഇപ്പോള്‍ ആകെ കാടാണ് അവിടെ ഉയര്‍ന്നു കാണുന്ന പാലമരം ഇപ്പോള്‍ അവിടില്ല . വവ്വാലുകള്‍ തുങ്ങി കിടന്നിരുന്ന ആല്‍മരവും കാണാനില്ല . കറുത്ത മുത്തുകളായ്‌ കിടന്നിരുന്ന ലക്ഷക്കണക്കിന് വവ്വാലുകള്‍ എവിടേയ്ക്ക് കൂടുമാറി . നീണ്ട താടിയും തടവി ദീര്‍ഘ നിശ്വാസത്തോടെ യാത്ര തുടര്‍ന്നു .

വാസു ........... വാസു ......  ശ്രദ്ദിച്ചു അതെ തന്നെയാണ് വിളിക്കുന്നത്‌. ആ മരകൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന്‌ ആരോ തന്നെ വിളിക്കുന്നു . പതിഞ്ഞ ശബ്ദം . പക്ഷെ പരിചിതമുള്ള ശബ്ദം . തിരിഞ്ഞ് നോക്കി കാഴ്ച്ചവട്ടത്ത് ആരും ഇല്ല . വീണ്ടും ശ്രദ്ദിച്ചു .

പുല്‍ചെടികള്‍ വകഞ്ഞു മാറ്റി വയലില്‍ കാലമര്‍ത്തി . പെട്ടന്ന് ഒരു തരിപ്പ് ദേഹമാസകലം പടര്‍ന്നു . അതെ ശരീരം വിറയ്ക്കുന്നു , കാലുകള്‍ കുഴയുന്നു . വല്ലാതെ ദാഹിക്കുന്നു .അവിടെ കണ്ട മണ്‍തിട്ടയില്‍ ഇരിപ്പുറപ്പിച്ചു . വല്ലാത്ത പരദാഹം . പതുക്കെ എഴുന്നേറ്റു പിന്നിലേക്ക്‌ കയറി . പറ്റുന്നില്ല ദാഹം കൂടുന്നു . ആകെ ഒരു പരവേശം . തോട്ടില്‍ നിന്നും കൈ കുമ്പിളില്‍ വെള്ളം കോരിയെടുത്തു കുടിച്ചു . അപ്പോഴാണ്‌ ശ്രദ്ദിച്ചത്‌ വള്ളം ചുവന്നിരിക്കുന്നു . ചോരയുടെ നിറം . മണം അതെ രക്തം മണക്കുന്നു .. ശരീരം തളരുന്നു ഇരുക്കും മുമ്പേ വീണുപോയി .

ഉണര്‍ന്നു ചുറ്റും നോക്കി . നല്ല ഇരുട്ടാണ്‌ . മന്നാമിന്നുകള്‍ ഓടി മറയുന്നു  . തവളകള്‍ ഒച്ചവെയ്ക്കുന്നു . ചെവീളുകളുടെ ശബ്ദവും കേള്‍ക്കാം . പോക്കറ്റില്‍ പരതി ഭാഗ്യം ലൈറ്റര്‍ കിട്ടി . കത്തിച്ചു നോക്കി കത്തുന്നില്ല . ഒന്ന് കുടഞ്ഞു പിന്നെയും ശ്രമിച്ചു മിന്നുന്നു , മുകളില്‍ കയറി . നേരത്തെ കേട്ട വിളി കാതുകളില്‍ അലയടിക്കുന്നു . എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല . വയലിന് അക്കരെയിലേക്ക് നോക്കി . റാന്തല്‍ വെളിച്ചം പോലെ ചെറിയ  വെട്ടം . അത് അനങ്ങുന്നു അല്ല തന്‍റെ അരികിലേക്ക് അടുത്ത്‌ വരുന്നു . റാന്തലിന് പിന്നിലായ് ഒരു രൂപം .

അതെ ആ വെളിച്ചം അടുത്തടുത്ത് വരുന്നു . താഴെ കണ്ട കാടുപിടിച്ച വയല്‍ നിറയെ കൊയ്ത്തിന് പാകമായ നെല്‍മണികള്‍ തിളങ്ങുന്നത് ആ വെളിച്ചത്തില്‍ വ്യക്തമായ് കാണാം . പിന്നില്‍ കളകളം ശബ്ദത്തില്‍ വെള്ളമോഴുകുന്നത് കേള്‍ക്കാം , ദൂരെ ആല്‍മരം മാത്രം ഉയര്‍ന്ന് നില്കുന്നത് കാണാം , അതില്‍ നിറയെ വവ്വാലുകള്‍ തുങ്ങി കിടക്കുന്നത് കാണാം പക്ഷെ മറ്റുള്ള ദിക്കെല്ലാം കുരിരുട്ടില്‍ കാഴ്ച മറയ്ക്കുന്നു . ധൈര്യം സംഭരിച്ച് മുന്നോട്ട് നടക്കുവാന്‍ ശ്രമിച്ചു പറ്റുന്നില്ല . തന്‍റെ കാലുകള്‍ താഴ്ന്ന് , താഴ്ന്ന് പോകുന്നു . ശബ്ദം ഉണ്ടാക്കുവാന്‍ ശ്രമിച്ചു പറ്റുന്നില്ല . നാവ് താഴേയ്ക്ക് ഇറങ്ങിയപോലെ . കൈകള്‍ ഉയര്‍ത്തി ആരാണ് എന്ന് ചോദിക്കാന്‍ ശ്രമിച്ചു , കൈയില്‍ പുരണ്ട ചോരക്കറ മുകിളിലെയ്ക്ക് തണുപ്പുപോലെ  കയറുന്നു . കൈകള്‍ സ്വയം തന്‍റെ കഴുത്തിനെ അമര്‍ത്തുന്നു . റാന്തല്‍ വെളിച്ചം അടുത്തെത്തി . ആ മുഖം കണ്ട് സ്തംഭിച്ചു പോയി അതെ അതും താന്‍ തന്നെയാണ് " . ... 



വാസു തന്നെയായിയുന്നു അതും .

ലാലു കടയ്ക്കല്‍ .

ഏപ്രിൽ 02, 2012

വ്യത്യസ്തനാണ് ഞാന്‍



ചിലപ്പോള്‍ ഇങ്ങനെയാണ് അഗ്നിയെ തണുപ്പിക്കാന്‍ മനസ്സിനാകും , മഞ്ഞിനെ ഉരുക്കുവാന്‍ മനസ്സിനാകും , പക്ഷെ പ്രണയത്തെ ഓര്‍ക്കുമ്പോള്‍ മനസിടറും , അഗ്നിയില്‍ സ്പുടം ചെയ്ത് ആത്മാവ് ചാമ്പലാക്കാന്‍ ആറടി ശരീരം വിറകൊണ്ടു ഉണരും. അവിടെ പുതിയ വഴികള്‍ നിറചാര്‍ത്തുമായ് കാത്ത് നില്‍ക്കും . പുതിയൊരു ആത്മാവ് ഉദിച്ചുയരും . പുതിയ ചിന്ത വെളിച്ചമാകും . ഇനി നടക്കാം . പുതിയ വഴികളില്‍ കൂടി ..

ഒരു സ്വപ്നം ചിരിക്കുന്നു . ചിന്തിക്കുന്ന എന്നെ നോക്കി ചിരിക്കുന്നു. വാക്കുകള്‍ വിഴുങ്ങുന്ന കര്‍ത്തവ്യബോധം മനസ്സിനെ കാര്‍ന്ന് തിന്നുമ്പോള്‍ പുഞ്ചിരിക്കും മുഖവുമായ് അഭിനയിക്കുന്ന എന്നെ നോക്കി ചിരിക്കുന്നു . ചിന്തകള്‍ അനന്തമായ് ദുര്‍ഘടവഴിലൂടെ അലഞ്ഞു നടക്കുമ്പോള്‍ പാപഭാരം മുഴുവന്‍ സ്വന്തം തോളത്ത് അമര്‍ത്തി നടന്നുനീങ്ങുന്ന നിസ്സഹായ അവസ്ഥ അറിഞ്ഞെന്ന ഭാവേന ചിരിക്കുന്നു . ഇനിവരും നാളുകള്‍ക്ക് സ്വര്‍ഗ്ഗം വിരിയിക്കാന്‍ നഷ്ടകാലം മുഴുവനായ് സ്വന്തമാക്കാന്‍ അനന്തമാം ജീവിത മൂഹുര്‍ത്തങ്ങള്‍ തേടിയലയുന്ന പധികനാണ് ഇന്ന് " ഞാന്‍" .

ആശ്രിത ജീവിത മുഹൂര്‍ത്തങ്ങള്‍ ധന്യമാക്കാന്‍ പേമാരി ചോരിയും സന്ധ്യയില്‍ സ്നേഹിതകൂട്ടങ്ങളെ പിന്നിട്ട് ഏകനായ് പടിയിറങ്ങുമ്പോള്‍ പിന്നില്‍ നഷ്ടങ്ങളില്‍ സ്വയം തീര്‍ത്ത മതിലുകള്‍ , കോട്ടകള്‍ , അഴികൂടുകള്‍ . അസഹ്യമായ ജീവിത യാഥാര്‍ത്യങ്ങളെ പിന്നിലാക്കാന്‍ ആത്മവിശ്വാസം മാത്രമാണ് ആയുധമായി കൂട്ടിനുള്ളത് . ലക്ഷ്യമില്ലാത്ത യാത്രയില്‍ പച്ഛതാപം തീരെയില്ലാതെ ഞാന്‍ നടന്നു . "മോഹങ്ങള്‍ ഇല്ലാത്തവന് നഷ്ടങ്ങള്‍ ഇല്ലല്ലോ "എന്നാ യാഥാര്‍ത്ഥ്യം സത്യമായി തോന്നിയ നിമിഷം .

പുഞ്ചിരിക്കും മുഖങ്ങള്‍ ഒന്നുമില്ലാത്ത നാട്ടില്‍ . സ്വസ്ഥമായ് പുതിയ ജീവിതഗാഥ രചിക്കുവാന്‍ തുടങ്ങി . ഇന്നലെകളുടെ വേവലാതികള്‍ ഇല്ലാതെ ഇന്നിനെ നേരിട്ടപ്പോള്‍ നാളെയെകുറിച്ച്
ദീപ്തമായ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു . ഇനി തുടങ്ങാം പുതിയൊരു യുഗപ്പിറവിക്ക് സാക്ഷിയാകാം . ഇവിടെ ഞാന്‍ സാക്ഷിയാണ് " യുഗങ്ങള്‍ പിന്നിട്ട അനുഭവ യാഥാര്‍ത്യങ്ങളുടെ മൂകസാക്ഷി . കാലം രചിക്കും കര്‍ത്തവ്യബോധം അഭിനയിച്ചു തീര്‍ത്ത മാംസപിണ്ഡം .

എനിക്ക് ഹൃദയമില്ല . മനസ്സുമില്ല . ഋതുക്കള്‍ അറിയുവാന്‍ ആശയുമില്ല . കര്‍മ്മനിരതനായ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ ഉദിക്കുന്നു . പ്രതീക്ഷയും , പ്രേയസ്സിയും , പ്രമാണങ്ങളും പിന്നിട്ട വഴികളില്‍ കാത്തുനിന്നില്ല . ഇനിവരും ദിനങ്ങളില്‍ ഇവരില്‍ ഒരാള്‍ എനിക്കായ് കാത്തിരിക്കുമോ ...?

മനസ്സ് കലുഷിതമാകുമ്പോള്‍ പാട്ടുകള്‍ കേള്‍ക്കും . അവയില്‍ ഇപ്പോള്‍ വികാരങ്ങള്‍ ഇല്ലാത്ത വിചാരങ്ങള്‍ മാത്രമായി കാതില്‍ പതിക്കുന്നു . മനസ്സ് എന്തിനെന്ന് അറിയാതെ വിലപിക്കുന്നു . കാമക്രോധബന്ധനങ്ങളില്‍ ബന്ധനസ്തനാകാത്ത " ഞാന്‍ " ഭാവപകര്‍ച്ച ആടുന്നത് എങ്ങനെ . അലക്ഷ്യമായ ചിന്തകളെ മാറ്റിനിര്‍ത്തി അവസാന നിമിഷം വരെ ഉണര്‍ന്നിരിക്കാം ...

ലാലു .കടയ്ക്കല്‍ .

ഫെബ്രുവരി 29, 2012

സ്വയംഭുവിലേക്കൊരു മടക്കയാത്ര



ആരുമില്ലാത്ത ഒരു രാത്രിയില്‍ പെട്ടിയുമായ് ഇറങ്ങി നടന്നു . നാടും നാട്ടുകാരും , വീടും വീട്ടുകാരും സുഖമായ് ഉറങ്ങുകയാകും . അവര്‍ ഉറങ്ങട്ടെ ഉറക്കമില്ലാത്ത രാത്രികള്‍ എനിക്കുമാത്രം ഉള്ളതായിരുന്നു . ആകാശ നക്ഷത്രങ്ങള്‍ക്ക് പോലും പരിചിതനായ ഞാന്‍ എന്തെ അവര്‍ക്ക് അപരിചിതമായ് . ചിന്തകള്‍ എപ്പോഴും കൂട്ടിന് വിളിക്കുമ്പോള്‍ ഞാന്‍ മാത്രമാകും കൂടെയുണ്ടാകാന്‍ . കൂടണയും കിളികള്‍ എപ്പോഴും എന്നെ നോക്കി കരഞ്ഞുകൊണ്ട്‌ പറന്നകലുന്നു . അതിലൊരു കിളിയായ് പറന്നുയരുക എപ്പോഴും മനസ്സിന്‍റെ സ്വപ്നമായിരുന്നു . എത്ര സുഖമുള്ള ജീവിതമാകും അവയുടെത് . നാടും നഗരവും കണ്ടു കണ്ട് . ഗ്രാമവും സംസ്കാരവും കണ്ടു കണ്ട് , അന്നം തേടി ഒരു കരയില്‍ നിന്നും മറുകരയിലേക്ക് പറന്നു പോകുന്ന പക്ഷികള്‍ . വൈകുന്നേരം സൂര്യാസ്തമയം ആകുമ്പോള്‍ ദിശമാറാതെ , ദിക്ക് മാറാതെ , കൂടണയുന്ന പക്ഷികള്‍ . അവര്‍ എത്ര കഴിവുള്ളവരാണ് . ഒരുവിധ ശാസ്ത്രസാങ്കേതികവിദ്യകളും ഇല്ലാതെ വഴിതെറ്റാതെ എത്ര കൃത്യമായി കൂടണയുന്നു എന്താകും അവരുടെ ഭാഷ .

നല്ല നിലാവ് . നിലാവിന്‍റെ നീലവെളിച്ചം മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം ഉണ്ടാക്കുന്നു . പാടവരമ്പിലൂടെ നീളത്തില്‍ കാണുന്ന നടപാദ . കാലങ്ങളായ് നടന്നു പരിചയമുള്ള വഴികളെ പാദങ്ങള്‍ മന:പാഠമാക്കിയിരിക്കുന്നു . ബാല്യവും , കൌമാരവും കണ്ട ഈ വഴിയിലെ ഓരോ മണ്‍തരിയും എന്‍റെ ഗന്ധം ഓര്‍ക്കുന്നുവോ ? . ഇല്ല അവയെല്ലാം കാലങ്ങളായ് പെയ്ത മഴയില്‍ ഒലിച്ചുപോയികാണും . അതെ വാനില്‍ നിന്നും പെയ്ത മഴയെക്കാളും നമ്മുടെ പൈതൃകവും , സംസ്കാരും കുത്തി ഒഴുക്കി കൊണ്ട് പോയത് പരദേശസംസ്കാര മഴയാകും . വിദേശങ്ങളില്‍ വസിച്ച് അവരുടെ ഏച്ചില്‍സംസ്കാരം   അമ്രിതാണ് എന്ന് കരുതി സ്വന്തം നാട്ടിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ടമായ സ്വയ ബോധം ഇനിയെത്ര യുഗങ്ങള്‍ കൊണ്ട് തിരിച്ചു കിട്ടും . ഇല്ല ഒരിക്കലും തിരികെ കിട്ടില്ല . അവയെല്ലാം തിമിര്‍ത്ത് പെയ്ത മഴവെള്ളം കുത്തിയോലിപ്പിച്ചുകൊണ്ട് ആഴകടലില്‍ തള്ളിയില്ലേ . ഇനി ഉറക്കെ വിളിച്ചാല്‍ കടല്‍ വരും . അലകള്‍ ഇളക്കി സംഹാരതണ്ടാവും ആടി ആര്‍ത്തിയാല്‍ സ്വരുകൂട്ടിയ എല്ലാം എടുത്തുകൊണ്ട് നമ്മെ ആഴിയില്‍ ലയിപ്പിക്കും .

ട്രെയിന്‍ വരാന്‍ ഇനിയും സമയും ഏറെയുണ്ട് . വിജനമാണ് സ്റേഷന്‍ . അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ എന്നെ നോക്കി മുരളുന്നു . ഒരാള്‍ പരിചിത ഏമാനേ കണ്ടപോലെ വാലാട്ടി നില്‍ക്കുന്നു . ചവറുകള്‍ക്ക് ഇടയിലാതാ മറ്റൊരു തള്ളനായ സുഖമായി ഉറങ്ങുന്നു . കുറെ കുഞ്ഞുങ്ങള്‍ പാലുകുടിച്ചുകൊണ്ട് ഉറങ്ങുന്നു . മാതൃസ്നേഹം , യജമാന സ്നേഹം നായ്ക്കളും എന്തെല്ലാം പഠിപ്പിക്കുന്നു . അതാ അവിടെ മുഷിഞ്ഞ വസ്ത്രധാരിയായ് കൈയില്‍ കീറിയ തുണികളില്‍ പൊതിഞ്ഞ പാണ്ടാവുമായ മാറോട് അടക്കി ചേര്‍ത്ത എല്ലിന്‍ കഷ്ണം പോലെ ചെറുതായി തുടിക്കുന്ന ഒരു ജീവനെയും അടക്കി ഭാരത സ്ത്രീത്വം ഭാവഭേദം അറിയാതെ , വികാര വിചാരങ്ങള്‍ ഇല്ലാതെ ചവറുകൂനകളെ പരവതാനിയാക്കി സുഭക്ഷമായി ഉറങ്ങുന്നു .
ഒരുകണക്കിന് ഇവള്‍ എത്ര ഭാഗ്യവതിയാണ്  സുഖമായി ഉറങ്ങുവാന്‍ കഴിയുന്ന മനുഷ്യര്‍ എത്ര പുണ്യം ചെയ്തവര്‍ ആകും . അവളുടെ മാറോട് ചേര്‍ന്ന് ഉറങ്ങുന്ന ആ കുഞ്ഞ് നമ്മോട് അതെ ഓരോ ഭാരതിയനോടും ചോദിക്കുന്ന ചോദ്യം എന്താകും . ആരുടെ സുഖഭോഗമനസ്സിന്‍റെ കൈപിഴയാകും ആ ചവറുകൂനയ്ക്ക് അരികില്‍ തുടിക്കുന്നത്. ഒരു നരത്തേ അന്നത്തിനായ് നീട്ടിയ കൈകളില്‍ ആര്‍ത്തിയോടെ പിടിച്ച് സ്വര്‍ഗ്ഗലോകം നുകര്‍ന്ന ആ വിശുദ്ധന്‍ ആരാകും ? .

ട്രെയിന്‍ വരുന്ന ശബ്ദം അറിയാതെ പടര്‍ന്ന ഉറക്കത്തെ തട്ടിയുണര്‍ത്തി . എന്ത് തിരക്കാണ് എത്ര വേഗമാണ് മാറ്റങ്ങള്‍ എല്ലാവരും തിരക്കില്‍ ആരും പരസ്പരം അറിയുന്നുല്ല . ഞാനും ഓടികയറി എന്‍റെ ഇരിപ്പടം തേടി . അപരിചിതര്‍ എങ്കിലും എന്‍റെ സീറ്റില്‍ നിന്നുമാറി എന്നെ നോക്കി ചിരിക്കുന്നു . ഇതാണ് അപരിചിതരുടെ സഹയാത്രികരുടെ മേന്മ . നിമഷം കൊണ്ടവര്‍ പുതിയ സൌഹൃദങ്ങള്‍ സൃഷ്ടിക്കും . ലക്ഷ്യമെത്തുമ്പോള്‍ യാത്രപറഞ്ഞ്‌ പിരിയുന്നു. പിന്നെ ഒരിക്കലും കാണാത്ത സ്നേഹം . ഇതാണോ ശരിക്കും സ്നേഹം . യാത്രകള്‍ക്ക് ജനാലയ്ക്ക് അരികിലുള്ള ഇരിപ്പിടമാണ് ഇനിക്ക് എന്നുമിഷ്ടം . മാറുന്ന ഈ ലോകത്തിന്‍റെ വേഗത ആ ജനലില്‍ കൂടി ഞാനെന്നും ആസ്വദിക്കും . മിന്നിമറയുന്ന കെട്ടിടങ്ങള്‍ , നഗരങ്ങള്‍ , നഗര ജീവികള്‍ ... അതെ അവയെല്ലാം എനിക്ക് ഒരു നിമിഷത്തെ ദ്രിശ്യ സുഖമാണ് നല്‍കുന്നത് .

ഞാന്‍ പിന്നിലേക്ക്‌ നടക്കുന്നവനാണ് . ഭാവി എനികിഷ്ടമല്ല . വര്‍ത്തമാനം വിരസ്സമാണ് . ഇന്നലെകള്‍ എനിക്ക് വസന്തമാണ് . വരുന്നുവോ നിങ്ങളും ഇന്നലെകളുടെ വസന്തം തേടി ഒരു യാത്രയ്ക്ക് .  കപടസത്യങ്ങള്‍ ഇല്ലാത്ത മാസ്മരിക ലോകത്തിലേക്ക് .. ഇല്ല എന്നാകും ഉത്തരമെങ്കില്‍ ഓര്‍ക്കുകക . നിങ്ങള്‍ ഓരോരുത്തരും വരും ഒരു ദിവസ്സം ആര്‍ത്തിയാല്‍ സ്വരുകൂട്ടിയ ധാര്‍ഷ്ട്യങ്ങള്‍ എല്ലാം നൈമിഷികങ്ങള്‍ ആണെന്ന് തോന്നുന്ന ഒരു ദിവസ്സം . ഇന്നലെകളിലെ വസന്തം തേടി മനസ്സ് സഞ്ചരിക്കും . അപ്പോള്‍ മറക്കരുത് ഞാന്‍ അവിടെയുണ്ടാകും നിങ്ങളെയും കാത്ത് . ഞാനാണ് ആവസ്ഥാന്തരങ്ങള്‍ക്ക് അപ്പുറം മനസ്സിനെ സമചിത്തതയില്‍ സായൂജ്യം അണയുക്കുന്ന "സ്വയം ഞാന്‍ " സ്വയംഭു: ..!!!.

ലാലു . കടയ്ക്കല്‍ .

ജനുവരി 17, 2012

ഓര്‍മ്മയിലെ മിന്നാമിന്നി തിളക്കം




മിന്നാമിന്നികളെ നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും . നമ്മള്‍ മലയോര ഗ്രാമങ്ങളില്‍ വസിക്കുന്നവരുടെ സുഹൃത്തും വഴികാട്ടിയും ഒക്കെയായിരുന്നു ഒരുകാലത്ത് ഈ മിന്നമിന്നുകള്‍ . ഇന്ന് എല്‍ ഈ ഡിയും , ഹെലോജന്‍ ലാമ്പുകളും രാവുകളെ പകലാക്കി (വൈദ്യുതി ഉള്ള നാട്ടില്‍ ) കഴിയുമ്പോള്‍ ഈ പ്രാണിയെ പുതു തലമുറ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല . എനിക്ക് മിന്നമിന്നുകള്‍ പ്രിയ തോഴരായിരുന്നു . ഞങ്ങളുടെ ചെറിയ ടൌണിലെ പണിയും കഴിഞ്ഞ് പറ്റിയാല്‍ രാത്രി ഒരു സിനിമയും കണ്ട് പാതിരാത്രിയില്‍ വീട്ടിലേക്ക് ഉള്ള മടക്കയാത്രയില്‍ മിക്കവാറും കൂട്ടിന് വഴികാട്ടിയാകാന്‍ മിന്നമിന്നുകള്‍ ഉണ്ടാകുമായിരുന്നു .

മിന്നമിന്നുകള്‍ സ്നേഹത്തിന്‍റ്യും പ്രതീകമാണ് . ചില സ്നേഹങ്ങള്‍ അങ്ങനെയാണ് സ്വയം ജ്വലിച്ചു പ്രകാശം ചൊരിയും . സഹസ്നേഹിക്ക് വെളിച്ചവും വഴികാട്ടിയും ആകുന്നു. മിന്നമിനുങ്ങിന്റ്റ് അരണ്ട വെളിച്ചത്തില്‍ പ്രാണനായികയുടെ പൊന്‍മുഖം ചന്ദ്രബിംബമായ് തിളങ്ങാറുണ്ട് .

" അവനും സഖിയോട്‌ പറയുമായിരുന്നു നിന്റ നിശ്വാസമാണ് മിന്നമിന്നുകളുടെ വിളിച്ചം കെടുത്തുന്നത് ആതിനാല്‍ നീയും എന്നരികില്‍ ശ്വാസ്സമാടക്കി ചേര്‍ന്ന് ഇരിക്കുക. ആ മിന്നമിന്നുകള്‍ അണയാതെ പ്രകാശിക്കട്ടെ എന്ന്.. അവന്റ് മടിയില്‍ തലചായ്ച്ച് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുമ്പോള്‍ അവയും മിന്നുന്നതായി അവള്‍ പറയും . ചന്ദ്രനും ,സൂര്യനും മാറി മാറി സ്നേഹിക്കുന്നതിനാല്‍ ആരില്‍ അലിയുമെന്ന് അറിയാതെ വിണ്ണിലെ നക്ഷത്രങ്ങള്‍ മിന്നുന്നതാണ് എന്ന് അവന്‍ മറുപടി പറയും . പൊട്ടിച്ചിരിയോടെ കുതറിയോടിയ പ്രിയസഖിയും ജീവിതയാത്രയില്‍ എവിടെയോ ഒരു താരാമായ് കണ്മറഞ്ഞു , ഈ ചന്ദ്രനെ പിന്നിലാക്കി സൂര്യനോടൊപ്പം യാത്രയായ് . ഇന്നും സൂര്യനോടൊപ്പം കഴിയുന്ന സഖിയെകാണാന്‍ ചന്ദ്രന്‍ സമയക്രമം തെറ്റിച്ചു മാനത്ത് തെളിയാറുണ്ട് . പക്ഷെ മിന്നമിന്നുകള്‍ ഇപ്പോഴും പാതിരാവിലെ പകല്‍ വെളിച്ചമായ് അവന്റ് സ്വപ്‌നങ്ങള്‍ പോലെ മിന്നി മിന്നി തിളങ്ങുന്നു . അവന്‍ പാതിരാവില്‍ പുതിയ മിന്നമിന്നികളെ തേടി യാത്ര തുടരുന്നു " .

ഇവിടെ ഓര്‍മ്മകള്‍ പരതുമ്പോള്‍ തെളിയുന്ന നിലാവില്‍ മിന്നാമിന്നികള്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കിട്ടതാണ് ..

ലാലു കടയ്ക്കല്‍ .

ഡിസംബർ 30, 2011

ഞാനും പനിയും സ്വപ്നവും .




തലയുടെ ഭാരം ശരീരത്തെ മറികടന്ന് മുന്നേറുന്നു . സ്വന്തം തല അനക്കാന്‍ പറ്റാത്ത അവസ്ഥ . രണ്ടു പാരസേറ്റാമോളും കഴിച്ച് പുറത്തെ തണുപ്പിനെയും ഉള്ളിലെ തണുപ്പിനെയും ചൂടാക്കാന്‍ കമ്പിളി പുതപ്പിനുള്ളിലേക്ക് കടക്കുമ്പോള്‍ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു . പനിയെക്കാളും ശരീര വേദനയാണ് അലട്ടുന്നത് . ഉറങ്ങണം പനി വരുമ്പോള്‍ ആശ്വാസം ഇങ്ങനെ പനിച്ച്‌ വിറച്ച് മൂടി പുതച്ച് കിടന്നുറങ്ങാന്‍ അന്നും ഇന്നും ഇഷ്ടമാണ് . പക്ഷെ പനിയായാല്‍ ഉറക്കം വരുന്നതിനെക്കാളും പ്രശ്നം കാണുന്ന സ്വപ്നങ്ങള്‍ ആണ് ....

കണ്ണ് അടച്ചാതെ ഉള്ളു അപ്പോഴേക്കും സ്വപ്ന സഞ്ചാരം തുടങ്ങി .. മരുഭൂമിയില്‍ ഒറ്റയ്ക്ക് പെട്ടുപോയിരിക്കുന്നു ഞാന്‍ . ഭയങ്കരമായ ചൂടാണ് .വല്ലാത്ത വെള്ള ദാഹവും ഉണ്ട് . തൊണ്ട വരളുന്നു ചുണ്ടുകള്‍ ഉണങ്ങി പൊട്ടി ചോര വരുന്ന പോലെ. ദിക്കറിയാതെ വിവശനായ്‌ നില്‍ക്കുന്ന . അറിയാവുന്ന ദൈവങ്ങളെ മാറി മാറി വിളിച്ചു രക്ഷിക്കാന്‍ , വഴികാണിച്ചു തരാന്‍ . ഈ മരുഭൂമിയില്‍ ആര് വിളികേള്‍ക്കാന്‍ . ഞാന്‍ നടന്നുകൊണ്ടിരുന്നു. ദൂരെ ഒരു പച്ചപ്പ്‌ കാണുന്നപോലെ അവിടെ എത്തിയാല്‍ വെള്ളമോ ഭക്ഷണമോ കിട്ടും മനസ്സ് പറയുന്നു . വെച്ച് വെച്ച് നടന്നു. പെട്ടന്ന് ഒരു കരിനിഴല്‍ എന്നെ മൂടുന്നു ആകാശത്തേക്ക് നോക്കിയതും എന്റ മുന്നിലായ് മനുഷ്യന്റ്റ് പകുതി ഭക്ഷിച്ച ശരീരം വന്നു വീണു. ഞെട്ടി ആകാശത്തേക്ക് നോക്കി ഒരു ഭീമാകാരനായ കഴുകന്‍ . പുതിയ ഇരയെ കിട്ടിയ സന്തോഷത്തില്‍ പഴയതിനെ ഉപേക്ഷിച്ച് എന്നെ ലക്ഷ്യമാക്കി വരുന്നത് പോലെ. വലിയ ചുണ്ടുകള്‍ , ഭീമാകാരമായ ചിറകുകള്‍ , ചുവന്ന കണ്ണുകള്‍ , കാലില്‍ കൂര്‍ത്ത നിഖങ്ങള്‍ , നിഖങ്ങളില്‍ ചോര ഇറ്റു വീഴുന്നു . ചുണ്ടുകളിലും ചോര ഉണ്ട് , അതിന്റ വലുപ്പത്തില്‍ ആകാശം കാണാന്‍ കഴിയുന്നില്ല .

നടക്കുവാന്‍ പോലും കഴിയാത്തിരുന്ന ഞാന്‍ ഓടി തുടങ്ങി , കഴുകന്റ്റ് നിഴല്‍ എന്നെ മൂടുന്നതായി കാണാം , ഓടി കൊണ്ടിരുന്നു മുന്നിലെ മല കൈകുത്തി അള്ളിപിടിച്ചു കയറി ഓട്ടം തുടര്‍ന്നു ..  അപ്പോഴും കഴുകന്റ്റ് നിഴല്‍ പിന്നാലെ ഉണ്ട് മല കയറി താഴേക്ക് ഉള്ള വഴി ഉരുണ്ടു ഉരുണ്ട് ഇറങ്ങി ശരീരം ആകെ മുറിഞ്ഞിരിക്കുന്നു , രക്തം മണം എനിക്ക് തന്നെ അസഹ്യമായി തുടങ്ങി വേദന അറിയാന്‍ കഴിയുന്നില്ല ഓട്ടം നിര്‍ത്താനും കഴിയില്ല . കഴുകന്റ്റ് ചിറകടി ശബ്ദം എന്റ വേഗത കൂട്ടി കൊണ്ടിരുന്നു. ഉച്ചത്തില്‍ ശബ്ദവും പുറപ്പെടിപ്പിക്കുന്നു . ദൂരെയായ് ഒരു ഗുഹ കണ്ടു. പിന്നെ ലക്‌ഷ്യം ആ  ഗുഹയായ് , ഗുഹയെ ലക്ഷ്യമാക്കി ഓട്ടം തുടര്‍ന്നു . ഓടി കിതച്ചു ഗുഹയുടെ അടുത്തെത്തിയതും മുന്നോട്ട് നീങ്ങാന്‍ കഴിയാതെ സ്തംപിച്ചു നിന്നുപോയി . ഗുഹയില്‍ രണ്ടു സിംഹങ്ങള്‍ എന്നെ കണ്ടതും നാവ് പുറത്തേക്ക് നീട്ടി താടിരോമങ്ങള്‍ നക്കി തുടച്ച് മുന്നോട്ട് നീങ്ങുന്നു , പിന്നില്‍ കഴുകന്റ്റ്‌ നിഴല്‍ അടുത്തെത്തുന്നു മുന്നോട്ടും പിന്നോട്ടും നീങ്ങുവാനാകാതെ നിസഗതനായ് ഞാനും . തല പെരുത്ത് വരുന്നു ഇനി എന്ത് . ആരാകും ആദ്യം . സിഹങ്ങള്‍ക്ക് ഭക്ഷണം ആകാനാണോ ഇത്രയും ദൂരം ജീവനും കൊണ്ട് ഓടിയത് , സിംഹങ്ങള്‍ അരികിലേക്ക് വരുന്നതനുസച്ച് പതുക്കെ പതുക്കെ പിന്നോട്ട് കാല്‍ വയ്ച്ചു , പെട്ടന്ന് ആ കഴുകന്‍ ഉഗ്ര ശബ്ദത്തോടെ എന്നെയും റാഞ്ചി എടുത്ത് പറന്നുയര്‍ന്നു .

അരകെട്ടില്‍ ഉര്‍ന്നിറങ്ങിയ കൂര്‍ത്ത നിഖങ്ങള്‍ എന്നെ വേദനിപിച്ചില്ല , ആ മുറുവുകളില്‍ കൂടി രക്തം വരുന്നില്ല , താഴേക്കു നോക്കി ഇതിനു ഭക്ഷണം ആകുന്നതിനും മുമ്പ് കാഴ്ചകള്‍ ആവസാനമായി കാണാം , ഒന്ന് കുതറുവാന്‍ പോലും ആകാതെ അവസാന കാഴ്ചകളും കണ്ടു കിടന്നു , എന്നെയും ആ ശക്തമായ നിഖങ്ങളില്‍ ഒതുക്കി പറക്കുകയാണ് . കൂട്ടുകാരോടൊപ്പം വീതിച്ച് തിന്നാന്‍ കൊണ്ട് പോകുക ആകും മനസ്സ് പറഞ്ഞുകൊണ്ടിരിന്നു .. എപ്പോള്‍ താഴ്ന്നാണ് പറക്കുന്നത്. അതാ പച്ചപ്പ്‌ കാണുന്നു താഴെയായ് വെള്ളം കാണുന്നു , ഒരു തടാകമാണ് നാവ് വരളുന്നു ഒരു തുള്ളി വെള്ളത്തിനായ്‌ നടന്നു തുടങ്ങിയതാണ്‌ . ആ തടാകത്തിന് മുകളില്‍ എത്തിയതും ആ കഴുകന്‍ നിഖങ്ങള്‍ അകത്തി പിടി അയഞ്ഞു ഞാന്‍ താഴേക്ക് വീണു. കറങ്ങി കറങ്ങി താഴേക്ക് വീഴുമ്പോള്‍ ആ കഴുകന്റ്റ്‌ മുഖം ഞാന്‍ കണ്ടു. എവിടെയോ കണ്ട്  മറന്നത് പോലെ. ആ കൂര്‍ത്ത ചുണ്ടുകള്‍ മാറി സ്നേഹമായ് എന്നെ നോക്കി ചിരിക്കുന്ന പോലെ. ആ കറുത്ത വലിയ  ചിറകുകള്‍ നിറം മാറി വെള്ള തൂവലുകള്‍ ആകുന്നപോലെ , ആ ചുവന്ന കണ്ണുകള്‍ സന്തോഷത്തോടെ എന്നെ നോക്കി അശ്രു പൊഴിക്കുന്നത് പോലെ , ഞാന്‍ താഴക്ക്‌ വരുന്നതനസരിച്ച് ഒരു മാലഖപോലെ ആകാശ അനന്തതയിലേക്ക് ഒരു പ്രകാശമായ് ആ പക്ഷി പറന്നു പറന്ന് പോകുന്നു ..

പെട്ടന്ന് ഞട്ടി ഉണര്‍ന്നു റൂമില്‍ അരണ്ട വെളിച്ചം പുറത്ത് വാഹനങ്ങളുടെ നിലയ്ക്കാത്ത ശബ്ദം . നന്നായി വിയര്‍ത്തു . ശരീരത്തില്‍ തൊട്ടു നോക്കി മുറുവുകള്‍ ഒന്നും ഇല്ല . സമയും നോക്കി രണ്ടുമണി .. വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കും വരുന്നില്ല .. ആ കഴുകന്റ്റ്‌ മാറിയ മുഖഭാവങ്ങള്‍ നന്നായി പരിചയും ഉള്ള ആ മുഖം എത്ര ഓര്‍ത്തിട്ടും ഓര്‍മ്മയില്‍ ആരാണ് എന്ന് മനസ്സിലാകാത്ത ആ മുഖം , പുരുഷനോ ,സ്ത്രീയോ എന്ന് പോലും അറിയാത്ത ആ മൂര്‍ച്ചയുള്ള കണ്ണുകള്‍ എന്നെ തീഷ്ണമായ് നോക്കുംപോലും.  കഥപറയുന്ന കണ്ണുകള്‍ എവിടെയോ കണ്ടു മറന്ന സ്ഥലങ്ങള്‍ , കാഴ്ച ബംഗ്ളാവില്‍ മാത്രം കണ്ടിട്ടുള്ള സിംഹങ്ങള്‍ , മുന്നില്‍ വന്നു വീണ പാതി ശരീരം , ആരുടെതാകും , ഒരിറ്റു ദാഹജലത്തിനായ് ഓടിയത്  . മുന്നിലും പിന്നിലും മരണവുമായ് വിവശനായ്‌ നിന്നത്  . തന്നെ കൊല്ലാന്‍ വരുന്നു എന്ന് ധരിച്ച് ഓടി മരണത്തിനു മുന്നില്‍ എത്തിയത് , ദൈവദൂധനായ് രക്ഷിച്ച്‌ പറന്ന് ഉയര്‍ന്നത് . ഒരിറ്റു ദാഹജലം മോഹിച്ചു തടാകത്തില്‍ എത്തിച്ചത് . എന്തിനാകും എന്നെ നോക്കി കണ്ണുകള്‍ നിറഞ്ഞത്‌ .അവസാനം രക്ഷിച്ച ആ മുഖം
എന്തെ
ഓര്‍മ്മയില്‍ നിന്ന് മറയുന്നത് ......ഓര്‍മ്മയില്‍ വരാതെ ... അങ്ങനെ അങ്ങനെ നേരം പുലരുവോളം . തൊട്ടു നോക്കി പനി കുറഞ്ഞിരിക്കുന്നു ..

ലാലു കടയ്ക്കല്‍ .



ഡിസംബർ 12, 2011

::: നേഹയുടെ സ്വന്തം ... :::

                                                      (ഒരു പ്രണയകഥ )




എന്ത് നീലിമയാണ് ഈ കടലിന് അവള്‍ ആഴങ്ങളിലേക്ക് നോക്കിയിരുന്നു ഇമയനങ്ങാതെ സൂക്ഷ്മായി , അലയടിക്കുന്ന തിരകള്‍ പോലെ അവളുടെ മനസ്സും ആര്‍ത്തിരമ്പി കൊണ്ടിരുന്നു . ഈ തിരകള്‍ എത്ര പ്രതീക്ഷയോടെയാണ് കരയെ പുല്‍കുവാനായ് ആര്‍ത്തിരമ്പി എത്തുന്നത് . കര കല്ലുപോലെ തിരയെ പുണരാതെ നില്‍ക്കുന്നു  . തിരയെത്ര മെല്ലെ തഴുകിയാലും കരള്‍ അലിയാതെ നില്‍ക്കും , അവസാനം കോപത്തോടെ കരയെ ഉണര്‍ത്താനായ് വീണ്ടും വീണ്ടും ആഞ്ഞടിക്കുന്നു , അപ്പോഴും ഒന്ന് മാറോട് ചേര്‍ക്കാതെ മുഖം തിരിക്കുന്നു . ആ വേദനകള്‍ മനസ്സില്‍ ആവാഹിച്ച് തിരകള്‍ കടലാം ഗ്രഹത്തിലേക്ക്‌ മടങ്ങുന്നു . വീണ്ടും വീണ്ടും മനസ്സ് മാറിയോ എന്നറിയാന്‍ തിരികെ വന്ന് നോക്കുന്നു . ഓരോ തിരയും ഒരായിരം വട്ടം കരയോട് തന്റ് പ്രണയം പറയുന്നുണ്ടാകും . അവളുടെ ചിന്ത തിരകള്‍ പോലെ ആഞ്ഞടിച്ച് കൊണ്ടിരിന്നു . തിരയില്‍ സ്വയം അലിഞ്ഞ് അവളുടെയും 
ഹൃദയും കരയിലേക്ക് ആഞ്ഞടിക്കുവാന്‍ പിടയുന്നു. മനസ്സ് അവളെ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു ..

അന്നും നല്ല മഴയായിരുന്നു. കോളേജിലെക്കുള്ള പതിവ് ഓട്ടത്തില്‍ പാതി നനഞ്ഞ ഷാള്‍ ഒതുക്കി ബസ്സില്‍ ഇടം നേടിയപ്പോള്‍ ആശ്വസ്സം . അടുത്ത് നില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ പതിവിലും ഒതുങ്ങി നിന്നു , പാതി നനഞ്ഞ ശരീരത്തില്‍ പതിക്കുന്ന കണ്ണുകള്‍ പതിവുള്ളതായതിനാല്‍ ശീലമായിരിക്കുന്നു . അകത്തെ കാഴ്ചകള്‍ കാണാതിരിക്കാന്‍ പുറത്തെ മഴയേയും കാറ്റിനെയും ഇളകി മാറുന്ന ടാര്‍പ്പയ്ക്ക് ഇടയിലൂടെ ആസ്വതിച്ചു നിന്നു . അപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്. പിന്നിലെ സിറ്റില്‍ കൈകള്‍ പുറത്തേക്ക് നീട്ടി മഴയോട് കിന്നാരം പറയുന്ന കുസൃതികാരനെ. എനിക്ക് അതിന് കഴിയിന്നില്ലല്ലോ എന്നായി ആദ്യ ചിന്ത.ഒന്നുകൂടി നോക്കി നീണ്ട മുടികള്‍ മുഖം മറച്ചിരിക്കുന്നു . കൊള്ളാം മനസ്സില്‍ തോന്നി.അങ്ങനെ നോക്കികൊണ്ടേ നിന്നു ബസ്സിന്റ്റ് താളത്തിനൊപ്പം . "എടൊ മാഷേ ഒന്ന്‍ തിരിഞ്ഞു നോക്കടോ " മനസ്സ് പറഞ്ഞു . എവിടെ മഴയില്‍ ലയിച്ചിരിക്കുന്ന ആള്‍ എവിടെ നോക്കാന്‍ . വീണ്ടും വീണ്ടും കണ്ണുകള്‍ അവനില്‍ തന്നെ കാറ്റില്‍ ഇളകുന്ന മുടികള്‍ക്കിടയില്‍ കൂടി ആ കണ്ണുകള്‍ കാണാം. നീല കണ്ണുകള്‍ കണ്ട മാത്രയില്‍ ഉള്ളു ഒന്ന് പിടഞ്ഞു . ബസ്സിലെ പിടി ഒന്നയഞ്ഞു പെട്ടന്ന് നിലതെറ്റി വീഴാന്‍ പോയി . " ശ്ശൊ എന്താ കുട്ടി ഈ കാണിക്കുന്നേ മേലാകെ നനഞ്ഞല്ലോ " സിറ്റില്‍ ഇരുന്ന വല്യമ്മയുടെ പരാതി . ആ ബഹളത്തില്‍ അവന്‍ എന്നെ നോക്കി ആദ്യത്തെ കാഴ്ച.പെട്ടന്ന് തിരിഞ്ഞു .നല്ല വെളുപ്പ്‌ നല്ല ഉയരവും ചുള്ളന്‍ കൊള്ളാം . അവന്‍ എന്നെ നോക്കുന്നുണ്ടോ, ആകെ പരിഭ്രമം ആയി ശരീരത്തിന്‍ ചൂട് കൂടുന്നു . പുറത്തെ മഴയെ അവഗണിച്ച് വിയര്‍ത്ത് തുടങ്ങി . എങ്ങനെ ഒന്ന് തിരിയും ചിന്തകള്‍ മാറി മാറി വന്നു . എന്തും ആകട്ടെ എന്ന് കരുതി തിരിഞ്ഞപ്പോള്‍ ആളെ കാണാനില്ല ,എന്റ കൃഷ്ണാ .. ഇത് ഏവിടെ പോയി ...

പിന്നെ കണ്ടത് സ്നേഹിതയെ കണ്ടു മടങ്ങുമ്പോള്‍ പുഴകടക്കാന്‍ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ . വഞ്ചി അനങ്ങി തുടങ്ങിയപ്പോള്‍ അതാ ഓടി വരുന്നു . മനസ്സ് മറക്കാതെ സൂക്ഷിച്ച ആ മുഖം . വഞ്ചിക്കാരന്‍ വിളിക്കുന്നു സുകേഷ് ഓടി വാ ... ഹോ .. പേര് സുകേഷ്  മനസ്സ് കുറിച്ച് കഴിഞ്ഞു . ഓടിവന്ന് വഞ്ചിയില്‍ കയറി ഒന്നിളകിയ വഞ്ചി മെല്ലെ നീങ്ങി തുടങ്ങി . പതിവ് പോലെ എന്നോണം ആ നീളമുള്ള കൈ വെള്ളത്തില്‍ തട്ടി വെള്ളം തെറിപ്പിച്ച് വെള്ളത്തോട് കിന്നാരം പറയുന്നു .. ഹോ , ഇനി വട്ടായിരിക്കുമോ കൃഷ്ണാ .. എത്രയും പെണ്‍കുട്ടികള്‍ വഞ്ചിയില്‍ ഇരിക്കുമ്പോഴും തന്നിലേക്ക് ലയിച്ചിരിക്കുന്ന ഇയാള്‍ക്ക് വട്ടല്ലാതെ പിന്നെ എന്താ മനസ്സില്‍ ചിരിച്ചു . മനസ്സ് അങ്ങനെ അങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിന്നു. മറുകരയില്‍ വഞ്ചിയെത്തി ഓരോരുത്തര്‍ ഇറങ്ങി തുടങ്ങി ഞാന്‍ എഴുന്നേറ്റപ്പോള്‍ വഞ്ചി ഒന്നനങ്ങി . അയ്യോ കൃഷ്ണാ ..  അറിയാതെ വിളിച്ചു പോയി .. പെട്ടന്ന് അയാള്‍ ഇറങ്ങാനായ് കൈ തന്ന്‌ സഹായിച്ചു . ആദ്യ സ്പര്‍ശനം . മേലാകെ ഒരു ഇടിമിന്നല്‍ ശക്തമായി കറണ്ട് അടിച്ചത് പോലെ . പെട്ടന്ന് കൈ വലിച്ചു , ഒപ്പം ഒരു നന്ദിയും . ചിരിച്ച് കൊണ്ട് നടന്നകന്നു .. നോക്കികൊണ്ട്‌ അവിടെ നിന്നു . അപ്പോളും മനസ്സ് പറയുന്നു "
എടൊ മാഷേ ഒന്ന്‍ തിരിഞ്ഞു നോക്കടോ". ഇല്ല നോക്കില്ല ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു , അതാ എന്റ മനസ്സിന്റ് വിളി കേട്ടപോല്‍ തിരിഞ്ഞു നോക്കി ഒരു ചിരിയും . കള്ളന്‍ ആദ്യമേ ആകാമായിരുന്നു . ഞാനും വേഗത്തില്‍ നടന്ന് കൂടെ എത്തി .

എന്താ പേര് ഇവിടെ പുതിയതാണല്ലോ അങ്ങനെ ആദ്യമായ് സംസാരിച്ചു . നേഹ . നേഹ വിശ്വനാഥ്‌ . പിന്നെയും എന്തെല്ലാമോ ചോദിച്ചു പകുതിയും  കേട്ടില്ല. എന്തൊക്കയോ ഉത്തരമായും പറഞ്ഞു .ജന്മങ്ങള്‍ ആയി പരസ്പരം അറിയുന്നരെ പോലെ വിഷയങ്ങള്‍ മാറി മാറി വന്നു. അവസാനം ചോദിച്ചു ഇനി എന്ന് കാണാന്‍ പറ്റും. നാളെ ഈ സമയും അക്കരെ വരുക ഒരുമിച്ച് യാത്രചെയ്യാം . കോളേജില്‍ പോകാതെ നേരെ കടവത്ത്‌ എത്തി നിമിഷങ്ങള്‍ എണ്ണി . കാണുന്നില്ല സന്ധ്യയായ് കാണുന്നില്ല . അവസാന വഞ്ചിയില്‍ കയറിയപ്പോഴും നോട്ടം കരയിലെക്കായിരുന്നു. മറുകര എത്തിയപ്പോഴും കണ്ടില്ല. ഉറങ്ങാത്ത രാത്രികള്‍ . വിശപ്പ്‌ ഇല്ലാത്ത ദിവസ്സങ്ങള്‍ .കോളേജ് വെറുപ്പായി കൂട്ടുകാരോട് ഒന്നും പറയാനില്ലത്തത് പോലെ . അവനെ എങ്ങനെയും കണ്ട് പിടിക്കണം എന്ന ചിന്ത അലട്ടികൊണ്ടിരിന്നു. ഫോണ്‍ അടിക്കുന്നു എടുക്കുവാനും തോന്നുന്നില്ല ബീനയാണ് ബീന എന്റ എല്ലാമായ സ്നേഹിതാ . ഹല്ലോ .. നെഹായല്ലേ .. അതെ .. സുകെഷിന് ഒരു അപകടം . അപകടമോ ? അതെ ജനറല്‍ ആശുപത്രിയിലാണ് നിന്നെ കാണണം എന്ന് പറഞ്ഞു . ഞാന്‍ അങ്ങോട്ട്‌ വരാം നമുക്ക് ഒരുമിച്ച് പോകാം . എന്റ കൃഷ്ണാ .. മനസ്സ് ഒന്ന് കാളി .. ആകെ ഒരു പരദാഹം .. കൈകാലുകള്‍ അനങ്ങുന്നില്ല വേഗം തയ്യാറായ് ഇറങ്ങി . എന്റ കൃഷ്ണാ കാക്കണേ ....

നീണ്ട ഇടനാഴിയില്‍ നല്ല തിരക്ക് . അതിനിടയില്‍ കൂടി നടന്ന് നീങ്ങി . അത്യാഹിത വിഭാഗത്തിന് മുന്നില്‍ രണ്ട് മൂന്ന് പേര്‍ നില്‍ക്കുന്നു അവരോട് ബീന എന്തോ പറഞ്ഞു . വാ എന്നെ കൈയാട്ടി വിളിച്ചു കാലുകള്‍ നീങ്ങുന്നില്ല വേഗത്തില്‍ നടക്കുന്നത് മനസ്സ് മാത്രം . അകത്ത് കയറി ഒന്നും കാണാന്‍ കഴിയാത്ത പോലെ . ആകെ മൂടി കെട്ടിയ ഒരു രൂപം ഞാന്‍ ആ കൈകളില്‍ സ്പര്‍ശിച്ചു തല ചരിച്ചു ഒന്ന് അനങ്ങി . വിരളുകള്‍ എന്നെ അമര്‍ത്തുന്നോ .. അതോ തോന്നുന്നുവോ .. ഇല്ല അമര്‍ത്തുന്നു .. കുറച്ചു നേരം ഒന്നും പറയാതെ എല്ലാം പറഞ്ഞ് കൊണ്ട് സമയും അവസാനിച്ചപ്പോള്‍ ഇറങ്ങി . പോകാന്‍ സമയവും വിരളുകള്‍ അമര്‍ത്തികൊണ്ടിരിന്നു.തിരികെ വരാന്‍ നേരം ബീന പറഞ്ഞ് . സുകെഷിനെ അവര്‍ നാളെ മുംബൈക്ക് കൊണ്ട് പോകുന്നു ബാക്കി ചികിത്സകള്‍ അവിടെ . ചങ്ക് ഒന്ന് പിടഞ്ഞു . എന്നാലും അവന്‍ നന്നായി തിരികെ വരട്ടെ . മുന്ന് മാസം . അല്ല മൂന്ന് യുഗങ്ങള്‍ . 
ഇന്നലെ അവന്റ് ഫോണ്‍ വന്നപ്പോള്‍ ഒന്നും പറയാനില്ല . നാളെ വരുന്നു വൈകുന്നേരം കടപ്പുറത്തെ സ്നേഹപ്പാറയില്‍ കാത്തിരിക്കുക . എന്ത് പറയണം എന്നറിയാതെ നാവനങ്ങാതെ വിറയ്ക്കുന്ന വാക്കുകളില്‍ പറഞ്ഞ് വച്ച് തീര്‍ച്ചയായും . ആഞ്ഞടിക്കുന്ന തിരകള്‍ മനസ്സിന്റ് ചിന്തകളെ വീണ്ടും വീണ്ടും നനച്ചുകൊണ്ടിരിക്കുന്നു . ഹോണിന്റ്  ശബ്ദം അവളിലെ ചിന്തകളെ ഉണര്‍ത്തി ... 


അവന്‍ ആകും മനസ്സ് തുള്ളി ചാടി എന്താ പറയുക , എന്താണ് ചെയ്യുക കൃഷ്ണാ.. .. അവള്‍ പാറിപ്പറക്കുന്ന മുടി നേരെയാക്കി ഷാള്‍ നേരെയാക്കി . രണ്ട് കൈയാലും മുഖം തുടച്ച് . നനഞ്ഞ മിഴികളെ നേരെയാക്കി കടലിലേക്ക്‌ നോക്കി നിന്നു , അവന്‍ വിളിക്കട്ടെ അപ്പോള്‍ തിരിയാം ..കൃഷ്ണാ ... എന്തെ വിളിക്കാത്തത് വേണ്ട തിരിയണ്ട അവന്‍ വിളിക്കും . മണലില്‍ കാല്‍ പെരുമാറ്റം കേള്‍ക്കുന്നില്ല കൃഷ്ണാ ... എത്താറായ്‌ കാണും അവളില്‍ ആയിരം ചിന്തകള്‍ അലറി അടിച്ചുകൊണ്ടിരിന്നു .. നേഹാ ... അവള്‍ പെട്ടന്ന് തിരിഞ്ഞു ... ബീന .. ബീനാ നീ ... എന്താ സുകേഷ് എവിടേ ... ബീന .. ബീനയുടെ കണ്ണുകള്‍ നിറഞ്ഞു .ഒന്നും മിണ്ടാനാകാതെ അവളുടെ മുഖത്തേക്ക് നോക്കി . 
ബീന വിറയ്ക്കുന്ന വാക്കുകളില്‍ പറഞ്ഞു . അവളുടെ മുഖത്തെ ഭാവമാറ്റം ബീനയെയും  അമ്പരപ്പിച്ചു . അവള്‍ നിച്ഛലമായ് നിന്നു . കണ്ണുകള്‍ അടയ്ക്കാതെ .. മിഴിയനങ്ങാതെ .. വിറയ്ക്കുന്ന ചുണ്ടുകള്‍ .കാറ്റില്‍ പാറി പറക്കുന്ന മുടികള്‍ . ഒന്നും പറയാനാകാതെ ബീനയും . നേഹ മെല്ലെ തിരിഞ്ഞു . ഒന്നും പറയാതെ നടന്നു . നേഹാ .. നേഹാ . ബീനാ ഉച്ചത്തില്‍ വിളിച്ചു . ഇല്ല അവള്‍ ഒന്നും കേട്ടില്ല ആര്‍ത്തിരമ്പുന്ന തിരകളെ കാണാതെ .. നീല കടലിനെ കാണാതെ ആരുടേയും അലര്‍ച്ചകള്‍ കേള്‍ക്കാതെ ആവള്‍ നടന്നുകൊണ്ടിരിന്നു ...  അവനിലേക്ക്‌ .. സ്നേഹമായ് കരയെ തഴുകി അണയുന്ന തിരകള്‍ക്ക് പ്രണയ സന്ദേശമായി അലിഞ്ഞു ചേരുവാന്‍ അവള്‍ നടന്നുകൊണ്ടിരുന്നു .... 



ലാലു കടയ്ക്കല്‍ .
12-12-2011.

നവംബർ 29, 2011

മുല്ലപ്പെരിയാര്‍ മനസ്സുകളെ അലട്ടുമ്പോള്‍



                          ::::: ഇന്ന് ഇങ്ങനെ ... ഇനി നാളെ  :::::

മച്ചില്‍ ഇരുന്നു ഗൗളി ചിലയ്ക്കുന്നു , അമ്മാമ്മ പറയുന്നു സത്യം,സത്യം .ഞെട്ടിയുണര്‍ന്നു കുഞ്ഞു കരയുന്നു ,പിശാചുകള്‍ പേടിപ്പിക്കുന്നുയെന്ന് അമ്മ. ഏതോ മരച്ചില്ലയില്‍ ഇരുന്ന് മൂങ്ങ മൂളുന്നു .കാലന്‍ ഇറങ്ങിയെന്ന് മുത്തച്ഛന്‍. പിന്നെയും പേടിപ്പെടുത്താനായ് പട്ടികള്‍ മോങ്ങുന്നു , കാറ്റടിച്ചു കരിയിലകള്‍ ഇളകുന്നു .എന്താണ് ഒരു അലര്‍ച്ചയെന്നമ്മ വിറയാർന്ന ശബ്ദത്തിൽ ചോദിക്കുന്നു. എന്തോ വലുത് വരാന്‍ പോകുന്നു എന്ന് എല്ലാവരും പറഞ്ഞുറപ്പിക്കുന്നു. മിഴിച്ചിരിക്കുന്ന എന്റ കണ്ണുകളില്‍ അവള്‍ നോക്കുന്നു ഭയും എനിക്കും കൂടുന്നുവോ !! . ഇനി ബാക്കി ഞാന്‍ മാത്രമാണ്. 

ഞാന്‍ ടിവി ഓണാക്കി നോക്കി, സീരിയലുകള്‍ പതിവുപോലെ ഓടുന്നു .സ്വപ്ന ഫ്‌ളാറ്റ് പരിപാടികളും ഉണ്ട് .വാര്‍ത്താ സൃഷ്ടാക്കള്‍ വിധി പറയുന്നു, പ്രതിപക്ഷവും,ഭരണപക്ഷവും, പക്ഷമില്ലത്തവരും ചേർന്ന് ഹർത്താൽ പ്രഖ്യാപിച്ചു .കൂലിപ്പട ചോദ്യശരങ്ങള്‍ എറിയുന്നു . നരച്ചമുടി പറത്തി പ്രധാന്യന്‍ ഓടുന്നു, കൈനിറയെ പേപ്പറും കണ്‍ നിറയെ അനുയായികളും , കാക്കിപ്പടയും ..പ്രജകള്‍ എത്ര കഷ്ടരും , ദരിദ്രരും ആണെന്ന് നേരിട്ടറിയാന്‍ സ്വയം ഓടി നടക്കുന്നു. ഇത്രകാലും ഭരിച്ചിട്ടും ഇത്രമാത്രമേ ആക്കുവാനായുള്ള് എന്നാകുമോ മനസ്സില്‍ !!!.

അടുത്തചാനലില്‍ അവള്‍ മാത്രം നായിക ."മുല്ലപ്പെരിയാര്‍ " ഇപ്പോള്‍ പൊട്ടുമെന്ന് ജനം , ഒരിക്കലും പൊട്ടില്ല എന്ന് മറുകൂട്ടര്‍ . പ്രഥമനെ കാണാന്‍ നിരനിരയായ് നിരന്നു നിന്ന് പ്രധാനികള്‍ . മുന്നില്‍ ഇരുന്ന് നാടകം കാണും ഒരുകൂട്ടര്‍ , പിന്നില്‍ ഇരുന്ന് സനിമ കാണുന്ന മറുകൂട്ടര്‍ , രണ്ടാളും യോഗ്യര്‍ എന്ന് മധ്യസ്ഥര്‍ .ജനങ്ങളേക്കാള്‍ അധികാരമാണ് പ്രധാനം എന്ന് ചിലര്‍ മുറു മുറുക്കുന്നു . ചിലര്‍ അതര്‍ത്തികള്‍ അടക്കുന്നു , മറുരാജ്യം സേനാവ്യന്യാസ്സം തിടങ്ങിയോ ആവോ . ചിലര്‍ പറയുന്നു ഭക്ഷ്യ ക്ഷാമം രൂക്ഷമാകും , ഉടന്‍ മറുപടിയുമായ് മറുകൂട്ടര്‍ , ഭക്ഷിക്കാന്‍ ആളില്ലാതെ എന്ത് ഭക്ഷ്യക്ഷാമം . 

എന്നാല്‍ പുറത്ത് നോക്കാം എന്നായി മനസ്സില്‍ . നല്ല ഇരുട്ടാണ്‌ മണി പത്തായി ചന്ദ്രൻ പതിവുപോലെ അമാവാസ്സിയുടെ വീട്ടിലാണ്. നമ്മുടെ വാസുവേട്ടന്‍ പതുവുപോലെ നാടൻ വാറ്റും അടിച്ചു പാട്ടും പാടി കൊണ്ട് നടന്ന് പോകുന്നു ."പെരിയാറെ ..  പെരിയാറെ .. പര്‍വ്വത നിരയുടെ പനിനീരെ .. കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളി പെണ്ണാണ്‌ നീ" ....  എന്താടാ ഉറങ്ങിയില്ലേ ? .. പതിവ് ചോദ്യം എന്നോട്. ഇല്ല . മറുപടി കൊടുത്തു . ഹും .. നന്നായി ഉറങ്ങിക്കോ ഇനി എത്ര നാളായെന്ന് ആര്‍ക്കറിയാം . പിന്നെയും പാട്ട് തുടര്‍ന്നു പെരിയാറെ ..  പെരിയാറെ .. നടന്ന് നീങ്ങി ,, ഈശ്വരാ അവിടെയും പെരിയാര്‍ ...  ഇനി ഇന്നത്തെ ഉറക്കം പോയി ,, ദേ ... കിടക്കുന്നുണ്ടോ അകത്തു നിന്ന് വിളി വന്നു . ഈനി നിന്നാല്‍ പണികിട്ടും ..എന്റ കൃഷ്ണാ കത്തോളണേ പുള്ളിക്കരനാ നല്ലത് നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ അവസരവാദിയാണ്. അമ്മാമ്മയുടെ പ്രാര്‍ഥന കഴിഞ്ഞിട്ടില്ല .. ഞാന്‍ അകത്ത്‌ കയറി ഒന്ന് കൂടി പുറത്തേക്ക് നോക്കി ഇനി കാണാന്‍ കഴിഞ്ഞില്ലങ്കിലോ .. മെല്ലെ കതകടച്ചു .. എന്താടാ ശബ്ദം മുത്തച്ഛൻ . കതകടച്ചതാ ... പതുക്കെ അടയ്ക്ക്‌ കുട്ടാ. ...  ചെറിയ ശബ്ദവും മുത്തച്ചന് ഡാം പൊട്ടുന്ന ശബ്ദമാ പാവ്വം ഉറങ്ങിയില്ല..

എല്ലാവരിലും ഭയും , അവിടെയും പരിഭ്രമം,ഒരു കൂട്ടര്‍ക്ക് മാത്രം സമാധാനം അവര്‍ ഭരിക്കുക അല്ലെ , 
" ഒരിക്കല്‍ മരിക്കാന്‍ നാം ജനിച്ചു , എന്നും വധിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു " 
അപ്പോഴും , പട്ടികള്‍ മോങ്ങുന്നു ,മൂങ്ങകള്‍ മൂളുന്നു ..മച്ചിന്‍ പുറത്തെ ഗൌളി വീണ്ടു ചിലയ്ക്കുന്നു . അമ്മാമ്മ വീണ്ടും പറയുന്നു സത്യം ,സത്യം .. .


  " പ്രതീക്ഷ നൽകേണ്ടവര്‍ മിണ്ടാതിക്കുമ്പോള്‍ , പൊതുജനം പുതിയ വഴികള്‍ തേടുന്നു ".

ലാലു കടയ്ക്കല്‍ .
29-11-11.

നവംബർ 25, 2011

എന്റ ഗോപികയ്ക്കായ്‌ . ഒരു കൌമാര പ്രണയ കഥ .


എന്റ ഗോപികയ്ക്കായ്‌ . ഒരു കൌമാര പ്രണയ കഥ .
ഈ കഥ തികച്ചും സാങ്കല്‍പ്പികം . മറിച്ച് തോന്നുന്നു എങ്കില്‍ അത് മനസ്സിന്റ് ഓര്‍മ്മപ്പെടുത്തല്‍ ആണ് .

ഈ പ്രഭാതകിരണം എന്നെ സ്പര്‍ശിക്കുമ്പോള്‍ എന്തോ പറയുവാന്‍ വെമ്പുന്നപോലെ , ഈ ഇളം ചൂടില്‍ ഇന്നും നിന്നെയും ഞാനോര്‍ക്കുന്നു .എന്‍ ശരീരത്തില്‍ പതിക്കുന്ന കിരണങ്ങളെ ആശപോല്‍ തൊട്ടുനോക്കുവാന്‍ എന്‍ ജീവിതം കാണുന്നു .    "സ്പര്‍ശനമറിയാത്ത പ്രകാശം പോലെ ".

ഈ തണുത്ത പ്രഭാതത്തില്‍ ഇളം ചൂടിനെ തള്ളിമാറ്റി ഒഴുകിയെത്തുന്ന കാറ്റിന് എന്തെ നേര്‍ത്ത പരിമളം . കാറ്റേ .. നീയും അങ്ങകലെ എന്‍ പ്രിയതമയെ തഴുകി ഒഴുകിവന്നതാണോ ? . മലകടന്ന് , കടല്‍കടന്ന് , ഒഴികി വന്ന കാറ്റേ ... എനിക്ക് നീ ആകുവാന്‍ കഴിഞ്ഞെങ്കില്‍ ? . ആശപോള്‍ ഒഴുകി നടക്കുന്ന നിന്നെ എനിക്കെന്തിഷ്ടമാണന്നോ . മരതകം തേടി മണല്‍ കാറ്റ് ഏറ്റു മറുകരയിലാകുമ്പോഴും ഓര്‍ക്കുവാന്‍ ബാക്കി ആകുന്ന ഓര്‍മ്മകളില്‍ നിന്‍ മുഖമാണ് ആദ്യം എന്നറിയുക  .

പരിഭവം പറഞ്ഞ് ഓടി നീ മാറുമ്പോള്‍ കിലുങ്ങുന്ന പാദസ്വര നാദം ഇന്നും മനസ്സിന്റ് സംഗീതമാണ് . ഇന്നും കേള്‍ക്കുന്ന ഗാനങ്ങളില്‍ ഞാന്‍ തേടുന്ന നാദമാണ് നിന്‍ പാദസ്വരകിലുക്കം . തട്ടിന്‍ പുറത്തെ തടിപ്പുറത്ത് ഞാനറിയാതെ എന്നടുത്തെത്തുവാന്‍ നീ അമര്‍ത്തി ചവിട്ടിയ താളങ്ങള്‍ ഒക്കെയും എന്‍ ഹൃദയ സ്പന്തനങ്ങളായിരുന്നു . നീ അടുക്കും തോറും കൂടുന്ന എന്‍ ഹൃദയ വേഗത നീയും അറിഞ്ഞിരിന്നോ ?.ഒരു കൈദൂരമാകലെയായ് നീയത്തിടുമ്പോള്‍ മാറോടു ചേര്‍ക്കുവാന്‍ കൊതിച്ച മനസ്സിന്റ് വിങ്ങല്‍ നീ അറിഞ്ഞിരുന്നോ ?.. പെട്ടന്ന് അമ്മയുടെ വിളികേള്‍ക്കെ ഓടി മറയുന്ന നിന്‍ പാദശബ്ത്തില്‍ എന്‍ ചങ്കിന്‍ പിടയല്‍ നീ അറിഞ്ഞിരുന്നോ ? . ഇനിവരും ആ കലോച്ചകള്‍ക്കായ്‌ എത്രനെരും ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ ഏകനായ് ഇരുന്നു എന്നോ , എന്‍ ചങ്കിനെ രണ്ടായ് കീറിയപോല്‍ തുറന്ന ആ വാതലിന്‍ കര കര ശബ്ദം ഇന്നും എന്‍ കാതിനെ ആലോരസ്സപ്പേടുത്തുന്നു . ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകന്ന നിന്നെയും നോക്കി ആ ജനല്‍പ്പഴുതിലൂടെ എത്ര നേരം ഞാന്‍ നിന്നുവന്നോ . കണ്‍ മറയുന്ന കാഴ്ച്ചക്കവസാനം നീ പിന്തിരിഞ്ഞപ്പോള്‍ നിന്‍ മിഴികളില്‍ എന്തെന്ന് എന്‍ നിറകണ്ണുകള്‍ കണ്ണുകള്‍ കണ്ടതില്ല സഖി . അപ്പോള്‍ എന്നെ തഴുകിയ കാറ്റിന് നിന്‍ ഗന്ധമുണ്ടായിരുന്നു . ആ കാറ്റിനെ ദീര്‍ഘമായ് ശ്വസിച്ച് നിന്നെ എന്‍ ഹൃദയത്തില്‍ കുടിയിരിത്തി .

പിന്നെ നീ മറന്ന വഴികളില്‍ നിന്നെയും കത്ത് ദിനങ്ങള്‍ അറിയാതെ കാത്തിരിന്നു . നിന്നിലെ ഓര്‍മ്മകള്‍
ചങ്കില്‍ തീയായ് എരിഞ്ഞുതുടങ്ങി . അന്ന് കത്തിയ തീ ഇന്നും ഈ ഏകാന്ത വഴിയില്‍ അണയാതെ എരിയുന്നു . ഈ ഇളം കാറ്റിനും നിന്‍ പാദസ്വര കിലിക്കത്തിനും ജീവിത യാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങള്‍ക്ക് പകരമാകാന്‍ കഴിഞ്ഞില്ല . ഇന്ന് നീ എവിടേയോ ഞാനറിയാ ലോകത്ത് ഒരു നല്ല ജീവിതം നയിക്കുന്നുണ്ടാകാം .. .  നിന്നെലെ നന്മ നിനക്ക് കൂട്ട് ആകുമ്പോള്‍ എവിടെയും നീ സ്വര്‍ഗ്ഗം തീര്‍ക്കും .
നീയും ഈ സൂര്യനെ കാണുന്നുണ്ടാകും , നിന്നെയും ഈ ഇളം കാറ്റ് തഴുകുന്നുണ്ടാകും.നിന്നിലെ  ഊഷ്മളത ആവാഹിച്ചാകാം ഈ സൂര്യനും ഇത്രമേല്‍ പ്രശോഭിതമാകുന്നത് ..  

 "ചില ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമല്ല . ഓര്‍മ്മപ്പെടുത്തലും ആണ് ".

ലാലു കടയ്ക്കല്‍ .
25-11-2011.

(ചിത്രം മുഖപുസ്തക സുഹ്രിത്തില്‍നിന്നും )

നവംബർ 05, 2011

നന്ദിനികുട്ടി ,




(ആദ്യ കഥയുടെ പരിമിതികള്‍ ഉണ്ടാകാം . 

ഒരു നിര്‍ബ്ബന്തം കഥ ആയതാണ്. തെറ്റുകള്‍ കാണിച്ചു തരിക ) 

(സ്നേഹത്തിന് ഒരു മറുപുറമുണ്ട് , ഈ കഥയില്‍ ഒരു സുഹ്രിത്തിന്റ്റ് അല്‍പ്പം ജീവാംശവും )

വെളുക്കെ ചിരിക്കുന്ന കുറുമ്പ് കാരി , ആദ്യം പിണങ്ങിയും പിന്നെ ഇണങ്ങിയും എപ്പൊഴും കിണിങ്ങുന്ന സുന്ദരികുട്ടി , അന്ന് യാത്ര പറയുമ്പോള്‍ ടാറ്റ പറഞ്ഞു കരഞ്ഞത് ഇന്നും ഓര്‍ക്കുന്നു , വെളുത്ത മുഖം കരഞ്ഞു കലങ്ങിയ കണ്ണുമായ് ഇടവഴില്‍ അമ്മയെയും പിടിച്ചു കൊണ്ട് നിന്നവള്‍ . അവസാനം തിരിഞ്ഞ് നോക്കുംപോലും അവിടെ തന്നെ ഉണ്ടവള്‍ കാലത്തില്‍ വേഗത്തിനൊപ്പം നടക്കുവാന്‍ കാലുകള്‍ അകത്തി ചവിട്ടുമ്പോള്‍ ഒരു കാല്‍ ഉറയ്ക്കും മുമ്പ് മറുകാല്‍ എടുക്കുമ്പോഴും അവളുടെ മുഖം മനസ്സില്‍ തെളിയും , അവള്‍ക്ക് വേണ്ടിയാണ് ഓരോ പടികളും കയറിയത് , പടികള്‍ ഓരോന്നും കരയുന്നതനുസ്സരിച്ച് അവളുടെ വളര്‍ച്ചയും കത്തിലൂടെ അറിയുന്നുണ്ടായിരുന്നു . വല്ലപ്പോഴും മാത്രം എത്തുന്ന കത്തുകള്‍ കാവിലെ ഉത്സവത്തിന്‍ ഉത്സാഹം ഉണ്ടായിരുന്നു . ആ കത്തുകളിലൂടെ നാട്ടിലെ ദ്രിശ്യങ്ങള്‍ കണ്ടുകൊണ്ടിരിന്നു . അന്ന് വന്ന കത്ത് അവളുടെ വളര്‍ച്ച അറിയിച്ചുകൊണ്ട്‌ , എന്നില്‍ നിന്നും അകലുന്ന കത്ത് എന്ന് തോന്നി ,കഷ്ടതകളില്‍ കൂടെ നിന്ന എന്റ കഥാകാരി ഓര്‍മ്മിപ്പിച്ചു . സ്വയും കഥയാകുന്ന കത്ത് . പോകണം എന്‍  മാനസ്സത്തിന് ഒരു നായകനെ തേടണം ചുറ്റുമതിലുള്ള , കതകുള്ള പടിവതാലിനുള്ളില്‍ സുരക്ഷിത കൈകളില്‍ നല്‍കണം . സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി .ക്ഷണനും നാട്ടാര്‍ക്ക് അത്ഭുതം ആകണം , ഇനിയും കുറേക്കാലം ഈ സ്മരണ നാട്ടില്‍ നില്‍ക്കണം അഭിമാനമോടെ തല ഉയര്‍ത്തി നടക്കണം . ചിന്തകള്‍ പലവഴികളില്‍ സഞ്ചരിച്ചു കൊണ്ടിരിന്നു ..

പതിവില്ലാത്ത ഫോണ്‍ ശബ്ദം വിളിച്ചു ഉണര്‍ത്തി . മറുതലയില്‍ ഇടറിയ ശബ്ദം .. അവള്‍ ഇന്ന് ഇതുവരെയും കോളേജില്‍ നിന്നും വന്നില്ല . ഒരു നിമിഷം അനവധി ദ്രശ്യങ്ങള്‍ കണ്മറഞ്ഞു .. തിരക്കിയോ എല്ലാ സ്ഥലവും . വേണ്ട അവള്‍ വിളിച്ചു പറഞ്ഞു തിരക്കണ്ട "ഞങ്ങള്‍ പോകുന്നു' എന്ന്‌ ,... "ഞങ്ങള്‍ " ചങ്ക് ഒന്ന് പിടഞ്ഞു .തലയില്‍ ഒരു മിന്നല്‍ .സ്വപ്‌നങ്ങള്‍ രണ്ടായി പിളര്‍ത്തിയ വാക്ക് "ഞങ്ങള്‍ പോകുന്നു "  ... ഇനി എന്തിന് ആര്‍ക്കു വണ്ടി . ഒരു ജന്മം ആര്‍ക്കായി സ്വപ്‌നങ്ങള്‍ നെയ്തോ ഒരു നിമിഷത്തിന്‍ മനോ വ്യതയാല്‍ സര്‍വ്വരേം ഉപേഷിച്ച് യാത്രയായ ഇവളെ എന്തിന് സ്വപ്നം കണ്ടു വളര്‍ത്തി , സ്വയ ജീവിതം കുടുസു മുറിയിലെ ജീര്‍ണ്ണതയില്‍ കഴിച്ചു കൂട്ടി , എന്താണ് ഇങ്ങനെ എനിക്കുമാത്രം വരാന്‍ .. സകല ദൈവങ്ങളില്‍ ഉള്ളവിശ്വാസവും നഷ്ടമായി .. ഇനി എന്ത് . അറിഞ്ഞവര്‍ വന്നു സമാധാനപ്പെടുത്താന്‍ തുടങ്ങി , ആര്‍ക്കും എന്തും പറയാം സ്വപ്‌നങ്ങള്‍ കൊഴിഞ്ഞത് എന്റ അല്ലെ . 

എന്തെ ഈ കുട്ടികള്‍ ഇങ്ങനെ .. സ്വയം ചോദിച്ചു .. ആരോടും സ്നേഹമില്ലാതെ ബാധ്യത ഇല്ലാതെ ,ഇത്രയും സ്നേഹം നല്‍കി വളര്‍ത്തി പഠിപ്പിച്ചു സ്വന്തം കാലുകളില്‍ നില്ക്കാന്‍ പ്രപ്തക്കിയപ്പോള്‍ കൂടെ ഉള്ളവരെ എല്ലാം ഇട്ടെറിഞ്ഞു കുറച്ചു ദിവസങ്ങള്‍ ഇടപഴകിയ ഒരാളുടെ കൂടെ യാത്രയാകുന്നു .. നാം സ്വപ്നം നെയ്ത്തു നമ്മുടെ തെറ്റ് . നാം വളര്‍ത്തിയത് നമ്മുടെ തെറ്റ് , നാം ജീവിതം ജീവിക്കാതെ കളഞ്ഞത് നമ്മുടെ തെറ്റ് . നാം സ്നേഹിച്ചത് നമ്മുടെ തെറ്റ് , കാലുറയ്ക്കാത്ത കാലത്ത് പിടിച്ചു നടത്തി സ്വയും കാലില്‍ നില്ക്കാന്‍ പഠിപ്പിച്ചത് തെറ്റ് , അപരിചിതനായ ഒരാളോടുപ്പം പെറ്റുവളര്‍ത്തിയവരെ ഉപേഷിച്ച് പോകുന്നവരുടെ ശരി സ്നേഹം , സ്നേഹിച്ച ഒരാള്‍ക്കുവേണ്ടി പോറ്റി വളര്‍ത്തിയ ഒരുപാട് സ്നേഹ ഹൃദയങ്ങളെ തകര്‍ത്ത് കൊണ്ട് ഒരു യാത്ര ഇത് മാത്രമാണ് ശരി , ഒരു വലിയ ശരി ..

ലാലു കടയ്ക്കല്‍ ..