ഒരു പൂവ്വ് കൂടി-
വിടരുവാനുണ്ടിനി-
പൊന്നോണമെത്തുവാന്‍ സന്ധ്യേ.
ഒരു രാത്രി കൂടി-
പുലരുവാനുണ്ടിനി,
പൊന്നോണമെത്തുവാന്‍ സന്ധ്യേ.
ഈ രാതി കിനാവിന്‍റെ
മടിയില്‍ തലചായ്ച്ച് ഓര്‍മ്മകളുടെ
വഞ്ചിയിലൊരേകാന്ത യാത്ര...
തൂശനില വെട്ടണം
ഇലയിലോരോ കറികൂട്ടവും
മറക്കാതെ തെറ്റാതെ
ചന്തത്തില്‍ വിളമ്പണം
പച്ചടി കിച്ചടി
തോരനും ഉപ്പേരിയും
അവിയല്‍ അച്ചാറും പരിപ്പും
സാമ്പാറും എരിശോരി പുളിശ്ശേരി
മേമ്പൊടി കറികളും,കുത്തരിച്ചോറം.
പലവക പായസ്സവും
പപ്പടം പൊടിക്കുന്ന ശബ്ദവും
നെയ്യുടെ സുഗന്ധവും
പുത്തനുടുപ്പിന്റെ സുഗന്ധവും
അച്ഛനെ കാക്കുന്ന ഓര്‍മ്മയും
അമ്മയുടെ സ്നേഹവും
മക്കളുടെ പിണക്കവും
അടുക്കള കോലായില്‍
പുഞ്ചിരിതൂകുന്ന തന്‍ പാതിയും
ഓണമെ .. നീയെത്ര മധുരമാണ്
ഓര്‍മ്മയിലെ ഓണം അതിമധുരമാണ്.
കാലത്തിന്‍ വിസ്മയകഴ്ച്കള്‍ക്കൊടുവില്‍
ജീവതപാന്ഥാവില്‍ ഏകാന്തവാസത്തില്‍
നാളെയുടെ പുലരിയേ സൗഗന്ധികമാക്കാന്‍
ഇന്നെന്ന സത്യത്തെ സ്പുടം ചെയ്തു
ജീവിത സുഖ ദുഖങ്ങള്‍ തിരയുന്ന പ്രവാസിയും
മാവേലിവല്ലേ .. മഹാബലിയല്ലേ..
ഓര്‍മ്മയിലെ ഓണം. ഓര്‍മ്മയാണ് ഓണം.
ഓണാശംസകളോടെ ..
ലാല്‍സ്.
www.facebook.com/loveapril15
ഓര്‍മ്മയിലെ ഓണം
4/
5
Oleh
lalunmc