കര്‍ണ്ണഭാഗം,
ജരാനരകളാല്‍ സമ്പന്നമായയെന്നെ-
വാര്‍ദ്ധക്യം സ്വാഗതമോതുന്നതും കേള്‍ക്കാം.
മനസ്സില്‍,
പ്രണയും,നിന്‍ ഓര്‍മ്മകളാല്‍ നനച്ചു-
തിളിര്‍ക്കുന്നതും,പൂവിടുന്നതും,കൊഴിയുന്നതും.
എന്നിലെയെന്നെ ചെറുപ്പമാക്കുന്നതും,
പുഞ്ചിരിപ്പിക്കുന്നതും,ഭ്രമിപ്പിക്കുന്നതുമെന്‍-
പ്രണയം പവിത്രമായതിനാലാകാം.
ചിലപ്പോള്‍,
കാമബിന്ദുക്കളെയകറ്റി,
പരകായപ്രവേശിതനായ് അസ്ഥികള്‍ക്ക്-
അവസ്ഥാന്തരങ്ങള്‍ നല്‍കിയേകനായ്,
ബലിദര്‍പ്പണം നല്‍കുന്നതും നിന്നെയോര്‍ത്താകും.
ചിലപ്പോള്‍,
ഓര്‍മ്മയുടെ വാതായനങ്ങള്‍-
മെല്ലെതുറന്നോരുനാള്‍ നീവരുമെന്ന്,
മനസ്സ് വെറുതെ മോഹിക്കുകയുമാകാം.
ഒന്നുണ്ട്,
മനസ്സില്‍ നിന്ന് മനസ്സിലേയ്ക്ക്,
അതിസൂക്ഷ്മായൊരു ഹൃദയസഞ്ചാരപാതയുണ്ടല്ലോ സഖീ.
അതിനുള്ളിലുണ്ട് ഒരുനുള്ളു സ്നേഹം അതിനാകാമീ കാത്തിരിപ്പും.
പ്രമാണങ്ങള്‍,പരിത്യാഗങ്ങള്‍,വ്യാഖ്യാനങ്ങള്‍,സമൂലം-
ചിന്തകള്‍ സ്വയം ഉത്തരങ്ങള്‍ തേടുമ്പോള്‍.
നിലകണ്ണാടി,
തെല്ലുമന്ദഹസിച്ച് കൊഞ്ചലായ് ചോദിക്കുന്നുവോ.. ?
ഹേയ്.. വൃദ്ധവയോദികാ...
നിന്‍ പ്രണയും നിനക്കിനി സഞ്ജീവനിയാകുന്നുവോ.
ലാല്‍സ്..
ഞാന്‍
4/
5
Oleh
lalunmc