പരസ്പരം
എഴുതാന്‍ വൈകിയ വാക്കുകള്‍
Home / ഓര്‍മ്മദിനം
ഓര്‍മ്മദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഏപ്രിൽ 16, 2017
മാർച്ച് 27, 2017
മാര്‍ച്ച്- 27. ലോക നാടകദിനം
ഓര്‍മ്മദിനം ഡയറിക്കുറുപ്പുകള്‍ സമകാലികംമാര്ച്ച്- 27. ലോക നാടകദിനം.
നാടകം ഒരു സംസ്കാരത്തെ വളര്‍ത്തിയെടുത്ത ഒരു കാലമുണ്ടായിരിന്നു നമ്മുക്ക് കേരളത്തില്‍. കമ്യുണിസ്റ്റ് പാര്‍ട്ടി ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ KPAC പോലുള്ള നാടക സംഘങ്ങള്‍ കേരളമാകെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളും പരിവര്‍ത്തനങ്ങളും നടത്തി. പച്ചയായ നിഷ്കളങ്ക ജനസമൂഹത്തിന് മുമ്പില്‍ അഭിനയം അതിശയിപ്പിക്കുന്ന കലയായ് അരങ്ങേറി.
ഇന്ന് നാടകങ്ങള്‍ അപ്രത്യക്ഷമായ്. ജനങ്ങള്‍ ജീവിതത്തില്‍ അഭിനേതാക്കളായ് മാറി. ഒരോ നിമിഷവും ഓരോരുത്തരും നായകനും വില്ലനുമായ് നിറഞ്ഞാടി. നമ്മുടെ ചെയ്തികളില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നു വീഴുന്നത് കണ്ട് അട്ടഹസിച്ചു, പൊട്ടിച്ചിരിച്ചു. ഇന്ന് ഓരോ ദിനവും രംഗപടം വേണ്ടാത്ത അഭിനയ മുഹൂര്‍ത്തങ്ങളുമായ് നാമൊരോരുത്തരും നിറഞ്ഞാടുന്നു.
ബാല്യകാലത്തിലെ നാടകയോര്‍മ്മകള്‍ നിശബ്ദമായ തേങ്ങലുകളും അടക്കിപ്പിടിച്ച വിങ്ങലുമായ് ഇടയ്ക്കിടയ്ക്കുള്ള ദീര്‍ഘനിശ്വാസങ്ങളുമായ് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്താറുണ്ട്. അങ്ങനെയും ഒരു സാംസ്കാരിക പൈതൃകം നമ്മുക്കും ഉണ്ടായിരിന്നു എന്ന്.
മണ്മറഞ്ഞ നടനകലയുടെ ആചാര്യന്മാര്‍ക്ക് ഓര്‍മ്മപൂക്കള്‍.
ഡിസംബർ 17, 2015
ഡിസംബർ 01, 2015
മഴയോര്‍മ്മകള്‍
എന്റെ ഓര്‍മ്മകള്‍ ഓര്‍മ്മദിനം കവിത Poetryമഴയൊഴിഞ്ഞു,
മരം പെയ്യുന്നപോലെൻ,
മനസ്സിൽ ഓർമ്മതൻ
പെരുമഴ പെയ്യുന്നുണ്ടിപ്പോഴും.
വർഷമേഘങ്ങൾ
അട്ടഹസിക്കുന്ന തുലാമഴയിൽ,
ഒറ്റമുറിക്കൂരയിൽ
ഓട്ടുപാത്രങ്ങളുമായ്
ഓടിനടന്നിട്ടുണ്ട് എന്റെ ബാല്യം.
അമ്മതൻ ചേലക്കീഴിൽ
ചൂടേറ്റപൈതലിന്‍ സുഖം,
ഒരുവട്ടം കൂടിത്തിരികെത്തരുമോ കാലമേ.
കപ്പലണ്ടി വറവുമണവും,
കൂട്ടായ് കട്ടന്‍ ചായയും,
അച്ഛനുണ്ടാക്കിയ കുഞ്ഞുതോണിയും.
ഇടിമുഴക്കവും, മിന്നലാട്ടവും,
ഒച്ചവെയ്ക്കുന്ന കുഞ്ഞനുജത്തിയും.
ഓടിയെത്തുന്ന കുഞ്ഞന്‍ പൂച്ചയും,
ക്രോം ക്രോം പാടുന്ന ചൊറിയന്‍തവളയും.
അന്ധകാരത്തിലും മിന്നും പ്രതീക്ഷയായ്,
അങ്ങിങ്ങ് പറക്കുന്നു മിന്നാമിന്നുകളും.
എത്തിനോക്കി കണ്ണീര്‍ മഴചൊരിഞ്ഞ്
മഴയോർമ്മകൾക്ക് കൂട്ടായ്,
എങ്ങോ മറഞ്ഞുപോകുന്നുണ്ടിന്നും.
മഴപെയ്ത് കുളിരേകും
ഇളം കാറ്റുപോലെ,
ഓര്‍മ്മകള്‍ക്കിന്നെന്ത് കുളിരാണ്.
മഴയോര്‍മ്മകള്‍ക്കെന്തു കുളിര്‍മ്മയാണിന്നും.
ലാലു.രധാലയം
മാർച്ച് 08, 2015
മാർച്ച് 06, 2015
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Popular Posts
-
സമാനതകളില്ലാത്ത സ്ത്രീത്വം. എന്റെ വായനകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച സ്ത്രീത്വമാണ് മഹാഭാരത കഥയിലെ പാഞ്ചാലി. ഞാന്‍ വായനയിലൂടെ...
-
നമ്മുടെ നാട് ഇതെന്റെ ഗ്രാമത്തിൻറെ വർണ്ണനയാണ്. പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമം ഇരട്ടക്കുളം. ഈ ഗ്രാമവും പ്രാന്തപ്രദേശങ്ങളെയും ഈ വരികളിൽ...
-
അന്നയോട്. പ്രണയത്തിന് എത്രയെത്ര വ്യാഖ്യാനങ്ങള്‍ നീ നല്കുന്നു. മുഖമൂടികള്‍ അഴിച്ചുവച്ച് ഉച്ചത്തില്‍ പറയുവാന്‍ നിനക്ക് കഴിയുന്നില്ലെങ്...
-
ഓര്‍മ്മകള്‍ ഇങ്ങനെയും ... ഈ വഴികളിലൂടെ എത്രദൂരം , എത്രനേരം നടന്നു ഞാനേകനായ് , ഇഷ്ട കാഴ്ചകള്‍ നഷ്ടമായി" നാടും , കഷ്ടമാണ് ഓര്...
-
കവിത : അച്ഛന്റെ ഗന്ധം. അച്ഛനെ കുറിച്ചുള്ള ഒരു " മകന്റെ ഓര്‍മ്മകളാണ്. ഈ കവിതയിലേയ്ക്ക് നയിച്ചത് .അച്ഛന് എന്നും പരുക്കനും,ശക്തനും...
-
ഒരു പൂവ്വ് കൂടി- വിടരുവാനുണ്ടിനി- പൊന്നോണമെത്തുവാന് സന്ധ്യേ. ഒരു രാത്രി കൂടി- പുലരുവാനുണ്ടിനി, പൊന്നോണമെത്തുവാന് സന്ധ്യേ. ...
-
അംഗണ തൈമാവിന്‍ കൊമ്പത്തതാ- രണ്ടിണ കുരുവികള്‍ കൂടുകൂട്ടി , തഞ്ചത്തില്‍ കൊമ്പത്ത് - കമ്പുകള്‍ കൊണ്ടവര്‍ - തന് മണിമാളിക പടുത്തുയ...





