മാർച്ച് 27, 2017

മാര്‍ച്ച്‌- 27. ലോക നാടകദിനം


മാര്‍ച്ച്‌- 27. ലോക നാടകദിനം.

നാടകം ഒരു സംസ്കാരത്തെ വളര്‍ത്തിയെടുത്ത ഒരു കാലമുണ്ടായിരിന്നു നമ്മുക്ക് കേരളത്തില്‍. കമ്യുണിസ്റ്റ് പാര്‍ട്ടി ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ KPAC പോലുള്ള നാടക സംഘങ്ങള്‍ കേരളമാകെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളും പരിവര്‍ത്തനങ്ങളും നടത്തി. പച്ചയായ നിഷ്കളങ്ക ജനസമൂഹത്തിന് മുമ്പില്‍ അഭിനയം അതിശയിപ്പിക്കുന്ന കലയായ് അരങ്ങേറി.

ഇന്ന് നാടകങ്ങള്‍ അപ്രത്യക്ഷമായ്. ജനങ്ങള്‍ ജീവിതത്തില്‍ അഭിനേതാക്കളായ് മാറി. ഒരോ നിമിഷവും ഓരോരുത്തരും നായകനും വില്ലനുമായ് നിറഞ്ഞാടി. നമ്മുടെ ചെയ്തികളില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നു വീഴുന്നത് കണ്ട് അട്ടഹസിച്ചു, പൊട്ടിച്ചിരിച്ചു. ഇന്ന് ഓരോ ദിനവും രംഗപടം വേണ്ടാത്ത അഭിനയ മുഹൂര്‍ത്തങ്ങളുമായ് നാമൊരോരുത്തരും നിറഞ്ഞാടുന്നു.

ബാല്യകാലത്തിലെ നാടകയോര്‍മ്മകള്‍ നിശബ്ദമായ തേങ്ങലുകളും അടക്കിപ്പിടിച്ച  വിങ്ങലുമായ് ഇടയ്ക്കിടയ്ക്കുള്ള ദീര്‍ഘനിശ്വാസങ്ങളുമായ് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്താറുണ്ട്. അങ്ങനെയും ഒരു സാംസ്കാരിക പൈതൃകം നമ്മുക്കും ഉണ്ടായിരിന്നു എന്ന്.

മണ്മറഞ്ഞ നടനകലയുടെ ആചാര്യന്മാര്‍ക്ക് ഓര്‍മ്മപൂക്കള്‍. 

Related Posts

മാര്‍ച്ച്‌- 27. ലോക നാടകദിനം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.