പരസ്പരം
എഴുതാന്‍ വൈകിയ വാക്കുകള്‍
Home / വട്ടെഴുത്തുകള്‍.
വട്ടെഴുത്തുകള്‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വട്ടെഴുത്തുകള്‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജൂലൈ 03, 2024
ജൂൺ 30, 2024
ഫെബ്രുവരി 06, 2024
മാർച്ച് 14, 2022
പദയാത്ര.
കവിത പ്രവാസക്കുറുപ്പുകള് വട്ടെഴുത്തുകള്‍. Poetryപിരിയുവാൻ നേരം ഒരാൾവരും,
പതിയെ പരിഭവങ്ങൾ ഓരോന്നായ് ചൊല്ലും.
പറയുന്നത് ഓരോന്നും കേട്ടുകേട്ടവസാനം,
പദയാത്ര പോലും മറക്കും,
ജീവിതപദയാത്ര പോലും മറക്കും.
പിന്നിട്ട വഴികളിൽ കാണാതെ മറന്നവ,
മുന്നിലെ ശൂന്യതയിൽ വൃഥാതിരയുമ്പോൾ.
ഇഷ്ട സ്വപ്‌നങ്ങൾ ഹൃദയാന്തരങ്ങളിൽ,
പെരുമ്പറ കൊട്ടി കരയും,
വെറുതെ പരുമ്പറ കൊട്ടി കരയും.
ഓട്ടത്തിരക്കിൽ എങ്ങൊമറന്നൊരു,
എന്നിലെ എന്നെഞാനിന്നും തിരയും.
വഴിതെറ്റിയെങ്ങോ ഒരനാഥനെപ്പോലെ,
ഒറ്റയ്ക്ക് നിൽപ്പാകും ഇന്നും.
മൂകനായ് ഒറ്റയ്ക്ക് നിൽപ്പാകും ഇന്നും.
വഴിവക്കിലെങ്ങാനും കണ്ടാൽ സതീർത്ഥാ,
അരികത്ത് വന്നാ ചുമലിൽ തലോടി,
ഹൃദയസ്‌പന്ദനം തൊട്ടൊന്നറിയുക,
വിറയാർന്ന കരങ്ങളെ മെല്ലെ തലോടി,
വഴികാട്ടിയായ് നടക്കുക.
നീ വഴികാട്ടിയായി നടക്കുക.
............... ലാലു രാധാലയം .......
08/03/2022.
നവംബർ 30, 2021
നവംബർ 14, 2021
സെപ്റ്റംബർ 06, 2021
ഓഗസ്റ്റ് 03, 2021
ജൂലൈ 21, 2021
ജൂലൈ 13, 2021
ജൂലൈ 12, 2021
ജൂലൈ 09, 2021
ജൂൺ 25, 2021
ജൂൺ 12, 2021
നവംബർ 30, 2019
ജൂൺ 11, 2017
ഭ്രാന്തനും ഓര്‍മ്മകളുണ്ട്
കവിത വട്ടെഴുത്തുകള്‍. Lals Quotes Poetry
ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.
അകലെയാ കാട്ടരുവി ഇപ്പോഴുമൊഴുകാറുണ്ടോ
കുന്നിൽ മുകളിൽ സൂര്യൻ ഉദിക്കാറുണ്ടോ
വയലേലകളിൽ പച്ചക്കിളിക്കൂട്ടം വരാറുണ്ടോ
നെൽക്കതിരുകൾ കൊത്തിപ്പറക്കാറുണ്ടോ
തൊടിയിലെ ചാമ്പ കായ്ക്കാറുണ്ടോ
കുരുവികൾ കൂട്ടമായ് കൊത്തിപ്പറിക്കാറുണ്ടോ.
താറാവുകള്‍ പാടത്ത് ദേശാടനത്ത് എത്താറുണ്ടോ.
കുട്ടികള്‍ മുട്ടകള്‍ തേടി വയലില്‍ അലയാറുണ്ടോ.
കാവിലെ നാഗങ്ങൾക്ക് പൂജകൾ മുടങ്ങാതെയുണ്ടോ
ആൽമരമുകളിൽ വവ്വാലുകൾ കൂട്ടമായിപ്പോഴുമുണ്ടോ
മുറ്റത്തെ വാഴയിൽ തേൻനുകരുവാനവര്‍ എത്താറുമുണ്ടോ
മുള്ളുകൾ വെച്ചവയെ കുഞ്ഞുങ്ങൾ പിടിക്കാറുമുണ്ടോ.
ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.
കാലമെത്ര കഴിഞ്ഞുപോയ്
ഇരുട്ടിൻ്റെ അഗാധഗർത്തത്തിൽ ഏകനായ്
ഇടയിലെപ്പോഴെ തുറക്കുന്ന
കിളിവാതലിൽ നറുവെട്ടത്തിൽ
ഒട്ടുപാത്രത്തിൽ പതിഞ്ഞ വളകിലുക്കത്തിൽ
അകംപുറം അറിയാത്ത ബന്ധനത്തിൽ
അകം പൊരുൾ അറിയാത്ത ജീവിതത്തെ
ഇടം കാലിൽ കുരുക്കിട്ട നിത്യസത്യമേ നിന്നെ
സ്നേഹമെന്ന് ഞാനെങ്ങനെ വിളിക്കും.
ചിത്തഭ്രമത്തിൽ ഞാനാലറിവിളിച്ചപ്പോൾ
ഇടം ചങ്ങലയിൽ തറച്ചു കൂരുരിട്ടിൻ്റെ
കൊക്കയിൽ തള്ളി സ്വയം ആഢ്യരായവരെ
സത്യത്തിൽ ഭ്രാന്ത് എനിക്കോ നിങ്ങൾക്കോ
ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.
ലാലു.രാധാലയം.✍️
lalunmc@gmail.com
മേയ് 23, 2017
ഇന്നുനാമെവിടെ
വട്ടെഴുത്തുകള്‍. ഹേയ്ക്കു .(കുഞ്ഞു കവിതകള്‍ ) Lals Quotes Poetry
വായിക്കും മുമ്പേ ഇത്രകൂടി.
ഇതൊരു ചക്രക്രമത്തിൽ എഴുതിയ കവിതയാണ്. തീരുന്നിടത്ത് നിന്ന് തുടങ്ങുന്ന പോലെ.
സമകാലിക വാക്താരികൾ വിഷയമായിട്ടുണ്ട് എങ്കിലും ഇന്ന് നമ്മൾ എവിടെ നിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ ആണ്.
ഇതിൽ നിന്ന് മാറി നമ്മുക്ക് എത്രകാലം ഓടിയൊളിക്കാൻ സാധ്യമാണ്. ഓടിയൊളിച്ചാലും നമ്മെത്തേടി അവരെത്തും.
അക്ഷരങ്ങളിൽ നിന്ന് വാക്കുകളുടെ ആത്മാവിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ

കവിത.
ഇന്നുനാമെവിടെ.
മേയ് 12, 2017
മാർച്ച് 10, 2017
ഭയശലഭങ്ങള്‍
കവിത വട്ടെഴുത്തുകള്‍. Poetry
ജാലകപ്പഴുതിനപ്പുറം പെരുമഴ പെയ്യുമ്പോള്‍,
അനാഥമായ് പറക്കുന്ന ശലഭങ്ങൾ നമ്മള്‍.
ഒന്നിരുട്ടിന്‍റെ ഗൂഡതയിൽ വെളിച്ചം തേടുമ്പോൾ.
ഒരാള്‍ പ്യുപ്പയാകാന്‍ തുടിക്കുന്ന ഗദ്ഗദപ്പറവ.
ഇവിടെ വസന്തം വാക്കുകളിൽ തളിരിട്ട്
പൂക്കളായ് കൊഴിഞ്ഞു പോകുന്നു
ആത്മബന്ധങ്ങൾ മറവിയുടെ
മാറാലമൂടിയൊരു കോണിൽ നിച്ഛലമുറങ്ങുന്നു.
അട്ടഹാസങ്ങൾ ചുറ്റിലും പെരുമ്പറ മുഴക്കുന്നു.
കുഞ്ഞുരോദനങ്ങളതില്‍ അലിഞ്ഞുതീരുന്നു.
ഭീതിയുടെ മിഴികൾ തീഷ്ണമായ് നോക്കുന്നു,
പ്രകൃതിയിൽ ഉഷ്ണകാറ്റ് ആഞ്ഞാഞ്ഞുവീശുന്നു.
ദാഹജലത്തിനായ് കൃമികൾ വാതുറക്കുന്നു.
മിഴിനീര് വറ്റിയ മനസുകൾ നിശ്ശബ്ദം കേഴുന്നു.
ഇവിടെ പൂവുകൾ റീത്തുകളായ് പരിണമിക്കുന്നു.
കുഴിമാടങ്ങൾ അഴുകിയ പൂവുകളാൽ നിറയുന്നു.
പ്രതീക്ഷയുടെ ഉറവകള്‍ വായമൂടി,
അറയ്ക്കുള്ളില്‍ അടിമയായിരിക്കുന്നു.
നെറുകയില്‍ അധികാരവാളുകള്‍ തൂങ്ങിയാടുന്നു.
ചുവന്നപ്രഭാതം സ്വപ്നത്തില്‍ തോക്കുമായ്,
പനനീര്‍ പുഷ്പത്തെ ഭയചിത്തനാക്കുന്നു.
ശലഭങ്ങൾ ആത്മനൊമ്പരത്തോടെ വിലപിക്കുന്നു.
പ്യുപ്പയിലേക്ക് തിരികെ മടങ്ങാൻ കൊതിക്കുന്നു.
ലാലു.രാധാലയം.

ഡിസംബർ 07, 2015
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Popular Posts
-
സമാനതകളില്ലാത്ത സ്ത്രീത്വം. എന്റെ വായനകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച സ്ത്രീത്വമാണ് മഹാഭാരത കഥയിലെ പാഞ്ചാലി. ഞാന്‍ വായനയിലൂടെ...
-
നമ്മുടെ നാട് ഇതെന്റെ ഗ്രാമത്തിൻറെ വർണ്ണനയാണ്. പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമം ഇരട്ടക്കുളം. ഈ ഗ്രാമവും പ്രാന്തപ്രദേശങ്ങളെയും ഈ വരികളിൽ...
-
അന്നയോട്. പ്രണയത്തിന് എത്രയെത്ര വ്യാഖ്യാനങ്ങള്‍ നീ നല്കുന്നു. മുഖമൂടികള്‍ അഴിച്ചുവച്ച് ഉച്ചത്തില്‍ പറയുവാന്‍ നിനക്ക് കഴിയുന്നില്ലെങ്...
-
ഓര്‍മ്മകള്‍ ഇങ്ങനെയും ... ഈ വഴികളിലൂടെ എത്രദൂരം , എത്രനേരം നടന്നു ഞാനേകനായ് , ഇഷ്ട കാഴ്ചകള്‍ നഷ്ടമായി" നാടും , കഷ്ടമാണ് ഓര്...
-
കവിത : അച്ഛന്റെ ഗന്ധം. അച്ഛനെ കുറിച്ചുള്ള ഒരു " മകന്റെ ഓര്‍മ്മകളാണ്. ഈ കവിതയിലേയ്ക്ക് നയിച്ചത് .അച്ഛന് എന്നും പരുക്കനും,ശക്തനും...
-
ഒരു പൂവ്വ് കൂടി- വിടരുവാനുണ്ടിനി- പൊന്നോണമെത്തുവാന് സന്ധ്യേ. ഒരു രാത്രി കൂടി- പുലരുവാനുണ്ടിനി, പൊന്നോണമെത്തുവാന് സന്ധ്യേ. ...
-
അംഗണ തൈമാവിന്‍ കൊമ്പത്തതാ- രണ്ടിണ കുരുവികള്‍ കൂടുകൂട്ടി , തഞ്ചത്തില്‍ കൊമ്പത്ത് - കമ്പുകള്‍ കൊണ്ടവര്‍ - തന് മണിമാളിക പടുത്തുയ...