ഡിസംബർ 16, 2014

യാത്ര (കവിത)

ധനു-ഒന്ന്.
മലയാള കവിതാദിനം.
"""""""""""""""""""
ഉത്തരാധുനികം ഒന്നുമല്ല. കവിതയാകാനുള്ള ഒരു പ്രയാസമാണ് മനസ്സിനെ അലട്ടുന്ന സമസ്യകള്‍ അക്ഷരങ്ങള്‍ ആകുമ്പോള്‍ ചിലത് ഇതാ ഇങ്ങനെയാണ് ... എന്റെ കവിതകളുടെ യാത്രയിലെ ഒരു വ്യത്യസ്ത വ്യാഖ്യാനം ... വായിക്കുമല്ലോ.
"""""""""""""""****""""""""""""""""""


യാത്ര.(കവിത)
""""""""""""""""""
ഓര്‍മ്മതന്‍, 
യവനികയ്ക്കുള്ളിലൊരു- 
കുഞ്ഞുമനസ്സ് കാത്തിരിക്കുന്നത്,
ക്ഷണികനേരം കൊണ്ടതന്നെ- 
ബാല്യകാലത്തിലെയ്ക്കടിപ്പിക്കുന്നു.
ഗണിതതത്വങ്ങള്‍ നോക്കുകുത്തിയായ്, 
ഗഹനമായ്‌ ചിന്തിക്കുമ്പോള്‍,
ക്ഷുഭിതയൌവനം കഴിഞ്ഞുഞാന്‍- 
ബാഹ്യലോകത്തിലെത്തിടുന്നു. 

വീണുടഞ്ഞ സ്വപ്നങ്ങളിലമ്മതന്‍, 
സുഗന്ധമുണ്ടിന്നുമവിടെയായ്. !
ക്ഷണിക കോപാഗ്നിയാലെരിഞ്ഞ-
പ്രിതൃഹൃദയനൊമ്പരവുമേറെ.!
അരുതെന്ന് ചൊല്ലിക്കരഞ്ഞവളെന്‍- 
കുഞ്ഞു പെങ്ങളെത്രയാവര്‍ത്തി.
ആളറിയില്ല കരളലിയില്ല- 
മധുവാല്‍ മസ്തിഷ്കം മരിവിച്ചുപോയ്.

കിളികളായ് പറന്നയെന്‍- 
മാനസ്സും കൂടുതേടിയലഞ്ഞപ്പോള്‍, 
ദിക്കറിയാ യാത്രികനായെപ്പോഴോ- 
മാംസശാലയ്ക്ക് കാവലായ്. 
ഗഹനമാം ചിന്താധാരയ്ക്ക് കൂട്ടുമായ്- 
നീലമിഴികളില്‍ കവിതയായവള്‍.!
അരികിലെത്തെ ഗന്ധമില്ലാമന്ദസ്മിതം,
മധുലഹരിയായെന്നെ മാനസ്സോത്മാദനാക്കി.

ക്ഷുദ്രചിന്തകള്‍ അസ്തമിച്ച- 
അന്ത്യയാമങ്ങളില്‍, വിറയലാര്‍ന്ന- 
കരങ്ങളവളില്‍ നഖചിത്രങ്ങള്‍ വരയ്ക്കവേ!
കര്‍മ്മപാതകളിലെങ്ങോ മറന്നബാല്യ-

മെന്നെ നോക്കിച്ചിരിക്കുന്നുവോ...!!!
കര്‍മ്മബന്ധങ്ങള്‍ വലിച്ചെറിഞ്ഞ- 
ഞാനെന്തിന് അനാഥനായ്‌ കേഴുന്നു.!

രക്തബന്ധനസ്തനാകാന്‍- 
കര്‍മ്മബന്ധങ്ങള്‍ക്ക് ത്രാണിയുണ്ടാകണം.
ജന്മാന്ത്യയാത്രയില്‍-
അഗ്നിയിലോരിറ്റു മിഴിനീരുമായ്-
മോക്ഷയാത്രയ്ക്ക് കൂട്ടുപോരാന്‍,
രക്തബന്ധങ്ങളുമുണ്ടാവണം.

ലാലു.കടയ്ക്കല്‍.
www.facebook.com/loveapril15

Related Posts

യാത്ര (കവിത)
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.