ഇതെന്‍റെ ഗ്രാമത്തിൻറെ വർണ്ണനയാണ്. പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമം ഇരട്ടക്കുളം. ഈ ഗ്രാമവും പ്രാന്തപ്രദേശങ്ങളെയും ഈ വരികളിൽ സന്നിവേശിപ്പിക്കാനുള്ള പരിശ്രമമാണ് ഈ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഇതുമാത്രമല്ല ഈ ഗ്രാമം എന്നാല്‍ ഇതും കൂടിയുള്ള മനോഹാരിതയാണ് ഈ ഗ്രാമം. ഇതൊരു ഉണർത്തുപ്പാട്ടാണ്. വരും തലമുറയ്ക്ക് നമ്മൾ ഇങ്ങനെയായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ. ജാതിമതവർണ്ണ സങ്കല്പങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും നമ്മൾ സാഹോദര്യത്തോടെ കഴിയുന്നു ഈ മണ്ണിനെയും പ്രകൃതിയെയും കൊല്ലാതെ പരിസ്ഥിതി സംരക്ഷണയോടെ ഈ നാടിൻറെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കഴിയുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍.
നമ്മുടെ നാട്.
മലമുകളില്‍ പാറക്കൂട്ടം
കാട്ടരുവി ചെറുതോടുകളും
അതിനിടയില്‍ വയലേലകളും
ഇടതൂര്‍ന്ന റബ്ബര്‍ കാടും,
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
കൊടുമുടികള്‍ പലതുണ്ടിവിടെ
പലപേരില്‍ പലനാടായ്
പലകൂട്ടം ജനങ്ങളുമിവിടെ
ഒരുപോലെ ജീവിക്കുന്നു.
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
കാവുണ്ട് അമ്പലമുണ്ട്
ഗുരുപീഠവും പള്ളിക്കുടവും
നിസ്കാര പള്ളിയുമുണ്ട്
തലമുറകള്‍ വഴിതെറ്റാതെ
വരിവരിയായ് പോകാറുണ്ട്.
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
വഴികാട്ടാന്‍ തെളിദീപവുമായ്
ചെങ്കൊടിയും മുന്നേയുണ്ട്
ഒരു നോക്കില്‍ പുഞ്ചിരിതൂകി
ഈനാട് കൂടെയുണ്ട്
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
പലവഴികളില്‍ പലനാട്ടില്‍
പലപേരില്‍ പലരായുണ്ട്
ഈ നാടൊന്നുറക്കെ കരഞ്ഞാല്‍
ഓടിയെത്തും മക്കളുമുണ്ട്.
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
ഈ നാടിന്‍ മര്‍മ്മരമറിയാന്‍
ഈ നാടിന്‍ നൊമ്പരമറിയാന്‍
ഈ നാടിന്‍ ഗന്ധവുമറിയാന്‍
ഈ മണ്ണില്‍ അമര്‍ന്നുറങ്ങാന്‍
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
ലാലു. രാധാലയം.
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15
കവിത കേള്‍ക്കാം.
www.soundcloud.com/laluradhalayam/ente-naadu-kavitha-lalu-radhaalayam
നമ്മുടെ നാട്
4/
5
Oleh
lalunmc