ഓഗസ്റ്റ് 31, 2015

എന്‍റെ പ്രണയം


അന്നയോട്‌.
പ്രണയത്തിന് എത്രയെത്ര വ്യാഖ്യാനങ്ങള്‍ നീ നല്‍കുന്നു.
മുഖമൂടികള്‍ അഴിച്ചുവച്ച് ഉച്ചത്തില്‍ പറയുവാന്‍ നിനക്ക് കഴിയുന്നില്ലെങ്കില്‍ സത്യത്തില്‍ നീ നിന്‍റെ ആത്മവഞ്ചന കാണിക്കുന്നത് നിന്നോട് തന്നെയാണ്.
പറയാതെ അറിയുന്ന വാക്കുകളെക്കാളും പറഞ്ഞറിയുന്ന സ്നേഹം അതിമധുരമാണ്.
എന്നുമെന്നും എന്നോര്‍മ്മയില്‍ എത്രവട്ടം നീ വന്നുപോകുന്നു.
നിന്നോര്‍മ്മയില്‍ പുളകിതമാകുന്ന എന്നന്തരാത്മാവില്‍ നിന്നോടൊപ്പം ഞാനുറങ്ങാറുണ്ട്‌.
സഖീ.
പ്രണയം പുഷ്പിച്ചനാളുമുതല്‍ ആ സുഗന്ധം എന്നെ ഉത്മാദനാക്കുന്നു. സത്യം എനിക്ക് നിന്നെ കാണണം. കൈകോര്‍ത്ത്‌ തൂമഞ്ഞിനെ വകഞ്ഞുമാറ്റി ഒരു സ്വപ്നസഞ്ചാരം നടത്തണം. യാത്രാന്ത്യത്തില്‍ പായലുകള്‍ നിറഞ്ഞ ആമ്പല്‍ കുളക്കരയില്‍ നിന്‍ മടയില്‍ തലചായ്ച്ചുറങ്ങണം, പിന്നെ .....
സ്വപ്‌നങ്ങള്‍ എപ്പോഴും അതിരുകള്‍ ഇല്ലാതെ പാറിപ്പറക്കും.
നിനക്ക് പകരം മറ്റൊരാളെ ഞാന്‍ ഇത്രയും പ്രണയിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സാധ്യമാകുമായിരിന്നു.
നീയൊരിക്കല്‍ അറിയും നിന്നെഞാന്‍ എത്രമാത്രം പ്രണയിച്ചു എന്ന് ..
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നെഞാന്‍ സ്നേഹിച്ചിരുന്നു സഖീ .. നിന്നെഞാന്‍ സ്നേഹിച്ചിരുന്നു.
വൈഗ ...
www.facebook.com/loveapril15

Related Posts

എന്‍റെ പ്രണയം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.