സെപ്റ്റംബർ 01, 2015

പണയമൊരോര്‍മ്മ. അന്നയ്ക്കായ്

പണയമൊരോര്‍മ്മ.

മറന്ന് തുടങ്ങിയ ദിവസത്തില്‍ ഒന്നില്‍ അപ്രതീക്ഷമായിരിന്നു ആ ഫോണ്‍ . ആദ്യം ഒന്ന് മടിച്ചു. തെറ്റിയതാകാം, അല്ലാതെ വിളിക്കേണ്ട കാര്യമില്ലല്ലോ ? കാലം എത്ര കഴിഞ്ഞു. ബല്ലടിക്കുന്ന ഫോണിനെ നോക്കിയിരന്നപ്പോള്‍ എന്നോ സേവ് ചെയ്ത ചിരിക്കുന്ന ചിത്രം എന്നോട് നിഗൂഡമായ് എന്തോ പറയുന്നതുപോലെ.
തീഷ്ണമാണ്‌ ആ കണ്ണുകള്‍, ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കാന്‍ കഴിയാത്ത നിഗൂഡലഹരി ആ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്നു. അല്ലങ്കില്‍ മറ്റൊരുവന്‍റെ തോളില്‍ പിടിച്ച് എന്‍റെ മുന്നില്‍ വന്ന ഇവള്‍ മാത്രം എന്തിന് എന്നെയിത്ര ഭ്രാന്തമായ ഉത്മാദത്തില്‍ ആക്കണം. ഇതിന് മുമ്പും പിന്‍മ്പുമായ് എത്രയോ സ്ത്രീ സൗഹൃദങ്ങള്‍ ഹൃദയത്തെ തലോടി കടന്നുപോയ്. ആ യാത്ര പറച്ചിലുകള്‍ ഒരിക്കലും മനസിനെ ഉലച്ചിരിന്നില്ല. പക്ഷെ ഇവള്‍ എനിക്ക് ആരെല്ലാമോയാണ്. ഒരു പക്ഷെ പൂര്‍വ്വജന്മ ബന്ധനങ്ങള്‍ ആകാം നമ്മെ ഒരു നൂലില്‍ കോര്‍ത്തിണക്കുന്നത്.
അപൂര്‍വ്വതയാണ് ഈ ബന്ധനം സഖീ ...
മുഖമൂടികള്‍ ഇനി അനിവാര്യതയില്ല. ഒരിക്കല്‍ നിനക്കായ് ഞാന്‍ കവിതകള്‍ എഴുതി കാത്തിരിന്നു. ഇനി നിനക്കൊഴുകാം എന്നിലേയ്ക്ക് അനസൂതമോഴുകാം. ഞാനറിയുന്നു പ്രണയത്തിന്‍റെ അന്ത:പുരങ്ങളില്‍ നിന്‍റെ സ്വപ്നാടനത്തിന്‍റെ ഏകാന്തയാത്രകളില്‍ കാമനകേളികലകളില്‍ കാവ്യയുത്മാദമയക്കത്തില്‍ ഞാനുണ്ട് അദ്രിശ്യമായ് നിന്നോര്‍മ്മകളെ തട്ടി തലോടി ഒരിളം കാറ്റായ് എന്‍ പ്രണയമുണ്ട് ...
നിനക്കായ് .... നിനക്കായ് മാത്രം .
ഗ്രീഷ്മ വൈശാഖ സന്ധ്യകളിലൊരുനാള്‍,
നീല നിലാവ് പ്രകൃതിയെ പ്രണയിക്കുമ്പോലെ,
ഒരു മിന്നാമിനുങ്ങായ്
ഞാനും എന്‍റെ പ്രണയവും
നിന്നെയും കാത്ത് പറക്കുന്നുണ്ടാകും ....
വൈഗ ....

www.facebook.com/loveapril15

Related Posts

പണയമൊരോര്‍മ്മ. അന്നയ്ക്കായ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.