പരസ്പരം
എഴുതാന്‍ വൈകിയ വാക്കുകള്‍
Home / സമകാലികം
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജൂലൈ 09, 2021
ജൂലൈ 01, 2021
ഡിസംബർ 07, 2018
വാക്കുകൾ സാക്ഷി.
കവിത സമകാലികം Poetryഅകമേ കുറിക്കുവാൻ മോഹിച്ച വാക്കുകൾ,
അകലങ്ങളിൽ നിന്നെന്നേ തുറിച്ചു നോക്കുന്നുവോ !
അകക്കണ്ണിൽ എന്നും കാണുന്ന സ്വപ്‌നങ്ങൾ,
അപരിചിതരായ് നടന്നകന്ന് പോകുന്നുവോ !
മിഴിനീരുപോലും ദാഹത്താൽ പിടയുന്നു,
നീറുന്ന ഹൃദയവും ചിതപോലെ എരിയുന്നു.
ഇഹലോകവാസം കഠിനമെന്നോതി,
പരലോക സ്വപ്‌നങ്ങൾ നോക്കി ചിരിക്കുന്നു.
പലരിലൂടെ കടന്നെത്തുന്ന വാക്കുകൾ,
അർത്ഥമറിയാതെ പകച്ചു നിൽക്കുന്നു.
സൂര്യനായ് ജ്വലിച്ചുനിന്ന നവോത്ഥാന വാക്കുകളെ,
വിരൾ കൊണ്ട് മറച്ച് ചിലർ സായൂജ്യരാകുന്നു.
പകയോടെ വാക്കുകൾ ഒളിയമ്പ് എയ്യുമ്പോൾ,
പല ഹൃദയങ്ങൾ കടന്ന് പ്രതികാരിയാകുന്നു.
താൻ പെറ്റ മക്കളെ കൊന്നുതള്ളുന്നു,
താനെന്ന അനാഥത്വം ഏകനാക്കുന്നു.
തമസ്സിൻ്റെ സ്വപ്‌നങ്ങൾ വെളിച്ചമല്ലെന്ന് ഓർക്കുക.
ഹൃദയ ബന്ധങ്ങൾക്ക് അതിരുകളില്ലെന്ന് ഓർക്കുക.
ക്ഷമയോളം വലിയ ത്യാഗമില്ലെന്ന് ഓർക്കുക.
വാക്കുകളേക്കാൾ വലിയ ആയുധങ്ങളുമില്ലെന്ന് ഓർക്കുക.
നവകേരള നിർമ്മിതിയിൽ നമ്മുടെ നാമത്തിൽ,
നന്മയുടെയൊരു ശില ദൃഢമായ് ഉറപ്പിക്കാം.
നാളയുടെ യാമത്തിൽ പ്രതീക്ഷയുടെ പുലരിയെ,
നാളയുടെ മക്കളും കണികണ്ട് ഉണരട്ടെ.
ലാലു രാധാലയം.
ഒക്‌ടോബർ 15, 2017
സതീര്‍ത്ഥ്യനോട്
എന്റെ ഓര്‍മ്മകള്‍ കവിത ഡയറിക്കുറുപ്പുകള്‍ സമകാലികം Love Quotes Poetry
ഗതകാലസ്മരണകള്‍ ഇരമ്പുന്ന ബാല്യകാലത്തിലേയ്ക്ക് ആര്‍ക്കും ആരോടും ഒന്നും മിണ്ടാനില്ലാത്ത വര്‍ത്തമാന കാലത്ത് നിന്നുകൊണ്ട് ഒരു തിരനോട്ടം..

www.facebook.com/loveapril15

www.facebook.com/loveapril15
ജൂൺ 08, 2017
പുതിയ മദ്യനയം വരുമ്പോൾ
സമകാലികം Current affairs
എല്ലാ വ്യാപാരത്തിലും ഉപഭോക്താവിന് മാന്യത കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എട്ടോ - പത്തോ രൂപയ്ക്ക് കുടിക്കുന്ന ചായയ്ക്ക് പോലും മര്യാദയ്ക്ക് വന്നിരിന്ന് രണ്ട് വെടിയും പറഞ്ഞു കുടിച്ചുപോകാനുള്ള സൗകര്യം ഉള്ളപ്പോൾ ഇരുനൂറോ അഞ്ഞൂറോ മുടക്കുന്ന മദ്യപാനികളെ തെരുവോരത്ത് നിരത്തി നിർത്തുന്നത് എന്തിന്റെ പേരിലായാലും പരമബോറാ. അവർക്കും അന്തസായി ഇരുന്നു കുടിക്കാനുള്ള സൗകര്യം ചെയ്ത്കൊടുക്കണം. ഇക്കണ്ട ബിവറേജുകൾ മുഴുവൻ ലക്ഷങ്ങൾ വാടകയ്ക്കുള്ളതാണ് അവിടെ മദ്യം വാങ്ങാൻ വരുന്നവർക്ക് മഴനനയാതെ നിൽക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അപ്പോൾ തെരുവോരങ്ങളിൽ ഓടകളിൽ കിടക്കേണ്ട അവസരം ഉണ്ടാകില്ല. സാമൂഹ്യബാധ്യതയും ആകില്ല.
ബാറുകൾ അടച്ചപ്പോൾ മദ്യ ഉഭയോഗം കുറഞ്ഞതൊന്നും ഇല്ല. മറ്റ് ലഹരികളിലേക്കും അവർ തിരിഞ്ഞു. മദ്യപാനികൾ ഒരു സാമൂഹിക ബാധ്യത തന്നെയാണ്. അത് അറിയുന്ന സർക്കാർ അവരുടെ നല്ലകാലത്ത് കുടിച്ചു തീർക്കുന്ന മദ്യത്തിൻറെ വരുമാനത്തിൻറെ ഒരു ശതമാനം അവരുടെ അന്ത്യകർമ്മങ്ങൾക്ക് കൂടി മാറ്റിവെക്കണം. അതായത് അതിലൊരു വിഹിതം അവരുടെ ചികിത്സാസൗകര്യത്തിന് മാറ്റിവെക്കാൻ കനിവുണ്ടാകണം.
അതുപോലെ ഇനിമുതൽ സാമൂഹിക സംവരണങ്ങൾ ഉണ്ടാക്കുമ്പോൾ മദ്യപാനിയായവരുടെ മക്കൾക്ക് പ്രത്യക പരിഗണനകൾ നൽകാനുള്ള ബാധ്യതയും ഉണ്ട്. അവരുടെ വീടുകളിൽ പഠിക്കുന്ന കുട്ടികൾ എത്രമാത്രം മാനസിക സമ്മർദ്ദങ്ങളിൽ കൂടിയാകും കടന്നുവരുന്നത് അതിനാൽ അവർക്കു പരീക്ഷകളിൽ പ്രത്യേക മോഡറേഷനുകൾ നൽകാനുള്ള കരുണയും കാണിക്കണം.
അരമനകളിൽ തിരുമേനിമാർ കുടിക്കുമ്പോൾ വീഞ്ഞാക്കുന്ന സാധനം കുറച്ചു മാറ്റങ്ങളോടെ ആണ് കുഞ്ഞാടുകളും അടിക്കുന്നത് . ആത്യന്തികമായ് എല്ലാം മദ്യം തന്നെയാണ്. വലിയവൻ ഇടുമ്പോൾ ബർമുഡയും പാവങ്ങൾ ഇടുമ്പോൾ കാളസവും ആകുന്നപോലയെ ഇതുള്ളൂ . അതിനാൽ ഇതൊക്കെ വെറും ഗിമ്മിക്കുകൾ മാത്രമാണ് . മദ്യമുതലാളിമാരുടെ മിക്ക കൺസോർഷ്യവും അച്ചായന്മാരുടെ തന്നെയാകും.
എന്തായാലും മദ്യവിൽപ്പന വീണ്ടും തുടങ്ങിയ സ്ഥിതിക്ക് ഇനിയെങ്കിലും ഗ്രാമങ്ങളിൽ ബിവറേജുകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കും എന്ന് പ്രത്യാശിക്കാം. ഒരുപാട് സമരങ്ങൾ നടന്നതാണ്. ആയിരം രൂപ പോലും വാടക കിട്ടാത്ത വീടുകൾ ലക്ഷങ്ങൾക്ക് ഉഡായിപ്പിൽ ബിവറേജിന് മറിച്ചുകൊടുത്തു കാശുണ്ടാക്കാം എന്ന് സ്വപ്നം കണ്ട ആളുകളും അവരെ തങ്ങുന്ന പലനിറ കൊടികളും കണ്ടതാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നാശിക്കാം.
ലഹരി മുക്തമായ ഒരു തലമുറ വളർന്നു വരേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇന്നത്തെ കേരള സാഹചര്യം അതിന് സാധ്യമുള്ളതല്ല എന്നതാണ് പരമമായ സത്യം. മദ്യം ഉപയോഗിക്കാത്തവർ വിരളമാണ് അങ്ങനെ ഉള്ളവരെ മാനസിക രോഗികൾ ആയാണ് മറ്റുള്ളവർ കാണുന്നത് . അതിനാൽ ആവിശ്യത്തിന് ഉപയോഗിക്കുന്നവർ എന്ന് പറഞ്ഞു ഒരുകൂട്ടം മാന്യന്മാരായ മദ്യപാനികളെ മുന്നിൽ നിർത്താം അവരിലൂടെ മദ്യ മുക്തിക്കായ് സൂത്രവാക്യങ്ങൾ ഉണ്ടാക്കാം .
എന്തുതന്നെ ആയാലും മദ്യമില്ലാത്ത ഒരു കേരളം സാധ്യമല്ല എന്ന് സുധീരനും അറിയാം. കുറച്ചുകൊണ്ട് വരണം അതാണ് ഈ സർക്കാരിൻറെ ഉദ്യേശം മദ്യാസക്തി കുറയ്ക്കുക. അത് മാത്രമാണ് പ്രായോഗികം. അതിനായ് പരിശ്രമിക്കാം.
"മദ്യം എന്ന വിപത്തിനെ അറിയണമെങ്കിൽ നിങ്ങൾ ഒരു മദ്യപാനിയുടെ വീട്ടിൽ വൈകുന്നേരം ചെല്ലണം അവരുടെ മക്കളുടെ കണ്ണികളിലേക്ക് നോക്കണം ദൂരെ ഒരു വലിയ ഒച്ച കേട്ടാൽ ആ മക്കളുടെ മുഖത്തെ ഭയം കാണണം ആ നെഞ്ചിൻറെ വേഗത അറിയണം അടുക്കളയിൽ ഓടിവരുന്ന അമ്മയുടെ ആകുലത അറിയണം അതിനൊക്കെ നിങ്ങൾക്ക് ഒരു ഹൃദയം ഉണ്ടാകണം. ആ ഹൃദയം ആ മദ്യപാനിക്കും ഉണ്ടാകണം സ്വബോധം ഇല്ലാത്തപ്പോൾ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഉറ്റവരെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ "
ഭയവിഹ്വലരായ ഒരു തലമുറ ഒന്നുമാകാതെ ജനിച്ചു മരിച്ചു പോകുന്നുണ്ട് ഇവിടെ ആരുമറിയാതെ സർക്കാരുകൾ ഉളപ്പടെയുള്ള മദ്യ രാജാക്കന്മാരുടെ കീശകൾ നിറച്ചും.
അടിച്ചുവീലായ് പോകുന്ന ദിവസങ്ങളിൽ രാവിലെ മക്കളെ അടുത്തുവിളിച്ചു അൽപ്പനേരം സംസാരിക്കണം അവരുടെ നെഞ്ചിൽ ചെവിചേർത്ത് ആ നെഞ്ചിടിപ്പ് കേൾക്കാൻ ശ്രമിക്കണം ഭയവിഹ്വലമായ ആ താളബോധം ഉയർന്നു കേൾക്കാം അത് ചിലപ്പോൾ തൻറെ ബാല്യത്തിലും കേട്ട തൻ്റെ താളവുമായും ചേർന്നു നിൽക്കുന്നുണ്ടാകും. മദ്യം സ്വയം കൊല്ലുകയാണ് ആദ്യം സ്വന്തം കുടുംബത്തെയും പിന്നെ സമൂഹത്തെയും അവസാനം സ്വയം തീരും വരെയും.
വെറുതെ എങ്കിലും എഴുതാതിരിക്കുക തരമില്ല സുഹൃത്തേ അതിനാൽ എഴുതിയതാണ്.
ലാലു. രാധാലയം.

മേയ് 12, 2017
ഏപ്രിൽ 23, 2017
നമ്മുടെ നാട്
കവിത സമകാലികം Lals Quotes Poetryഇതെന്‍റെ ഗ്രാമത്തിൻറെ വർണ്ണനയാണ്. പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമം ഇരട്ടക്കുളം. ഈ ഗ്രാമവും പ്രാന്തപ്രദേശങ്ങളെയും ഈ വരികളിൽ സന്നിവേശിപ്പിക്കാനുള്ള പരിശ്രമമാണ് ഈ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഇതുമാത്രമല്ല ഈ ഗ്രാമം എന്നാല്‍ ഇതും കൂടിയുള്ള മനോഹാരിതയാണ് ഈ ഗ്രാമം. ഇതൊരു ഉണർത്തുപ്പാട്ടാണ്. വരും തലമുറയ്ക്ക് നമ്മൾ ഇങ്ങനെയായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ. ജാതിമതവർണ്ണ സങ്കല്പങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും നമ്മൾ സാഹോദര്യത്തോടെ കഴിയുന്നു ഈ മണ്ണിനെയും പ്രകൃതിയെയും കൊല്ലാതെ പരിസ്ഥിതി സംരക്ഷണയോടെ ഈ നാടിൻറെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കഴിയുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍.
നമ്മുടെ നാട്.
മലമുകളില്‍ പാറക്കൂട്ടം
കാട്ടരുവി ചെറുതോടുകളും
അതിനിടയില്‍ വയലേലകളും
ഇടതൂര്‍ന്ന റബ്ബര്‍ കാടും,
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
കൊടുമുടികള്‍ പലതുണ്ടിവിടെ
പലപേരില്‍ പലനാടായ്
പലകൂട്ടം ജനങ്ങളുമിവിടെ
ഒരുപോലെ ജീവിക്കുന്നു.
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
കാവുണ്ട് അമ്പലമുണ്ട്
ഗുരുപീഠവും പള്ളിക്കുടവും
നിസ്കാര പള്ളിയുമുണ്ട്
തലമുറകള്‍ വഴിതെറ്റാതെ
വരിവരിയായ് പോകാറുണ്ട്.
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
വഴികാട്ടാന്‍ തെളിദീപവുമായ്
ചെങ്കൊടിയും മുന്നേയുണ്ട്
ഒരു നോക്കില്‍ പുഞ്ചിരിതൂകി
ഈനാട് കൂടെയുണ്ട്
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
പലവഴികളില്‍ പലനാട്ടില്‍
പലപേരില്‍ പലരായുണ്ട്
ഈ നാടൊന്നുറക്കെ കരഞ്ഞാല്‍
ഓടിയെത്തും മക്കളുമുണ്ട്.
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
ഈ നാടിന്‍ മര്‍മ്മരമറിയാന്‍
ഈ നാടിന്‍ നൊമ്പരമറിയാന്‍
ഈ നാടിന്‍ ഗന്ധവുമറിയാന്‍
ഈ മണ്ണില്‍ അമര്‍ന്നുറങ്ങാന്‍
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
ലാലു. രാധാലയം.
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15
കവിത കേള്‍ക്കാം.
www.soundcloud.com/laluradhalayam/ente-naadu-kavitha-lalu-radhaalayam
ഏപ്രിൽ 22, 2017
നമ്മള്‍
പ്രവാസക്കുറുപ്പുകള് സമകാലികം Lals Quotes Love Quotesനമ്മള്‍
പറ്റിക്കപ്പെടുന്നു എന്ന സത്യം,
നമ്മള്‍
തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ,
സത്യത്തില്‍,
പറ്റിക്കപ്പെടുന്നത്-
അവരാണ്.
ലാലു. രാധാലയം.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15
ഏപ്രിൽ 19, 2017
ഓർമ്മകൾക്കും ഋതുഭേദങ്ങളുണ്ട്
ഡയറിക്കുറുപ്പുകള്‍ സമകാലികം Lals Quotes Poetryജീവിതസഞ്ചാരത്തിൽ മറന്നുവെച്ച വാക്കുകൾ,
ഇടയ്ക്കിടക്ക് ഓർമ്മപ്പെടുത്താറുണ്ട്.
ഓർമ്മകൾക്കും ഋതുഭേദങ്ങളുണ്ട്.
നിഴലിന് നിലാവത്ത് ഭംഗികൂടുമ്പോലെ,
ഓർമ്മകൾക്ക് പ്രക്ജയിൽ നിന്ന് ഹൃദയത്തിലേക്കുള്ള സഞ്ചാരമധ്യേ വർണ്ണവിസ്മയങ്ങള്‍ ഉണ്ടാകുമ്പോലെ,
സ്വപ്നങ്ങള്‍ക്ക് ദുഖങ്ങളുടെ ചങ്ങാത്തം പോലെ,
ഉഷസ്സുണരുമ്പോള്‍ പ്രകൃതി ചലിക്കുമ്പോലെ,
കാർമേഘം കണ്ട് മയിൽ നൃത്തമാടുമ്പോലെ,
പെരുമഴകഴിഞ്ഞു മഴവില്ല് വിരിയുമ്പോലെ,
സൂര്യനെ കടൽ വിഴുങ്ങുമ്പോൾ കിളികൾ കൂടണയുമ്പോലെ,
ഓർമ്മകൾക്കും ഋതുഭേദങ്ങളുണ്ട്.
ലാലു. രാധാലയം.
www.parasparam-lal.blogspot.com.
www.facebook.com/loveapril15
ഏപ്രിൽ 07, 2017
ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം
ഡയറിക്കുറുപ്പുകള്‍ സമകാലികം Story
ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം.
"ഇന്ന് ഞാന്‍, നാളെ നീ..!"
പ്രസിദ്ധിയുടെ പ്രച്ഛന്നവേഷങ്ങളാണ് ഇപ്പോൾ കാണുന്ന പകർന്നാട്ടങ്ങൾ എല്ലാം.
സത്യത്തിൽ ഇപ്പോൾ വേണ്ടത് ഉണർത്തുപാട്ടാണ്.
സാമൂഹ്യബോധം ഉത്‌ഘോഷിക്കുന്ന ഉണർത്തുപാട്ടുകൾ.
പൊതുധാരയെ തൊട്ടുണർത്തുന്ന സൂത്രവാക്യങ്ങൾ.
സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലും തെരുവിലും നടതള്ളുന്ന യുവതലമുറയ്ക്ക് മുമ്പിൽ,
പുതുയുഗ പിറവി സ്വപ്നം കണ്ട പഴയ അനുഭവ കഥകളല്ല വേണ്ടത്. അവർക്ക് മനസ്സിലാക്കാൻ അവരുടെ ഭാക്ഷയിൽ സംസാരിക്കേണ്ടിയിരിക്കുന്നു. അതിനവരെക്കാളും തെറ്റുകാർ നമ്മൾ തന്നെയാണ് അവർക്കാവസരങ്ങൾ വാരിക്കോരി നൽകിയത് നമ്മളെന്ന സംരക്ഷകരാണ്.
സംരക്ഷിച്ച് വളർത്തിയവരെയാണ് അവരും സമൂഹവും നടതള്ളിയിട്ടുള്ളത്.
ഇന്ന് താരാട്ട് പാടിയുണർത്തുന്ന അച്ഛനമ്മമാരില്ല. മക്കളെ ഉറക്കാതെ വിളിച്ചുണർത്തി പഠിപ്പിക്കുന്ന അച്ഛനമ്മമാരാണ്.
പുതിയ പരിണാമത്തിൽ നമുക്കും പുതിയ സൂത്രവാക്യങ്ങൾ കടമെടുക്കാം. വാക്കുകൾ പുതിയ രൂപത്തിൽ വരുംതലമുറയോട് പറഞ്ഞുനോക്കാം. പുതിയ ഉണർത്തുപാട്ടുകൾ പാടാം.നവയുഗ അടിമകളിൽ നിന്ന് പുതുയുഗ പ്പിറവി സ്വപ്നം കാണാൻ പഠിക്കാം. അടിമത്വം ഇന്നും പുതിയ രൂപത്തിൽ നമ്മെ അടക്കിഭരിക്കുന്നു. അതറിയുവാനുള്ള തിരിച്ചറിവ് പറന്നു നൽകാൻ ശ്രമിക്കാം. ഇല്ലങ്കിൽ വിധിയുടെ ബലിക്കല്ലിൽ തലവച്ചു ഇന്നലെകളുടെ വീരശൂരപരാക്രമങ്ങൾ ഓർത്ത് അമ്പലമുറ്റത്തോ വൃദ്ധസദനങ്ങളുടെ ജനാലകൾക്കപ്പുറം നെടുവീർപ്പുകളായ് എരിഞ്ഞടങ്ങാം.
"...പാത വക്കത്തെ മരത്തിന്‍ കരിനിഴല്‍,
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ..
ആ വഴിക്കപ്പോളൊരു ദാരിദ്രന്റെ
നിര്‍ജ്ജീവമാം ദേഹമാടക്കിയ പെട്ടി പോയ് !
ഇല്ലാ പെരുമ്പറ, വിശ്വസ്തയാം
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയേ!!
ഇല്ല പൂവര്‍ഷം, വിഷാദം കിട-
ന്നല തല്ലുന്ന പൈതലിന്‍ നെഞ്ചിടിപ്പെന്നിയേ!!!
വന്നു തറച്ചിതാ പെട്ടിമേല്‍
നിന്നുമാറക്ഷരം: "ഇന്ന് ഞാന്‍, നാളെ നീ..!"
"ജി"

മാർച്ച് 27, 2017
മാര്‍ച്ച്- 27. ലോക നാടകദിനം
ഓര്‍മ്മദിനം ഡയറിക്കുറുപ്പുകള്‍ സമകാലികംമാര്ച്ച്- 27. ലോക നാടകദിനം.
നാടകം ഒരു സംസ്കാരത്തെ വളര്‍ത്തിയെടുത്ത ഒരു കാലമുണ്ടായിരിന്നു നമ്മുക്ക് കേരളത്തില്‍. കമ്യുണിസ്റ്റ് പാര്‍ട്ടി ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ KPAC പോലുള്ള നാടക സംഘങ്ങള്‍ കേരളമാകെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളും പരിവര്‍ത്തനങ്ങളും നടത്തി. പച്ചയായ നിഷ്കളങ്ക ജനസമൂഹത്തിന് മുമ്പില്‍ അഭിനയം അതിശയിപ്പിക്കുന്ന കലയായ് അരങ്ങേറി.
ഇന്ന് നാടകങ്ങള്‍ അപ്രത്യക്ഷമായ്. ജനങ്ങള്‍ ജീവിതത്തില്‍ അഭിനേതാക്കളായ് മാറി. ഒരോ നിമിഷവും ഓരോരുത്തരും നായകനും വില്ലനുമായ് നിറഞ്ഞാടി. നമ്മുടെ ചെയ്തികളില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നു വീഴുന്നത് കണ്ട് അട്ടഹസിച്ചു, പൊട്ടിച്ചിരിച്ചു. ഇന്ന് ഓരോ ദിനവും രംഗപടം വേണ്ടാത്ത അഭിനയ മുഹൂര്‍ത്തങ്ങളുമായ് നാമൊരോരുത്തരും നിറഞ്ഞാടുന്നു.
ബാല്യകാലത്തിലെ നാടകയോര്‍മ്മകള്‍ നിശബ്ദമായ തേങ്ങലുകളും അടക്കിപ്പിടിച്ച വിങ്ങലുമായ് ഇടയ്ക്കിടയ്ക്കുള്ള ദീര്‍ഘനിശ്വാസങ്ങളുമായ് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്താറുണ്ട്. അങ്ങനെയും ഒരു സാംസ്കാരിക പൈതൃകം നമ്മുക്കും ഉണ്ടായിരിന്നു എന്ന്.
മണ്മറഞ്ഞ നടനകലയുടെ ആചാര്യന്മാര്‍ക്ക് ഓര്‍മ്മപൂക്കള്‍.
മാർച്ച് 24, 2017
ഡിസംബർ 16, 2015
ഡിസംബർ 14, 2015
ഡിസംബർ 09, 2015
മാർച്ച് 09, 2015
മാർച്ച് 06, 2015
മാർച്ച് 04, 2015
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Popular Posts
-
സമാനതകളില്ലാത്ത സ്ത്രീത്വം. എന്റെ വായനകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച സ്ത്രീത്വമാണ് മഹാഭാരത കഥയിലെ പാഞ്ചാലി. ഞാന്‍ വായനയിലൂടെ...
-
നമ്മുടെ നാട് ഇതെന്‍റെ ഗ്രാമത്തിൻറെ വർണ്ണനയാണ്. പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമം ഇരട്ടക്കുളം. ഈ ഗ്രാമവും പ്രാന്തപ്രദേശങ്ങളെയും ഈ വരികളിൽ...
-
അന്നയോട്. പ്രണയത്തിന് എത്രയെത്ര വ്യാഖ്യാനങ്ങള്‍ നീ നല്കുന്നു. മുഖമൂടികള്‍ അഴിച്ചുവച്ച് ഉച്ചത്തില്‍ പറയുവാന്‍ നിനക്ക് കഴിയുന്നില്ലെങ്...
-
ഓര്‍മ്മകള്‍ ഇങ്ങനെയും ... ഈ വഴികളിലൂടെ എത്രദൂരം , എത്രനേരം നടന്നു ഞാനേകനായ് , ഇഷ്ട കാഴ്ചകള്‍ നഷ്ടമായി" നാടും , കഷ്ടമാണ് ഓര്...
-
കവിത : അച്ഛന്റെ ഗന്ധം. അച്ഛനെ കുറിച്ചുള്ള ഒരു " മകന്റെ ഓര്‍മ്മകളാണ്. ഈ കവിതയിലേയ്ക്ക് നയിച്ചത് .അച്ഛന് എന്നും പരുക്കനും,ശക്തനും...
-
ഒരു പൂവ്വ് കൂടി- വിടരുവാനുണ്ടിനി- പൊന്നോണമെത്തുവാന് സന്ധ്യേ. ഒരു രാത്രി കൂടി- പുലരുവാനുണ്ടിനി, പൊന്നോണമെത്തുവാന് സന്ധ്യേ. ...
-
അംഗണ തൈമാവിന്‍ കൊമ്പത്തതാ- രണ്ടിണ കുരുവികള്‍ കൂടുകൂട്ടി , തഞ്ചത്തില്‍ കൊമ്പത്ത് - കമ്പുകള്‍ കൊണ്ടവര്‍ - തന് മണിമാളിക പടുത്തുയ...