ഡിസംബർ 07, 2018

വാക്കുകൾ സാക്ഷി.



അകമേ കുറിക്കുവാൻ മോഹിച്ച വാക്കുകൾ,
അകലങ്ങളിൽ നിന്നെന്നേ തുറിച്ചു നോക്കുന്നുവോ !

അകക്കണ്ണിൽ എന്നും കാണുന്ന സ്വപ്‌നങ്ങൾ,
അപരിചിതരായ് നടന്നകന്ന് പോകുന്നുവോ !

മിഴിനീരുപോലും ദാഹത്താൽ പിടയുന്നു,
നീറുന്ന ഹൃദയവും ചിതപോലെ എരിയുന്നു.

ഇഹലോകവാസം കഠിനമെന്നോതി,
പരലോക സ്വപ്‌നങ്ങൾ നോക്കി ചിരിക്കുന്നു.

പലരിലൂടെ കടന്നെത്തുന്ന വാക്കുകൾ,
അർത്ഥമറിയാതെ പകച്ചു നിൽക്കുന്നു.

സൂര്യനായ് ജ്വലിച്ചുനിന്ന നവോത്ഥാന വാക്കുകളെ,
വിരൾ കൊണ്ട് മറച്ച് ചിലർ സായൂജ്യരാകുന്നു.

പകയോടെ വാക്കുകൾ ഒളിയമ്പ് എയ്യുമ്പോൾ,
പല ഹൃദയങ്ങൾ കടന്ന് പ്രതികാരിയാകുന്നു.

താൻ പെറ്റ മക്കളെ കൊന്നുതള്ളുന്നു,
താനെന്ന അനാഥത്വം ഏകനാക്കുന്നു.

തമസ്സിൻ്റെ സ്വപ്‌നങ്ങൾ വെളിച്ചമല്ലെന്ന് ഓർക്കുക.
ഹൃദയ ബന്ധങ്ങൾക്ക് അതിരുകളില്ലെന്ന് ഓർക്കുക.

ക്ഷമയോളം വലിയ ത്യാഗമില്ലെന്ന് ഓർക്കുക.
വാക്കുകളേക്കാൾ വലിയ ആയുധങ്ങളുമില്ലെന്ന് ഓർക്കുക.

നവകേരള നിർമ്മിതിയിൽ നമ്മുടെ നാമത്തിൽ,
നന്മയുടെയൊരു ശില ദൃഢമായ് ഉറപ്പിക്കാം.

നാളയുടെ യാമത്തിൽ പ്രതീക്ഷയുടെ പുലരിയെ,
നാളയുടെ മക്കളും കണികണ്ട് ഉണരട്ടെ.

ലാലു രാധാലയം.

Related Posts

വാക്കുകൾ സാക്ഷി.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.