ഏപ്രിൽ 08, 2012

ഇണക്കുരുവികള്‍



അംഗണ തൈമാവിന്‍ കൊമ്പത്തതാ-
രണ്ടിണ കുരുവികള്‍ കൂടുകൂട്ടി ,

തഞ്ചത്തില്‍ കൊമ്പത്ത് -
കമ്പുകള്‍ കൊണ്ടവര്‍ -
തന്‍ മണിമാളിക പടുത്തുയര്‍ത്തി ,

സ്വപ്‌നങ്ങള്‍ പോലൊരു ശ്വസ്തമാം ഭവനം,
തന്നോമനകള്‍ക്കായ് നെയ്തുകൂട്ടി ,

ഇനിവരം ശൈത്യവും , ഗ്രീഷ്മവും,
നോക്കിയവര്‍ വസന്തത്തിനായി കാത്തിരിന്നു .

പൌര്‍ണ്ണമി കണ്ടവര്‍ -
വെന്‍നിലാവെട്ടത്തില്‍ ,
പിന്മുറയ്ക്കായ് ഒത്തുചേര്‍ന്നു .

വര്‍ഷമേഘങ്ങള്‍ തകര്‍ത്ത് പെയ്യും മുമ്പേ -
പൊന്നോമനകള്‍ പോന്മുഖം കാണുവാന്‍ ,
സ്നേഹമണിമാളിക ഒരുക്കിവച്ചു .

പച്ചില പറിച്ചില്ല ,
വന്മരം മുറിച്ചില്ല ,
വന്മലകള്‍ ഒന്നുമേ ഇടിച്ചു നിരത്തിയില്ല .

കാടുകള്‍ തെളിച്ചില്ല ,
പുഴകളെ മുറിച്ചില്ല ,
വയലേലകള്‍ ഒന്നുമേ നികത്തിയില്ല .

പ്രകൃതിയെ കൊല്ലാതെ ,
പ്രകൃതില്‍ നിന്നവര്‍ ,
പാരമ്പര്യത്തില്‍ ഗ്രഹപ്പണിക്കാര്‍ ,

തച്ചുശാസ്ത്രവും ,
വാസ്തുശാസ്ത്രവും പഠിച്ച പെരുന്തച്ഛന്മാര്‍ .

ശില്‍പ്പ
ചാരുത തുടിക്കുന്ന കൂടുകള്‍
വിസ്മയമാണ്, മനോഹരമാണ് .

ശ്വസ്തമായ്
വളരുവാന്‍ കുഞ്ഞുങ്ങള്‍ക്കായവര്‍
ദ്രിഡതയേറിയ സ്വപ്നമാളിക പണിതു .

മുട്ടയിട്ടതാ അമ്മ അടയിരിക്കുന്നു ,
ചന്ദ്രമാസം കാക്കുന്നപോലെ അക്ഷമാനായ്,
അച്ഛന്‍ ചുറ്റുവട്ടത്ത് പറന്ന് നടക്കുന്നു .

കുഞ്ഞുങ്ങള്‍ കലപില കൂട്ടി കരയുന്നു ,
ഉയരത്തില്‍ കഴുകന്‍ കണ്ണുമായ് വട്ടമിടുന്ന പരുന്തും ,
ശബ്ദ കൊലാഹലത്തോടെ ചുറ്റിപറക്കുന്ന പിതാവും .

മക്കളെ ചിറകില്‍ ഒളിപ്പിച്ചു മൂകയായ്‌,
അമ്മക്കിളി നോക്കുന്നു ചുറ്റിലും ,

കണ്മറഞ്ഞ പരുന്തിനെ കണ്ടപ്പോള്‍ ,
ആശ്വാമായ് പറന്നടുത്തു പിതാവും .

"സ്നേഹം " രൂപമില്ലാതെ അലയടിക്കുന്നു,
ഓരോ ജീവജാലത്തിലും .

സ്വസുഖത്തിനായ് ഒന്നിനെ കൊല്ലാതെ
ശ്വസ്തമായ് ജീവിച്ചുകാണിക്കുന്നു പറവകളും,

ഒരു ജനനസന്തോഷം ,
പല മരണദു:ഖങ്ങള്‍ക്ക് മുകളിലാകാതെ .
ഒരുമിച്ച് ഓര്‍ക്കുവാന്‍ ,
ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഒരു നിമിഷം മതി ..
അതില്‍ നിസ്വാര്‍ഥസ്നേഹമുണ്ടെങ്കില്‍ ..

ലാലു . കടയ്ക്കല്‍ .

Related Posts

ഇണക്കുരുവികള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
2012, ഏപ്രിൽ 9 3:15 PM

ലളിതമായി പറഞ്ഞിരിക്കുന്നു. പക്ഷെ അക്ഷര തെറ്റുകള്‍ ലളിതമായി കാണരുത്. വായനയില്‍ വിരസത വരും..

Reply