ഓര്‍മ്മകള്‍ക്ക് അപ്പുറവും ഇപ്പുറവും സ്വയം താന്‍ തന്നെയാകും കൂട്ടിനായ് .
നീണ്ട ഇരുപത് വര്‍ഷം. ഇന്നലെ കഴിഞ്ഞപോലെ . പുറത്തിറങ്ങി പിന്തിരിഞ്ഞ് നോക്കി . ഇനിവരാത്ത ഇന്നലെകളെ നോക്കി പുഞ്ചിരിച്ചു . യാത്ര തുടങ്ങി . സ്വയം തീര്‍ത്ത കാരാഗ്രഹത്തില്‍ നിന്നും നഷ്ടലോകത്തിലേക്ക് ഒരു മടക്കം . വാസു " യാത്ര തുടങ്ങി . ഗ്രാമാന്തരങ്ങളിലെയ്ക്ക് ... ഏകനായ് ..
കാഴ്ചയ്ക്ക് ചാരുതനല്‍കി ചെമ്മണ്‍പാത കാഴ്ചയ്ക്ക് അപ്പുറത്തേയ്ക്ക് നീണ്ടു പോകുന്നു . ഒരു വശം ഇന്നലെകളുടെ സമ്പന്നതയെ വിളിച്ചോതുന്ന ആയിരപ്പറകണ്ടം, മരമടി മത്സരവും , കൊയ്ത്തുപാട്ടും, നാടിന്‍റെ ഐശ്വര്യവും നിറഞ്ഞ് നിന്ന വയലേല . ഇപ്പോള്‍ വര്‍ഷങ്ങളായ് തരിശായ് കിടക്കുന്ന പുല്‍പ്പാടം . മറുവശം ഇപ്പോള്‍ ഒരു ചെറിയ തോടാണ് . സമര്‍ദ്ധമായ ഒരു കാലത്ത് കളഹളം പാടി നിറഞ്ഞ് ഒഴുകിയിരുന്ന അരുവിയായിരുന്നു . കാലം ആര്‍ത്തിയാല്‍ വെട്ടിപിടിച്ചപ്പോള്‍ തോടായ് പരിണമിച്ചിരിക്കുന്നു .
വാസു " ഒന്ന് നിന്നു . അതെ ഇവിടെ എവിടേയോ ഒരു പാറകൂട്ടം ഉണ്ടായിരുന്നു . അതിന് മുകളില്‍ ആയി ഈറ്റകാടും . കാറ്റടിക്കുമ്പോള്‍ കറ കറ ശബ്ദത്തില്‍ ആടിയുലഞ്ഞ് ഭീതിപെടുത്തിയിരുന്നു . പക്ഷെ അന്ന് എത്രയോ സമയും ഒറ്റയ്ക്ക് ഈ അരുവിയോട് , മീന്‍ കുഞ്ഞുങ്ങളോട് കുശലം പറഞ്ഞു ആ പാറകൂട്ടങ്ങളില്‍ ബീഡിയും വലിച്ച് ഇരുന്നിരുന്നു . ഓടി മറയുന്ന കാട്ട് മുയലുകള്‍ കുസ്രിതിയോടെ നോക്കി പല്ലിളിചിരിന്നു . അണ്ണാറകണ്ണന്മാര്‍ അരികിലെത്തി കൂട്ടിരിന്നിരുന്നു . സന്ധ്യ ആകുമ്പോള്‍ കലപില കൂട്ടി പക്ഷികള്‍ പറന്നകലുന്നത് നയന മോനോഹര കാഴ്ചകള്‍ ആയിരുന്നു . വയലേലകളില്‍ കൂട്ടമായ് എത്തുന്ന പച്ചകിളികള്‍ കലപില കൂട്ടുമ്പോള്‍ കല്ലെറിഞ്ഞ് അവയെ ഓടിക്കുക എത്ര ഇഷ്ടമായിരുന്നു . കൂട്ടമായ് പറന്നുയര്‍ന്ന് തിരികെ അതെ വേഗത്തില്‍ വന്നണയുന്നത് എത്ര മനോഹര കാഴ്ചയായിരുന്നു .
യാത്ര തുടര്‍ന്നു ,
വയലിന് അക്കരയിലെയ്ക്ക് കാഴ്ച നീണ്ടു . അവിടെയായിരുന്നു 'കാളിനട " തറവാട്ട് അമ്പലം . ഇപ്പോള്‍ ആകെ കാടാണ് അവിടെ ഉയര്‍ന്നു കാണുന്ന പാലമരം ഇപ്പോള്‍ അവിടില്ല . വവ്വാലുകള്‍ തുങ്ങി കിടന്നിരുന്ന ആല്‍മരവും കാണാനില്ല . കറുത്ത മുത്തുകളായ് കിടന്നിരുന്ന ലക്ഷക്കണക്കിന് വവ്വാലുകള്‍ എവിടേയ്ക്ക് കൂടുമാറി . നീണ്ട താടിയും തടവി ദീര്‍ഘ നിശ്വാസത്തോടെ യാത്ര തുടര്‍ന്നു .
വാസു ........... വാസു ...... ശ്രദ്ദിച്ചു അതെ തന്നെയാണ് വിളിക്കുന്നത്. ആ മരകൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ആരോ തന്നെ വിളിക്കുന്നു . പതിഞ്ഞ ശബ്ദം . പക്ഷെ പരിചിതമുള്ള ശബ്ദം . തിരിഞ്ഞ് നോക്കി കാഴ്ച്ചവട്ടത്ത് ആരും ഇല്ല . വീണ്ടും ശ്രദ്ദിച്ചു .
പുല്‍ചെടികള്‍ വകഞ്ഞു മാറ്റി വയലില്‍ കാലമര്‍ത്തി . പെട്ടന്ന് ഒരു തരിപ്പ് ദേഹമാസകലം പടര്‍ന്നു . അതെ ശരീരം വിറയ്ക്കുന്നു , കാലുകള്‍ കുഴയുന്നു . വല്ലാതെ ദാഹിക്കുന്നു .അവിടെ കണ്ട മണ്‍തിട്ടയില്‍ ഇരിപ്പുറപ്പിച്ചു . വല്ലാത്ത പരദാഹം . പതുക്കെ എഴുന്നേറ്റു പിന്നിലേക്ക് കയറി . പറ്റുന്നില്ല ദാഹം കൂടുന്നു . ആകെ ഒരു പരവേശം . തോട്ടില്‍ നിന്നും കൈ കുമ്പിളില്‍ വെള്ളം കോരിയെടുത്തു കുടിച്ചു . അപ്പോഴാണ് ശ്രദ്ദിച്ചത് വള്ളം ചുവന്നിരിക്കുന്നു . ചോരയുടെ നിറം . മണം അതെ രക്തം മണക്കുന്നു .. ശരീരം തളരുന്നു ഇരുക്കും മുമ്പേ വീണുപോയി .
ഉണര്‍ന്നു ചുറ്റും നോക്കി . നല്ല ഇരുട്ടാണ് . മന്നാമിന്നുകള്‍ ഓടി മറയുന്നു . തവളകള്‍ ഒച്ചവെയ്ക്കുന്നു . ചെവീളുകളുടെ ശബ്ദവും കേള്‍ക്കാം . പോക്കറ്റില്‍ പരതി ഭാഗ്യം ലൈറ്റര്‍ കിട്ടി . കത്തിച്ചു നോക്കി കത്തുന്നില്ല . ഒന്ന് കുടഞ്ഞു പിന്നെയും ശ്രമിച്ചു മിന്നുന്നു , മുകളില്‍ കയറി . നേരത്തെ കേട്ട വിളി കാതുകളില്‍ അലയടിക്കുന്നു . എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല . വയലിന് അക്കരെയിലേക്ക് നോക്കി . റാന്തല്‍ വെളിച്ചം പോലെ ചെറിയ വെട്ടം . അത് അനങ്ങുന്നു അല്ല തന്‍റെ അരികിലേക്ക് അടുത്ത് വരുന്നു . റാന്തലിന് പിന്നിലായ് ഒരു രൂപം .
അതെ ആ വെളിച്ചം അടുത്തടുത്ത് വരുന്നു . താഴെ കണ്ട കാടുപിടിച്ച വയല്‍ നിറയെ കൊയ്ത്തിന് പാകമായ നെല്‍മണികള്‍ തിളങ്ങുന്നത് ആ വെളിച്ചത്തില്‍ വ്യക്തമായ് കാണാം . പിന്നില്‍ കളകളം ശബ്ദത്തില്‍ വെള്ളമോഴുകുന്നത് കേള്‍ക്കാം , ദൂരെ ആല്‍മരം മാത്രം ഉയര്‍ന്ന് നില്കുന്നത് കാണാം , അതില്‍ നിറയെ വവ്വാലുകള്‍ തുങ്ങി കിടക്കുന്നത് കാണാം പക്ഷെ മറ്റുള്ള ദിക്കെല്ലാം കുരിരുട്ടില്‍ കാഴ്ച മറയ്ക്കുന്നു . ധൈര്യം സംഭരിച്ച് മുന്നോട്ട് നടക്കുവാന്‍ ശ്രമിച്ചു പറ്റുന്നില്ല . തന്‍റെ കാലുകള്‍ താഴ്ന്ന് , താഴ്ന്ന് പോകുന്നു . ശബ്ദം ഉണ്ടാക്കുവാന്‍ ശ്രമിച്ചു പറ്റുന്നില്ല . നാവ് താഴേയ്ക്ക് ഇറങ്ങിയപോലെ . കൈകള്‍ ഉയര്‍ത്തി ആരാണ് എന്ന് ചോദിക്കാന്‍ ശ്രമിച്ചു , കൈയില്‍ പുരണ്ട ചോരക്കറ മുകിളിലെയ്ക്ക് തണുപ്പുപോലെ കയറുന്നു . കൈകള്‍ സ്വയം തന്‍റെ കഴുത്തിനെ അമര്‍ത്തുന്നു . റാന്തല്‍ വെളിച്ചം അടുത്തെത്തി . ആ മുഖം കണ്ട് സ്തംഭിച്ചു പോയി അതെ അതും താന്‍ തന്നെയാണ് " . ...
വാസു തന്നെയായിയുന്നു അതും .
ലാലു കടയ്ക്കല്‍ .
ഒരു രാത്രിയുടെ ഓര്‍മ്മ
4/
5
Oleh
lalunmc