പ്രഭാതമേ...
നീയും പ്രണയത്തിലാണോ !
പ്രകൃതിയോടഗാഥമാം പ്രണയത്തിലാണോ!
കോടമഞ്ഞായ് അലിഞ്ഞിറങ്ങിനീ-
ഭൂമിയോടിത്ര അനുരാഗത്തിലാണോ !
നമ്രശിരസ്കരായിനില്‍ക്കുന്നു പൂക്കള്‍,
നാണമാണോ,നാവ് നുകരുകയാണോ !
ശിരസ്സുയര്‍ത്തി നോക്കുന്ന കൊക്കുകള്‍,
കപടമാണോ കാവല്‍ക്കാരനാണോ !
ഇരതേടുന്ന ജാഗ്രത മാറ്റുവാന്‍-
ഒറ്റക്കാലില്‍ നില്‍പ്പുസമരത്തിലാണോ !
പ്രഭാതമേ....
നീയും പ്രണയത്തിലാണോ !
പ്രകൃതിയോടഗാഥമാം പ്രണയത്തിലാണോ !
""""""""""""""""""""""""""""""""""""""""
ലാലു . കടയ്ക്കല്‍.
ഒരു പുലര്‍കാഴ്ച.
4/
5
Oleh
lalunmc