സമാന്തരങ്ങള്‍ ഒരിക്കലും ഒത്തുചെരാത്ത മനുഷ്യ ജന്മംപോലെ . ഒരെണ്ണം ജീവിതവും മറ്റൊന്ന് മോഹങ്ങളും . മുന്നോട്ട് നോക്കുമ്പോള്‍ അടുത്ത് വരുന്നു എന്ന് തോന്നും വിധം കാഴ്ച്ചയുടെ അന്ത്യത്തില്‍ അവ രണ്ടും ഒന്നിക്കുന്നുതായി തോന്നിപ്പിച്ച് മുന്നിലേക്ക് ഓടുവാന്‍ പ്രേരിപ്പിക്കുന്നു . ഇടയില്‍ ഇടയ്ക്കിടയായ് തമ്മില്‍ ചേരുന്ന തടികഷണങ്ങള്‍ ജീവിതത്തിന്‍റെ ചെറിയ യാഥാര്‍ത്യങ്ങളെ ആശ്വസിപ്പിക്കുന്നതായി തോന്നിപ്പിക്കുന്നു . പിന്നിട്ട വഴികളെ മായ്ചുകൊണ്ട് അനന്ത ഭാരവാഹിയായ് ഓടിമറയുന്ന റെയില്‍ ജീവിതത്തിലെ സന്നിഗ്ദഘട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു, റെയില്‍ വരുമ്പോള്‍ വഴിമാറി നിന്ന് അതിനെ മാത്രം നോക്കുമ്പോള്‍ സ്വയം ഓടിമറയുന്ന പ്രതീതി ജീവിതം പോലെ കാഴ്ചയാകുന്നു . എത്ര ശക്തിമാനെയും തള്ളിമാറ്റുന്ന , വഴിമാറ്റുന്ന , നിസ്സഹായകനാക്കുന്ന ജീവിത മുഹൂര്‍ത്തമായ് റയിലുകള്‍ ചൂളമടിച്ച് കാഴ്ച്ചകാരനായ് മാറ്റി കടന്നുപോകുമ്പോള്‍ ഇന്നലെ വരെ കണ്ട സ്വപ്‌നങ്ങള്‍ ആ കറ കറ ശബ്ദത്തില്‍ വിസ്മയമാകുന്നു . ജീവിത നഷ്ടങ്ങളില്‍ ആത്മാവ് നൊന്ത് അലറിവിളിക്കുന്നത് ആ ചൂളമടിയില്‍ അലിഞ്ഞ് ആരും കേള്‍ക്കാതെ ആകുന്നു . സധൈര്യം നേടാമെന്ന് വച്ചാലോ ... ജീവിതവും , മോഹങ്ങളുമായ പാളങ്ങള്‍ക്ക് നടുവില്‍ അടങ്ങി അല്‍പ്പസംത്രിപ്തിയായ തടികട്ടകളെ ചേര്‍ന്ന് അമര്‍ന്ന് കിടന്നാല്‍ പ്രശ്നങ്ങളായ റയില്‍വണ്ടി നമ്മുടെ മുകളിലൂടെ ചൂളമടിച്ച് കടന്നുപോകും . പക്ഷെ എത്രനാള്‍ ഇങ്ങനെ അനങ്ങാതെ കിടക്കാനാകും .
ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുവാന്‍ ആദ്യം പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടന്നു പ്രശ്നങ്ങളെ നോക്കി കാണുക അവ എത്രവേഗത്തില്‍ എത്ര വലിപ്പത്തില്‍ തന്‍റെ ജീവിതത്തെയും , സ്വപനങ്ങളുടെയും മുകളിലൂടെ ചീറിപായുന്നു എന്നറിയാന്‍ കഴിയും . അങ്ങനെ മാറിനടക്കണോ , ഒതുങ്ങി കിടക്കണോ , നേരിടണോ എന്ന് വിലയിരുത്താന്‍ എളുപ്പമാകും . പ്രശനങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് പ്രശങ്ങളെ നേരിടുമ്പോള്‍ നിഷ്പ്രഭമാകുന്നത് സ്വയമാണ് എന്നത് സത്യവും .
പാളങ്ങള്‍ ജീവിത യാഥാര്‍ത്യങ്ങളെ ഓര്‍മ്മപെടുത്തുന്നു . സമാന്തരങ്ങള്‍ ആയി അനന്തതയിലേക്ക് മോഹകണ്ണുകളെ ഭ്രമിപ്പിച്ച് , സ്വപ്നങ്ങളെ ത്രസിപ്പിച്ച് ഒരിക്കലും ചേരാതെ .... ജീവിതം പോലെ ...അനന്തമായ് .....
വെറുതെ ...
ലാലു കടയ്ക്കല്‍ .
പാളങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് ,
4/
5
Oleh
lalunmc