(പ്രണയിനീ മൃത്യുവില്‍ വിഭാന്തനായ ഒരു ഹൃദയവേദന പ്രതീക്ഷയില്ലാത്ത ഒരു ജീവിതം )
ഞാനും നിന്‍റെ ഓര്‍മ്മകളും,
നാം നടന്നവഴിയിലൂടെ ,
ഞാനറിയാതെ നടന്നുപോയി ,
നാമിരിന്ന പാറകൂട്ടവും ,
അന്ന് കണ്ട സ്വപ്നങ്ങളും ,
നാംകുറിച്ച മോഹങ്ങളും ,
പായല്‍ മൂടാതെ ബാക്കിയുണ്ട് ..
കൊഞ്ചി കുഴഞ്ഞ് -
കുസ്രിതിചിരുമായ് ,
എന്നെ കളിയാക്കിയ -
നിന്‍ ഗാനമാധുരിയില്‍ ,
മറുഗാനം പാടിയ -
ആ കുയില്‍ നാദം ,
കുന്നുകള്‍ക്കിടയില്‍ -
ഇന്നുമലയടിക്കുന്നു ..
ആ മധുരഗീതം -
എന്‍മനസ്സും ആശ്വസ്തനാക്കുന്നു ..
അരുവിയില്‍ കാലിളക്കി -
നീകാട്ടും കുസ്രിതികള്‍ ,
കളകളം നാദമായ് ഇന്നും -
അരുവിയില്‍ പ്രതിധ്വനിക്കുന്നു .
നിന്മുഖം മറയ്ക്കാന്‍ ,
കാര്‍കൂന്തലേ താഴുകിയെത്തും ,
ഇളംകാറ്റിനും നിന്നുടെ -
സുഗന്ധംപോല്‍ ചന്ദനഗന്ധമാണിന്നും.
ആശ്വസ്തത മറക്കുവാന്‍ -
ശ്വസ്തതതേടിഞാന്‍ .
ആശ്വാസ ദാതാക്കളാം,
ആശ്രമ വാസവും ,
അനുരാഗം വില്‍ക്കും ,
അന്തപുരങ്ങളും ,
മധുലഹരിയും ,
ധൂമ്രമോക്ഷപ്രമാണങ്ങളും ,
ഒന്നിലും നുകരുവാന്‍ ,
ആയില്ല സഖി ....
നിന്നുടെ ലഹരിയും,
നീനല്കിയ സ്നേഹവും ,
നിന്നില്‍ അലിഞ്ഞപ്പോള്‍ -
നുകര്‍ന്ന ആശ്വാസവും ,
നിന്നുടെ തലോടലില്‍
വിസ്മയമായ വിഭ്രാന്തിയും ,
ദൈവങ്ങളെ ഞാന്‍ വെറുക്കുന്നു ,
നിന്നെയും ...
സ്വപ്നങ്ങളെ ഞാന്‍ ശപിക്കുന്നു ,
നിന്നെയും ..
മോഹങ്ങളേ ഞാന്‍ പഴിയ്ക്കുന്നു ,
നിന്നെയും ..
നിന്നെ തനിച്ചാക്കിയ -
എന്നെയും വെറുക്കുന്നു ,
ഞാനും പോകുന്നു -
ഇനിവരാത്ത യാത്രയ്ക്ക് ,
ഇടവഴികളില്‍ ,
കല്പടവുകളില്‍ ,
കാല്പാടുകള്‍ -
അടയാളമാക്കാതെ ,
പന്തിരിഞ്ഞ് ,
പിന്നിട്ട വഴികളെ പിന്നിലാക്കി .
കാതങ്ങള്‍ താണ്ടി ,
കലാന്തരങ്ങളിലെയ്ക്ക് ..
ശൂന്യനായ് , മൂകനായ് , ഏകനായ് ....
ലാലു കടയ്ക്കല്‍ .
::: സ്വയശാപം ::::
4/
5
Oleh
lalunmc
1 comments:
Tulis commentsപ്രണയത്തിന്റെ മുഖം കറുപ് അന്നോ?
Reply