സന്തോഷവും ഉര്‍ജ്ജവും സമയവും സ്വരുക്കുട്ടി ആരെങ്കിലും ആകാനായ് പഠിച്ചും,പ്രയത്നിച്ചും അവസാനം ജീവിതത്തില്‍ ആരുമാകാതെ വരുമ്പോഴാണ് പലര്‍ക്കും താനാരാണ് എന്ന ചിന്തയുണ്ടാകുന്നത്.
സത്യം.
ഇന്നലയുടെ സായാഹ്നത്തില്‍ ആള്‍ത്തിരക്കില്‍ ബസ് സ്റേഷനില്‍ വിവിധവര്‍ണ്ണങ്ങളാല്‍ ചിത്രങ്ങള്‍ കൊറിയ മുഷിഞ്ഞ വസ്ത്രത്തിനുള്ളില്‍ ഞാനവനെ കണ്ടു. നരകീഴടക്കിയ താടിരോമങ്ങള്‍ അലക്ഷ്യമായ് വിട്ട്, ചെമ്പന്‍ മുടിയെ ഷാളുകൊണ്ട് മുറുക്കികെട്ടി കൈയില്‍ ഒഴിഞ്ഞ ചോറ്റുപാത്രവുമായ് മലിഞ്ഞു ഒട്ടിയ കവിളുകളും , മഞ്ഞളിച്ച കണ്ണുകളും , കറുത്തിരിണ്ട ചുണ്ടുകളും , ചുണ്ടുകള്‍ക്കിടയില്‍ തിരികിയ ലഹരിയുടെ തടുപ്പുമായ്. ആ പഴയ ചങ്ങാതിയെ.
അപ്പോഴും അവന്‍റെ വിരളുകള്‍ ചോറ്റുപാത്രത്തില്‍ താളം പിടിക്കുന്നു. അതെ അവനെന്നും അങ്ങനെയായിരിന്നല്ലോ. കലാസാംസ്കാരിക വേദികളില്‍ താരമായിരിന്നു, ഒന്നും ശാസ്ത്രീയമായ് പഠിച്ചിട്ടില്ല പക്ഷെ ഒരുവട്ടം കേട്ടാല്‍ ഇതു താളവും അവന്‍റെ വിരളുകള്‍ പഠിച്ചേടുക്കും. വിദ്യയെ ഉപേക്ഷിച്ച് അന്നംതേടി ഞാന്‍ യാത്രയായപ്പോള്‍ നഷ്ട ഓര്‍മ്മകളില്‍ മിന്നുന്ന താരങ്ങളായിരിന്നു ആ സൗഹൃദങ്ങള്‍. ജീവിത തിരക്കുകള്‍ക്കിടയില്‍ ചില ഇടവേളകളില്‍ നാം തിരയുന്ന മുഖങ്ങളും അവരെയാണ്. അങ്ങനെ ചിന്നിചിതറിപ്പോയ ബാല്യത്തിലെ സുഹൃത്തുക്കളെ ഈ ജീവിത സായാഹ്നത്തില്‍ ഓര്‍ത്തപ്പോള്‍ ആദ്യമെത്തിയ പേരും അവന്‍റെ ആയിരിന്നു. അമ്മ ഡോക്ടറും,അച്ഛന്‍ ഇഞ്ചിനിയറും ആക്കാന്‍ മോഹിച്ച മോഹമല്ല നടപ്പാക്കിയ ബാല്യകൌമാരം. അനുസരണയുടെ അച്ചടക്കത്തില്‍ സ്വന്തം അസ്തിത്വം നഷടമായ് ലഹരിയുടെ മാസ്മരിക ലോകത്ത് ധിക്കരിയായ് നാടുകടത്തിയ യൌവനം. ജീവിതം അങ്ങനെ ഏകനായ് സ്വയ ശിക്ഷയായ് ജീവിച്ചുതീര്‍ക്കുന്ന ആ പഴയ മിത്രം
ഞാന്‍ പരിചയപ്പെടുത്തി.
ആ ലഹരി കൊന്നൊടുക്കിയ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു.
ഹസ്തദാനം ചെയ്തു. ഹോ എന്ത് മരവിപ്പാണ് ആ കൈകള്‍ക്ക് ..
അല്‍പ്പം നിശബ്ദതയ്ക്ക് ശേഷം അവന്‍ പറഞ്ഞു ഞാന്‍ .. ഞാന്‍ ഡോക്ടര്‍ അജയകുമാര്‍.
പിന്നെ അവനെന്നെ കെട്ടിപിടിച്ച് ഒരു കരച്ചിലായിരിന്നു..
ചുറ്റുമുള്ളവര്‍ നോക്കിനിന്നു ..
ഞങ്ങളൊന്നും അറിഞ്ഞില്ല കാലങ്ങള്‍ പിന്നെലെയ്ക്ക് ഓടികൊണ്ടിരിന്നു ..
പറിങ്കമാവുകളും , പാറക്കുട്ടങ്ങളും , അമ്പല കുളങ്ങളും , സിനിമാ കൊട്ടകകളും , ഉത്സവ പറമ്പുകളും, ഗാനമേളകളും , കഥാപ്രസംഗ്ഗങ്ങളും, സമരങ്ങളും,കൊച്ചു കൊച്ചു അടിപിടികളും, ചില സ്വാകാര്യ പ്രണയങ്ങളും. കുസ്രിതികളും. നമ്മള്‍ കുഞ്ഞുങ്ങളായ്..
വളരെ വളരെ വൈകി കടല്‍ തീരത്തുനിന്ന് യാത്ര പറയുമ്പോള്‍ ചെറിയ ബോട്ടുകള്‍ കടലിന്‍റെ അനന്തതയിലേയ്ക്ക് യാത്രയാകുന്നത് കാണാം. അവന്‍ കണ്‍മറയും വരെ ഞാനവിടെ നിന്നു.
കപ്പലണ്ടി .. കപ്പലണ്ടി ..
ബംഗാളിയാണ് .. നമ്മുടെ ഉത്സവപറമ്പുകളെ അനുസ്മരിപ്പിക്കും ..
100 ഫില്‍സ്.. ഞാനും ഒന്നുവാങ്ങി..
കൊറിച്ചുകൊണ്ട് ബസ്‌സ്റേഷന്‍ ലക്ഷമാക്കി നടന്നു ..
ജീവിതത്തില്‍ തിരിച്ചുകിട്ടിയ മധുരമുള്ള ചില ബാല്യത്തിന്‍റെ ഓര്‍മ്മയുമായ്.
അതെ ജീവിതം ഇങ്ങനെയും ആണ്.
ലാല്‍സ് ..
www.facebook.com/loveapril15
ഒരു കണ്ടുമുട്ടലിന്റെ നൊമ്പരം.
4/
5
Oleh
lalunmc