ഓഗസ്റ്റ് 28, 2014

ഞാനോ വിഭിന്നന്‍.കവിതയുണരുമ്പോള്‍ 
നീയുറങ്ങുകയായിരിന്നെന്‍-
പ്രണയമറിയാതെയകന്നപോലെ.

നീയറിയാതെ നിന്നെയെഴുതാനെന്‍-
മനസ്സ് പറഞ്ഞപ്പോള്‍ ഹൃദയമെത്രയോ, 
വാക്കുകളെഴുതിക്കഴിഞ്ഞിരിന്നു.

കൃഷ്ണപക്ഷത്ത് ദിനകരന്‍ 
ഒളിഞ്ഞുനോക്കുന്നത് വര്‍ഷമേഘങ്ങള്‍ 
തടഞ്ഞതുകൊണ്ടല്ല.
പെയ്തൊഴിഞ്ഞ് മണ്ണിനെ 
കുളിര്‍മ്മയമാക്കുമ്പോള്‍ 
പൂത്തുലയുന്ന പുഷ്പഭംഗി വിണ്ണിലിരിന്ന് 
ഒറ്റയ്ക്ക് നുകരുവാനുള്ള മോഹമാകാം.

നീയെന്നുമങ്ങനെയായിരിന്നു 
സ്വാര്‍ത്ഥതയുടെ ഭംഗിയാഘോഷിച്ച് 
പ്രണയമധുനുകര്‍ന്ന് പുതിയ പൂക്കളെതേടി 
വര്‍ണ്ണനകളാല്‍ ശംഘുപുഷ്പങ്ങളാക്കി 
ചൂടാതെ നുകരുന്ന വിസ്മയം.

ലാസ്യശ്രിംഗാരഭാവങ്ങളില്‍ രംഭയാകുമ്പോള്‍, 
നാട്യനടനങ്ങളില്‍ ഉര്‍വ്വശിയും. 
ഇന്ന് ഞാനറിയുന്നുണ്ട് നിന്നലെ ദ്രൌപതിയെ.

നിനക്കമുണ്ടൊരുവന്‍ യുധിഷ്ട്ടിരന്‍, 
അര്‍ജ്ജുനനെയാണോ 
മധുതേടുന്ന വണ്ടുപോലെ തേടിയലയുന്നത്.
ഞാനറിയുന്നു ഇന്ന് 
ഇതിഹാസത്തില്‍ ഞാന്‍ ഭീമനാണ് 
അപ്രാപ്യമായ പ്രണയത്തെ സായത്തമാക്കാന്‍ 
സൗഗന്ധികങ്ങള്‍ തേടിയലയുന്ന പുരുഷഹൃദയം.

നീയറിയുക. 
അന്ത്യത്തിലാസ്വര്‍ഗ്ഗയാത്രയില്‍ 
നിന്നെയോര്‍ക്കുവാന്‍ ശേഷിച്ചവനാണുഞാന്‍.

ഹൃദയം കൊണ്ട് അപഥസഞ്ചാരം അരുതേ സഖീ...
ഹൃദയമത് പ്രണയത്തിന്‍ ശ്രീകൊവിലല്ലോ.ലാല്സ് 
അതറിയാത്ത നീയോ അപജയത്തിന്റെ അടിമ.
അതറിയാത്ത ഞാനോ അടിപതറിയ ഭ്രാന്തന്‍.

വൈഗ./ ലാല്‍സ്..

Related Posts

ഞാനോ വിഭിന്നന്‍.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.