വിവാഹ വാർഷികത്തിന് ഭാര്യക്ക് എന്ത് സ്നേഹസമ്മാനമായ് നൽകണമെന്ന് അവൻ തലപുകഞ്ഞ് ആലോചിച്ചു ..
വ്യത്യസ്തമാകണം , ആ സമ്മാനത്തിൽ അവളുടെ "സാരാംശം" ഉണ്ടാകണം, അതീവസന്തോഷവതിയുമാകണം, ഉപയോഗയോഗ്യവുമാകണം ..
ഏറെ ദിവസത്തെ ചിന്തകൾക്കൊടുവിൽ അവനോരെണ്ണം കണ്ടെത്തി ...
പ്രിയമായവൾക്കായ് ഒരു "ചക്ക" നല്കാൻ തീരുമാനിച്ചു .
ചക്കയും ചുമന്നുകൊണ്ട് കവലയിലൂടെയവൻ നടന്നു ..
ചായക്കടക്കാർ പിറുപിറുത്തു ചിരിച്ചു , സ്നേഹിതരോക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു അളിയാ ...
ചക്കയുമായ് എവിടെയ്ക്കാ ..?
അവനൊന്നും പറയാതെ ചക്കയുമായ് പോയ് പ്രിയതമയ്ക്ക്നല്കി ...
പതിവില്ലാതെ ചക്കയുമായ് വരുന്നത് കണ്ടു അവളും ചിരിച്ചു .. തനിക്കുള്ള സമ്മാനമാണ് എന്നറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു ..
എന്നിട്ട് ചോദിച്ചു ..?
അങ്ങയ്ക്ക് നാണമായില്ലേ ? ഈ ചക്കയും ചുമന്ന് നടക്കാൻ ...
അവൻ അൽപ്പനേരത്തെ മൗനത്തിനുശേഷം പറഞ്ഞു ...
ആളുകളുടെ ചിരി അത് നമ്മുടെ വിവാഹപിറ്റെന്നു കവലയിലൂടെ നടന്നപ്പോഴും കേട്ടതാണ് ... കൂട്ടുകാരുടെ പൊട്ടിച്ചിരി അത് നിന്നെയാണ് വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞപ്പോൾ കേട്ടതാണ് , പിന്നെ ചുമട് അതിപ്പോൾ ശീലവുമാണ്, എന്നാലും മനസ്സ് നിറഞ്ഞു സന്തോഷമായത് നിന്റെ പൊട്ടിച്ചിരി കേട്ടപ്പോഴാണ് ....
ഇതിനായ് ആണല്ലോ ഞാനീ ചുമടെടുത്തത് .... അവനുമാശ്വാസം ..
ഇനി സാരാംശം :........................... നിങ്ങൾക്ക് വിട്ടുതരുന്നു ...!!!.
ഒരു സമ്മാനക്കഥ
4/
5
Oleh
lalunmc