ചെറുകഥ.
അന്നുകണ്ട സ്വപ്നത്തിൽ.
ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് അവനുണർന്നത്, മിന്നലായ് എന്തോ മിന്നിമാറിയതുപോലെ തോന്നി. പെട്ടന്നാണ് ഓർത്തത് ഇന്ന് രാത്രി അവൾ ഉറപ്പായും വരണമെന്ന് പറഞ്ഞിരിന്നു. പതുക്കെ അവനെഴുന്നേറ്റു ഒച്ചയുണ്ടാക്കാതെ വാതിൽതുറന്ന് ഇറയത്ത് ഇറങ്ങി, ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കി മുറ്റത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടാണ്, ഇന്നലെപെയ്ത മഴയുടെ ബാക്കിയായ് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. അതിലൊന്നും ചവിട്ടാതെ പരിചിതമായവഴികളിലൂടെ നടന്നു തുടങ്ങി. ജഗ്ഷനിൽ ആരുമില്ല എന്നറിയാമായതിനാൽ ഒളിക്കാതെ കടന്നു പോകാൻ കഴിഞ്ഞു. ചെറുതായ് കാറ്റടിയ്ക്കുണ്ട് മഴനനഞ്ഞപോലെ കാറ്റിനും നല്ല കുളിർമ്മയുണ്ട് എങ്കിലും നന്നായി വിയർക്കുന്നതായ് അവനറിഞ്ഞു. വിയർപ്പുകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മഴയെ പിടിച്ചു നിർത്തിയ ഇലകൾ കാറ്റത്ത് മഴയായ് പെയ്തിറിങ്ങുന്നു. അവൻ അവളുടെ വീടിന് അടുത്തെത്തി.
നല്ല ഇരുട്ട് ചുറ്റിലും ആരുമില്ല അകലെയായ് പള്ളിയിൽ റാന്തൽ വിളക്ക് കരിദീപമായ് അർദ്ധമയക്കത്തിൽ കത്തുന്നു. ഒരൊറ്റ മിന്നമിന്നിയെയും കാണാത്തതിൽ അവനദിശയമായ്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. തുറന്നാൽ ശബ്ദമുണ്ടായാലോ കമ്പുകൾ കൊണ്ട് നന്നായിയുണ്ടാക്കിയ വേലി ചാടിക്കടന്നു. ഒരാൾക്ക് നടക്കാനുള്ള സ്ഥലം മാത്രം വൃത്തിയായ് ഉള്ളു. ബാക്കിയെല്ലാം കാട് പോലെ. ഇവിടം അത്ര പരിചിതമല്ല. പക്ഷെ നടക്കാനുള്ള വഴി കൂരിരിട്ടിലും തെളിഞ്ഞു കാണാം. മെല്ലെ മെല്ലെ നടന്ന് അവളുടെ മുറി എതാകും, മാറിയാൽ അത് മതി അവനിൽ അൽപ്പാൽപ്പമായ് ഭയം ചെറിയ തണുപ്പ്പോലെ പെരുപ്പായ് കാലിലൂടെ കയറാൻ തുടങ്ങി. നന്നായുള്ള വിയർപ്പും തണുപ്പും അവനിൽ ചെറിയവിറയിലുണ്ടാക്കി അവന്റെ നടത്തത്തിന് വേഗത കുറഞ്ഞു. അവനറച്ചുനിന്നു.
പെട്ടന്ന് അകലെനിന്ന് ഒരു ചെറിയ പ്രകാശം അവനരികിലേക്ക് അടുത്തടുത്ത് വന്നു. അവനോളിക്കാൻ ശ്രമിച്ചു കൈകാലുകൾ അനങ്ങുന്നില്ല. ആപ്രകാശം അവനരികിൽ വന്ന് ചുറ്റുമായ് വട്ടം കറങ്ങി. അവൻ ശ്രദ്ദിച്ചുനോക്കി ചെറിയ പ്രാണിയായ് വന്ന് വെളുത്ത ശലഭമായ് മാറുന്നു പെട്ടന്ന് കുറെയേറെ ശലഭങ്ങളായ് വട്ടമിടുന്നു. അവനൊർമ്മവന്നു അവൾക്ക് ഏറെയിഷ്ടമുള്ള ശലഭങ്ങൾ. അവയുടെ ചിറകുകൾ പ്രകാശിക്കുന്നു , അവയുടെ ശരീരം വ്യത്യസ്തമായ് പല പല വർണ്ണങ്ങളാൽ മിന്നിതിളങ്ങുന്നു. അവയുടെ നീണ്ടചുണ്ടുകളിൽ രക്തം പുരണ്ടപോലെ ചുവപ്പായിരിക്കുന്നു. പക്ഷെ അവയെന്നെ അക്രമിക്കുന്നില്ല. ആ ശലഭങ്ങൾ വഴികാട്ടികളായ് അവന് മുന്നിലും പിന്നിലുമായ് പറന്നുകൊണ്ടിരിന്നു അവനവയെ അനുഗമിച്ചു. അവയുടെ പ്രകാശത്താൽ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ കാലുകളിൽ എന്തോ ഭാരമായ് തട്ടി. അവനറിഞ്ഞു അവളുടെ മുറിയായിയെന്നു, കതക് അടച്ചിരിക്കുന്നു പൂക്കളാൽ മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. അവൻ പൂക്കൾ മാറ്റി കതക് പതുക്കെ തുറന്നു. അവൾ നന്നായ് മൂടി പൊതച്ച് ഒന്നുമറിയാതെ ശാന്തമായ് ഉറങ്ങുന്നു. പതുക്കെ മുഖത്തുനിന്ന് പുതപ്പുമാറ്റാൻ തുടങ്ങി പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു ... വേണ്ട നീയവളെ കാണണ്ട ..
ഞെട്ടിയുണർന്നു പരിഭ്രമമോടെ അവൻ ചുറ്റിലും നോക്കി നിറയെ ആളുകൾ തിങ്ങി നിൽക്കുന്നു .. പള്ളിയിൽ ഉച്ചത്തിൽ മണി മുഴങ്ങുന്നു ... ആളുകൾ ഉച്ചത്തിൽ കരയുന്നു , ചിലർ അലറുന്നു , കാക്കിയിട്ട പോലീസ്സുകാർ , ഒരാളുടെ കൈയിൽ പോലീസ്സ് നായ. മിന്നിത്തിളങ്ങുന്ന ലൈറ്റുമിട്ടു ആംബുലൻസ് , വെള്ളയിട്ടവർ , ചുറ്റുമുള്ളത് ഒന്നും കാണാനാകാതെ തൊണ്ടയിൽ ഉടക്കിയ വാക്കുമായ് തളർന്നു വീണവൻ, ആരും പിടിക്കുവനില്ലാതെ അപ്പോഴും മനസ്സ് പിറുപിറുക്കുന്നു ഞാനല്ല .. ഞാനല്ല .. ഞാനല്ല ..
>>>...ലാൽസ് ..
https://www.facebook.com/loveapril15

അന്നുകണ്ട സ്വപ്നത്തിൽ. ചെറുകഥ.
4/
5
Oleh
lalunmc