ഇന്നലയുടെ സ്വപ്നാടനത്തിൽ നീയുമുണ്ടായിരിന്നു.
നിദ്രയുടെ മൂർധ്യന്യതയിലെപ്പോഴോ വഴുതി വീണയെനിക്ക് രക്ഷയുടെ കൈകൊർക്കലായിരിന്നു അത്.
ആഴക്കയത്തിൽ നിന്നുയർന്ന് നിന്നാത്മാവിലെയ്ക്കെന്നെ പിടിച്ചുകയറ്റി.
എത്ര തേജസ്സയിരിന്നു നിന്റെ മുഖത്തിന്.
നിൻ മാസ്മരികപ്രഭയാൽ കൊഴിഞ്ഞവീഴുന്ന ഇലകൽപോലും സതംഭിതരായ് അന്തരീക്ഷത്തില്‍ നില്‍ക്കുന്നു.
ധൂമമേഘങ്ങൾ കോടമഞ്ഞായ് കാഴ്ചമറയ്ക്കുന്ന പ്രഭാതത്തിൽ നാമിരുവരും ദൂരമറിയാതെത്ര കാതങ്ങൾ ഇരുതോളുകൾ തമ്മിലുരസ്സി ശീതളത നുകർന്ന് ഒറ്റപുതപ്പിനുള്ളിൽ ഒറ്റമനസ്സോടെ ഇരുമെയ്യായ് സഞ്ചരിച്ചു. പ്രകൃതിയുടെ മനോഹാരിത ഞാൻ കണ്ടതേയില്ല. നിന്നുടെ ലീലാവിശേഷണങ്ങളാൽ മറ്റൊരു മായിക ലോകത്തിലായിരിന്നു ഞാനും.
പ്രകൃതിക്ക് നിന്നൊട് എന്താണ് ഇത്ര പ്രണയം സഖീ .. .
നീ നടക്കുമ്പോൾ മാത്രം മന്ദമാരുതന്‍ ഇലകൾ നിന്ന് മഞ്ഞുകണങ്ങളെ നിന്നിലെയ്ക്ക് കുടഞ്ഞിടുന്നു.
ഇതു കണ്ട് തമ്മിലുരസ്സി പൊട്ടിച്ചിരിക്കുന്ന മുളകൂട്ടങ്ങൾ. മയിലുകൾ ചിറകുകളെ വെഞ്ചാമരമാക്കി നിന്നെ വട്ടമിട്ട് പറക്കുന്നു.
ഇണയെ തേടുംപോലെ കുയിൽ മധുരമായ് പാടുന്നു.
നീയറിയാതെ കാറ്റ് കാര്‍കൂന്തല്‍ അനക്കി നിന്നെ ഇക്കളിപ്പെടുത്തുന്നു,
കളകളം പാടിയൊഴുകുന്ന പുഴപോലും നിൻപാദ സ്പർശനമേറ്റ് നിറഞ്ഞു തുളുമ്പുനായ് കാത്തുനിൽക്കുന്നു.
സ്വപ്‌നങ്ങൾ മനസ്സിന്റെ നിഗൂഡമായ സഞ്ചാരമാണ്. അവിടെ ശത്രുക്കൾ ഉണ്ടാകാറില്ല മനസ്സും മനസ്സും സംവദിക്കുമ്പോൾ സ്വപ്നത്തിൽ നമ്മുടെതായ സാമ്രാജ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു പക്ഷെ സ്വപ്നങ്ങൾക്ക് തുടർച്ചയില്ല, ചില അപ്രതീക്ഷിത ഞെട്ടിയുണരലുകൾ സ്വപ്നത്തെ ചിലപ്പോൾ ത്രിശങ്കുവിൽ നിർത്തി പൊട്ടിച്ചിരിക്കുന്നത് കാണാം. പിന്നെ ഭാവനയുടെ തേരോട്ടമാണ് ...
എനിക്കുറപ്പുണ്ട് ഒരിക്കൽ ഞാൻ സ്വപ്നാടനം ഉപേക്ഷിച്ച് നിന്നിലെയ്ക്കു പരാഗണം ചെയ്യപ്പെടും. അന്ന് നീയും എന്നത്മാവിനോട് പറയുമെന്നറിയാം അന്നുകണ്ട സ്വപ്നത്തിൽ ഇന്നുകണ്ട സത്യത്തിൽ നാളയുടെ പ്രതീക്ഷയിൽ ചെറിയൊരു മോഹം പിന്നെയും ബാക്കിയാണെന്ന്.......
ലാലു . കടയ്ക്കൽ.
https://www.facebook.com/loveapril15
സഖിയോട് മാത്രമായ്
4/
5
Oleh
lalunmc