ജൂൺ 29, 2014

<<< പ്രാണനം>>>പറയുവാനുണ്ടനേകം 
പ്രണയഗാഥകള്‍, 
കാത്തിരിപ്പിന്‍റെയും,
നൊമ്പരത്തിന്റെയും.

ഓര്‍ക്കുവാനുണ്ട്, 
മുഖമൊന്നുമാത്രം- 
പ്രാണനില്‍ ലയിപ്പിച്ചയെന്‍- 
അനുരാഗത്തിനെയും.

ഇനിയെത്രദൂരമീ, 
ഏകാന്തയാത്രയില്‍- 
കരള്‍ പിളരുന്നുവോ, 
മൂകാന്ധനാകുന്നുവോ.

പെയ്തൊഴിയാമഴ- 
ത്തുള്ളിയും കാത്തിനിയെത്ര- 
കാതം നടക്കേണ്ടു, ഞാ-
നേകനായിരിക്കുമ്പോഴും,
മനസ്സിനെ മുട്ടി വിളിക്കുന്ന- 
ഓര്‍മ്മതന്‍ ഉടമസ്ഥനീ.

വിശ്വസ്വരൂപിണി- 
വിഹായസ്സിലെപ്പോഴോ- 
വിദ്യുത് തരംഗമായ്, 
പൊട്ടി ചിതറന്നുവോ. 

നീയോരിക്കല്‍ മാത്രം,
പെയ്തിറങ്ങുകയാത്മാവില്‍.
പ്രണയത്തിനല്‍പ്പം"പ്രാണനം"മേകി -
യെന്നാത്മാവിനെയന്ത്യയാത്രയാക്കുമോ.
""""""""****""""""""****""""""""***"
https://www.facebook.com/loveapril15
വൈഗ.
ലാലു.കടയ്ക്കല്‍.

Related Posts

<<< പ്രാണനം>>>
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.