ഓഗസ്റ്റ് 12, 2012

നൊമ്പരയോര്‍മ്മകള്‍




ഇവിടെ ഞാനിരിക്കുന്നു ഏകനായ്.
ആത്മഗദ്ഗദം വിദുമ്പുന്ന മനസ്സുമായ്.
ഓര്‍മ്മയില്‍ ചിന്നി ചിതറുന്ന ചിന്തകള്‍ ,
വിരഹമോതുന്നു ഹൃദയനൊമ്പരങ്ങളായ്.

മധുരനൊമ്പരമാ ബാല്യത്തിന്‍ ഓര്‍മ്മകള്‍,
മോഹമായ് കാത്തുനിന്ന ആല്‍മരത്തണലും.
തൊട്ടുരുമി നാം നടന്ന നെല്‍വരമ്പുകള്‍,
ഒന്നിച്ചു ചാടിക്കടന്ന തേനരുവിതന്‍ -
കളകള താളത്തില്‍ നീപാടിയ മധുരഗാനവും,

ചില്ലുമേടയില്‍ മറഞ്ഞിരിന്നൊരു കുയില്‍-
കേട്ടുപാടിയ ഗാനത്തില്‍ അലയൊലികള്‍-
ഏറ്റുപാടുന്ന കുന്നുകള്‍ അകലെയായ്-
സംഘഗാനം കണക്കെ അലയടിച്ചതും,

പൊട്ടിച്ചിരിച്ചുകൊണ്ട് നീയോടവേ-
കിലു കിലെ കിലുങ്ങിയ പാദസരനാദം,
ഏറ്റുപാടുന്നു കുയിലുകള്‍,കുന്നുകള്‍ .
എത്രശോഭനം ഓര്‍മ്മതന്‍ വസന്തം.

ഓര്‍ത്തിടുമ്പോള്‍ പിടയുന്ന മാനസം.
ഒറ്റയ്ക്ക് നിര്‍ത്തി നീയന്തേ യാത്രയായ്.
വിദൂരവിസ്മ്രിതിയിലെങ്ങോ മറഞ്ഞുപോയ്‌.
ഇവിടെ ഞാനിരിക്കുന്നു ഏകനായ്.
ആത്മഗദ്ഗദം വിദുമ്പുന്ന മനസ്സുമായ്.

ലാലു. കടയ്ക്കല്‍.


www.facebook.com/loveapril15 

Related Posts

നൊമ്പരയോര്‍മ്മകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.