ഓഗസ്റ്റ് 28, 2012

നേര്‍കാഴ്ചകള്‍



മിഴിനിലാകാഴ്ചയ്ക്കുമപ്പുറം ,
അകത്തളങ്ങള്‍ക്ക് നിശ്വാസമെകി,
കുളിര്‍നിലാകിനാവിന്‍റെ നൈര്‍മല്യമോടെ-
ഹൃദയെന്തു അവള്‍ കാത്തുനില്‍ക്കുന്നുവോ .... !

ശരപഞ്ചരത്തില്‍ വിശ്രമിക്കും ഹൃദയവും,
മൃദുനൊമ്പരമായി അതിനുള്ളില്‍ സ്നേഹവും,
കിനാവും,നിലാവും പ്രതീകങ്ങളായി-
അവനവിടെയെടയോ ഉറങ്ങുന്നുപോലും.

ശ്വാസം നിലയ്ക്കാത്ത ഓര്‍മ്മകളെ-
തഴുകിയൊഴുകുന്ന-
മാരുതമൃദുസ്പര്‍ശനം പോലെ,
പ്രണയമങ്ങനെ അനുഭൂതിയായ്-
പെയ്തൊഴിയുന്ന നിലാവായിമാറി.

ആകാശനീലിമയെ സാക്ഷിയായ് നിര്‍ത്തി-
ഇരുഹൃദയങ്ങള്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍,
വര്‍ഷമേഘങ്ങള്‍ ഗര്‍ജ്ജനമോടെ-
അടര്‍ന്നുവീഴ്ന്നൊരു പുഴയായോഴുകി.

നിണഗന്ധമുയരുന്ന ഭൂമിയെസ്പര്‍ശിച്ച -
ജലകണങ്ങള്‍ക്കും നൊമ്പരമായി-
ഹൃദയത്തില്‍ ആഴത്തില്‍ അഗാധതയില്‍,
ആഴിന്നിറങ്ങിയ കഠാരപ്പാടുകള്‍.

നിണവാഹിനിയായ് പുഴയോഴുകുന്നു-
കലുഷിത മനസ്സുകളില്‍ പകയോഴുകുന്നു.
പ്രതികാരധാഹിയായ് ചിതയോരുങ്ങുന്നു.
ചതിയുടെ ചാണക്യസൂത്രങ്ങളോരുങ്ങുന്നു .

കരളലിയിക്കും കാഴ്ചയ്ക്ക് സാക്ഷിയായ്-
ജലകന്യകപോലും മാതൃസ്നേഹത്താല്‍ വിതുമ്പി .
കടലിളകുന്നു , തിരയുയരുന്നു ,
കരയിലേയ്ക്ക് ആര്‍ത്തിയായ് ആഞ്ഞടിക്കുന്നു.

ഓരോ തിരയിലും ഉറങ്ങുന്നു -
ഒരായിരം സ്വപ്‌നങ്ങള്‍ പേറിയ-
ഹൃദയത്തില്‍ നൊമ്പരം.
മോഹങ്ങള്‍ അടര്‍ന്ന കിനാക്കളും ,
ദേഹം ചുമക്കുന്ന മാതാക്കളും .
ശാന്തമായി തിരികെയൊഴുകുന്ന തിരകള്‍ക്കറിയില്ല-
ക്ഷോഭമായെത്തുന്ന മറുതിരയുടെ കഥ.

ലാലു. കടയ്ക്കല്‍.

Related Posts

നേര്‍കാഴ്ചകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.