നവംബർ 19, 2012

ആത്മസംഘര്‍ഷങ്ങള്‍അറിയുക അറിയുക മനസ്സിന്‍റെ യാത്ര ...
മാരുതസ്പര്‍ശാനുഭവയാത്ര ...
ഹൃദയവും , മനസ്സും സംഘട്ടനത്തില്‍ ...

ഹൃദയത്തെ ഞാനറിയും ...
പച്ച ശരീരത്തില്‍ കൊത്തിവലിക്കുന്ന വേദനനല്‍കുന്ന അനുസരണയില്ലാത്ത അവയവും . ചുമക്കുന്നവന് വേദനമാത്രം നല്‍കുന്നവന്‍. നെഞ്ചിനുള്ളില്‍  പിടഞ്ഞ് പിടഞ്ഞ് മനസ്സിനെ ഓടിച്ചവന്‍. വികാര വിചാരങ്ങളെ തഴുകിയുണര്‍ത്തി ഒന്നുമറിയാതെ മാറിനില്‍ക്കുന്നവന്‍. നെഞ്ചിനുള്ളില്‍ ഇരുന്ന് പിടയ്ക്കുമ്പോഴും മറ്റാരെയോ ഉള്ളിലൊതുക്കി ആശ്വസ്തമാക്കുന്നവന്‍ ... 
ഹും ... !!!..
ഞാന്‍ വെറും ചുമട്ടുകാരന്‍ ...
എന്നോ കൈമാറിയ വാക്കിനെ പ്രണയമെന്ന ഓമനപ്പേരിട്ട് ഉരുകി , ഉരുക്കി , വെന്തു വെണ്ണിറാവാന്‍ സ്വയം വിധിക്കപ്പെട്ടവന്‍....

മനസ്സോ പറന്നുപോയ്‌ ... അകലെ ... അകലെ ...
ഒരക്ജാതബിന്ദുവില്‍ സര്‍വ്വം വെടിഞ്ഞ് ....
സ്വാന്തനമേകാന്‍ വെമ്പുന്ന മനസ്സുമായി കടലറിയാതെ,കരയറിയാതെ, കാറ്ററിയാതെ, കാതങ്ങള്‍ താണ്ടി താഴ്വാരം തേടിയലഞ്ഞു തളര്‍ന്ന് വിതുമ്പുന്നു.....
ഉഷസ്സെ .... കാക്കുക... വര്‍ഷമേഘമേ  കൊരിച്ചോരിയുക ...
പ്രകമ്പനമോടെ തീജ്വാലയായി എന്നിലെ ആത്മ സംഘര്‍ഷങ്ങളെ കത്തിയെരിക്കുക ...
തണുക്കട്ടെ ജ്വാലാമുഖിയായി കത്തുന്ന ഓര്‍മ്മകള്‍......
അവള്‍ മന്ദസ്മിതയായി ചൊല്ലിയ വാക്കുകള്‍ ...
വാക്കുകള്‍ ... പാഴ് വാക്കുകള്‍ ...

ലാലു... കടയ്ക്കല്‍ ...
https://www.facebook.com/lalunmc

Related Posts

ആത്മസംഘര്‍ഷങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.