ഒടുവിലായ്,
അറിയുമാശിഖരത്തിന്‍-
മുകളിലൊരുകൊച്ചു മുകളമായ്,
ഞാന്‍ വീണ്ടും വളരും.
കാലം,
മഴുകൈയാല്‍ വെട്ടിവീഴ്ത്തിയ-
ശിഖരത്തിന്‍ നോവും വിസ്മ്രിതിയിലാകും.
കുരുവികള്‍,തത്തകള്‍,
മൈനകള്‍,കാക്കകള്‍,
കിളികള്‍ തന്‍ ഭവനമായ് മാറും.
അലകളായ്,
മന്ദമാരുതന്‍ സ്പര്‍ശനമേകുമ്പോള്‍-
ഇലകളോ കളകളംപാടും.
എന്മരച്ചില്ലയില്‍,
കുയിലുകള്‍ പാടുന്ന മധുരഗാനങ്ങള്‍-
കുരുന്നുകള്‍ കേട്ടേറ്റുപാടും.
സൂര്യകോപത്തിന്‍,
തീഷ്ണതയകറ്റുവാന്‍ വൃദ്ധരാം-
മാനവരെന്‍ മടിത്തട്ടിലുറങ്ങും.
ഇതുകണ്ടേന്നത്മാവ്,
നിന്നോട് ചോദിക്കും-
എന്തിനായെന്നെ നീയരിഞ്ഞു വീഴ്ത്തി.
ക്ഷണിക ലാഭപ്രഭയാലോ,
ഭവനസംരക്ഷണഭംഗികൂട്ടാനോ.
മൃത്യുവില്‍ പ്രിയമായവരെ,
അഗ്നിയായ് എരിഞ്ഞടക്കാനൊ,
ഓര്‍മ്മയുടെ അന്ത:ധാരയില്‍,
ആത്മനിര്‍വൃതിയലിഞ്ഞു ഞാന്‍-
വീണ്ടും വീണ്ടും മരമായ് വളരും.
ലാലു,കടയ്ക്കല്‍.
www.facebook.com/loveapril15
ഒരു വൃക്ഷസ്വപ്നം.
4/
5
Oleh
lalunmc