മേയ് 25, 2014

തിരിച്ചെഴുത്തുകൾ



എൻ്റെ,
പ്രതിബിംബങ്ങളിൽ.
നിഴൾ പോലെ നീയുണ്ട്,

മനസ്സിൽ,
കുളിർമ്മയുള്ള ഓർമ്മകൾ, 
ജലസഞ്ചയങ്ങളായി പലപ്പോഴും, 
കണ്ണീർ കണങ്ങളായ്‌ നിറഞ്ഞൊഴുകുന്നു.

ഹൃദയമേ..
നീയെത്രധന്യ.
അവളുടെ ഓർമ്മകളിൽ, 
അഭംഗുരം ചലിച്ചു കൊണ്ടിരിക്കാം.

പ്രണയത്തിൽ,
നിന്നിലേക്കുള്ള പ്രയാണമാണ് ജീവിതം. 

ഒരിക്കൽ,
ഒരിളം കാറ്റായ്, 
നിൻമിഴികളിൽ നിറഞ്ഞു നിൽക്കണം.

ഒരു തലോടലായ്,  
നിന്നന്തരാത്മാവിൽ, 
അലിഞ്ഞു ചേരണം.

പ്രണയത്തിന്റെ നൂൽപ്പാലം, 
നമ്മുക്കൊരുമിച്ചു കടക്കണം.

എൻ്റെ, 
ജിക്ഞ്ജാസയിൽ, 
നീയലിയുമ്പൊൽ, 
പ്രാണനിൽ കൊഴിയുന്ന, 
വിയർപ്പുകണങ്ങളാകും. 
നമ്മുടെ പരമ്പര.

ഇന്ന് ഞാൻ, 
കാത്തിരിപ്പിന്റെ- 
ബലികല്ലിന് കൂട്ടിരിക്കുന്നു.

ഞാനറിയുന്നു, 
നീയും  അന്യതയിലും, 
വന്യമായ്യെന്നെ പ്രണയിക്കുന്നെന്ന്. 

വൈഗ.....
https://www.facebook.com/loveapril15

Related Posts

തിരിച്ചെഴുത്തുകൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.