അവനെഴുതിതുടങ്ങി.
വ്യത്യസ്തമായ ഒരു മാനസ്സിക അവസ്ഥയിലാണ് ഞാനിപ്പോൾ, നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം അപ്രതീക്ഷമായ് തെളിഞ്ഞമാനത്ത് മേഘഗർജ്ജനമോടെ പെരുമഴ പെയ്തിറങ്ങി.ഈ മഴയും കാത്ത് ആകാശത്ത് നോക്കിയെത്രയോ രാത്രികൾ, പകലുകൾ മഴയ്ക്കായ് കാത്തിരിന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കാലാവസ്ഥാകേന്ദ്രത്തിലേയ്ക്കും വിളിക്കും, പിന്നെ പിന്നെ അവരെടുക്കാതായ്. എടുക്കതായപ്പോൾ എന്റെ നമ്പർ മന:പ്പാഠമാക്കിയപോലെ എനിക്ക് തോന്നി. ശരീരം തണുക്കുന്നത് വരെ ആ മഴയിൽ നിൽക്കണമെന്ന് മനസ്സ് കൊതിച്ചു. പക്ഷെ ഭയാനകമായ മേഘഗർജ്ജനം എന്നെ ശകാരിക്കുംപ്പോലെ തോന്നി. ശരീരഭാരം കൂടികൂടി വന്നു . നാക്ക് മരവിച്ചപോലെ. ഒരിറ്റുജലകണം നാവിലേയ്ക്ക് ഇറക്കുവാനാകാതെ അർദ്ധപ്രക്ജനായ് നനഞ്ഞു നിന്നു.
അവൾ,
അങ്ങനെയാണ് അമാവസ്സിയിലെ പൗർണ്ണമിയാണ്. ചിന്തിക്കാതെ കടന്നുവരും പിന്നെയൊരു ഉത്മാദനടനമാണ്. ആടിത്തളർന്ന് അവസാനം പറയും എനിയ്ക്ക് നിന്നെ എന്തിഷ്ടമാണെന്നോ.. ഞൊടിയിടയിൽ അപ്രത്യക്ഷമാകും. പിന്നെയും പെമാരിക്കായ് കാത്തിരിക്കും. അതുമൊരു സുഖമാണ്.
ജീവിതമെനിക്ക്,
ആകസ്മികമാണ് ചില വെലികെട്ടുകൾ അനിവാര്യമാണ് എങ്കിലും രക്തം കണ്ടുമടുത്ത കണ്ണുകൾക്ക് റോസാപ്പുവ് ഒരിക്കലും പ്രണയ പുഷ്പമാകില്ല. മനസ്സുകൾ പറയാതെ പരസ്പ്പരം സംവദിച്ചപ്പോൾ ഉദിച്ചുവന്ന താരകമാണ് നീ . താരങ്ങൾ എന്നുമങ്ങനെയാണ് വിദൂരതയിൽ മിന്നിത്തിളങ്ങി മോഹിപ്പിക്കും. ഓരോദിവസ്സവും ആകാശനീലമയിൽ അനേകായിരം നക്ഷത്രങ്ങൾ മിന്നിത്തിളങ്ങും. പേരുകൾ മാറിമാറി ഞാനുമോന്നിനെ പ്രണയിച്ചു. വിഡ്ഢി ഞാൻ കരുതി എന്നെമാത്രം നോക്കിയാണെന്ന്. എത്രയോ കണ്ണുകൾ ആ താരത്തെ മോഹകണ്ണുകളാൽ നോക്കിയിട്ടുണ്ടാകാം. താരവും എത്രയോ കണ്ണുകളെ നിത്യവും കാണുന്നുണ്ടാകാം. ചിലപ്പോൾ പ്രണയിച്ചിട്ടുണ്ടാകാം.
എങ്കിലും മറക്കുവാനാകാത്ത വേദന ബാക്കിയാക്കി പെയ്തിറങ്ങിയ പേമാരിയുടെ ക്ഷതങ്ങൾ ഇനിയുമേറെക്കാലം മനസ്സിനെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. ശൂന്യതയിൽ ചിത്രം വരച്ച് മായക്കണ്ണാൽ നിറം ചാർത്തി സല്ലപിക്കുക വേദനാജനകമാണ്. മനസ്സിൽ കുറിച്ചദിവസ്സത്തിലോന്നിൽ മനസ്സുറച്ച തീരുമാനത്തിൽ എത്തണം. കാലം നൽകിയ കർമ്മങ്ങൾക്ക് സാക്ഷിയായ് തന്നിലെ തന്നെ സമാധിയാക്കണം. അവിടെ കത്തിക്കുന്ന കെടാവിളക്കിൽ എന്റെ പ്രണയും ഒഴിച്ചു തിരികൊളുത്തണം. എനിക്കുറപ്പുണ്ട് ഒരിക്കലും അണയാതെ അത് എരിഞ്ഞു കൊണ്ടിരിക്കും.
താരകങ്ങളെ മിന്നരുതെ വെറുതെ...
മണ്ണിൽ നടനകാപട്യമില്ലാത്ത പച്ചയായ മനുഷ്യരുണ്ട്. താരകങ്ങളെ മിന്നരുതെ വെറുതെ...
വൈഗ//ലാലു .കടയ്ക്കൽ.
https://www.facebook.com/loveapril15
പ്രണയും പെയ്തിറങ്ങുമ്പോൾ.
4/
5
Oleh
lalunmc