മിന്നാമിന്നികളെ നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും . നമ്മള്‍ മലയോര ഗ്രാമങ്ങളില്‍ വസിക്കുന്നവരുടെ സുഹൃത്തും വഴികാട്ടിയും ഒക്കെയായിരുന്നു ഒരുകാലത്ത് ഈ മിന്നമിന്നുകള്‍ . ഇന്ന് എല്‍ ഈ ഡിയും , ഹെലോജന്‍ ലാമ്പുകളും രാവുകളെ പകലാക്കി (വൈദ്യുതി ഉള്ള നാട്ടില്‍ ) കഴിയുമ്പോള്‍ ഈ പ്രാണിയെ പുതു തലമുറ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല . എനിക്ക് മിന്നമിന്നുകള്‍ പ്രിയ തോഴരായിരുന്നു . ഞങ്ങളുടെ ചെറിയ ടൌണിലെ പണിയും കഴിഞ്ഞ് പറ്റിയാല്‍ രാത്രി ഒരു സിനിമയും കണ്ട് പാതിരാത്രിയില്‍ വീട്ടിലേക്ക് ഉള്ള മടക്കയാത്രയില്‍ മിക്കവാറും കൂട്ടിന് വഴികാട്ടിയാകാന്‍ മിന്നമിന്നുകള്‍ ഉണ്ടാകുമായിരുന്നു .
മിന്നമിന്നുകള്‍ സ്നേഹത്തിന്‍റ്യും പ്രതീകമാണ് . ചില സ്നേഹങ്ങള്‍ അങ്ങനെയാണ് സ്വയം ജ്വലിച്ചു പ്രകാശം ചൊരിയും . സഹസ്നേഹിക്ക് വെളിച്ചവും വഴികാട്ടിയും ആകുന്നു. മിന്നമിനുങ്ങിന്റ്റ് അരണ്ട വെളിച്ചത്തില്‍ പ്രാണനായികയുടെ പൊന്‍മുഖം ചന്ദ്രബിംബമായ് തിളങ്ങാറുണ്ട് .
" അവനും സഖിയോട് പറയുമായിരുന്നു നിന്റ നിശ്വാസമാണ് മിന്നമിന്നുകളുടെ വിളിച്ചം കെടുത്തുന്നത് ആതിനാല്‍ നീയും എന്നരികില്‍ ശ്വാസ്സമാടക്കി ചേര്‍ന്ന് ഇരിക്കുക. ആ മിന്നമിന്നുകള്‍ അണയാതെ പ്രകാശിക്കട്ടെ എന്ന്.. അവന്റ് മടിയില്‍ തലചായ്ച്ച് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുമ്പോള്‍ അവയും മിന്നുന്നതായി അവള്‍ പറയും . ചന്ദ്രനും ,സൂര്യനും മാറി മാറി സ്നേഹിക്കുന്നതിനാല്‍ ആരില്‍ അലിയുമെന്ന് അറിയാതെ വിണ്ണിലെ നക്ഷത്രങ്ങള്‍ മിന്നുന്നതാണ് എന്ന് അവന്‍ മറുപടി പറയും . പൊട്ടിച്ചിരിയോടെ കുതറിയോടിയ പ്രിയസഖിയും ജീവിതയാത്രയില്‍ എവിടെയോ ഒരു താരാമായ് കണ്മറഞ്ഞു , ഈ ചന്ദ്രനെ പിന്നിലാക്കി സൂര്യനോടൊപ്പം യാത്രയായ് . ഇന്നും സൂര്യനോടൊപ്പം കഴിയുന്ന സഖിയെകാണാന്‍ ചന്ദ്രന്‍ സമയക്രമം തെറ്റിച്ചു മാനത്ത് തെളിയാറുണ്ട് . പക്ഷെ മിന്നമിന്നുകള്‍ ഇപ്പോഴും പാതിരാവിലെ പകല്‍ വെളിച്ചമായ് അവന്റ് സ്വപ്‌നങ്ങള്‍ പോലെ മിന്നി മിന്നി തിളങ്ങുന്നു . അവന്‍ പാതിരാവില്‍ പുതിയ മിന്നമിന്നികളെ തേടി യാത്ര തുടരുന്നു " .
ഇവിടെ ഓര്‍മ്മകള്‍ പരതുമ്പോള്‍ തെളിയുന്ന നിലാവില്‍ മിന്നാമിന്നികള്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കിട്ടതാണ് ..
ലാലു കടയ്ക്കല്‍ .
ഓര്‍മ്മയിലെ മിന്നാമിന്നി തിളക്കം
4/
5
Oleh
lalunmc
1 comments:
Tulis commentsമിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ,,അല്ലെ
Reply