ജനുവരി 18, 2012

കാശിക്ക് മുമ്പേ.. ഒരു കാശി യാത്രാ .



ഉമ്മറത്ത് :
ചാരുകസേര അനാഥമായികിടക്കുന്നു ,
തെല്ലു പഴകിയ പിത്തളകോളാമ്പിയും.


വെറ്റില ഇടികട്ട അനങ്ങാതിരിക്കുന്നു ...
വെറ്റില താമ്പോലം തുറക്കതിരിക്കുന്നു .


അകത്തളങ്ങളില്‍ കണ്ണുകള്‍ പരതുമ്പോള്‍ ,
തുളസ്സിത്തറയില്‍ കരിദീപം എരിയുന്നു ...

അപ്പുപ്പനെ തേടി ചെറുമകള്‍ അലയുന്നു ,
അമ്മുമ്മയെവിടെയെന്ന് അപ്പുവിളിക്കുന്നു ,


അകത്തളങ്ങളില്‍ അന്ധത പെരുകുന്നു ..
പാത്രങ്ങള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നു ..


അരയാല്‍ ചുവട്ടിലും , അമ്പല കുളത്തിലും ,
ആത്മാവ് പോലവര്‍ സ്നേഹം തിരയുന്നു .

ഇന്നലെ സന്ധ്യയ്ക്ക് രാമായണക്കഥ -
നേര്‍മ്മയായ് ചൊല്ലി പഠിപ്പിച്ച അമ്മുമ്മ ,


അമ്മുവേ മടിയില്‍കിടത്തി അരുമയായ് -
മുടിയിഴകള്‍ തലോടിയുറക്കിയ മുത്തശ്ശി .


പേക്കിനാവുകള്‍ക്ക് കൂട്ടിരിന്ന് പാതിരാവോളം-
മാറോട്ണച്ച് ഗീതാശ്ളോകങ്ങള്‍ -
ചൊല്ലി ഉറക്കിയ മുത്തശ്ശി ഓര്‍മ്മയില്‍ ,


വീരശൂരപരക്രമ കഥകള്‍ കേള്‍പ്പിച്ച് ,
അപ്പുവേ സാഹസനാക്കിയ മുത്തച്ഛന്‍ .


ജീവന്റ്റ് ജീവനെ ജീവനായ് സ്നേഹിച്ച് ,
സ്നേഹം പഠിപ്പിച്ച സ്നേഹിയാം അപ്പുപ്പന്‍ .

പെറ്റുവളര്‍ത്തിയ സ്വപ്‌നങ്ങള്‍ ഒക്കെയും ,
ശരണാലയകൂട്ടില്‍ ദാനമായ്‌ നല്‍കിയ .
അച്ഛനും, അമ്മയ്ക്കും ആശ്വാസ്സ മുഖമാണോ ? .


ഉമ്മറപ്പടിയിലെ ഓര്‍മ്മകള്‍ക്കിടയിലാ -
ചാരുകസേരയില്‍ അച്ഛന്‍ കിടക്കുമ്പോള്‍ .
ദീര്‍ഘനിശ്വാസ്സമോ ? ആത്മസംത്രിപ്തിയോ ?.

രാമായണക്കഥ പറയാന്‍ മുത്തശ്ശി ഓര്‍മ്മയില്‍ !
രാവണലോകത്ത് ക്രിയാകര്‍മ്മങ്ങള്‍ ബാക്കിയാക്കി.


മക്കള്‍ വളരുമ്പോള്‍ കുറ്റം ചാര്‍ത്താതെ ..
മാനുഷിക മൂല്യങ്ങള്‍ കാണിച്ചുപഠിപ്പിക്കാന്‍


കാരണവര്‍ മറക്കുമ്പോള്‍ തലമുറയും മാറുന്നു .
ഒരു ശരണാലയം തന്നെയും കാക്കുന്നുണ്ടാകും .

പത്ത് നല്ലത് പറയുമ്പോള്‍ ഒന്ന് ഫലിക്കുന്നു .
ഒന്നും പറയാത്തിരിന്നാല്‍ ഓര്‍മ്മയും മരിക്കുന്നു .

പ്രിത്രിക്കള്‍ക്ക് സാന്ത്വനം നല്കിടാതെ ..
പ്രിതൃദര്‍പ്പണം നീ ആര്‍ക്കു നല്‍കും ? .

ജീവനെ സ്നേഹിച്ച് ആശ്വസ്സം നല്‍കിയാല്‍ !
മൃത്യുവില്‍ സ്വര്‍ഗ്ഗം നിനക്ക് മാത്രം ...!!!.


ലാലു കടയ്ക്കല്‍ .

Related Posts

കാശിക്ക് മുമ്പേ.. ഒരു കാശി യാത്രാ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments
avatar
2012, ജനുവരി 18 6:58 PM

ലാലുജി , വളരെ നന്നായിരിക്കുന്നു ....

Reply
avatar
അജ്ഞാതന്‍
2012, ജനുവരി 19 3:07 PM

കവിയം മനോഹരം അതില്‍ ആശയവും ശ്ര്രെഷ്ട്ടം ..
മുങ്ങി തപിയാല്‍ എന്നോ ഒരികല്‍ കാണാന്‍ ആഗ്രഹിച്ച കാഴച്ചകള്‍
എവിടെയോ നഷ്ടഗളുടെ ഒരു നൊമ്പരം

Reply