വിവശനായ് നിന്നുഞാന്‍ -
പ്രണയും തളിര്‍ക്കുന്നതും കാത്ത് .
പ്രണയത്തിന്‍ ബീജമേന്‍ -
മനസ്സില്‍ വിതച്ചു നീ ....
മനസ്സില്‍ വിതച്ചു നീ ....
കണ്ണീര്‍ കണങ്ങളാല്‍ നനച്ചു ഞാന്‍ ..
സ്വപ്നങ്ങളൊക്കെ പറഞ്ഞു നീ ...
എപ്പോഴും വിത്തിനെനോക്കി ചിരിച്ചു .
പിടയുന്ന ചങ്കിനെ സാന്ത്വനവാക്കിനാല്‍ -
ദ്രിഡതമാക്കാന്‍ നീ പഠിപ്പിച്ചു ...
സയാന്നസൂര്യന്‍ കണ്മറയും മുമ്പ് -
വരുമെന്നോതി നീ യാത്രയായ് ...
സ്വപ്‌നങ്ങള്‍ ഒക്കെ മറന്നോ നീ ....
നല്‍കിയ സാന്ത്വനവാക്കും മറന്നോ ...
മോഹങ്ങള്‍ പോലെ കിളിര്‍ത്തവ-
ഹൃദയത്തെ തഴുകി വളര്‍ന്ന് പുഷ്പിച്ചു .
പുഷ്പങ്ങളെല്ലാം ചുവപ്പായ് ...
ഒരു പുഷ്പം മാത്രം കറുപ്പായ് ....
പൂക്കളെ കാണുവാന്‍ , തേന്‍നുകര്‍ന്നിടുവാന്‍ -
ശലഭങ്ങള്‍ കൂട്ടമായ് എത്തി .
ചുവപ്പായ പുക്കളെ തഴുകി തലോടി -
തേന്‍നുകര്‍ന്ന് ഉല്ലസിക്കുമ്പോള്‍ .
കറുപ്പായ പൂവിനെ കൂകി കളിയാക്കി -
തോട്ടുനോക്കാതെ പറന്നപ്പോള്‍ ...
വിരസ്സമായ് ഒരുകൊണില്‍ ഒറ്റയ്ക്ക് നില്‍ക്കുമാ -
കറുത്ത പൂ പോലെ ഞാനും ......
വിത്തുകളൊക്കെ വിതച്ചത് നീ മാത്രം ,
പുഷ്പങ്ങള്‍ എന്തെ പലതായ് .............?
സ്വപ്‌നങ്ങള്‍ ഒക്കെ വിതച്ചത് നീ മാത്രം,
വര്‍ണ്ണങ്ങള്‍ എന്തെ പലതായ് ........... ?
ഒടുവില്‍ ഒരു കരിവണ്ട് മൂളികൊണ്ട് കറുത്ത -
പുഷ്പത്തെ ഗാഡമായ് പുണരവേ ...
അലറി വിളിച്ചുകൊണ്ട് താഴേക്ക് വീണ് ..
ചിന്നിചിതറിയ പുഷ്പത്തിന്‍ ഹൃദയും,
കത്തിജ്വലിക്കുന്ന സൂര്യനേക്കാളും -
ചുവപ്പായിരുന്നു എന്ന് ആരറിയാന്‍ ...
വിജനമാം വഴികളില്‍ -
വിവശനായ് നിന്നുഞാന്‍ -
പ്രണയും തളിര്‍ക്കുന്നതും കാത്ത് .
ലാലു കടയ്ക്കല്‍ ..
07-01-2011.
കറുത്ത പ്രണയ പുഷ്പം .
4/
5
Oleh
lalunmc
2 comments
Tulis commentsപുറം കറുപ്പാണങ്കിലും ചുവപ്പാണങ്കിലും വിവിധ വര്‍ണത്തിലാണങ്കിലും
Replyഅകം ഒരു കളറാണ്
ഹൃദയം ചുവപ്പ് ...
നല്ല വരികള്‍
ആശംസകള്‍ ...
വിചനമാം വഴികളില്‍ -
Replyവിവശനായ് നിന്നുഞാന്‍ -
പ്രണയും തളിര്‍ക്കുന്നതും കാത്ത് .....