ജനുവരി 06, 2012

മറന്നുവോ നിങ്ങളും മയിലമ്മയെ ..

സമര്‍പ്പണം.
                              "മയിലമ്മയുടെ ചരമദിനം"


ഇന്ന് ഒരു ധീര വനിതയുടെ ചരമദിനമാണ്‌ .


മലയാളിയുടെ
സഹനസമരത്തെ ലോകത്തിന്റ് മുന്നില്‍ എത്തിച്ച്. കുത്തകകളെ മനക്കരോത്തോടെ നേരിട്ട് . ജീവിതം വിഴിമുട്ടിയ ഒരു ജനതയെ മുന്നില്‍ നിന്ന് നയിച്ച്‌ , കുത്തകള്‍ക്കെതിരെ സമരം നയിച്ച. സാധാരണയില്‍ സാധാരണക്കാരിയായ അസാധാരണ സ്ത്രീത്തത്വന്‍ പ്രതീകം " മയിലമ്മയുടെ " ചരമദിനമാണ്‌ ഇന്ന് . മനുഷ്യന്റ്റ് പ്രദമമായ ആവിശ്യങ്ങളില്‍ ഒന്നായ ധാഹജലത്തിനായ് ഉള്ള സമരം. വിഷം വിസര്‍ജ്ജിച്ചു ,താരരാജാക്കന്മാര്‍ക്ക് കോടികള്‍ പ്രതിഭലമായ് നല്‍കി പ്രലോഭിപ്പിച്ച് പട്ടിണി  പാവ്വങ്ങളെയും ശീതള പാനീയും കുടിപ്പിച്ചു , ഇഞ്ച് ഇഞ്ചായി ഒരു ജനതയെ നശിപ്പിച്ച്‌ , ധനലാഭം മാത്രം ലക്ഷ്യമിട്ട് വേട്ടയാടുന്ന പുത്തന്‍ സാമ്പത്തിക പരിഷ്കര്‍ത്താക്കളുടെ ഇരകളായ നാളയെ കുറിച്ച് സ്വപ്നം പോലും ഇല്ലാത്ത ഒരു ജനതയെ പരമാവധി ചൂഷണം ചെയ്യുന്ന
വ്യാവസായിക പ്രഭുക്കാന്‍മാരും അവരുടെ കിങ്കരന്മാരും , അവസാനം മലയാളിയുടെ പ്രതീക്ഷകള്‍ക്ക് പ്രകാശം പരത്തെണ്ട രാഷ്ട്രീയക്കാരും കാഴ്ചക്കാര്‍ ആയപ്പോള്‍ ഇന്നും നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ കടകളില്‍ പോലും തുങ്ങികിടന്ന് ആടുന്ന പ്ളാച്ചിമടയിലെ ജീവിതം വഴിമുട്ടിയ ജനതയുടെ കണ്ണ് നീരിന്റ്റ്  ജലപ്രവാഹം കുപ്പികളില്‍ ആവാഹിച്ച് പോന്നുവിലയ്ക്ക് വില്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കാന്‍ ഇഷ്ടതാരം ചുണ്ടോട് ചേര്‍ത്തു നില്‍ക്കുന്ന ചിത്രവും ...

മലയാളി മയിലമ്മയെ മറക്കരുത്. മാനവികതയുടെ പ്രതീകമാണ് മയിലമ്മ. സമരമുഖങ്ങളില്‍ എതിരാളികള്‍ ഒരു കമ്പനി മാത്രമാണ് എന്ന് ധരിക്കരുത്. സ്വന്തം ജീവിതത്തില്‍ മാത്രം വരുമ്പോള്‍ കണ്ണീര്‍ ഒഴുക്കുന്ന ജനത ഇനിയും കാത്തിരിക്കും. പക്ഷെ പുതിയ മയിലമ്മമാര്‍ ഇനി വരുമോ ? . പക്ഷെ ഒരു സാധാരണ വീട്ടമ്മയായ മയിലമ്മയ്ക്ക് ശുദ്ധമായ ധാഹജലത്തിനായ് സമരമുഖത്ത്‌ ഇരിക്കേണ്ടി വന്നെങ്കില്‍ ഇതാ പെരുമാട്ടി പഞ്ചായത്തും കഴിഞ്ഞ് നമ്മുടെ നാടാകെ കുത്തകള്‍ക്ക്‌ തുറന്ന് കൊടുക്കാന്‍ നമ്മുടെതെന്ന് പറയുന്ന ഭരണാധികാരികള്‍ കുത്തക വ്യാപാരികളെ ചുവന്ന പരവതാനി വിരിച്ച് ആനയിക്കുന്നു. അത് ചുവന്ന പരവതാനിയല്ല സാധാരണക്കാരായ പാവങ്ങളുടെ മോഹസ്വപ്നങ്ങളുടെ പ്രതീക്ഷകളുടെ പരവതാനിയാണ്‌.

ഭാരതമെന്നാല്‍ അമ്മയാണ്. ചാന്‍സിറാണിയുടെ ഇന്ത്യ. ആനിബസന്റ് , കസ്തുര്‍ബാബായ് , സരോജിനിനായിഡു , തിരുവതാംകുറിന്റ്റ് ചാന്‍സിറാണി അക്കാമ്മചെറിയാന്‍ , അങ്ങനെ പറഞ്ഞാല്‍ തീരാത്ത ധീരാത്ത ധീര വനിതകളുടെ നാടാണ് ഭാരതം.ഇവരുടെ ആത്മ സമര്‍പ്പണം ആണ് ഭാരത മണ്ണ് .  ഇന്നും ഭരണ തലങ്ങളില്‍ ശ്രിമതി:പതിഭാപാട്ടാല്‍ ,സോണിയാഗാന്ധി,സുഷമാസ്വരാജ് , വൃന്ദാകാരാട്ട് , മമതാ , മായാവതി , ജയലളിത , ഷീലദിക്ഷിത് , അങ്ങനെ പറയാന്‍ പേരുകള്‍ അനേകം അനേകമാണ് .

എങ്കിലും മയിലമ്മമാര്‍ ഇനിയും ഉണ്ടാകേണ്ടത് അനിവാര്യമാണ് . ജനതയുടെ പ്രശ്നങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച്‌ വിജയും വരിക്കാന്‍ മയിലമ്മമാര്‍ ജനിക്കട്ടെ .



"ഓര്‍ക്കുന്നു നാം അമ്മയെപ്പോലെ,
സമരമുഖങ്ങള്‍ക്ക് കരുത്തുനല്കിയവള്‍ .
ധാഹജലത്തിനായ്
തൊണ്ടവരളുമ്പോള്‍ ,
ഓര്‍ക്കുക നിങ്ങളും മയിലമ്മയെ കൂടി ...
ആയിരം ആയിരം
ഓര്‍മ്മപ്പുക്കളാല്‍ ,
നിന്‍ പാദനമസ്കാരം കണ്ണീര്‍ പൂക്കളാല്‍ "





ലാലു കടയ്ക്കല്‍ .


Related Posts

മറന്നുവോ നിങ്ങളും മയിലമ്മയെ ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.