പുതുവര്‍ഷം പതിവുപോലെ നോക്കിച്ചിരിക്കുന്നു .
നരച്ചമുടികള്‍ മിഴിച്ചുനിന്ന് ചിരിക്കുന്നു. എടൊ മാഷേ പ്രായമേറുന്നു എന്ന് പറയും പോലെ. അലമാരയില്‍ ഇരിക്കുന്ന കളര്‍കുപ്പി പരിചയമുള്ള കുട്ടിയെ പോലെ എടുത്തുകൊള്ളാന്‍ കൈ ഉയര്‍ത്തുന്നു. നിലകണ്ണാടി കാഴ്ച മങ്ങിയപോലെ നെറ്റിയില്‍ കൈവച്ച് സൂക്ഷിച്ച് നോക്കുന്നു. സ്പടിക കണ്ണടയും നേരെയാക്കി പൊടി പിടിച്ചതാകാം എന്ന് കരുതി തുടച്ചപ്പോള്‍ തുണി ചിരിച്ചുകൊണ്ട് പറയുന്നു പ്രയത്തിന്റ്റ് ചുളുവുകള്‍ തുടച്ചാല്‍ മാറില്ലന്ന് . ഇത് കേട്ടതം അലമാരയിലെ സൌന്ദര്യ ക്രീമുകള്‍ കുണുങ്ങി ചിരിക്കുന്നു . ഞങ്ങള്‍ ഇവിടെ ഉണ്ടെന്ന ഭാവേന ... അവയെയെല്ലാം തൊട്ടുതലോടി സ്നേഹപരിലാളനയും കഴിഞ്ഞ് കണ്ണാടിയിലേക്ക് നോക്കാന്‍ മുഖമുയര്‍ത്തുമ്പോള്‍ തലയുടെ ഭാരം കൂടുന്നപോലെ. കഴുത്ത് കഴയ്ക്കുന്നപോലെ . മിന്നുന്ന മുഖകാന്തി ആശ്വാസം നല്‍കുന്നു എങ്കിലും ഈ ഭാരമത്രയും സ്വയം ചുമക്കണം അല്ലോ. കഴിഞ്ഞ വര്‍ഷങ്ങളെ ശപിച്ചുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ പുതുവഷ ആശംസകളുമായ് ചെറുമക്കള്‍ ഓടിയെത്തുന്നു.
എങ്കിലും കാലമേ എന്തിനീ വേഗത-
വിശ്രമം വേണ്ടേ നിനക്ക് ഈ ജന്മം .
മേല്ലേ നടക്കൂ പ്രായമേറുന്നതെനിക്ക് -
പ്രയരാം മിത്രങ്ങള്‍ ഇവിടെയെറെയാണ് .
വര്‍ഷങ്ങള്‍ മാറിമറിഞ്ഞെന്നാലും,
സ്വയം മാറിടാതെ കാത്തിടേണം.
കാലാന്തരങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് -
സൌഹൃദയാത്ര തുടര്‍ന്നിടേണം ...
ലാലു കടയ്ക്കല്‍ .
01-01-2012.
കാലാന്തരങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് -
സൌഹൃദയാത്ര തുടര്‍ന്നിടേണം ...
ലാലു കടയ്ക്കല്‍ .
01-01-2012.
പുതുവര്‍ഷം ..
4/
5
Oleh
lalunmc
1 comments:
Tulis commentsവര്‍ഷങ്ങള്‍ മാറിമറിഞ്ഞെന്നാലും,
Replyസ്വയം മാറിടാതെ കാത്തിടേണം.
കാലാന്തരങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് -
സൌഹൃദയാത്ര തുടര്‍ന്നിടേണം ...