നവംബർ 25, 2011

എന്റ ഗോപികയ്ക്കായ്‌ . ഒരു കൌമാര പ്രണയ കഥ .


ന്റ ഗോപികയ്ക്കായ്‌ . ഒരു കൌമാര പ്രണയ കഥ .
ഈ കഥ തികച്ചും സാങ്കല്‍പ്പികം . മറിച്ച് തോന്നുന്നു എങ്കില്‍ അത് മനസ്സിന്റ് ഓര്‍മ്മപ്പെടുത്തല്‍ ആണ് .

ഈ പ്രഭാതകിരണം എന്നെ സ്പര്‍ശിക്കുമ്പോള്‍ എന്തോ പറയുവാന്‍ വെമ്പുന്നപോലെ , ഈ ഇളം ചൂടില്‍ ഇന്നും നിന്നെയും ഞാനോര്‍ക്കുന്നു .എന്‍ ശരീരത്തില്‍ പതിക്കുന്ന കിരണങ്ങളെ ആശപോല്‍ തൊട്ടുനോക്കുവാന്‍ എന്‍ ജീവിതം കാണുന്നു .    "സ്പര്‍ശനമറിയാത്ത പ്രകാശം പോലെ ".

ഈ തണുത്ത പ്രഭാതത്തില്‍ ഇളം ചൂടിനെ തള്ളിമാറ്റി ഒഴുകിയെത്തുന്ന കാറ്റിന് എന്തെ നേര്‍ത്ത പരിമളം . കാറ്റേ .. നീയും അങ്ങകലെ എന്‍ പ്രിയതമയെ തഴുകി ഒഴുകിവന്നതാണോ ? . മലകടന്ന് , കടല്‍കടന്ന് , ഒഴികി വന്ന കാറ്റേ ... എനിക്ക് നീ ആകുവാന്‍ കഴിഞ്ഞെങ്കില്‍ ? . ആശപോള്‍ ഒഴുകി നടക്കുന്ന നിന്നെ എനിക്കെന്തിഷ്ടമാണന്നോ . മരതകം തേടി മണല്‍ കാറ്റ് ഏറ്റു മറുകരയിലാകുമ്പോഴും ഓര്‍ക്കുവാന്‍ ബാക്കി ആകുന്ന ഓര്‍മ്മകളില്‍ നിന്‍ മുഖമാണ് ആദ്യം എന്നറിയുക  .

പരിഭവം പറഞ്ഞ് ഓടി നീ മാറുമ്പോള്‍ കിലുങ്ങുന്ന പാദസ്വര നാദം ഇന്നും മനസ്സിന്റ് സംഗീതമാണ് . ഇന്നും കേള്‍ക്കുന്ന ഗാനങ്ങളില്‍ ഞാന്‍ തേടുന്ന നാദമാണ് നിന്‍ പാദസ്വരകിലുക്കം . തട്ടിന്‍ പുറത്തെ തടിപ്പുറത്ത് ഞാനറിയാതെ എന്നടുത്തെത്തുവാന്‍ നീ അമര്‍ത്തി ചവിട്ടിയ താളങ്ങള്‍ ഒക്കെയും എന്‍ ഹൃദയ സ്പന്തനങ്ങളായിരുന്നു . നീ അടുക്കും തോറും കൂടുന്ന എന്‍ ഹൃദയ വേഗത നീയും അറിഞ്ഞിരിന്നോ ?.ഒരു കൈദൂരമാകലെയായ് നീയത്തിടുമ്പോള്‍ മാറോടു ചേര്‍ക്കുവാന്‍ കൊതിച്ച മനസ്സിന്റ് വിങ്ങല്‍ നീ അറിഞ്ഞിരുന്നോ ?.. പെട്ടന്ന് അമ്മയുടെ വിളികേള്‍ക്കെ ഓടി മറയുന്ന നിന്‍ പാദശബ്ത്തില്‍ എന്‍ ചങ്കിന്‍ പിടയല്‍ നീ അറിഞ്ഞിരുന്നോ ? . ഇനിവരും ആ കലോച്ചകള്‍ക്കായ്‌ എത്രനെരും ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ ഏകനായ് ഇരുന്നു എന്നോ , എന്‍ ചങ്കിനെ രണ്ടായ് കീറിയപോല്‍ തുറന്ന ആ വാതലിന്‍ കര കര ശബ്ദം ഇന്നും എന്‍ കാതിനെ ആലോരസ്സപ്പേടുത്തുന്നു . ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകന്ന നിന്നെയും നോക്കി ആ ജനല്‍പ്പഴുതിലൂടെ എത്ര നേരം ഞാന്‍ നിന്നുവന്നോ . കണ്‍ മറയുന്ന കാഴ്ച്ചക്കവസാനം നീ പിന്തിരിഞ്ഞപ്പോള്‍ നിന്‍ മിഴികളില്‍ എന്തെന്ന് എന്‍ നിറകണ്ണുകള്‍ കണ്ണുകള്‍ കണ്ടതില്ല സഖി . അപ്പോള്‍ എന്നെ തഴുകിയ കാറ്റിന് നിന്‍ ഗന്ധമുണ്ടായിരുന്നു . ആ കാറ്റിനെ ദീര്‍ഘമായ് ശ്വസിച്ച് നിന്നെ എന്‍ ഹൃദയത്തില്‍ കുടിയിരിത്തി .

പിന്നെ നീ മറന്ന വഴികളില്‍ നിന്നെയും കത്ത് ദിനങ്ങള്‍ അറിയാതെ കാത്തിരിന്നു . നിന്നിലെ ഓര്‍മ്മകള്‍
ചങ്കില്‍ തീയായ് എരിഞ്ഞുതുടങ്ങി . അന്ന് കത്തിയ തീ ഇന്നും ഈ ഏകാന്ത വഴിയില്‍ അണയാതെ എരിയുന്നു . ഈ ഇളം കാറ്റിനും നിന്‍ പാദസ്വര കിലിക്കത്തിനും ജീവിത യാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങള്‍ക്ക് പകരമാകാന്‍ കഴിഞ്ഞില്ല . ഇന്ന് നീ എവിടേയോ ഞാനറിയാ ലോകത്ത് ഒരു നല്ല ജീവിതം നയിക്കുന്നുണ്ടാകാം .. .  നിന്നെലെ നന്മ നിനക്ക് കൂട്ട് ആകുമ്പോള്‍ എവിടെയും നീ സ്വര്‍ഗ്ഗം തീര്‍ക്കും .
നീയും ഈ സൂര്യനെ കാണുന്നുണ്ടാകും , നിന്നെയും ഈ ഇളം കാറ്റ് തഴുകുന്നുണ്ടാകും.നിന്നിലെ  ഊഷ്മളത ആവാഹിച്ചാകാം ഈ സൂര്യനും ഇത്രമേല്‍ പ്രശോഭിതമാകുന്നത് ..  

 "ചില ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമല്ല . ഓര്‍മ്മപ്പെടുത്തലും ആണ് ".

ലാലു കടയ്ക്കല്‍ .
25-11-2011.

(ചിത്രം മുഖപുസ്തക സുഹ്രിത്തില്‍നിന്നും )

Related Posts

എന്റ ഗോപികയ്ക്കായ്‌ . ഒരു കൌമാര പ്രണയ കഥ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

4 comments

Tulis comments