ഡിസംബർ 12, 2011

::: നേഹയുടെ സ്വന്തം ... :::

                                                      (ഒരു പ്രണയകഥ )




എന്ത് നീലിമയാണ് ഈ കടലിന് അവള്‍ ആഴങ്ങളിലേക്ക് നോക്കിയിരുന്നു ഇമയനങ്ങാതെ സൂക്ഷ്മായി , അലയടിക്കുന്ന തിരകള്‍ പോലെ അവളുടെ മനസ്സും ആര്‍ത്തിരമ്പി കൊണ്ടിരുന്നു . ഈ തിരകള്‍ എത്ര പ്രതീക്ഷയോടെയാണ് കരയെ പുല്‍കുവാനായ് ആര്‍ത്തിരമ്പി എത്തുന്നത് . കര കല്ലുപോലെ തിരയെ പുണരാതെ നില്‍ക്കുന്നു  . തിരയെത്ര മെല്ലെ തഴുകിയാലും കരള്‍ അലിയാതെ നില്‍ക്കും , അവസാനം കോപത്തോടെ കരയെ ഉണര്‍ത്താനായ് വീണ്ടും വീണ്ടും ആഞ്ഞടിക്കുന്നു , അപ്പോഴും ഒന്ന് മാറോട് ചേര്‍ക്കാതെ മുഖം തിരിക്കുന്നു . ആ വേദനകള്‍ മനസ്സില്‍ ആവാഹിച്ച് തിരകള്‍ കടലാം ഗ്രഹത്തിലേക്ക്‌ മടങ്ങുന്നു . വീണ്ടും വീണ്ടും മനസ്സ് മാറിയോ എന്നറിയാന്‍ തിരികെ വന്ന് നോക്കുന്നു . ഓരോ തിരയും ഒരായിരം വട്ടം കരയോട് തന്റ് പ്രണയം പറയുന്നുണ്ടാകും . അവളുടെ ചിന്ത തിരകള്‍ പോലെ ആഞ്ഞടിച്ച് കൊണ്ടിരിന്നു . തിരയില്‍ സ്വയം അലിഞ്ഞ് അവളുടെയും 
ഹൃദയും കരയിലേക്ക് ആഞ്ഞടിക്കുവാന്‍ പിടയുന്നു. മനസ്സ് അവളെ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു ..

അന്നും നല്ല മഴയായിരുന്നു. കോളേജിലെക്കുള്ള പതിവ് ഓട്ടത്തില്‍ പാതി നനഞ്ഞ ഷാള്‍ ഒതുക്കി ബസ്സില്‍ ഇടം നേടിയപ്പോള്‍ ആശ്വസ്സം . അടുത്ത് നില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ പതിവിലും ഒതുങ്ങി നിന്നു , പാതി നനഞ്ഞ ശരീരത്തില്‍ പതിക്കുന്ന കണ്ണുകള്‍ പതിവുള്ളതായതിനാല്‍ ശീലമായിരിക്കുന്നു . അകത്തെ കാഴ്ചകള്‍ കാണാതിരിക്കാന്‍ പുറത്തെ മഴയേയും കാറ്റിനെയും ഇളകി മാറുന്ന ടാര്‍പ്പയ്ക്ക് ഇടയിലൂടെ ആസ്വതിച്ചു നിന്നു . അപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്. പിന്നിലെ സിറ്റില്‍ കൈകള്‍ പുറത്തേക്ക് നീട്ടി മഴയോട് കിന്നാരം പറയുന്ന കുസൃതികാരനെ. എനിക്ക് അതിന് കഴിയിന്നില്ലല്ലോ എന്നായി ആദ്യ ചിന്ത.ഒന്നുകൂടി നോക്കി നീണ്ട മുടികള്‍ മുഖം മറച്ചിരിക്കുന്നു . കൊള്ളാം മനസ്സില്‍ തോന്നി.അങ്ങനെ നോക്കികൊണ്ടേ നിന്നു ബസ്സിന്റ്റ് താളത്തിനൊപ്പം . "എടൊ മാഷേ ഒന്ന്‍ തിരിഞ്ഞു നോക്കടോ " മനസ്സ് പറഞ്ഞു . എവിടെ മഴയില്‍ ലയിച്ചിരിക്കുന്ന ആള്‍ എവിടെ നോക്കാന്‍ . വീണ്ടും വീണ്ടും കണ്ണുകള്‍ അവനില്‍ തന്നെ കാറ്റില്‍ ഇളകുന്ന മുടികള്‍ക്കിടയില്‍ കൂടി ആ കണ്ണുകള്‍ കാണാം. നീല കണ്ണുകള്‍ കണ്ട മാത്രയില്‍ ഉള്ളു ഒന്ന് പിടഞ്ഞു . ബസ്സിലെ പിടി ഒന്നയഞ്ഞു പെട്ടന്ന് നിലതെറ്റി വീഴാന്‍ പോയി . " ശ്ശൊ എന്താ കുട്ടി ഈ കാണിക്കുന്നേ മേലാകെ നനഞ്ഞല്ലോ " സിറ്റില്‍ ഇരുന്ന വല്യമ്മയുടെ പരാതി . ആ ബഹളത്തില്‍ അവന്‍ എന്നെ നോക്കി ആദ്യത്തെ കാഴ്ച.പെട്ടന്ന് തിരിഞ്ഞു .നല്ല വെളുപ്പ്‌ നല്ല ഉയരവും ചുള്ളന്‍ കൊള്ളാം . അവന്‍ എന്നെ നോക്കുന്നുണ്ടോ, ആകെ പരിഭ്രമം ആയി ശരീരത്തിന്‍ ചൂട് കൂടുന്നു . പുറത്തെ മഴയെ അവഗണിച്ച് വിയര്‍ത്ത് തുടങ്ങി . എങ്ങനെ ഒന്ന് തിരിയും ചിന്തകള്‍ മാറി മാറി വന്നു . എന്തും ആകട്ടെ എന്ന് കരുതി തിരിഞ്ഞപ്പോള്‍ ആളെ കാണാനില്ല ,എന്റ കൃഷ്ണാ .. ഇത് ഏവിടെ പോയി ...

പിന്നെ കണ്ടത് സ്നേഹിതയെ കണ്ടു മടങ്ങുമ്പോള്‍ പുഴകടക്കാന്‍ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ . വഞ്ചി അനങ്ങി തുടങ്ങിയപ്പോള്‍ അതാ ഓടി വരുന്നു . മനസ്സ് മറക്കാതെ സൂക്ഷിച്ച ആ മുഖം . വഞ്ചിക്കാരന്‍ വിളിക്കുന്നു സുകേഷ് ഓടി വാ ... ഹോ .. പേര് സുകേഷ്  മനസ്സ് കുറിച്ച് കഴിഞ്ഞു . ഓടിവന്ന് വഞ്ചിയില്‍ കയറി ഒന്നിളകിയ വഞ്ചി മെല്ലെ നീങ്ങി തുടങ്ങി . പതിവ് പോലെ എന്നോണം ആ നീളമുള്ള കൈ വെള്ളത്തില്‍ തട്ടി വെള്ളം തെറിപ്പിച്ച് വെള്ളത്തോട് കിന്നാരം പറയുന്നു .. ഹോ , ഇനി വട്ടായിരിക്കുമോ കൃഷ്ണാ .. എത്രയും പെണ്‍കുട്ടികള്‍ വഞ്ചിയില്‍ ഇരിക്കുമ്പോഴും തന്നിലേക്ക് ലയിച്ചിരിക്കുന്ന ഇയാള്‍ക്ക് വട്ടല്ലാതെ പിന്നെ എന്താ മനസ്സില്‍ ചിരിച്ചു . മനസ്സ് അങ്ങനെ അങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിന്നു. മറുകരയില്‍ വഞ്ചിയെത്തി ഓരോരുത്തര്‍ ഇറങ്ങി തുടങ്ങി ഞാന്‍ എഴുന്നേറ്റപ്പോള്‍ വഞ്ചി ഒന്നനങ്ങി . അയ്യോ കൃഷ്ണാ ..  അറിയാതെ വിളിച്ചു പോയി .. പെട്ടന്ന് അയാള്‍ ഇറങ്ങാനായ് കൈ തന്ന്‌ സഹായിച്ചു . ആദ്യ സ്പര്‍ശനം . മേലാകെ ഒരു ഇടിമിന്നല്‍ ശക്തമായി കറണ്ട് അടിച്ചത് പോലെ . പെട്ടന്ന് കൈ വലിച്ചു , ഒപ്പം ഒരു നന്ദിയും . ചിരിച്ച് കൊണ്ട് നടന്നകന്നു .. നോക്കികൊണ്ട്‌ അവിടെ നിന്നു . അപ്പോളും മനസ്സ് പറയുന്നു "
എടൊ മാഷേ ഒന്ന്‍ തിരിഞ്ഞു നോക്കടോ". ഇല്ല നോക്കില്ല ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു , അതാ എന്റ മനസ്സിന്റ് വിളി കേട്ടപോല്‍ തിരിഞ്ഞു നോക്കി ഒരു ചിരിയും . കള്ളന്‍ ആദ്യമേ ആകാമായിരുന്നു . ഞാനും വേഗത്തില്‍ നടന്ന് കൂടെ എത്തി .

എന്താ പേര് ഇവിടെ പുതിയതാണല്ലോ അങ്ങനെ ആദ്യമായ് സംസാരിച്ചു . നേഹ . നേഹ വിശ്വനാഥ്‌ . പിന്നെയും എന്തെല്ലാമോ ചോദിച്ചു പകുതിയും  കേട്ടില്ല. എന്തൊക്കയോ ഉത്തരമായും പറഞ്ഞു .ജന്മങ്ങള്‍ ആയി പരസ്പരം അറിയുന്നരെ പോലെ വിഷയങ്ങള്‍ മാറി മാറി വന്നു. അവസാനം ചോദിച്ചു ഇനി എന്ന് കാണാന്‍ പറ്റും. നാളെ ഈ സമയും അക്കരെ വരുക ഒരുമിച്ച് യാത്രചെയ്യാം . കോളേജില്‍ പോകാതെ നേരെ കടവത്ത്‌ എത്തി നിമിഷങ്ങള്‍ എണ്ണി . കാണുന്നില്ല സന്ധ്യയായ് കാണുന്നില്ല . അവസാന വഞ്ചിയില്‍ കയറിയപ്പോഴും നോട്ടം കരയിലെക്കായിരുന്നു. മറുകര എത്തിയപ്പോഴും കണ്ടില്ല. ഉറങ്ങാത്ത രാത്രികള്‍ . വിശപ്പ്‌ ഇല്ലാത്ത ദിവസ്സങ്ങള്‍ .കോളേജ് വെറുപ്പായി കൂട്ടുകാരോട് ഒന്നും പറയാനില്ലത്തത് പോലെ . അവനെ എങ്ങനെയും കണ്ട് പിടിക്കണം എന്ന ചിന്ത അലട്ടികൊണ്ടിരിന്നു. ഫോണ്‍ അടിക്കുന്നു എടുക്കുവാനും തോന്നുന്നില്ല ബീനയാണ് ബീന എന്റ എല്ലാമായ സ്നേഹിതാ . ഹല്ലോ .. നെഹായല്ലേ .. അതെ .. സുകെഷിന് ഒരു അപകടം . അപകടമോ ? അതെ ജനറല്‍ ആശുപത്രിയിലാണ് നിന്നെ കാണണം എന്ന് പറഞ്ഞു . ഞാന്‍ അങ്ങോട്ട്‌ വരാം നമുക്ക് ഒരുമിച്ച് പോകാം . എന്റ കൃഷ്ണാ .. മനസ്സ് ഒന്ന് കാളി .. ആകെ ഒരു പരദാഹം .. കൈകാലുകള്‍ അനങ്ങുന്നില്ല വേഗം തയ്യാറായ് ഇറങ്ങി . എന്റ കൃഷ്ണാ കാക്കണേ ....

നീണ്ട ഇടനാഴിയില്‍ നല്ല തിരക്ക് . അതിനിടയില്‍ കൂടി നടന്ന് നീങ്ങി . അത്യാഹിത വിഭാഗത്തിന് മുന്നില്‍ രണ്ട് മൂന്ന് പേര്‍ നില്‍ക്കുന്നു അവരോട് ബീന എന്തോ പറഞ്ഞു . വാ എന്നെ കൈയാട്ടി വിളിച്ചു കാലുകള്‍ നീങ്ങുന്നില്ല വേഗത്തില്‍ നടക്കുന്നത് മനസ്സ് മാത്രം . അകത്ത് കയറി ഒന്നും കാണാന്‍ കഴിയാത്ത പോലെ . ആകെ മൂടി കെട്ടിയ ഒരു രൂപം ഞാന്‍ ആ കൈകളില്‍ സ്പര്‍ശിച്ചു തല ചരിച്ചു ഒന്ന് അനങ്ങി . വിരളുകള്‍ എന്നെ അമര്‍ത്തുന്നോ .. അതോ തോന്നുന്നുവോ .. ഇല്ല അമര്‍ത്തുന്നു .. കുറച്ചു നേരം ഒന്നും പറയാതെ എല്ലാം പറഞ്ഞ് കൊണ്ട് സമയും അവസാനിച്ചപ്പോള്‍ ഇറങ്ങി . പോകാന്‍ സമയവും വിരളുകള്‍ അമര്‍ത്തികൊണ്ടിരിന്നു.തിരികെ വരാന്‍ നേരം ബീന പറഞ്ഞ് . സുകെഷിനെ അവര്‍ നാളെ മുംബൈക്ക് കൊണ്ട് പോകുന്നു ബാക്കി ചികിത്സകള്‍ അവിടെ . ചങ്ക് ഒന്ന് പിടഞ്ഞു . എന്നാലും അവന്‍ നന്നായി തിരികെ വരട്ടെ . മുന്ന് മാസം . അല്ല മൂന്ന് യുഗങ്ങള്‍ . 
ഇന്നലെ അവന്റ് ഫോണ്‍ വന്നപ്പോള്‍ ഒന്നും പറയാനില്ല . നാളെ വരുന്നു വൈകുന്നേരം കടപ്പുറത്തെ സ്നേഹപ്പാറയില്‍ കാത്തിരിക്കുക . എന്ത് പറയണം എന്നറിയാതെ നാവനങ്ങാതെ വിറയ്ക്കുന്ന വാക്കുകളില്‍ പറഞ്ഞ് വച്ച് തീര്‍ച്ചയായും . ആഞ്ഞടിക്കുന്ന തിരകള്‍ മനസ്സിന്റ് ചിന്തകളെ വീണ്ടും വീണ്ടും നനച്ചുകൊണ്ടിരിക്കുന്നു . ഹോണിന്റ്  ശബ്ദം അവളിലെ ചിന്തകളെ ഉണര്‍ത്തി ... 


അവന്‍ ആകും മനസ്സ് തുള്ളി ചാടി എന്താ പറയുക , എന്താണ് ചെയ്യുക കൃഷ്ണാ.. .. അവള്‍ പാറിപ്പറക്കുന്ന മുടി നേരെയാക്കി ഷാള്‍ നേരെയാക്കി . രണ്ട് കൈയാലും മുഖം തുടച്ച് . നനഞ്ഞ മിഴികളെ നേരെയാക്കി കടലിലേക്ക്‌ നോക്കി നിന്നു , അവന്‍ വിളിക്കട്ടെ അപ്പോള്‍ തിരിയാം ..കൃഷ്ണാ ... എന്തെ വിളിക്കാത്തത് വേണ്ട തിരിയണ്ട അവന്‍ വിളിക്കും . മണലില്‍ കാല്‍ പെരുമാറ്റം കേള്‍ക്കുന്നില്ല കൃഷ്ണാ ... എത്താറായ്‌ കാണും അവളില്‍ ആയിരം ചിന്തകള്‍ അലറി അടിച്ചുകൊണ്ടിരിന്നു .. നേഹാ ... അവള്‍ പെട്ടന്ന് തിരിഞ്ഞു ... ബീന .. ബീനാ നീ ... എന്താ സുകേഷ് എവിടേ ... ബീന .. ബീനയുടെ കണ്ണുകള്‍ നിറഞ്ഞു .ഒന്നും മിണ്ടാനാകാതെ അവളുടെ മുഖത്തേക്ക് നോക്കി . 
ബീന വിറയ്ക്കുന്ന വാക്കുകളില്‍ പറഞ്ഞു . അവളുടെ മുഖത്തെ ഭാവമാറ്റം ബീനയെയും  അമ്പരപ്പിച്ചു . അവള്‍ നിച്ഛലമായ് നിന്നു . കണ്ണുകള്‍ അടയ്ക്കാതെ .. മിഴിയനങ്ങാതെ .. വിറയ്ക്കുന്ന ചുണ്ടുകള്‍ .കാറ്റില്‍ പാറി പറക്കുന്ന മുടികള്‍ . ഒന്നും പറയാനാകാതെ ബീനയും . നേഹ മെല്ലെ തിരിഞ്ഞു . ഒന്നും പറയാതെ നടന്നു . നേഹാ .. നേഹാ . ബീനാ ഉച്ചത്തില്‍ വിളിച്ചു . ഇല്ല അവള്‍ ഒന്നും കേട്ടില്ല ആര്‍ത്തിരമ്പുന്ന തിരകളെ കാണാതെ .. നീല കടലിനെ കാണാതെ ആരുടേയും അലര്‍ച്ചകള്‍ കേള്‍ക്കാതെ ആവള്‍ നടന്നുകൊണ്ടിരിന്നു ...  അവനിലേക്ക്‌ .. സ്നേഹമായ് കരയെ തഴുകി അണയുന്ന തിരകള്‍ക്ക് പ്രണയ സന്ദേശമായി അലിഞ്ഞു ചേരുവാന്‍ അവള്‍ നടന്നുകൊണ്ടിരുന്നു .... 



ലാലു കടയ്ക്കല്‍ .
12-12-2011.

Related Posts

::: നേഹയുടെ സ്വന്തം ... :::
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

4 comments

Tulis comments
avatar
2011, ഡിസംബർ 12 10:30 PM

ലുലു ബായി ആ ഫോണ്ട് അല്ലെങ്ങില്‍ ബാക്ക് ഗ്രൌണ്ട് മാറ്റൂ..വായിക്കാന്‍ കഴിയുന്നില്ല

Reply
avatar
2011, ഡിസംബർ 12 10:42 PM

ജബ്ബാര്‍ ബായ് ,
ഇ മെയിലില്‍ ആണോ വായിച്ചത് അതിനാല്‍ ആകും ഞാന്‍ മാറ്റാം ബ്ളോഗില്‍ വായിക്കാന്‍ കുഴപ്പം ഉണ്ടാകില്ല //

Reply
avatar
2011, ഡിസംബർ 14 8:19 PM

വായിക്കാനേ പറ്റുന്നില്ല. ബ്ലോഗില്‍ത്തന്നെയാണ് വായിക്കാന്‍ ശ്രമിച്ചത്.

Reply
avatar
അജ്ഞാതന്‍
2011, ഡിസംബർ 17 12:36 AM

വായിക്കാന്‍ എനിക്ക് കുഴപ്പം ഇല്ല..പക്ഷെ എല്ലാര്ക്കും അങ്ങനെ ആവണം എന്ന് ഇല്ല..കഥ നല്ലത് ..എനിക്ക് തോനുന്നു ബ്ലാക്ക്‌ ബാക് ഗ്രൗണ്ടില്‍ ചിലര്‍ക് വൈറ്റ് അക്ഷരങ്ങള്‍ വായിക്കാന്‍ പാട് അന്ന് എന്ന്..സഖേ ശ്രതികുമല്ലോ..

Reply