കൌമാര ഓര്‍മ്മകള്‍ ,
സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു , അവളെ ഒരുപാട് ഇഷ്ടമായിരുന്നു , പരസ്പരം ദിവസ്സവും കാണും . കുറെ വിശേഷങ്ങള്‍ പറയും . തമാശകള്‍ പറയും രണ്ടാളും കൂടിയാല്‍ വിഷയങ്ങള്‍ക്ക് ദാരിദ്ര്യം ഇല്ല. എല്ലാവരും പറയും എന്താടാ ഇത്രയും പറയാനുള്ളത് എന്ന് , എന്താണ് പറയുന്നത് എന്ന് പോലും ഓര്‍മ്മയില്ല . അവളുടെ പൊതി ചോറ് ഞാനാകും കൂടുതല്‍ കഴിച്ചിട്ടുള്ളത് പാവ്വം. എന്നും കൂടുതല്‍ ചോറ് കൊണ്ട് വരുമായിരുന്നു എനിക്കും കൂടി . എന്റ എഴുത്തുകള്‍ക്ക് അവളുടെ ഭാഷയില്‍ "വട്ടുകള്‍ക്ക് " ആദ്യം മാര്‍ക്കിടുന്നവള്‍ . മിക്കതും അവള്‍ മാത്രം കാണുന്നവ , ചിലവ മടക്കി പുസ്തകത്തില്‍ തിരുകും , ക്ളാസ്സ് കഴിഞ്ഞ ഇടവേളകളില്‍ ഇടനാഴിയിലൂടെ നടന്നു കൊണ്ട് കാര്യം പറയും , സ്കൂള്‍ കഴിഞ്ഞാല്‍ ടുഷന്‍ സെന്റര്‍ വരെ കൊച്ചു വര്‍ത്തമാനം , അവള്‍ ബസ്സ് കയറി യാത്രയാകുമ്പോള്‍ തിരികെ നടത്തം . അപ്പോള്‍ ഓടണോ , അതോ ചാടണോ എന്ന് തോന്നും , ഒരു ദിവസ്സം പറഞ്ഞു അവളോടും , ചിരിച്ചുകൊണ്ട് ഉടന്‍ മറുപടി നിനക്ക് വട്ടാടോ ചെക്കാ .കൂടെ ഒരു ഇടിയും . .. ഹ ഹ ഹ ,, ചില വട്ടുകളും മനോഹരമായ ഓര്‍മ്മകളാണ് ..
പത്താം ക്ളാസ്സ് തീര്‍ന്നപ്പോള്‍ ആട്ടോഗ്രാഫ് എഴുതുമ്പോള്‍ അവള്‍ എന്റ കൈയില്‍ നിന്നും മാത്രം ഒന്നും എഴുതി വാങ്ങിയില്ല,അവസാനം ആകാം എന്ന് കരുതി ആദ്യ ദിവസ്സങ്ങള്‍ കഴിഞ്ഞു അവള്‍ വരുമ്പോള്‍ എനിക്കും എഴുതാം എന്ന് മനസ്സില്‍ കുറിച്ചു , മോഡല്‍ പരീക്ഷ കഴിയാറെ ആയി ആകെ വിഷമം . അവസാനം ചോദിക്കാം എന്ന് തീരുമാനിച്ചു, എന്താടോ എന്നെ കൊണ്ട് മാത്രം എഴുതിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, " നീ ചിലപ്പോള്‍ ഞാന്‍ വിചാരിച്ചത് എഴുതിയില്ലങ്കിലോ " എന്ന് .. അപ്പോള്‍ എനിക്കും വിഷമമായി .ചിന്തയും എന്താകും അവള്‍ വിചാരിച്ചത് . അവസാന പരീക്ഷക്ക് വന്നപ്പോള്‍ വീണ്ടും കണ്ടു അപ്പോള്‍ പരസ്പരം പറയുവാന്‍ വാക്കുകള്‍ കുറവ് , നീ ഇപ്പോഴേ എന്നെ മറന്നു അല്ലെ . ഇല്ല മറുപടി പറഞ്ഞപ്പോള്‍ അവള്‍ യാത്രയായ് . അവസാന പരീക്ഷയും കഴിഞ്ഞു സ്കൂള്‍ വരാന്തയില്‍ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം വന്നപ്പോള്‍ ഒന്നും പറയാതെ ഒന്ന് ചിരിക്കാതെ കണ്ണുകളില്‍ എന്തല്ലമോ പറഞ്ഞ് കൂട്ടുകാരികള്‍ക്ക് നടുവിലേക്ക് നടന്ന് നീങ്ങിയപോള്‍ ഇനി എന്ന് എവിടെ പരസ്പരം കാണും എന്നറിയില്ല ..
ഇപ്പോള്‍ നീണ്ട 23 വര്‍ഷം . തമ്മില്‍ കണ്ടിട്ടില്ല അവള്‍ ഡല്‍ഹിയില്‍ ഭര്‍ത്താവിനോടൊപ്പം . ബിരുദവും, ഉദ്യോഗവും ആയി സുഖമായി കഴിയുന്നു . രണ്ടു മക്കള്‍ . ഇടയ്ക്ക് നാട്ടില്‍ വരും , ഈ പുതു സാങ്കേതിക വിദ്യയുടെ കാലത്തില്‍ പരസ്പരം കാണുവാന്‍ ,സംസാരിക്കാന്‍ നിമിഷങ്ങള്‍ മതി പക്ഷെ ഇതുവരെ പരസ്പരം കണ്ടിട്ടില്ല . ചിലപ്പോള്‍ കാണാത്തതാകും നല്ലത് .അവള്‍ക്ക് ഇതിനും ഉത്തരം കാണും . എന്തായാലും നാം തമ്മില്‍ പ്രേമം അല്ല. പത്താം തരം പഠിക്കുന്നവര്‍ക്ക് എന്ത് പ്രേമം, പക്ഷെ രണ്ടാള്‍ക്കും പരസ്പരം ഇഷ്ടമായിരുന്നു . ചിലപ്പോ ഇപ്പോള്‍ അവള്‍ വിചാരിക്കുന്നുണ്ടാകുമോ ഇനി കാണണ്ടാ എന്ന് ,പക്ഷെ പരസ്പരം വിദൂരയില്‍ ഇരുന്നു എന്നും മറ്റു സൌഹൃദങ്ങള്‍ വഴി അറിയുന്നു രണ്ടാളും സുഖമായി ഇരിക്കുന്നു എന്ന് .ആ അറിവും ഒരു മധുര നൊമ്പരമല്ലേ ...
ചില സുഹൃത്തുക്കള്‍ അങ്ങനെ ആണ് കൌമാരത്തില്‍ കാലെടുത്ത് വൈക്കുമ്പോള്‍ സ്വപ്നം പോലെ കൂടെ കാണും . അവരെ ജീവിത തിരക്കുകളില്‍ എവിടെയോ മറന്ന് വൈയ്ക്കും , എല്ലാം കഴിഞ്ഞ് അവസാനം പരതുമ്പോള്‍ ആദ്യം തെളിയുന്ന മുഖവും അവരുടാതാകും ,അപ്പോള്‍ ബന്ധങ്ങളില്‍ ബന്ധനസ്തരായ് വിദൂരതയില്‍ ഉറച്ചിട്ടുണ്ടാകാം .ജീവിതത്തില്‍ പിന്നീട് ഒരിക്കലും കണ്ടിട്ടില്ലാത്ത ആവരെ ഇന്നും അതേ നൈര്‍മല്യത്തോടെ ഓര്‍ത്തെടുക്കും .. ചില ഓര്‍മ്മകള്‍ മധുരകരമായ വേദനകളാണ് അത് അനുഭവിക്കുന്ന സുഖം ഒരനുഭൂതിയും ....
ഓര്‍മ്മകള്‍ക്ക് വസന്തം വരുമ്പോള്‍ നാം എന്താണെന്ന് തിരിച്ചറിരുന്നു , കഴിഞ്ഞകാല മുഖങ്ങള്‍ എവിടെയോ ഓര്‍മ്മയിലെ വസന്തവുമായ് പുഷ്പിക്കുണ്ടാകാം .. ആ സുഗന്ധം ഒരു നിശാശലഭവും തന്നില്‍ സാംശീകരിച്ചു കാലാന്തരങ്ങള്‍ പിന്നിട്ട് നമ്മളില്‍ നിലാവായ് പെയ്ത് ഇറങ്ങും .. ഓരോ സന്ധ്യയിലും നിലാവിന്റ്റ് ചാരുത നുകര്‍ന്ന് നീലകാശത്തെക്ക് നോക്കുമ്പോള്‍ സഖി നീയും എന്‍ ഓര്‍മ്മകള്‍ക്ക് വസന്തമായ് ഒരു താരമായ് പ്രഭചോരിയുന്നു ..
ലാലു കടയ്ക്കല്‍ .
15 - 12 - 2011
ബാല്യകാല സഖിക്കായ്
4/
5
Oleh
lalunmc
1 comments:
Tulis commentsസഖേ വളരെ അധികം നന്നായിരികുന്നു..മനസിനെ പേപ്പറില്‍ പകര്‍ത്തുമ്പോള്‍ അതിന്റെ സൌധരിയം അത് വേറെ താനെ അന്ന്...പ്രണയത്തിനു പ്രായം ഇല്ല..പിന്നെ അപ്പോള്‍ ഉള്ള പ്രണയത്തിനു അതിന്റെതായ ഒരു നിറം ഉണ്ട്...അവിടെ ചിന്തകള്‍ സ്വാര്‍ത്ഥം അല്ല..അവിടെ സ്നേഹം സ്വാര്‍ത്ഥം അല്ല..ഇപ്പോള്‍ എങ്കിലും ഒരികല്‍ ഇഷ്ട പെട്ട പ്രണയിനിക് വേണ്ടി എഴുതിയതിനു നന്ദി....അവര്‍ മാഷിന്റെ ഹൃതയാതെ അറിയട്ടെ... I LOVE THIS LINES...ഓര്‍മ്മകള്‍ക്ക് വസന്തം വരുമ്പോള്‍ നാം എന്താണെന്ന് തിരിച്ചറിരുന്നു , കഴിഞ്ഞകാല മുഖങ്ങള്‍ എവിടെയോ ഓര്‍മ്മയിലെ വസന്തവുമായ് പുഷ്പിക്കുണ്ടാകാം .. ആ സുഗന്ധം ഒരു നിശാശലഭവും തന്നില്‍ സാംശീകരിച്ചു കാലാന്തരങ്ങള്‍ പിന്നിട്ട് നമ്മളില്‍ നിലാവായ് പെയ്ത് ഇറങ്ങും .. ഓരോ സന്ധ്യയിലും നിലാവിന്റ്റ് ചാരുത നുകര്‍ന്ന് നീലകാശത്തെക്ക് നോക്കുമ്പോള്‍ സഖി നീയും എന്‍ ഓര്‍മ്മകള്‍ക്ക് വസന്തമായ് ഒരു താരമായ് പ്രഭചോരിയുന്നു
Reply