ഡിസംബർ 30, 2011

ഞാനും പനിയും സ്വപ്നവും .




തലയുടെ ഭാരം ശരീരത്തെ മറികടന്ന് മുന്നേറുന്നു . സ്വന്തം തല അനക്കാന്‍ പറ്റാത്ത അവസ്ഥ . രണ്ടു പാരസേറ്റാമോളും കഴിച്ച് പുറത്തെ തണുപ്പിനെയും ഉള്ളിലെ തണുപ്പിനെയും ചൂടാക്കാന്‍ കമ്പിളി പുതപ്പിനുള്ളിലേക്ക് കടക്കുമ്പോള്‍ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു . പനിയെക്കാളും ശരീര വേദനയാണ് അലട്ടുന്നത് . ഉറങ്ങണം പനി വരുമ്പോള്‍ ആശ്വാസം ഇങ്ങനെ പനിച്ച്‌ വിറച്ച് മൂടി പുതച്ച് കിടന്നുറങ്ങാന്‍ അന്നും ഇന്നും ഇഷ്ടമാണ് . പക്ഷെ പനിയായാല്‍ ഉറക്കം വരുന്നതിനെക്കാളും പ്രശ്നം കാണുന്ന സ്വപ്നങ്ങള്‍ ആണ് ....

കണ്ണ് അടച്ചാതെ ഉള്ളു അപ്പോഴേക്കും സ്വപ്ന സഞ്ചാരം തുടങ്ങി .. മരുഭൂമിയില്‍ ഒറ്റയ്ക്ക് പെട്ടുപോയിരിക്കുന്നു ഞാന്‍ . ഭയങ്കരമായ ചൂടാണ് .വല്ലാത്ത വെള്ള ദാഹവും ഉണ്ട് . തൊണ്ട വരളുന്നു ചുണ്ടുകള്‍ ഉണങ്ങി പൊട്ടി ചോര വരുന്ന പോലെ. ദിക്കറിയാതെ വിവശനായ്‌ നില്‍ക്കുന്ന . അറിയാവുന്ന ദൈവങ്ങളെ മാറി മാറി വിളിച്ചു രക്ഷിക്കാന്‍ , വഴികാണിച്ചു തരാന്‍ . ഈ മരുഭൂമിയില്‍ ആര് വിളികേള്‍ക്കാന്‍ . ഞാന്‍ നടന്നുകൊണ്ടിരുന്നു. ദൂരെ ഒരു പച്ചപ്പ്‌ കാണുന്നപോലെ അവിടെ എത്തിയാല്‍ വെള്ളമോ ഭക്ഷണമോ കിട്ടും മനസ്സ് പറയുന്നു . വെച്ച് വെച്ച് നടന്നു. പെട്ടന്ന് ഒരു കരിനിഴല്‍ എന്നെ മൂടുന്നു ആകാശത്തേക്ക് നോക്കിയതും എന്റ മുന്നിലായ് മനുഷ്യന്റ്റ് പകുതി ഭക്ഷിച്ച ശരീരം വന്നു വീണു. ഞെട്ടി ആകാശത്തേക്ക് നോക്കി ഒരു ഭീമാകാരനായ കഴുകന്‍ . പുതിയ ഇരയെ കിട്ടിയ സന്തോഷത്തില്‍ പഴയതിനെ ഉപേക്ഷിച്ച് എന്നെ ലക്ഷ്യമാക്കി വരുന്നത് പോലെ. വലിയ ചുണ്ടുകള്‍ , ഭീമാകാരമായ ചിറകുകള്‍ , ചുവന്ന കണ്ണുകള്‍ , കാലില്‍ കൂര്‍ത്ത നിഖങ്ങള്‍ , നിഖങ്ങളില്‍ ചോര ഇറ്റു വീഴുന്നു . ചുണ്ടുകളിലും ചോര ഉണ്ട് , അതിന്റ വലുപ്പത്തില്‍ ആകാശം കാണാന്‍ കഴിയുന്നില്ല .

നടക്കുവാന്‍ പോലും കഴിയാത്തിരുന്ന ഞാന്‍ ഓടി തുടങ്ങി , കഴുകന്റ്റ് നിഴല്‍ എന്നെ മൂടുന്നതായി കാണാം , ഓടി കൊണ്ടിരുന്നു മുന്നിലെ മല കൈകുത്തി അള്ളിപിടിച്ചു കയറി ഓട്ടം തുടര്‍ന്നു ..  അപ്പോഴും കഴുകന്റ്റ് നിഴല്‍ പിന്നാലെ ഉണ്ട് മല കയറി താഴേക്ക് ഉള്ള വഴി ഉരുണ്ടു ഉരുണ്ട് ഇറങ്ങി ശരീരം ആകെ മുറിഞ്ഞിരിക്കുന്നു , രക്തം മണം എനിക്ക് തന്നെ അസഹ്യമായി തുടങ്ങി വേദന അറിയാന്‍ കഴിയുന്നില്ല ഓട്ടം നിര്‍ത്താനും കഴിയില്ല . കഴുകന്റ്റ് ചിറകടി ശബ്ദം എന്റ വേഗത കൂട്ടി കൊണ്ടിരുന്നു. ഉച്ചത്തില്‍ ശബ്ദവും പുറപ്പെടിപ്പിക്കുന്നു . ദൂരെയായ് ഒരു ഗുഹ കണ്ടു. പിന്നെ ലക്‌ഷ്യം ആ  ഗുഹയായ് , ഗുഹയെ ലക്ഷ്യമാക്കി ഓട്ടം തുടര്‍ന്നു . ഓടി കിതച്ചു ഗുഹയുടെ അടുത്തെത്തിയതും മുന്നോട്ട് നീങ്ങാന്‍ കഴിയാതെ സ്തംപിച്ചു നിന്നുപോയി . ഗുഹയില്‍ രണ്ടു സിംഹങ്ങള്‍ എന്നെ കണ്ടതും നാവ് പുറത്തേക്ക് നീട്ടി താടിരോമങ്ങള്‍ നക്കി തുടച്ച് മുന്നോട്ട് നീങ്ങുന്നു , പിന്നില്‍ കഴുകന്റ്റ്‌ നിഴല്‍ അടുത്തെത്തുന്നു മുന്നോട്ടും പിന്നോട്ടും നീങ്ങുവാനാകാതെ നിസഗതനായ് ഞാനും . തല പെരുത്ത് വരുന്നു ഇനി എന്ത് . ആരാകും ആദ്യം . സിഹങ്ങള്‍ക്ക് ഭക്ഷണം ആകാനാണോ ഇത്രയും ദൂരം ജീവനും കൊണ്ട് ഓടിയത് , സിംഹങ്ങള്‍ അരികിലേക്ക് വരുന്നതനുസച്ച് പതുക്കെ പതുക്കെ പിന്നോട്ട് കാല്‍ വയ്ച്ചു , പെട്ടന്ന് ആ കഴുകന്‍ ഉഗ്ര ശബ്ദത്തോടെ എന്നെയും റാഞ്ചി എടുത്ത് പറന്നുയര്‍ന്നു .

അരകെട്ടില്‍ ഉര്‍ന്നിറങ്ങിയ കൂര്‍ത്ത നിഖങ്ങള്‍ എന്നെ വേദനിപിച്ചില്ല , ആ മുറുവുകളില്‍ കൂടി രക്തം വരുന്നില്ല , താഴേക്കു നോക്കി ഇതിനു ഭക്ഷണം ആകുന്നതിനും മുമ്പ് കാഴ്ചകള്‍ ആവസാനമായി കാണാം , ഒന്ന് കുതറുവാന്‍ പോലും ആകാതെ അവസാന കാഴ്ചകളും കണ്ടു കിടന്നു , എന്നെയും ആ ശക്തമായ നിഖങ്ങളില്‍ ഒതുക്കി പറക്കുകയാണ് . കൂട്ടുകാരോടൊപ്പം വീതിച്ച് തിന്നാന്‍ കൊണ്ട് പോകുക ആകും മനസ്സ് പറഞ്ഞുകൊണ്ടിരിന്നു .. എപ്പോള്‍ താഴ്ന്നാണ് പറക്കുന്നത്. അതാ പച്ചപ്പ്‌ കാണുന്നു താഴെയായ് വെള്ളം കാണുന്നു , ഒരു തടാകമാണ് നാവ് വരളുന്നു ഒരു തുള്ളി വെള്ളത്തിനായ്‌ നടന്നു തുടങ്ങിയതാണ്‌ . ആ തടാകത്തിന് മുകളില്‍ എത്തിയതും ആ കഴുകന്‍ നിഖങ്ങള്‍ അകത്തി പിടി അയഞ്ഞു ഞാന്‍ താഴേക്ക് വീണു. കറങ്ങി കറങ്ങി താഴേക്ക് വീഴുമ്പോള്‍ ആ കഴുകന്റ്റ്‌ മുഖം ഞാന്‍ കണ്ടു. എവിടെയോ കണ്ട്  മറന്നത് പോലെ. ആ കൂര്‍ത്ത ചുണ്ടുകള്‍ മാറി സ്നേഹമായ് എന്നെ നോക്കി ചിരിക്കുന്ന പോലെ. ആ കറുത്ത വലിയ  ചിറകുകള്‍ നിറം മാറി വെള്ള തൂവലുകള്‍ ആകുന്നപോലെ , ആ ചുവന്ന കണ്ണുകള്‍ സന്തോഷത്തോടെ എന്നെ നോക്കി അശ്രു പൊഴിക്കുന്നത് പോലെ , ഞാന്‍ താഴക്ക്‌ വരുന്നതനസരിച്ച് ഒരു മാലഖപോലെ ആകാശ അനന്തതയിലേക്ക് ഒരു പ്രകാശമായ് ആ പക്ഷി പറന്നു പറന്ന് പോകുന്നു ..

പെട്ടന്ന് ഞട്ടി ഉണര്‍ന്നു റൂമില്‍ അരണ്ട വെളിച്ചം പുറത്ത് വാഹനങ്ങളുടെ നിലയ്ക്കാത്ത ശബ്ദം . നന്നായി വിയര്‍ത്തു . ശരീരത്തില്‍ തൊട്ടു നോക്കി മുറുവുകള്‍ ഒന്നും ഇല്ല . സമയും നോക്കി രണ്ടുമണി .. വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കും വരുന്നില്ല .. ആ കഴുകന്റ്റ്‌ മാറിയ മുഖഭാവങ്ങള്‍ നന്നായി പരിചയും ഉള്ള ആ മുഖം എത്ര ഓര്‍ത്തിട്ടും ഓര്‍മ്മയില്‍ ആരാണ് എന്ന് മനസ്സിലാകാത്ത ആ മുഖം , പുരുഷനോ ,സ്ത്രീയോ എന്ന് പോലും അറിയാത്ത ആ മൂര്‍ച്ചയുള്ള കണ്ണുകള്‍ എന്നെ തീഷ്ണമായ് നോക്കുംപോലും.  കഥപറയുന്ന കണ്ണുകള്‍ എവിടെയോ കണ്ടു മറന്ന സ്ഥലങ്ങള്‍ , കാഴ്ച ബംഗ്ളാവില്‍ മാത്രം കണ്ടിട്ടുള്ള സിംഹങ്ങള്‍ , മുന്നില്‍ വന്നു വീണ പാതി ശരീരം , ആരുടെതാകും , ഒരിറ്റു ദാഹജലത്തിനായ് ഓടിയത്  . മുന്നിലും പിന്നിലും മരണവുമായ് വിവശനായ്‌ നിന്നത്  . തന്നെ കൊല്ലാന്‍ വരുന്നു എന്ന് ധരിച്ച് ഓടി മരണത്തിനു മുന്നില്‍ എത്തിയത് , ദൈവദൂധനായ് രക്ഷിച്ച്‌ പറന്ന് ഉയര്‍ന്നത് . ഒരിറ്റു ദാഹജലം മോഹിച്ചു തടാകത്തില്‍ എത്തിച്ചത് . എന്തിനാകും എന്നെ നോക്കി കണ്ണുകള്‍ നിറഞ്ഞത്‌ .അവസാനം രക്ഷിച്ച ആ മുഖം
എന്തെ
ഓര്‍മ്മയില്‍ നിന്ന് മറയുന്നത് ......ഓര്‍മ്മയില്‍ വരാതെ ... അങ്ങനെ അങ്ങനെ നേരം പുലരുവോളം . തൊട്ടു നോക്കി പനി കുറഞ്ഞിരിക്കുന്നു ..

ലാലു കടയ്ക്കല്‍ .



Related Posts

ഞാനും പനിയും സ്വപ്നവും .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, ജനുവരി 1 2:23 AM

ഇപ്പോള്‍ തോനുന്നു ആ പനി വനത് നല്ലത് എന്ന്..കാരിയം അതുകൊണ്ട് അല്ലെ ഇത്രയും നല്ല ഒരു കഥ വായിക്കാന്‍ പറ്റിയേ...

Reply