ഡിസംബർ 27, 2011

വിചിത്ര വിചാരങ്ങള്‍ .


തൂലിക ചലിക്കുമ്പോള്‍ ഉണരുന്നവാക്കിന് , 
അവകാശിയാകാന്‍ മനസ്സ് വെമ്പുന്നു .
ഹൃദയതുടുപ്പുകള്‍ അക്ഷരമാകുമ്പോള്‍ ,
വിരഹമതെല്ലാം സ്വന്തമാക്കിടുന്നു ...
നീറും മനസ്സുന്റ്റ് വ്യഥകള്‍ സ്വയം പേറി -
മിഴികള്‍ ധാരയായ് അടര്‍ന്നിടുമ്പോള്‍ .
ആത്മശാന്തിക്കായ്  ഇനിയെത്ര ദിക്കുകള്‍ ,
സ്വയമറിയാതെ അലഞ്ഞിടേണം ..........

ചെമ്പട പുതപ്പിച്ച സായാന്ന സൂര്യന്റ് -
തേജസ്സിലുയര്‍ന്ന സുന്ദരസ്വപ്‌നങ്ങള്‍ .
ജീവിത ചൂളയില്‍ കാച്ചിയ മോഹങ്ങള്‍ ,
മാനസ്സ വിക്രിതിയാല്‍ മൂര്‍ച്ചകൂട്ടുമ്പോള്‍ .
സ്വയമേ ജ്വലിക്കുന്ന മോഹങ്ങള്‍ മാത്രം ,
കനലിനെ തോല്‍പ്പിച്ച് നടന്നിടുന്നു .. ..

നീറും കനലിന്റ്റ് ജ്വാലയാം മോഹങ്ങള്‍ ,
വിരക്തിയോടെ നോക്കിചിരിച്ചിടുമ്പോള്‍ ..
മോഹത്താല്‍ കുറിക്കുന്ന വാക്കുകള്‍ -
ഏകനായ് ഹൃദയങ്ങള്‍ തേടിയലഞ്ഞിടുന്നു ..
പലവഴികള്‍ പലനാടുകള്‍ ഒരുചാന്‍വയറിന്‌ ,
അന്നമുട്ടാന്‍ ആഗ്രഹസീമകള്‍ തേടിയലഞ്ഞവന്‍ ,
വിശപ്പടക്കുന്നു വിഷാദം നോക്കിനില്‍ക്കുന്നു ...

ലാലു കടയ്ക്കല്‍ .

Related Posts

വിചിത്ര വിചാരങ്ങള്‍ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 29 12:35 PM

മോഹങ്ങള്‍ വിഷാദ സാന്ദ്രം പിന്നെ കുറിക്കും വാക്കുകള്‍ എല്ലാം വ്യര്‍ത്ഥം..ഞാന്‍ എന്ത് എഴുതാന്‍....Mashu ezhuthikolu..vayikan njanum undavum....

Reply