ഓമനകുഞ്ഞുവിരള്‍ മെല്ലെ നുണഞ്ഞവന്‍,
മമ്മിയെ നോക്കുന്നു പുഞ്ചിരിക്കുന്നു,
കാര്‍കുന്തല്‍ തഴുകിക്കൊണ്ട് മമ്മി ചിരിക്കുന്നു,
ദ്രിശ്യവിരുന്നുമായ് " ടിവി" കൂടെ ചിരിക്കുന്നു.
കൊഷ്ടികള്‍ , ചേഷ്ടകള്‍ എല്ലാം കഴിഞ്ഞപ്പോള്‍,
കുഞ്ഞുറങ്ങുന്നു മമ്മിയ്ക്ക് ആശ്വാസമാകുന്നു.
ബേബിയുണ്ടാകുവാന്‍ ഡോക്റ്ററെ കാണുന്നു.
ബേബിയെ നോക്കുവാന്‍ ആയയെ വെയ്ക്കുന്നു.
ഹസ്സിനോടൊപ്പം പാര്‍ട്ടിയ്ക്ക് പോകാന്‍ ,
സണ്ണിനെ ബേബി സിറ്റിങ്ങിലാക്കുന്നു.
നാട്യത്തില്‍ , ആട്യത്തില്‍ , പ്രദമനാകാന്‍ ,
സ്പെഷ്യല്‍ ക്ലാസ്സുകള്‍ ഒക്കെയും നല്‍കുന്നു.
ബാല്യം കടന്നവന്‍ കൌമാരമാകുമ്പോള്‍ ,
പാരന്‍സ്സിനെ കണ്ടാലറിയാത്തവനാകുന്നു.
വൃദ്ധരാം സൃഷ്ടാക്കളെ പാര്‍പ്പിക്കാന്‍ ,
വൃദ്ധസദനങ്ങള്‍ തേടിയലയുന്നു.
പുഞ്ചിരി തൂകും മനസ്സുമായന്നവന്‍ ബേബി-
സിറ്റിങ്ങിലെ സുഹ്രിത്തുമായ് യാത്രതുടരുന്നു.
ഓര്‍മ്മകള്‍ കൂട്ടിയ ചിന്തുമായ് വൃദ്ധര്‍,
പാഴായ പുതുതലമുറയെ പഴിക്കുന്നു.
കര്‍മ്മഫലങ്ങള്‍ അനുഭവമാകുമ്പോള്‍,
ആശ്വാസം ദൈവവും , പണവും മാത്രം.
ലാലു. കടയ്ക്കല്‍ .
::: അമുല്‍ ബേബികള്‍ :::
4/
5
Oleh
lalunmc