ജനുവരി 21, 2015

ഇത്രമാത്രം.നിന്‍: 
മിഴികളില്‍ ഉത്ഭവിച്ച്,
ഹൃദയത്തിലൂടോഴുകി,
ഉദരത്തില്‍ അസ്തമിക്കും, 
അനുരാഗമാണ് ഞാന്‍. 

അവിടെ പുനര്‍ജനിക്കും,
കാവ്യങ്ങളോക്കെയും, 
സര്‍പ്പവിഷത്തിന്‍ വര്‍ഗ്ഗീയബീജം-
നല്‍കിയവര്‍ വളര്‍ത്തുന്നു.

അക്ഷരജ്ഞാനികള്‍,
അധികാരമോഹികള്‍.
ആകാശസീമയ്ക്ക് അപ്പുറമുണ്ടൊരു,
ലോകമെന്നോതി ഭയപ്പെടുത്തുന്നു.

കര്‍മ്മബന്ധങ്ങള്‍ക്ക് രക്തക്കറകളാല്‍,
ചായം പുരട്ടിയവര്‍ ചിത്രം വരയ്ക്കുന്നു.
കല്ലില്‍ പണിയുന്ന ശില്‍പ്പങ്ങളൊക്കെയും,
ദൈവത്തിന്‍ നാമധേയത്തില്‍ വിളിക്കുന്നു.

അസ്തമിക്കാത്തൊരു സൂര്യനുമില്ല. 
ഭൂമിയെ പുല്‍കാത്ത ചക്രവാളങ്ങളും.
ദൈവം ചിരിക്കുന്നു,കര്‍മ്മം സഹിക്കുന്നു.
ദുഷ്ടചിന്തകള്‍ നമ്മെ ഭരിക്കുന്നു.

ലാല്‍സ്..

Related Posts

ഇത്രമാത്രം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.