ഉടയാതെ പെയ്ത കണ്ണുനീര്‍തുള്ളി,
കൊഴിയുന്ന പൂവിനോട് പറയുന്നതെന്തേ!
അണിയാത്ത മോഹത്തിന്‍ മച്ചിന്‍ പുറത്ത്,
അലയുന്ന മനസ്സിന്‍റെ നൊമ്പരമെന്തേ!
കൈവിട്ട വാക്കിനെ ശ്രുതിമീട്ടിതാളത്തില്‍,
പാടുന്ന കുയിലിനും അനുരാഗമുണ്ടോ!
ഇനിയേത് ഗന്ധര്‍വ്വരാവില്‍ നിലാവില്‍,
കിനാവിന്‍റെ തോഴിയായ് എന്നരികിലെത്തും.
ശിശിരമോ വന്നുപോയ് വൃദ്ധനീയവസ്തയില്‍,
ഗാണ്ഡീവമേന്താന്‍ അശക്തനാണിന്നുഞാന്‍.
ഋതുഭേദം മറന്ന ഞാനെകനാണെങ്കിലും,
കൊഴിയുന്ന ഇലകളോ മടങ്ങില്ലോരിക്കലും.
ലാലു.കടയ്ക്കല്‍.
www.facebook.com/loveapril15
പുനര്‍ചിന്തകള്‍.
4/
5
Oleh
lalunmc