ഏപ്രിൽ 05, 2014

അവസ്ഥാന്തരങ്ങൾ

നീ പോകണം ഒന്ന് കൂടി എനിക്കുവണ്ടി ..
അതെ സ്റ്റോപ്പിൽ ബസ്സിറങ്ങണം , അന്ന് നീ കണ്ട ഗോപാലേട്ടന്റെ പീടിക അവിടില്ല ,റോഡിന് വീതിക്കായ്‌ സർക്കാരെടുത്തു. പക്ഷെ റോഡ്‌ എവിടെയെന്ന് ആരോടും ചോദിക്കരുത്,ഭരണക്കാർ അടിതരും , പ്രതിപക്ഷം "ഇരകളുടെ  " കൂടെയാണ് ,നിനക്ക് വഴിതെറ്റിയിട്ടില്ല , വലത്തോട് പോകുക അന്ന് നീ ചാടികടന്ന ചെറുതോടും, വയൽ വരമ്പുകൾക്കും പകരമായി പാതി തകർന്ന റോഡ്‌ കണ്ടല്ലോ അതാണ്‌ എൻറെ നാട്ടിലേക്കുള്ള ഹൈവേ ,, പക്ഷെ അത് പോകുന്നത് ഗ്രാമത്തിലെക്കല്ല അന്ന് നാം കയറിയ മേഘപ്പാറയിലേക്കാണ്. നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട് ഗ്രമാവസ്സികൾക്ക് തൊഴിൽനൽകാൻ മരുമകൻറെ പേരിൽ തുടങ്ങിയസംരംഭമാ .. പോടികാരണം അവരാരും ഇപ്പോഴിവിടില്ല അമേരിക്കയിലാ . നമ്മുടെ ഭാഗ്യം പാറമടനിർത്താതിനാൽ ആളുകൾക്ക് ജോലിയുണ്ട് . അസുഖം വരുമ്പോൾ പോകാൻ പ്രസിഡണ്ട് മകനായി ഒരാശുപത്രി തുടങ്ങി, മകനെ  നിനക്കറിയുമോ ആവൊ നമ്മളോടൊപ്പം കളിക്കാൻ വരുമായിരിന്നു സുധീർ ഒരു മെലിഞ്ഞ ഒണക്ക കമ്പ് ചെക്കൻ അവൻ അമേരിക്കയിൽ ആണ്.അലർജിക്കൊ മറ്റോ ഡിഗ്രി എടുക്കാൻ പോയിരിക്കുന്നു . നേരെപോകുമ്പോൾ ആദ്യവളവിൽ ഇടത്തോട്ട് ഇറങ്ങണം അന്ന് നീ കണ്ട കണികൊന്നകൾ അവിടെ പൂത്തു നിൽപ്പില്ല . അകലെ കണ്ട മൊട്ട കുന്നുകൾ അവിടെ ഉണ്ടാകില്ല . കാലികൾ മേഞ്ഞു നടന്ന വയലേലകൾ അവിടെയുണ്ടാകില്ല , പക്ഷെ നിനക്ക് വഴിതെറ്റിയിട്ടില്ല ... ആ ഇടതുവശത്ത്‌ കാണുന്ന ഇരുനില വീടാണ് എൻറെ പുതിയ വീട് . പണികൾ ഇനിയും ബാക്കിയാണ് . വീട്ടിലേയ്ക്ക് കയറുമ്പോൾ സൈഡിലെ ചെടികളിൽ നീ തട്ടാതെ നോക്കണം .. പറപ്പോടിയാണ് വെറുതെ നിനക്കും തുമ്മലാകും .

കാലം ഒരു സംഭവമാണ് സുഹൃത്തെ ..
നീ നിർബദ്ധിച്ചിട്ടും പോകണ്ടാന്ന് പറഞ്ഞത് നിനക്ക് മനസ്സിലായി കാണും . നാട് വികസിച്ച് വികസിച്ച് നാമിപ്പോൾ ആശുപത്രികളിൽ പ്രത്യേഗമുറികളിൽ കുടുംബമായി താമസിക്കുന്നു ....

വളരട്ടെ .. എങ്ങോട്ടെന്നില്ലാതെ വളരട്ടെ ...

കണികൊന്നകൾ പൂക്കട്ടെ .. വിഷു വരും , ഓണം വരും , ക്രിസ്മസ് വരും , പെരുന്നാൾ വരും ... പക്ഷെ ആ ഇന്നലെകൾ ഒരിക്കലും തിരികെവരില്ല ..

Related Posts

അവസ്ഥാന്തരങ്ങൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.