ഏപ്രിൽ 03, 2014

വൈഗയുടെ ഓർമ്മകൾ (1)

ചക്രവാളങ്ങൾക്ക്മേലെയായൊരു-
കൊച്ചുസ്വപ്നമുണ്ടെന്നെനിക്ക്,

നിൻപരിചിതത്വത്തിൽ-
അപരിചിതത്വം,
എന്നാത്മാവിനെയും പറിച്ചെടുത്തു ...

ചക്രവാളങ്ങൾക്ക്മേലെയായൊരു-
കൊച്ചുസ്വപ്നമുണ്ടെന്നെനിക്ക്,

ഇല്ല മറക്കില്ലിനിയൊരിക്കലും ,
ഇല്ല പോറുക്കില്ലയെന്നാത്മാവും ..
ഹൃദയനൊമ്പരത്തെയടർത്തിവിട്ട്,
പ്രണയസാഫല്യമടഞ്ഞിടുമ്പോഴും

ചക്രവാളങ്ങൾക്ക്മേലെയായൊരു-
കൊച്ചുസ്വപ്നമുണ്ടെന്നെനിക്ക്,

അടർന്നുവീഴുന്ന ഓർമ്മകൾക്ക്..
ജ്വലിച്ചുനിൽക്കുന്ന സൂര്യനാണേ.
ബദരബന്ധസ്ഥയായനിന്നിൽ ,
അലിഞ്ഞുചേർന്നുഞാനോർമ്മയാകും ..

ചക്രവാളങ്ങൾക്ക്മേലെയായൊരു-
കൊച്ചുനക്ഷത്രമായ്‌മാറും ..
പാതിരാവിലേന്നുനിന്നോർമ്മയിൽ ..
പൂർണ്ണചന്ദ്രനായുദിച്ചുനിൽക്കും....

ചക്രവാളങ്ങൾക്ക്മേലെയായൊരു-
കൊച്ചുസ്വപ്നമുണ്ടെന്നെനിക്ക്.

ലാലു ..കടയ്ക്കൽ

Related Posts

വൈഗയുടെ ഓർമ്മകൾ (1)
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.