മാർച്ച് 17, 2014

അർദ്ധവ്യത്യാസത്തിന്റെ മൂർധന്യതയിൽ അവനെഴുതി ... അവൾക്കായ്.

ഇന്ന് ഞാൻ അസ്വസ്ഥനാണ് ....


ഇന്നലെകളിൽ ഞാനെടുത്ത തീരുമാനങ്ങൾ ഇന്നെനിക്ക് തെറ്റായിതോന്നുന്നു ,
പക്ഷെ അതിനെ കഷ്ടകാലം എന്ന പേരുനൽകി നിനക്ക് സ്വന്തമാക്കാൻ ഞാൻ അനുവദിക്കില്ല.
അന്ന് ഞാൻ ചെയ്ത കർമ്മത്തിൻറെ ഫലം ഇന്ന് ഞാൻ തന്നെയാണ് അനുഭവിക്കെണ്ടതും .
നീയതിൽ സന്തോഷിക്കുന്നുണ്ടാകും എൻറെ ഈ അവസ്ഥ ,നീയും ആഗ്രഹിച്ചതകാം എന്നതിനാൽ .
പക്ഷെ അത് നിൻറെ ആഗ്രഹ സഫലീകരണം അല്ല . എൻറെ തെറ്റായ ഒരു തീരുമാനം മാത്രമാണ് .
തെറ്റാണ് എന്നറിഞ്ഞപ്പോൾ തിരുത്താൻ എനിയ്ക്ക് മടിയില്ല . കാരണം ,
ഞാൻ കെട്ടിച്ചമച്ച വ്യമോഹമലയുടെ മുകളിൽ കയറിനിന്ന് വലിയവനായവനല്ല .
ഇല്ലായ്മയുടെ തായ് വേരുകൾ ആഴത്തിൽ പടർന്ന ജീവിത സത്യത്തിൽ നിന്നുയർന്നവനാണ്.
തെറ്റും ശരിയും , തിരുത്തിയും ആശ്വസിച്ചും ഇനിയുമുണ്ട് ജീവിതം അങ്ങനെ അല്പ്പം കൂടി ...
സായാഹ്ന്നം മധുരകരം ആകണമെന്നില്ല എങ്കിലും "ആ ഉറക്കത്തിന് സാക്ഷിയാകാൻ നീയുമുണ്ടാകണം".
എപ്പോഴും നീയങ്ങനെയാണ് ഞാനറിയാതെ എന്നെനോക്കും, നീയറിയാതെ ഞാനതനുഭവിക്കും ..
പക്ഷെ ആ തെറ്റിൽ ഒരുപാട് ശരിയും ഉണ്ടായിരിന്നു എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു .

വിദൂരതയിൽ നിന്നാത്മാംശവും ,
വൈദേഹിയിൽ എന്നാത്മാംശവും ,
ദേഹവും , വിയോഗവും , വിധിയും
ഞാനും നീയും പ്രണയവും ,
സായാഹ്ന്നവും അസ്തമയവും ....
ഓർമ്മകളും ...... ഓർമ്മകളും .... ഓർമ്മകളും ...
ഒരുതുള്ളി കണ്ണുനീരും ...
ഞാനും ..
നിന്നൊർമ്മയും...
ബാക്കിയാകുന്നു ....

Related Posts

അർദ്ധവ്യത്യാസത്തിന്റെ മൂർധന്യതയിൽ അവനെഴുതി ... അവൾക്കായ്.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.