പൊന്മുടിയുടെ മോട്ടക്കുന്നുകളുടെ മുകളിൽ നിന്ന് താഴെ കാണുന്ന പാറകൂട്ടങ്ങളും അതിനു താഴത്തായ് കാണുന്ന അഗാദഗർത്തങ്ങളും വീണ്ടും കണ്ടപ്പോൾ ഓർമ്മകൾ കാർമേഘങ്ങൾ വകഞ്ഞുമാറ്റി തലയിടുന്ന സൂര്യനെപോലെ ജ്വലിക്കുന്നു .. പാറകൂട്ടത്തിനു ഇടയിലായ് ഏകയായ് നിൽക്കുന്ന ആ മരമിന്ന് നീയൊർക്കുന്നുവൊ സഖീ .... അതിന്റെ ശിഘരങ്ങൾക്ക് ഇന്ന് വണ്ണവും കനവും വന്നിരിക്കുന്നു .. ഇലകൾ അനേകം കൊഴിഞ്ഞു പുതിയവ വന്നിരിക്കുന്നു .. അന്ന് നിന്റെ മുഖത്തെ തലോടി ഇക്കിളിയാക്കിയ ശിഘരങ്ങൾ മാനത്തേയ്ക്ക് വളർന്നുപോയിരിക്കുന്നു .. നിന്റെ മുടുയിഴകളെ ശല്യപ്പെടുത്തിയ മലക്കാറ്റ് ഇന്ന് വീണ്ടും എന്നരുകിലെത്തി ഞാൻ കണ്ടതായി ഭാവിച്ചില്ല .. വീണ്ടും എന്നെച്ചുറ്റി കുറെ മേഘങ്ങളുമായെത്തി ഞാനാ മരത്തിൽ കൈയമർത്തി .. എന്നെ ചുറ്റിയ മേഘങ്ങൾക്ക് സാന്ദ്രമായൊരുഗദ്ധം ... ആ ഗദ്ധമെന്നെ ഓർമ്മയുടെ ഉന്മാദത്തിലെയ്ക്കു കൊണ്ടുപോകുന്നു .. ആ ഗദ്ധത്തിന് നിന്റെ മാസ്മരികതയുണ്ട് സഖീ... ആ കാറ്റിന് പ്രണയത്തെ ആർദ്രതയുണ്ട് ... ആ പാറകൂട്ടങ്ങളിൽ ഇരിക്കുമ്പോൾ ഞാനറിയുന്നു സഖീ ... ദശാബ്ദങ്ങൾക്ക് മുമ്പ് ഇവിടെ രണ്ടു ഹൃദയങ്ങൾ വിടചൊല്ലി കടൽ നിറയും പ്രണയവുമായി വിദുംബിയിരിന്നു .. ആത്മസംഘർഷങ്ങൾ വിടചോല്ലുംനേരം നിൻമിഴികളും നിരഞ്ഞിരിന്നോ എന്നെപ്പോലെ... കാലത്തിന്റെ കൈവിരൾ പിടിച്ച് കാലാന്തരങ്ങലേയ്ക്ക് യാത്രപോകുമ്പോൾ ഓർമ്മയുടെ ഓടാംബലുകൾ മാറ്റി ചില സ്ഥലങ്ങൾ , സന്ദർഭങ്ങൾ ... നീയും ഞാനും അദ്രിശ്യമായ രണ്ട് സത്യങ്ങൾ ...
ലാൽസ്...
ലാൽസ്...
പൊന്മുടി...നീയും ഞാനും അദ്രിശ്യമായ രണ്ട് സത്യങ്ങൾ ...
4/
5
Oleh
lalunmc