ഓര്‍മ്മയിലെ പ്രേമലേഖനം
വളരെ പണ്ട് നടന്ന ഒരു സംഭവം .
സ്കൂള്‍ കഴിഞ്ഞ കാലം . ഒരു ചങ്ങാതി പ്രേമത്തിലായ് ,അന്ന് മൊബൈലും , ഇ : സംവിധാനവും ഒന്നും ഇന്നത്തെ പോലെ ഇല്ലാത്ത കാലം . പ്രേമം തന്നെ വീരശൂരപരാക്രമം ആണ് . ഒളിച്ചും പാത്തും ആരും കാണാതെ മുക്കിലും മൂലയിലും കോളേജ് വാരന്തയിലും കോവണിയ്ക്കടിയിലും മറ്റും രഹസ്യമായി നടക്കുന്ന പവിത്രമായ സംഭവും ആണ് . ന്റ് കൂട്ടുകാരന് കാമുകിക്ക് കൊടുക്കാന്‍ ഒരു പ്രേമലേഖനം വേണം , ആശാന്‍ കുറെ എഴുതി നോക്കി ശരിയാകുന്നില്ല . ആദ്യ കത്തില്‍ തന്നെ ആള് വീഴണം ആതാണ് ലക്ഷ്യം ,ഇല്ലങ്കില്‍ വീട്ടില്‍ അറിയും പൊതിരെ തല്ല് കിട്ടും , അവസാനം നമ്മുടെ അരികില്‍ എത്തി . ഒന്ന് സഹായിക്കണം ഉച്ചയ്ക്ക് അടുത്തുള്ള ചായക്കടയില്‍ നിന്നും ഇഷ്ടം പോലെ ഗോതമ്പ് ഗുണ്ട് (ബോണ്ട ) കൂലി .പ്രേമം സ്വീകരിക്കപ്പെട്ടാല്‍ ഒരു സിനിമയും . പ്രലോഭനവും . അങ്ങനെ സുഹൃത്തിന് വേണ്ടി ആദ്യ പ്രേമലേഖനം എഴുതി , ബോണ്ടയും കിട്ടി സിനിമയും കണ്ടു .പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത കാര്യമാകും .. ഇപ്പോള്‍ ഇത് എഴുതുന്നതിന് മറ്റൊരു കാര്യം ഉണ്ട് , പ്രമലെഖനത്തിന്റ്റ് വശ്യതയോ , അവരുടെ പരസ്പര സ്നേഹത്തിന്‍റ് കരുത്തോ അവര്‍ തമ്മില്‍ വിവാഹിതരായ് മക്കളും ആയി സുഖമായ് കഴിയുന്നു , കഴിഞ്ഞ തവണ നാട്ടില്‍ അവധിക്ക് പോയപ്പോള്‍ വീണ്ടും വളരെ നാളുകള്‍ക്കു ശേഷം കണ്ടു , അവരുടെ വീട്ടില്‍ പോയി . കാര്യങ്ങള്‍ പറയുന്നതിനിടയില്‍ പഴയ പ്രേമവും വന്നു , ഇപ്പോഴും പണ്ടത്തെ പോലെ അസ്ഥിയില്‍ പിടിച്ച സ്നേഹം ഉണ്ടോ എന്ന് ചോദിച്ചു ,അവന്‍ ചിരിച്ചു , അവള്‍ പറഞ്ഞു എന്റ ലാലെ .. .. എനിക്ക് അന്ന് തന്ന കത്ത് വായിച്ച് വീണതല്ലേ .. അതിനു ശേഷം ഇതിയാന്‍ സ്നേഹത്തോടെ അതുപോലെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല . എന്തല്ലാം വാഗ്ദാനങ്ങള്‍ ആയിരുന്നു , ആ കത്ത് ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു . ഇടയ്ക്ക് വായിച്ചെങ്കിലും ആ സ്നേഹം അനുഭവിക്കല്ലോ എന്നിട്ട് അവനെ നോക്കി ഒരു ചിരിയും . പിന്നെയും തുടര്‍ന്നു : അന്ന് ഭ്രാന്തനാകും ,മരിക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ പേടിച്ചു പോയ് ഇനി അങ്ങനെ വല്ലതും സംഭവിക്കുമോ എന്ന് , പിന്നെ എനിക്കും ഇഷ്ടമായിരുന്നു എന്നും ഇന്നും .... അപ്പോള്‍ എന്റ നോട്ടം സുകുവിന്റ്റ് മുഖത്തായിരുന്നു . അവന്‍ എന്നെയും . ചായയും കുടിച്ച് തിരിച്ചു വരുമ്പോഴും അവന്റ് മുഖം എന്നെ ചിരിപ്പിച്ചു കൊണ്ടേ ഇരുന്നു . ഓരോ ബാല്യകാല അനുഭവങ്ങള്‍ .. പാവം ശ്രീകുട്ടി അവള്‍ അറിയുന്നില്ല അവളെ കുരുക്കിയ അക്ഷരങ്ങളുടെ ആശയം .. എന്നാലും സന്തോഷം. രണ്ട് ഹൃദയങ്ങള്‍ ഒന്നായല്ലോ സുഖമായ് കഴിയന്നല്ലോ ..... അവര്‍ സന്തോഷത്തോടെ കഴിയട്ടെ ..
ആ വരികള്‍ ഏകദേശം ഇങ്ങനെ ആണ് .കലപ്പഴക്കത്തിന്റ്റ് വ്യാകരണ പിശകുകള്‍ സഹിക്കുക .
എന്റ ജീവന്റ്റ് ജീവനായ .... ലക്ഷ്മികുട്ടിക്ക് ,
അങ്ങനെ വിളിക്കാമോ .. നിന്നെ എനിക്ക് എന്ത് ഇഷ്ടമാണ് എന്നോ , നീ എനിക്കായ് മാത്രം ജനിച്ചവള്‍ ആണ് . നീ എനിക്ക് ജീവവായു ആണ് . നിന്നെ കുറിച്ച് ഓര്‍ക്കതിരിക്കുന്നത് എന്റ ഹൃദയും തുടിക്കാത്തപ്പോള്‍ മാത്രമാകും .നീ എന്‍ മിഴികള്‍ക്കുള്ളില്‍ കടന്ന് മനസ്സില്‍ കുടിയിരുന്നുപോയ് .ഇനി എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ തകര്‍ന്നു പോകും .ഒരു ഭാന്തനായ് ഈ ലോകം മുഴുവന്‍ നിന്‍ പേരും വിളിച്ചുകൊണ്ട് ഞാന്‍ ഓടി നടക്കും , അവസാനം ഞാന്‍ മരിച്ചാല്‍ നീ എന്റ ഹൃദയും തുറന്ന് നോക്കുക അന്നും നിന്നെ എന്റ ഹൃദയത്തിനുള്ളില്‍ അണയാത്ത ദീപമായ് ഞാന്‍ കാക്കുന്നുണ്ടാകും ,പ്രിയേ എന്നെ നീ തകര്‍ക്കരുത് നീയാണ് എനിക്കെല്ലാം നിനക്കായ് മാത്രമാണ് ഞാന്‍ എന്ന് ശ്വാസം എടുക്കുന്നത് . മാനത്ത് നക്ഷത്രങ്ങള്‍ തീര്‍ന്നാലും ,സൂര്യന്‍ ഉദിക്കാതിരുന്നലും ,കാറ്റ് വീശാതിരുന്നാലും ,കടലില്‍ തിരനിന്നുപോയാലും , തോരാതെ മഴപെയ്താലും , എന്തിന് എന്‍ പ്രിയേ ഈ ലോകം തന്നെ അവസാനിച്ചാലും ഞാന്‍ സഹിക്കും . പക്ഷെ നീ എനിക്കില്ലെങ്കില്‍ പിന്നെ ഞാന്‍ വെറും ശൂന്യമാണ് . നിനക്കായ് മാത്രം ജീവിക്കാന്‍ വെമ്പുന്ന എന്നെ നിന്‍ സ്നേഹം കാത്ത് നില്‍കുന്ന ഈ വേഴാമ്പലിനെ നീ ഇഷ്ടമില്ല എന്ന് പറയരുത് . നാളെ നീ എന്നെ നോക്കി പുഞ്ചിരിച്ചാല്‍ എന്നോടുള്ള സ്നേഹമായ് കണക്കാക്കും , ആ പച്ചപ്പവടയും,പട്ടുടുപ്പും,അണിഞ്ഞ് എന്റ ജീവിതത്തെ അല്ല നമ്മുടെ ജീവിതത്തെ പച്ചപിടിപ്പിക്കും എന്ന് കരുതികൊണ്ട് പ്രതീക്ഷയോടെ ...
നിറഞ്ഞ സ്നേഹത്തിന്‍ നിറകുടമായ് നിന്റ .. നിന്റ്മാത്രം .. സുകു .
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>തുടരും .>>>>>
ലാലു .കടയ്ക്കല്‍ .
27-11-11.
കൌമാര ഓര്‍മ്മകള്‍
4/
5
Oleh
lalunmc
3 comments
Tulis commentsപ്രേമ ലേഖനഗല്‍ കിട്ടുനത് ഒരു ത്രില്‍ അന്നോ എന്ന് എനിക്ക് അറിയില്ല. എനിക്ക് വേണം എന്ന് ആഗ്രഹിച്ച അള്ളില്‍ നിനും അത് കിട്ടിയിട്ടില്ല ..എന്ത് ആയിരിക്കും കാരിയം? ഒരുപക്ഷെ അന്നത്തെ ജീവിത ശൈലി ആയിരിക്കാം..പക്ഷെ കിട്ടി ഒന്ന് കിടിലം..അത് ഡിഗ്രിക് പടികുമ്പോള്‍..അമ്മ പടിപിച്ച സ്കൂള്‍ ലെ ടീച്ചറിന്റെ മകന്‍.ലെറ്റര്‍ സേരിക് ഞാന്‍ വായിച്ചോ അറിയില്ല..ഞെട്ടി..ഓര്‍മയില്‍ അത് ഇങ്ങനെ ആയിരുന്നു..എന്റെ അമ്മക്ക് ഇപ്പോള്‍ സുഖം ഇല്ല..അമ്മ മരികുനതിനു മുന്‍പ് എനിക്ക് കല്യാണം കഴികണം. നിനെ അന്ന് അമ്മക് അറിയവുനത്. അതുകൊണ്ട് നീ എന്നെ കെട്ടണം. നിനെ നാളെ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്കും. എന്നേക്കാള്‍ എന്റെ കുട്ടുകാര്‍ അന്നു ആ ലെറ്റര്‍ വായിച്ചേ. കൂടെ പടികുന ബോയ്സ് റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന അവനോടു സംസാരിച്ചു.എന്തു സംസാരിച്ചു എന്ന് ഞാന്‍ ചോതിച്ചില്ല..അറിയണം എന്ന് തോനിയില്ല.പിന്നെ അവനെ ഞാന്‍ കന്നുനത് എന്റെ വിവാഹത്തിന്റെ അന്നു..അമ്മക്ക് നല്ല വിശ്വാസം ഉള്ളത് കൊണ്ട് സംഭാവന കിട്ടിയ പയസ അവന്റെ കയില്‍ കൊടുത്തു. അവന്‍ അതും കൊണ്ട് മുങ്ങി. മുടിയാന്‍ അയ പുത്രന്‍ ആയിരുന്നു അത്...
Replyലവ് ലെറ്റര്‍ നല്ലത്..അത് വെച്ച് ഒരു ഫാമിലി ജനിച്ചു. അവര്‍ ഒനികന്‍ ഒരു കാരണം ഈ ലെറ്റര്‍ താനെ അല്ലെ.ഇപ്പോഴും അവര്‍ സുക്ഷിച്ചു വെച്ച് എങ്കില്‍ അതും ഒരു കാരണം ആവാം..
അപ്പോള്‍ എന്റ നോട്ടം സുകുവിന്റ്റ് മുഖത്തായിരുന്നു . അവന്‍ എന്നെയും . ചായയും കുടിച്ച് തിരിച്ചു വരുമ്പോഴും അവന്റ് മുഖം എന്നെ ചിരിപ്പിച്ചു കൊണ്ടേ ഇരുന്നു ///ചില ഓര്‍മ്മകള്‍ നമ്മെ ഒരുപാട് ചിരിപ്പിക്കും , ചിന്തിപ്പിക്കും .. എങ്ങനെ ഉണ്ട് തുടരണോ സഖേ ...
Replyതുടരണം. ഓരോ അനുഭവം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ അല്ലെ..ഇതു തന്നെ അല്ലെ നമ്മെ ജീവിക്കാന്‍ പ്രേരിപികുനതും..പ്രണയം എഴുതിയാല്‍ അതിന്‍റെ ശോഭ കുടുകയെ ഉള്ളു..കുറയില്ല..ശുഭ രാത്രി സഖേ
Reply