നവംബർ 29, 2011

ആരാണ് നമ്മള്‍മനുഷ്യനിന്ന്.
അറിവിന്‍റെ ഉന്നതിയില്‍,
ധനാഡ്യനായ്‌- 
കനകസിംഹാസനത്തില്‍,
മാനവികത മറന്നവന്‍.
ശിഥില ബന്ധങ്ങളിലും, 
ബാക്കിയാക്കുന്നു ഓര്‍മ്മകള്‍,
മുളയ്ക്കുന്നതോ വാര്‍ദ്ധക്യത്തിലും,
നടന്നു തീര്‍ത്ത വഴികളിലെപ്പോഴും, 
നഷ്ടങ്ങളോര്‍ത്ത്‌ പരിതപിക്കും, 
കാലം തന്നെനോക്കി ചിരിക്കുമ്പോള്‍,
നഷ്ടബോധത്താല്‍ തലകുനിക്കാം.

ലാലു കടയ്ക്കല്‍ .
29-11-11.

Related Posts

ആരാണ് നമ്മള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.