ലാലു രാധാലയം
എന്‍റെ പുലരിയില്‍
നിന്‍റെ പ്രതീക്ഷയില്‍
കാലമേ ഞാനെത്രദൂരം നടന്നു ...
ശോകമാണെങ്കിലും മോഹമേ-
നീയെന്തിനായ് ബാക്കിയാകുന്നു.
തുഷാരമേഘങ്ങളേ മെല്ലെതലോടും,
പൊന്‍കിരണങ്ങളെ മാപ്പ് ...
മണ്ണില്‍ ഇരുട്ടിന്‍റെ ഭാണ്ഡങ്ങള്‍-
പേറുന്ന മനുഷ്യന് വെളിച്ചമേഭയം
അറിവിന്‍റെ ശിഖരങ്ങള്‍ ശൂന്യമാക്കാന്‍
ചിലര്‍ കപട്യതന്ത്രം പഠിപ്പിക്കുന്നു ..
ചിറകരിഞ്ഞ് , സ്വയമുരുകി പലര്‍
സമാധിയായ് പരിണമിക്കുന്നു ..
ഇവിടെ ചാരങ്ങളില്‍ നിന്നെകനായ്
ജനിക്കുന്ന ഫീനക്സ് പക്ഷികള്‍ വേണം.
വീണ്ടും പ്രതീക്ഷയില്‍ പുതുനാമ്പുകള്‍ക്ക്
നീ പൊന്‍കിരണങ്ങള്‍ നല്‍കിടേണം ...
ലാല്‍ കടയ്ക്കല്‍
സത്വചിന്ത.
4/
5
Oleh
lalunmc