മാർച്ച് 18, 2012

പിഴപ്പറിയാതെ ..


അന്തിയ്ക്കുമെത്താത്ത  ഒമാനപുത്രിയെ . 
ആത്മമിത്ര ഭവനങ്ങളും തിരഞ്ഞലഞ്ഞ്‌ ... 
ആത്മരോദനമോടതാ പിടയുന്നചങ്കുമായോരച്ഛന്‍ , 
ആശ്രിത ആശ്വാസ വാര്‍ത്തകള്‍ തേടുന്നു .. 

യാത്രയില്‍ വൈകിയ കാരണം തേടുമ്പോള്‍ , 
മാതൃഹൃദയും അലമുറ കൂട്ടുമ്പോള്‍ . ... 
വരണ്ട ചിന്തകള്‍ ധാഹജലം തിരയുമ്പോള്‍ ... 
മിത്രവാക്കുകള്‍ക്കായ് കാതോര്‍ക്കുന്നു പിതാവും . ... 

സൌഹൃദ സദസ്സിലെ സ്വപ്നാടന പക്ഷിയായ് .. 
മൂല്യ വേദങ്ങള്‍ മറന്ന രാക്ഷസ്സപുത്രിയായ് .. 
ക്ഷണികനേരത്തില്‍ കുബേരകുലജാതയാകുവാന്‍ , 
കുടുംബ ബന്ധങ്ങള്‍ മറന്ന്പറവയായ്പറന്നവള്‍ .... 

ശത്രു ആരാണ് പാരില്‍ -
സ്ത്രീജനത്തിന് ? " പൌരുഷ്യമല്ലാതെ !!! . 
മിത്രമില്ലല്ലോ ഭൂവില്‍ ? 
ലക്ഷ്യദാഹം നുരയും മനസ്സും . 
കപടനാടകവേദിയില്‍ സ്വയമറിയാതെയാടുന്നു .
വിക്രിതികള്‍ ഭാവമറിയാതെ , ജീവിതമാക്കുന്നു  . 

വികൃതമാം വിചാരം ചുമന്ന നാരിയായ് 
കാമോല്ലാസഭരിതയായ് വഴിമറന്ന വിരഹിയായ് ... 
വികാര പരിലാളന കഴിഞ്ഞ് , കൊഴിഞ്ഞ പൂവായ് ... 
സുഗന്ധമേതുമില്ലാ സുഖഭോഗവസ്തുവായ്‌ .... 
വിഷണ്ണയായ്,അവശയായ്,തെരുവില്‍ അനാഥയായ് .

പിഴച്ചതാര്‍ക്കാണ് ? 
കര്‍മ്മഭാണ്ടം ചുമക്കും പിതാവിനോ .. 
വളര്‍ത്ത് ദോഷം പിഴച്ച ശാപും പേറും മാതാവിനോ ... 
മോഹസ്വപ്നപാഠം പഠിപ്പിച്ച സൗഹൃദങ്ങള്‍ക്കോ  ... 
സ്വപ്നലോകം കൊതിച്ച കൌമാര കുസ്രിതികള്‍ക്കോ .. 

മോക്ഷമന്ത്രം ജപിക്കേണ്ട വാര്‍ദ്ധക്യം , 
ജന്മദോഷത്തെ  പഴിയ്ക്കുന്നനേരം .. 
വിഭ്രമമിഴികള്‍ നിറഞ്ഞൊഴുകുന്നോവോ ! 
വിറയാര്‍ന്ന കരങ്ങള്‍ സ്വയമാശ്വസിക്കുന്നുവോ " 

ശൂന്യത നിഴലായ് താണ്ടവും ആടുന്നു . 
വിജനമാം മനസ്സ് കരിഞ്ഞെരിയുന്നു .. 
വിദൂഷകന്മാര്‍ കഥമെനിയുമ്പോള്‍ , 
കാഥാനായിക കഥാവശേഷയായ് ..!!! .

ലാലു , കടയ്ക്കല്‍ .


Related Posts

പിഴപ്പറിയാതെ ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.